ബിഡ്ജ് ചമ്രവട്ടം റഗുലേറ്റര്‍ കം ബ്രിഡ്ജ് മാര്‍ച്ച് അഞ്ചിന് മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും
പൊന്നാനി: ഒരു ജനതയുടെ സ്വപ്നസാഫല്യമായി ചമ്രവട്ടം റഗുലേറ്റര്‍ കം ബ്രിഡ്ജ് മാര്‍ച്ച് അഞ്ചിന് നാടിന് സമര്‍പ്പിക്കും. മലബാറിന്റെ ബഹുമുഖ ബൃഹത്പദ്ധതി പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവിലാണ് യാഥാര്‍ഥ്യമാകുന്നത്. മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പദ്ധതി നാടിന് സമര്‍പ്പിക്കുന്ന ചടങ്ങില്‍ ഇതിനായി മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ച മന്ത്രി പാലോളി മുഹമ്മദ്കുട്ടി അധ്യക്ഷനാവും.
തിരൂര്‍- പൊന്നാനി താലൂക്കുകളുടെ സമഗ്ര വികസനത്തിന് വഴിയൊരുക്കുന്നതാണ് ചമ്രവട്ടം പദ്ധതി. ഒപ്പം പാലക്കാട്, തൃശൂര്‍, എറണാകുളം, കോഴിക്കോട്, മലപ്പുറം ജില്ലകളിലേക്കുള്ള ഗതാഗതമാര്‍ഗത്തില്‍ വലിയ മാറ്റം സൃഷ്ടിക്കും. ജലസേചനം, ഗതാഗതം, കുടിവെള്ളം, കാര്‍ഷികം എന്നീ മേഖലകള്‍ക്ക് പദ്ധതിയുടെ ഗുണം ലഭിക്കും. പദ്ധതി പൂര്‍ത്തിയായതോടെ കോഴിക്കോട്ടുനിന്ന് ഫറോക്ക്, കോട്ടക്കടവ്, പരപ്പനങ്ങാടി, താനൂര്‍, തിരൂര്‍, ചമ്രവട്ടംപാലം, പൊന്നാനി, ചാവക്കാട്, കൊടുങ്ങല്ലൂര്‍ വഴി എറണാകുളത്തേക്ക് 35 കിലോമീറ്റര്‍ ലാഭിക്കാം. എടപ്പാള്‍, വളാഞ്ചേരി, കുറ്റിപ്പുറം തുടങ്ങി ഒട്ടനവധി പ്രദേശത്തുകാര്‍ക്ക് ഗതാഗതകുരുക്കില്‍നിന്ന് മോചനമാവും. ചരക്കുവാഹന ഗതാഗതത്തിനും ഏറെ പ്രയോജനംചെയ്യും.
അവഗണനയുടെ നെല്ലിപ്പടി കണ്ട പദ്ധതിക്ക് ജീവവായു പകര്‍ന്നത് ഇഛാശക്തിയുള്ള സംസ്ഥാന സര്‍ക്കാരും മന്ത്രി പാലോളി മുഹമ്മദ്കുട്ടിയുമാണ്. പദ്ധതിയുടെ എല്ലാ തടസ്സങ്ങളും ഗൂഢാലോചനകളും മറികടന്നാണ് ഇത് യാഥാര്‍ഥ്യമാകുന്നത്. 978 മീറ്റര്‍ നീളമുള്ള ചമ്രവട്ടം റഗുലേറ്റര്‍ കം ബ്രിഡ്ജിന് 70 ഷട്ടറുകളുണ്ട്. പാലത്തില്‍നിന്ന് 302 മീറ്റര്‍ നീളത്തില്‍ പൊന്നാനിയിലേക്കും 310 മീറ്റര്‍ നീളത്തില്‍ തിരൂര്‍ ഭാഗത്തേക്കും അപ്രോച്ച് റോഡുണ്ടാക്കി. ഒമ്പത് മീറ്റര്‍ വീതിയുള്ള റഗുലേറ്റര്‍ കം ബ്രിഡ്ജില്‍ 7.5 മീറ്റര്‍ വീതിയില്‍ റോഡും 1.5 മീറ്റര്‍ വീതിയില്‍ നടപ്പാതയുമാണ്. 70 ഷട്ടറുകളുടെ 70 മോട്ടോര്‍ പ്ളാറ്റ്ഫോം റഗുലേറ്ററില്‍ സജ്ജീകരിക്കും. മോട്ടോര്‍ പ്രവര്‍ത്തിക്കാനാവശ്യമായ വൈദ്യുതിക്ക് ജനറേറ്ററുകള്‍ സ്ഥാപിക്കും. പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവില്‍, പദ്ധതി യാഥാര്‍ഥ്യമാവുമ്പോള്‍ ജില്ലയുടെ വികസന കുതിപ്പിന് അത് വഴിയൊരുക്കും. മലബാറിന്റെ സ്വപ്നപദ്ധതി സ്വപ്നവേഗത്തില്‍ പൂര്‍ത്തീകരിച്ച സര്‍ക്കാരിനും ജനപ്രതിനിധികള്‍ക്കും വരവേല്‍പ്പ് നല്‍കാനായി ഒരുങ്ങുകയാണ് നാട്ടുകാര്‍.
