കൊച്ചി: ഐസ്ക്രീം കേസുമായി ബന്ധപ്പെട്ട് മുന്‍ അഡീഷണല്‍ ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ കെ സി പീറ്റര്‍ വെളിപ്പെടുത്തിയ ഐപ്പ്, യുഡിഎഫ് ഭരണകാലത്തെ സ്പെഷ്യല്‍ പ്രോസിക്യൂട്ടറായിരുന്ന പി സി ഐപ്പാണെന്നു വ്യക്തമായി. കുഞ്ഞാലിക്കുട്ടിക്ക് അനുകൂലവിധി സമ്പാദിക്കാനായി ജസ്റ്റിസ് കെ തങ്കപ്പനെ സ്വാധീനിക്കാന്‍ ഐപ്പിനെ ഉപയോഗിച്ചതായാണ് കെ സി പീറ്റര്‍ ചാനലില്‍ വെളിപ്പെടുത്തിയത്.
എല്‍ഡിഎഫ് അധികാരത്തിലെത്തിയപ്പോള്‍ സര്‍ക്കാരിന്റെ സ്വാശ്രയ വിദ്യാഭ്യാസ നിയമത്തിനെതിരെ ഹൈക്കോടതിയില്‍ കാത്തലിക് അസോസിയേഷനുവേണ്ടി ഹാജരായ ആളാണ് ഐപ്പ്. ഈ കേസില്‍ ഹൈക്കോടതി വിധിപറഞ്ഞ ദിവസംതന്നെ ചീഫ് ജസ്റ്റിസ് വി കെ ബാലിക്കും കുടുംബത്തിനും കൊച്ചിക്കായലില്‍ ബോട്ടില്‍ ഐപ്പ് ഉല്ലാസയാത്ര ഒരുക്കിയത് വന്‍ വിവാദമായിരുന്നു. ഐസ്ക്രീം കേസില്‍ കുഞ്ഞാലിക്കുട്ടിക്കുവേണ്ടി റൌഫിനെയും ജസ്റ്റിസ് തങ്കപ്പനെയും ബന്ധപ്പെടുത്തിയത് താനാണെന്ന് കെ സി പീറ്റര്‍ പറയുന്നതിന്റെ ദൃശ്യങ്ങള്‍ ഇന്ത്യാവിഷന്‍ കഴിഞ്ഞദിവസം പുറത്തുവിട്ടിരുന്നു.
"വഴികാട്ടിയതു ഞാനാണെങ്കിലും പിന്നീട് ഇടപാട് മറ്റു ചിലര്‍ ഏറ്റെടുത്തു. മറ്റാരുമല്ല; ആ... ഐപ്പും കീപ്പുമൊക്കെയില്ലേ, അവരാ... ഇതില്‍ നമുക്ക് പ്രൊട്ടസ്റ്റ് ഉണ്ട് കേട്ടോ...'' ഇതായിരുന്നു കെ സി പീറ്ററിന്റെ വെളിപ്പെടുത്തല്‍.
മുന്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് സ്പെഷ്യല്‍ പ്രോസിക്യൂട്ടറായിരുന്ന ഐപ്പ് സര്‍ക്കാര്‍ അറ്റോര്‍ണിയുമായിരുന്നു. ഐസ്ക്രീം പെവാണിഭവുമായി ബന്ധപ്പെട്ട ഒരു കേസില്‍ സംസ്ഥാനസര്‍ക്കാരിന്റെ അഭിഭാഷകനായി ഹാജരായിട്ടുമുണ്ട്. കേരള കോഗ്രസ് മാണിവിഭാഗത്തിന്റെ എറണാകുളം നിയോജകമണ്ഡലം പ്രസിഡന്റുകൂടിയായ ഐപ്പ് മാണിയുടെ വിശ്വസ്തനുമാണ്. കൊച്ചിക്കായലില്‍ ജസ്റ്റിസ് വി കെ ബാലിയും കുടുംബവും ഉല്ലാസയാത്ര നടത്തിയ ബോട്ട് സംഘടിപ്പിച്ചതു കൂടാതെ ബാലിയെയും കുടുംബത്തെയും ബോട്ടിലേക്കാനയിച്ചു കയറ്റിയ ശേഷമാണ് ഐപ്പ് വെളിയിലിറങ്ങിയത്. ബോട്ടിന്റെ ഉടമയായ കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പറേഷന്റെ അന്നത്തെ അഭിഭാഷകനും ഐപ്പായിരുന്നു. സ്വാശ്രയവിധി വരാനിരിക്കെ 2006 ഡിസംബറില്‍ പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും ചീഫ് ജസ്റ്റിസിനെ സന്ദര്‍ശിച്ചപ്പോഴും ഇവരുടെ കൂടെ ഐപ്പുണ്ടായിരുന്നതായി അന്ന് മാധ്യമങ്ങള്‍ വെളിപ്പെടുത്തിയിരുന്നു.
(ഡി ദിലീപ്)
ദേശാഭിമാനി 010211
ഐസ്ക്രീം കേസുമായി ബന്ധപ്പെട്ട് മുന്‍ അഡീഷണല്‍ ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ കെ സി പീറ്റര്‍ വെളിപ്പെടുത്തിയ ഐപ്പ്, യുഡിഎഫ് ഭരണകാലത്തെ സ്പെഷ്യല്‍ പ്രോസിക്യൂട്ടറായിരുന്ന പി സി ഐപ്പാണെന്നു വ്യക്തമായി. കുഞ്ഞാലിക്കുട്ടിക്ക് അനുകൂലവിധി സമ്പാദിക്കാനായി ജസ്റ്റിസ് കെ തങ്കപ്പനെ സ്വാധീനിക്കാന്‍ ഐപ്പിനെ ഉപയോഗിച്ചതായാണ് കെ സി പീറ്റര്‍ ചാനലില്‍ വെളിപ്പെടുത്തിയത്.
ReplyDelete