കെയ്‌റോ: ഈജിപ്തിലെ തഹ്‌രീര്‍ സ്‌ക്വയറില്‍ തമ്പടിച്ചിരിക്കുന്ന പ്രക്ഷോഭകര്‍ എത്രയും പെട്ടെന്നുതന്നെ നഗരം വിട്ടുപോകമണമെന്ന് സൈന്യം അന്ത്യശാസനം നല്‍കി. പ്രക്ഷോഭകര്‍ സാധാരണ ജീവിതത്തിലേയ്ക്ക് തിരിച്ചുപോകുകയോ അറസ്റ്റ് വരിക്കാന്‍ തയ്യാറാകുകയോ ചെയ്യണമെന്നാണ് സൈന്യം ആവശ്യപ്പെട്ടത്. മുപ്പതാണ്ട് നീണ്ട ഹോസ്‌നി മുബാരകിന്റെ ഏകാധിപത്യത്തിനെതിരെയുളള ജനകീയ പ്രക്ഷോഭം വിജയത്തിലെത്തിയതോടെ പട്ടാളം അധികാരമേറ്റെടുക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം ഏറെക്കുറെ വിജനമായിരുന്ന തഹ്‌രീര്‍ സ്‌ക്വയറിലേയ്ക്ക് കൂടുതല്‍പേര്‍ പ്രകടനങ്ങളുമായെത്തി. സൈനിക ഭരണകൂടം മെച്ചപ്പെട്ട സേവനവേതന വ്യവസ്ഥകള്‍ നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് നടന്ന പ്രകടനത്തില്‍ ബാങ്ക്, ഗതാഗത, വിനോദസഞ്ചാരമേഖലകളിലെ തൊഴിലാളികള്‍ അണിചേര്‍ന്നു. രാജ്യത്ത് ജനാധിപത്യഭരണം പുനസ്ഥാപിക്കുമെന്ന് വ്യക്തമായതിനുശേഷം മാത്രമേ പിരിഞ്ഞു പോകുകയുള്ളൂവെന്ന് പ്രക്ഷോഭകാരികളില്‍ ഒരു വിഭാഗം നേരത്തേ തീരുമാനിച്ചിരുന്നു. എന്നാല്‍ തഹ്‌രീര്‍ സ്‌ക്വയര്‍ ഉള്‍പ്പെടുന്ന മധ്യകെയ്‌റോ, സൈനികഭരണകൂടം ഗതാഗതത്തിനായി തുറന്നു കൊടുക്കുകയും അവശേഷിച്ച പ്രക്ഷോഭകരെ വലയം ചെയ്യുകയുമാണുണ്ടായത്. രാജ്യത്ത് ജനാധിപത്യ പ്രക്രിയയ്ക്ക് അനുഗുണമായ നടപടികളുണ്ടായില്ലെങ്കില്‍ വീണ്ടും പ്രക്ഷോഭരംഗത്തിറങ്ങാനാണ് പ്രതിപക്ഷപാര്‍ട്ടികളുടെ തീരുമാനം. ഹോസ്‌നി മുബാറകിന്റെ പുറത്താകലിലുളള സന്തോഷ സൂചകമായി വെളളിയാഴ്ച വിക്ടറി മാര്‍ച്ച് സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.
സമരത്തിന്റെ ശക്തി വരുംദിനങ്ങളില്‍ വര്‍ധിക്കാനിടയായാല്‍ ഏതു രീതിയില്‍ നേരിടണമെന്ന ആശങ്കയിലാണ് സൈന്യം. രാജ്യത്ത് ജനാധിപത്യസംവിധാനം നിലവില്‍ വരുത്തുമെന്നും ഇപ്പോഴത്തെ പ്രക്ഷോഭ പരിപാടികള്‍ രാജ്യസുരക്ഷയ്ക്ക് ഭീഷണിയായതിനാല്‍ പിന്‍വാങ്ങണമെന്നും ദേശീയ ടെലിവിഷനില്‍ നടത്തിയ പ്രക്ഷേപണത്തില്‍ സൈനിക വക്താവ് ആവശ്യപ്പെട്ടു.
ജനയുഗം 150211
ഈജിപ്തിലെ തഹ്‌രീര്‍ സ്‌ക്വയറില്‍ തമ്പടിച്ചിരിക്കുന്ന പ്രക്ഷോഭകര്‍ എത്രയും പെട്ടെന്നുതന്നെ നഗരം വിട്ടുപോകമണമെന്ന് സൈന്യം അന്ത്യശാസനം നല്‍കി. പ്രക്ഷോഭകര്‍ സാധാരണ ജീവിതത്തിലേയ്ക്ക് തിരിച്ചുപോകുകയോ അറസ്റ്റ് വരിക്കാന്‍ തയ്യാറാകുകയോ ചെയ്യണമെന്നാണ് സൈന്യം ആവശ്യപ്പെട്ടത്. മുപ്പതാണ്ട് നീണ്ട ഹോസ്‌നി മുബാരകിന്റെ ഏകാധിപത്യത്തിനെതിരെയുളള ജനകീയ പ്രക്ഷോഭം വിജയത്തിലെത്തിയതോടെ പട്ടാളം അധികാരമേറ്റെടുക്കുകയായിരുന്നു.
ReplyDelete