ബിയ്യം റഗുലേറ്റര്‍ കം ബ്രിഡ്ജ് ഉദ്ഘാടനം 18ന്
പൊന്നാനി: പൊന്നാനി കോള്‍നിലത്തെ ഉപ്പുവെള്ള ഭീഷണിയില്‍നിന്നും അധികജല ഭീഷണിയില്‍നിന്നും മുക്തമാക്കുന്ന ബിയ്യം റഗുലേറ്റര്‍ കം ബ്രിഡ്ജ് 18ന് മന്ത്രി എന്‍ കെ പ്രേമചന്ദ്രന്‍ ഉദ്ഘാടനംചെയ്യും. മന്ത്രി പാലോളി മുഹമ്മദ്കുട്ടി അധ്യക്ഷനാകും. എട്ടര കോടി രൂപയാണ് പദ്ധതിക്ക് ചെലവഴിച്ചത്.
1937-ല്‍ നിര്‍മിച്ച ബിയ്യം റഗുലേറ്റര്‍ കഴിഞ്ഞ 22 വര്‍ഷമായി പൂര്‍ണമായും തകര്‍ന്നിരുന്നു. പതിറ്റാണ്ടുകള്‍ ഇത് പുനര്‍നിര്‍മിക്കാന്‍ പ്രദേശവാസികളും കര്‍ഷകരും മുറവിളിയുണ്ടാക്കിയെങ്കിലും 2006ല്‍ അധികാരത്തില്‍വന്ന എല്‍ഡിഎഫ് സര്‍ക്കാരാണ് പദ്ധതിക്ക് പുതുജീവന്‍ നല്‍കിയത്. ഏഴുകോടി എസ്റ്റിമേറ്റില്‍ 2008ല്‍ പദ്ധതിക്ക് ഭരണാനുമതി നല്‍കി. 2009ല്‍ സാങ്കേതികാനുമതിയും ലഭ്യമാക്കി. താലൂക്കിലെ തദ്ദേശ സ്ഥാപനങ്ങളുടെയും ജില്ലാ പഞ്ചായത്തിന്റെയും വിഹിതമായി ഒരുകോടി 47 ലക്ഷം രൂപയും പദ്ധതിക്ക് നല്‍കി. ഇതോടെ പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനം തുടങ്ങി. പഴയ റഗുലേറ്ററിന്റെ പടിഞ്ഞാറുഭാഗത്താണ് പുതിയ റഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മിക്കുന്നത്.
നൂറുമീറ്റര്‍ നീളമുള്ള പാലത്തിന് ആറുമീറ്റര്‍ വീതിയുണ്ട്. ഇതില്‍ നാലര മീറ്റര്‍ റോഡും ഒന്നര മീറ്റര്‍ നടപ്പാതയുമാണ്. നാല് വിയറുകളും 10 ഷട്ടറുകളും 10 മോട്ടോറുകളും സ്ഥാപിച്ചിട്ടുണ്ട്. പൊന്നാനി ഭാഗത്തേക്ക് 340 മീറ്റര്‍ നീളത്തിലും മാറഞ്ചേരി കാഞ്ഞിരമുക്ക് ഭാഗത്തേക്ക് 40 മീറ്റര്‍ നീളത്തിലുമുള്ള അപ്രോച്ച് റോഡുകളുടെ നിര്‍മാണവും പൂര്‍ത്തിയായി. പദ്ധതി യാഥാര്‍ഥ്യമാവുന്നതോടെ 10,000 ഹെക്ടര്‍ കോള്‍കൃഷിക്ക് നേരിട്ട് പ്രയോജനം ലഭിക്കും.
ഈ മാസം തുറന്നുകൊടുക്കും: കണ്ണീര്‍ക്കടവില്‍ പാലമൊരുങ്ങി
മലപ്പുറം: ചാലിയാറിന്റെ ആഴം വലിച്ചെടുത്ത കുട്ടികളുടെ ഓര്‍മകള്‍ക്കു മീതെ മൂര്‍ക്കനാട്ട് ഉയര്‍ന്ന നടപ്പാലം ഉദ്ഘാടനത്തിനൊരുങ്ങി. മിനുക്കുപണികള്‍ മാത്രം അവശേഷിക്കുന്ന പാലം 20നകം തുറന്നുകാടുക്കാനാകുമെന്ന് നിര്‍മാണം ഏറ്റെടുത്ത കെല്‍ (കേരള ഇലക്ട്രിക്കല്‍സ് ആന്‍ഡ് അലൈഡ് എന്‍ജിനിയറിങ് കമ്പനി) സര്‍ക്കാരിനെ രേഖാമൂലം അറിയിച്ചു. മധ്യത്തിലെ സ്പാന്‍ ഘടിപ്പിക്കുന്ന ജോലിമാത്രമാണ് ഇനി ബാക്കിയുള്ളത്. മൂര്‍ക്കനാട് കടവില്‍ പാലം വേണമെന്ന പതിറ്റാണ്ടുകളുടെ മുറവിളിയ്ക്ക് ഇതോടെ പൂര്‍ണവിരാമം.
മൂര്‍ക്കനാടിനെയും അരീക്കോടിനെയും ബന്ധിപ്പിക്കുന്ന ചാലിയാറിലെ കടവില്‍ എട്ട് കുട്ടികളുടെ മരണത്തിനിടയാക്കിയ തോണിയപകടത്തോടെയാണ് പാലം വേണമെന്ന ആവശ്യം ശക്തമായത്. 2009 നവംബര്‍ നാലിനുണ്ടായ ദുരന്തത്തില്‍ മൂര്‍ക്കനാട് സുല്ലുമുസ്സലാം ഹയര്‍സെക്കന്‍ഡറി സ്കൂളിലെ എട്ട് വിദ്യാര്‍ഥികളുടെ ജീവന്‍ പുഴയില്‍ പൊലിഞ്ഞു. കഴിഞ്ഞവര്‍ഷം തുടക്കത്തില്‍ത്തന്നെ സംസ്ഥാനത്തെ ആളില്ലാ കടത്തുകള്‍ സുരക്ഷിതമാക്കാനുള്ള പദ്ധതികള്‍ സര്‍ക്കാര്‍ ആരംഭിച്ചു. അപകടസാധ്യതയുള്ള കടവുകളെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കലക്ടര്‍മാരെ ചുമതലപ്പെടുത്തി. സംസ്ഥാനത്താകെ അപകട സാധ്യതയുള്ള 450ഓളം കടവുകള്‍ ഉണ്ടെന്ന് പഠനത്തില്‍ കണ്ടെത്തി. പ്രധാനപ്പെട്ട കടവുകളിലെല്ലാം പാലം പണിയാനുള്ള നടപടി സര്‍ക്കാര്‍ തുടങ്ങി. മൂര്‍ക്കനാട് കടവിന് കുറുകെയുള്ള പാലത്തിന് കഴിഞ്ഞ മെയ് 18ന് മന്ത്രി കെ പി രാജേന്ദ്രന്‍ തറക്കല്ലിട്ടു. തുടക്കത്തില്‍ തൂക്കുപാലം പണിയാനാണ് ഒരുങ്ങിയതെങ്കിലും നാട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് നടപ്പാലമാക്കുകയായിരുന്നു. പാലം വരുന്നതോടെ അരീക്കോട് ടൌണിലേക്ക് പോകാന്‍ മൂര്‍ക്കനാട്ടുകാര്‍ ലാഭിക്കുന്നത് അഞ്ചുകിലോമീറ്ററാണ്. അപകടത്തിനുശേഷം കടത്ത് നിരോധിച്ചതിനാല്‍ ഇപ്പോള്‍ തെരട്ടമ്മല്‍ പത്തനാപുരം വഴിയാണ് ആളുകള്‍ പോകുന്നത്. കടവിന്റെ ഇരു വശങ്ങളിലുമുള്ള അരീക്കോട് ജിഎംയുപി സ്കൂളിലെയും സുല്ലുമുസ്സലാം ഹയര്‍സെക്കന്‍ഡറി സ്കൂളിലെയും കുട്ടികള്‍ക്ക് മരണഭീതിയില്ലാതെ പുഴയ്ക്കക്കരെയെത്താന്‍ നാളുകളുടെ കാത്തിരിപ്പുമാത്രം.
മുറ്റിച്ചൂര്‍ക്കടവ്, ചേലക്കാട്ടുക്കര പാലം നാടിനു സമര്‍പ്പിച്ചു
തൃശൂര്‍: മുറ്റിച്ചൂര്‍ക്കടവ് പാലവും കൊടകര ചേലക്കാട്ടുക്കര പാലവും നാടിനുസമര്‍പ്പിച്ചു. എസ്എന്‍പുരം പടിഞ്ഞാറെ വെമ്പല്ലൂര്‍ റോഡ് പുനരുദ്ധരിച്ചു. കൊടുങ്ങല്ലൂര്‍ ബൈപ്പാസ് റോഡിന്റെ നിര്‍മാണത്തിനും മാള പുത്തന്‍ചിറയില്‍ സ്ളൂയിസ് കം ബ്രിഡ്ജിന്റെ നിര്‍മാണത്തിനും തുടക്കമായി. എല്‍ഡിഎഫ് സര്‍ക്കാര്‍ ജനങ്ങള്‍ക്കേകിയ വാഗ്ദാനങ്ങള്‍ ഒന്നൊന്നായി പൂര്‍ത്തീകരിക്കുന്നതോടൊപ്പം പുതിയ പദ്ധതികള്‍ക്കും തുടക്കം കുറിക്കുകയാണ്. ഞായറാഴ്ച അഞ്ചു പദ്ധതികളാണ് മന്ത്രി എം വിജയകുമാര്‍ ഉദ്ഘാടനം ചെയ്തത്. വിവിധ ചടങ്ങുകളില്‍ ആയിരക്കണക്കിനാളുകള്‍ പങ്കെടുത്തു. വാക്കുപാലിച്ച ജനനേതാക്കളെ വാദ്യമേളങ്ങള്‍ അകമ്പടിയായി നാട്ടുകാര്‍ വരവേറ്റതോടെ ഉദ്ഘാടനച്ചടങ്ങുകള്‍ക്ക്ഉത്സവഛായ കൈവന്നു.
മണലൂര്‍ മണ്ഡലത്തില്‍ അന്തിക്കാട്-നാട്ടിക പഞ്ചായത്തുകളെ ബന്ധിപ്പിച്ചാണ് മുറ്റിച്ചൂര്‍ക്കടവ് പാലം നിര്‍മിച്ചത്. ഒമ്പതരക്കോടി രൂപ ചെലവില്‍ നബാര്‍ഡ് സഹായത്തോടെ സംസ്ഥാന സര്‍ക്കാരാണ് പാലം നിര്‍മിച്ചത്. 259 മീറ്റര്‍ നീളവും, 11.23 മീറ്റര്‍ വീതിയിലുമാണ് പാലം. ഏഴരമീറ്റര്‍ വീതിയില്‍ ഗതാഗതസൌകര്യവും 1.50 മീറ്റര്‍ വീതിയില്‍ നടപ്പാതയുമുണ്ട്. ഏഴു സ്പാനുകളായാണ് പാലം. നൂറ്റാണ്ടായുള്ള ജനങ്ങളുടെ ആവശ്യമാണ് ഇതോടെ പൂവണിഞ്ഞത്. ഉദ്ഘാടനച്ചടങ്ങില്‍ മുരളി പെരുനെല്ലി എംഎല്‍എ അധ്യക്ഷനായി.
കൊടകര സുസ്ഥിര വികസന പദ്ധതിയിലുള്‍പ്പെടുത്തി 2.65 കോടിരൂപ ചെലവിലാണ് കോടാലി റോഡിലുള്ള ചേലക്കാട്ടുക്കര പാലം പുനര്‍നിര്‍മിച്ചത്. മൂന്നു സ്പാനുകളിലായാണ് പാലം നിര്‍മിച്ചത്. പഴയപാലം വീതിക്കുറവും അപകട ഭീഷണിയുമുയര്‍ത്തിയിരുന്നു. സി രവീന്ദ്രനാഥ് എംഎല്‍എ അധ്യക്ഷനായി. 116 കോടി രൂപ ചെലവിലാണ് കൊടുങ്ങല്ലൂര്‍ ബൈപാസ് റോഡ് നിര്‍മിക്കുന്നത്. ഭൂമി ഏറ്റെടുക്കാന്‍ 70 കോടി ചെലവായി. റോഡ് നിര്‍മാണത്തിന് 28.74 കോടി രൂപ കണക്കാക്കുന്നു. 45 മീറ്റര്‍ വീതിയിലാണ് റോഡ്. നടപ്പാതയും നടുവിലായി മീഡിയനും ഉണ്ടാവും. ഈ റോഡിനുള്ള സ്ഥലം 30 വര്‍ഷമായി മരവിപ്പിച്ചിരിക്കുകയായിരുന്നു.70 ലക്ഷം ഉപയോഗിച്ചാണ് എസ്എന്‍പുരം- പി വെമ്പല്ലൂര്‍ റോഡ് പുനരുദ്ധരിച്ചത്. 4.1 കിലോമീറ്റര്‍ നീളവും 5.50 മീറ്റര്‍ വീതിയിലുമാണ് റോഡ്. ചാലക്കുടി- മാള- പൂവത്തുംകടവ് പാലം വഴി അഴീക്കോട്ട് എത്തിയാല്‍ ഈ റോഡ് വഴി എറണാകുളത്തേക്കുള്ള യാത്ര സുഗമമാണ്. ഉദ്ഘാടനച്ചടങ്ങുകളില്‍ മന്ത്രി കെ പി രാജേന്ദ്രന്‍ അധ്യക്ഷനായി.മാള പുത്തന്‍ചിറയില്‍ സ്ളൂയിസ് കം ബ്രിഡ്ജിന്റെ നിര്‍മാണത്തിനും തുടക്കമായി. ഇവിടെ ഉപ്പുവെള്ളം കയറി വന്‍കൃഷിനാശം പതിവാണ്. ബ്രിഡ്ജ് നിര്‍മിക്കുന്നതോടെ ഇതിനുപരിഹാരമാവും. എ കെ ചന്ദ്രന്‍ എംഎല്‍എ അധ്യക്ഷനായി.
ദേശാഭിമാനി 150211
പദ്ധതികള്‍ക്ക് ജീവവായു പകര്‍ന്നത് ഇഛാശക്തിയുള്ള സംസ്ഥാന സര്‍ക്കാര്‍. വാഗ്ദാനങ്ങള്‍ പാലിക്കപ്പെടുന്നു.
ReplyDeleteഎറണാകുളം-തൃശൂര്‍ ജില്ലകളുടെ കടലോരമേഖലകളെ ബന്ധിപ്പിക്കുന്ന മുനമ്പം-അഴീക്കോട് പാലം യാഥാര്‍ഥ്യമാകുന്നു. 92 കോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന നിര്‍ദിഷ്ട പദ്ധതിക്ക് സംസ്ഥാന ബജറ്റില്‍ തുക വകയിരുത്തിയതോടെ ഏറെ നാളത്തെ സ്വപ്നം പൂവണിയുകയാണ്. അഴീക്കോട്മുതല്‍ തീരമേഖലയിലൂടെ പൊന്നാനി-കോഴിക്കോട് യാത്ര സുഗമമാക്കാനും ഇടപ്പള്ളി-പറവൂര്‍ നാഷണല്‍ ഹൈവേ 17ലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനും നിര്‍ദിഷ്ട പാലം വരുന്നതോടെ സാധിക്കും. പൊന്നാനി ചമ്രവട്ടം പാലം മാര്‍ച്ചില്‍ ഉദ്ഘാടനം ചെയ്യുന്നതോടെ കോഴിക്കോട് ഭാഗത്തേക്കുള്ള ദൂരം കിലോമീറ്ററുകളാണ് കുറയുന്നത്. നിര്‍ദിഷ്ട മുനമ്പം-അഴീക്കോട് പാലംകൂടിയാകുമ്പോള്‍തെക്കു-വടക്കന്‍ കേരളയാത്ര 70 കിലോമീറ്റര്‍ കുറയ്ക്കാനാകുമെന്നു കണക്കാക്കുന്നു.
ReplyDelete92 കോടി രൂപ ചെലവുവരുന്ന നിര്‍ദിഷ്ട മുനമ്പം-അഴീക്കോട് പാലം നിര്‍മിക്കുന്നതു നബാര്‍ഡിന്റെ ധനസഹായത്തോടെയാണ്. 42.20 മീറ്റര്‍ നീളത്തില്‍ 20 സ്പാനുകളുള്ള പാലത്തിനായി ഇരു കരകളിലും അനുബന്ധ റോഡുകളും നിര്‍മിക്കും. ഇതിനായി രണ്ടര ഏക്കറോളം ഭൂമി ഏറ്റെടുക്കേണ്ടിവരും. എറണാകുളം-തൃശൂര്‍ ജില്ലയുടെ തീരമേഖലകളെ ബന്ധിപ്പിക്കുന്ന ഈ പാലം തീരമേഖലയുടെ സമഗ്ര വികസനത്തിന് വഴിയൊരുക്കും. വൈപ്പിന്‍കരയിലെ വിവിധ ടൂറിസം കേന്ദ്രങ്ങളായ കുഴുപ്പിള്ളി, ചെറായി, മുനമ്പം ബീച്ചുകളില്‍ എത്തുന്ന സഞ്ചാരികള്‍ക്ക് സഹോദരന്‍ സ്മാരകം, പള്ളിപ്പുറം കോട്ട എന്നിവയ്ക്കുപുറമെ അതിപുരാതനമായ കൊടുങ്ങല്ലൂര്‍ ശ്രീകുരുംബ ഭഗവതി ക്ഷേത്രം, അഴീക്കോട് മാര്‍ത്തോമ തീര്‍ഥാടനകേന്ദ്രം, ചേരമാന്‍ മസ്ജിദ് എന്നിവിടങ്ങളിലേക്കും എത്താന്‍ എളുപ്പമാകും.
എട്ട് വിദ്യാര്‍ഥികളുടെ മരണത്തിനിടയാക്കിയ തോണിയപകടംനടന്ന ചാലിയാറിലെ മൂര്‍ക്കനാട് കടവില്‍ നിര്‍മിച്ച നടപ്പാലം തിങ്കളാഴ്ച രാവിലെ 10ന് മന്ത്രി കെ പി രാജേന്ദ്രന്‍ നാടിന് സമര്‍പ്പിച്ചു. നാട്ടുകാരുടെ ഏറെക്കാലത്തെ ആവശ്യമാണ് യാഥാര്‍ഥ്യമാകുന്നത്. കഴിഞ്ഞ മെയ് 18ന് കെ പി രാജേന്ദ്രന്‍ തറക്കല്ലിട്ട പാലം നിരവധി പ്രതിബന്ധങ്ങള്‍ നേരിട്ട് പൂര്‍ത്തിയായപ്പോള്‍ യാഥാര്‍ഥ്യമായത് മൂര്‍ക്കനാട്, അരീക്കോട് നിവാസികളുടെ ചിരകാല സ്വപ്നമാണ്. ഇരുകരകളെ ബന്ധിപ്പിക്കുന്ന ചാലിയാറിലെ കടവില്‍ 2009 നവംബര്‍ നാലിനുണ്ടായ തോണിയപകടത്തെ തുടര്‍ന്നാണ് പാലം എന്ന ആവശ്യം ശക്തമായത്. മൂര്‍ക്കനാട് സുബുലുസ്സലാം ഹയര്‍സെക്കന്‍ഡറി സ്കൂളിലെ എട്ടു വിദ്യാര്‍ഥികളുടെ ജീവനാണ് അന്ന് ചാലിയാറെടുത്തത്. തിങ്കളാഴ്ച ഉദ്ഘാടനം കഴിയുന്നതോടെ പട്ടണത്തിലേക്കു പോകാന്‍ മൂര്‍ക്കനാട്ടുകാര്‍ ലാഭിക്കുന്നത് അഞ്ച് കിലോമീറ്റര്‍. അപകടത്തിനുശേഷം കടത്ത് നിരോധിച്ചതിനാല്‍ തെരട്ടമ്മല്‍ പത്തനാപുരം വഴിയാണ് നാട്ടുകാര്‍ മറുകര കണ്ടിരുന്നത്. നാല് പൈലും ഏഴ് പില്ലറുമുള്ള പാലത്തിന്റെ നീളം 220 മീറ്ററും വീതി 120 സെന്റിമീറ്ററുമാണ്. 1.36 കോടി രൂപ ചെലവില്‍ കേരള സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ (കേരള ഇലക്ട്രിക്കല്‍സ് ആന്‍ഡ് അലൈഡ് എന്‍ജിനിയറിങ് കമ്പനി) ആണ് പാലം നിര്‍മിച്ചത്
ReplyDeleteസംസ്ഥാനത്തെ 68 പാലത്തില്‍ ടോള്‍പിരിവ് ഒഴിവാകുന്നു. മൂന്ന് കോടി രൂപയില്‍ താഴെ നിര്‍മാണച്ചെലവ് വരുന്ന പാലങ്ങളാണ് ടോളില്‍നിന്ന് ഒഴിവാകുന്നത്. ഇതിനായി 1976ലെ കേരളാ ടോള്‍ ആക്ട് ഭേദഗതി വരുത്താന്‍ മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. ആക്ട് ഭേദഗതി ചെയ്തുള്ള ഓര്‍ഡിനന്‍സും അംഗീകരിച്ചു. ഇതിന് ഗവര്‍ണറുടെ അനുവാദം ലഭിക്കുന്നതോടെ പാലങ്ങളിലെ ടോള്‍പിരിവ് അവസാനിക്കും. പത്തു കോടി വരെ നിര്‍മാണച്ചെലവുള്ള പാലങ്ങള്‍ക്ക് 15 വര്‍ഷംവരെയും, അതിനുമുകളില്‍ ചെലവുള്ള പാലത്തിന് 20 വര്‍ഷവും ടോള്‍ പിരിച്ചാല്‍ മതിയെന്നും തീരുമാനിച്ചിട്ടുണ്ട്. നിലവില്‍ പൊതുമരാമത്ത് വകുപ്പിന്റെ കീഴില്‍ 100ഉം, റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോര്‍പറേഷനു കീഴില്‍ ഒമ്പതും ദേശീയപാതകളില്‍ എട്ടും പാലങ്ങളില്‍ ടോള്‍ പിരിവുണ്ട്. ടോള്‍ പിരിവ് അനന്തമായി നീളുന്നതില്‍ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. കരാറുകാര്‍ ദശകങ്ങളായി ടോള്‍ പിരിക്കുന്ന പാലങ്ങളും വിരളമല്ല. 1994 ഏപ്രില്‍ മുതല്‍ ടോള്‍ പിരിവ് തുടരുന്ന പാലങ്ങളും ഒഴിവാക്കുന്നവയിലുണ്ട്. കരാറുകാര്‍ വാഹന ഉടമകളെ ചൂഷണംചെയ്ത് കൊള്ളലാഭമുണ്ടാക്കുന്നത് അവസാനിപ്പിക്കണം എന്ന നിരന്തര ആവശ്യമാണ് സര്‍ക്കാര്‍ അംഗീകരിച്ചത്. ടോള്‍പിരിവ് ഒഴിവാകുന്ന പാലങ്ങള്‍ ജില്ല തിരിച്ച്- ആലപ്പുഴ: മിത്രപ്പുഴക്കടവ്, കൈനടി, കുരിശുംമൂട്. കോട്ടയം: കൈപ്പുഴമുട്ട്, കുളപ്പുറക്കടവ്. എറണാകുളം: കോലഞ്ചേരിക്കടവ്, കുമ്പളങ്ങി, പാലക്കാട്ടുത്താഴം. തൃശൂര്‍: കരുവന്നൂര്‍, വാളയംതോട്, കരാഞ്ചിറ, വലക്കാവ്, പൊക്കുളങ്ങര.
ReplyDeleteനിളയുടെ ഇരുകരകളിലുള്ളവര്‍ തന്നെ ഒരു പാലമായി മാറിയതുപോലെ... കരകവിഞ്ഞെത്തിയ ജനസാഗരം പാലത്തിന് മുകളിലൂടെ ഇരുഭാഗത്തേക്കും നടന്നുനീങ്ങിയപ്പോള്‍ വഴിമാറിയത് ചരിത്രം.... ഞായറാഴ്ചത്തെ വൈകുന്നേരം നാടിന് സമര്‍പ്പിച്ചത് ഒരു ദേശത്തിന്റെ സ്വപ്നവും ഒരു നൂറ്റാണ്ടിന്റെ കാത്തിരിപ്പുമായിരുന്നു. ജനങ്ങളുടെ പ്രശ്നങ്ങളറിഞ്ഞ് പ്രവര്‍ത്തിച്ച ജനകീയ സര്‍ക്കാര്‍ ഒരുക്കിയ ചമ്രവട്ടം പാലം ജനങ്ങള്‍ തന്നെ ഉദ്ഘാടനംചെയ്യുന്ന അപൂര്‍വ ചരിത്രമുഹൂര്‍ത്തത്തിനും നിളയോരം സാക്ഷിയായി. കൂട്ടംകൂട്ടമായി ഒഴുകിയെത്തിയ ആയിരക്കണക്കിനാളുകള്‍ ചമ്രവട്ടം പദ്ധതിയുടെ ജനകീയ ഉദ്ഘാടനം നടത്തുമ്പോള്‍ നാടാകെ സന്തോഷത്തിലമര്‍ന്നു. നൂറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവില്‍ യാഥാര്‍ഥ്യമായ ചമ്രവട്ടം പദ്ധതി പ്രദേശം മണിക്കൂറുകളോളം ജനം കൈയടക്കി. ഒഴുകിയെത്തിയവര്‍ സംസ്ഥാന സര്‍ക്കാരിനും പദ്ധതി യാഥാര്‍ഥ്യമാക്കാന്‍ അക്ഷീണം പ്രയത്നിച്ച മന്ത്രി പാലോളി മുഹമ്മദ്കുട്ടിക്കും അഭിവാദ്യംനേര്‍ന്നു. തിരൂര്‍ എംഎല്‍എ പി പി അബ്ദുള്ളക്കുട്ടിയും നാട്ടുകാരോടൊപ്പം പദ്ധതിപ്രദേശത്തെത്തി. വാദ്യമേളങ്ങളുടെ അകമ്പടിയില്‍ ഉത്സവപ്രതീതിയിലായിരുന്നു പ്രദേശം. തലമുറകളുടെ സ്വപ്നം സാക്ഷാത്കരിച്ച ബഹുമുഖ ബൃഹത്പദ്ധതി യാഥാര്‍ഥ്യമായതോടെ തിരൂര്‍- പൊന്നാനി നഗരസഭകളുടെയും സമീപത്തെ 14 പഞ്ചായത്തുകളുടെയും കുടിവെള്ളപ്രശ്നത്തിന് ശാശ്വത പരിഹാരമാകും. കോഴിക്കോട് - കൊച്ചി യാത്രാ ദൂരം 40 കിലോമീറ്റര്‍ കുറയും. പദ്ധതിപ്രദേശത്തെ കൃഷി ഉപ്പുവെള്ളം കയറി നശിക്കുന്നതിന് ശാശ്വതപരിഹാരവുമാകും.
ReplyDelete