നിയമസഭാ സമ്മേളനം ഇന്നു തുടങ്ങും
ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭയുടെ ബജറ്റ് സമ്മേളനം വെള്ളിയാഴ്ച ആരംഭിക്കും. രാവിലെ ഒമ്പതിനാണ് നയപ്രഖ്യാപന പ്രസംഗം. 2011-12 വര്‍ഷത്തെ ബജറ്റ് ഫെബ്രുവരി പത്തിന് ധനമന്ത്രി തോമസ് ഐസക് അവതരിപ്പിക്കും. ഏഴ്, എട്ട്, ഒമ്പത് തീയതികളില്‍ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള ചര്‍ച്ച നടക്കും. 14, 16, 17 ദിവസങ്ങളില്‍ ബജറ്റിന്മേലുള്ള പൊതുചര്‍ച്ചയും 21ന് അന്തിമ ഉപധനാഭ്യര്‍ഥന ചര്‍ച്ചയും നടക്കുമെന്ന് സ്പീക്കര്‍ കെ രാധാകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 22ന് ധനവിനിയോഗ ബില്‍ പരിഗണിക്കും. 23ന് വോട്ട് ഓണ്‍ അക്കൌണ്ട് ചര്‍ച്ചയും 24ന് അതിന്മേലുള്ള ധനവിനിയോഗ ബില്ലും പരിഗണിക്കും. അനൌദ്യോഗിക അംഗങ്ങളുടെ കാര്യങ്ങള്‍ക്കായി ഒരു ദിവസം നീക്കിവച്ചിട്ടുണ്ട്. ബജറ്റിനൊപ്പം 2010-11ലെ അന്തിമ ഉപധനാഭ്യര്‍ഥനയുടെ സ്റേറ്റ്മെന്റും അടുത്ത സാമ്പത്തികവര്‍ഷത്തെ ആദ്യ നാലു മാസത്തേയ്ക്കുള്ള വോട്ട് ഓണ്‍ അക്കൌണ്ടും ധനമന്ത്രി അവതരിപ്പിക്കും. പന്ത്രണ്ടാം സഭയുടെ 17-ാം സമ്മേളനം 13 ദിവസം നീണ്ടുനില്‍ക്കും. ഫെബ്രുവരി 24ന് സമ്മേളനം അവസാനിക്കും.
12-ാം സഭ നിലവില്‍വന്നശേഷം ഇതുവരെ 240 ദിവസം സമ്മേളിച്ചതായി സ്പീക്കര്‍ പറഞ്ഞു. 135 ബില്‍ പാസാക്കി. ഇതില്‍ 35 പുതിയ ബില്ലാണ്. 48 നിയമഭേദഗതി ബില്ലും 47 ധനവിനിയോഗ ബില്ലും സഭ പാസാക്കി. 19 ഓര്‍ഡിനന്‍സ് ബാക്കിയാണ്. സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിട്ട ദേവസ്വം ഭേദഗതി ബില്‍, കണ്ണന്‍ദേവന്‍ ഹില്‍സ്, ടൂറിസം ഭേദഗതി ബില്‍ എന്നിവയും പരിഗണന കാത്തുകിടപ്പാണ്. ഒരു വര്‍ഷം കുറഞ്ഞത് 100 ദിവസം സഭ ചേരണമെന്ന ശുപാര്‍ശയും നടപ്പായിട്ടില്ലെന്ന് സ്പീക്കര്‍ പറഞ്ഞു. അഞ്ച് അടിയന്തര പ്രമേയം സഭാ നടപടി നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്തു. കേരള നിയമസഭ നിലവില്‍വന്നശേഷം ഇത്തരത്തില്‍ 19 ചര്‍ച്ചയാണ് നടന്നത്. ആ നിലയ്ക്ക് ഏറ്റവും കൂടുതല്‍ അടിയന്തര പ്രമേയം ചര്‍ച്ച ചെയ്തത് ഈ സഭയുടെ കാലയളവിലാണെന്ന് സ്പീക്കര്‍ പറഞ്ഞു. നിയമസഭാ സെക്രട്ടറി പി ഡി രാജനും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
സ്മാര്‍ട്ടായി ഭരണപക്ഷം; നിരാശരായി പ്രതിപക്ഷം
നിയമസഭാതെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള കടുത്ത രാഷ്ട്രീയസമരത്തിന്റെ വേദിയായി വെള്ളിയാഴ്ച തുടങ്ങുന്ന പന്ത്രണ്ടാം നിയമസഭയുടെ അവസാന സമ്മേളനം മാറും. കേരളീയരുടെ ജീവിതം അഭിവൃദ്ധിപ്പെടുത്തിയ നാലേമുക്കാല്‍ വര്‍ഷത്തെ എല്‍ഡിഎഫ് ഭരണത്തിന്റെ തിളങ്ങുന്ന ചിത്രം ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തില്‍ തെളിയും. 24 വരെ നീളുന്ന സഭാസമ്മേളനം പ്രതിപക്ഷത്തിന് അഗ്നിപരീക്ഷയാകും. കുഞ്ഞാലിക്കുട്ടി പ്രശ്നത്തില്‍തട്ടി 'മോചനയാത്ര'പൊളിഞ്ഞതിന്റെ ക്ഷീണവും അധികാരസ്വപ്നത്തിന്റെ ചിറകു കരിഞ്ഞ നിരാശയുമായിട്ടാകും പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി സഭയിലെത്തുക. രാജ അറസ്റ് അടക്കമുള്ള കേന്ദ്രത്തിലെ സംഭവങ്ങളും പ്രതിപക്ഷത്തിന് സുഖംപകരുന്നതല്ല.
എന്നാല്‍, ഭരണപക്ഷം കൂടുതല്‍ ഉണര്‍വോടെ സഭയെ അഭിമുഖീകരിക്കും. യുഡിഎഫ് ഭരണകാലത്തെ ദ്രോഹവ്യവസ്ഥകള്‍ക്ക് കീഴടങ്ങാതെ സ്മാര്‍ട്ട്സിറ്റി നടപ്പാക്കാന്‍ സര്‍ക്കാര്‍ സ്മാര്‍ട്ടായി നീങ്ങിയതിന്റെ ശോഭയുണ്ട്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ആറാമത്തെ ജനക്ഷേമ ബജറ്റ് ധനമന്ത്രി ടി എം തോമസ് ഐസക് ഫെബ്രുവരി പത്തിന് അവതരിപ്പിക്കുമ്പോള്‍ അതൊരു ചരിത്രമാകും. ജനക്ഷേമത്തിനും വികസനത്തിനും സാമ്പത്തികവളര്‍ച്ചയ്ക്കും പതിതരോടുള്ള പ്രതിബദ്ധതയ്ക്കും ഇത്രമേല്‍ സമര്‍പ്പിതമായ തുടര്‍ബജറ്റുകള്‍ അവതരിപ്പിച്ച മറ്റൊരു ധനമന്ത്രിയില്ലയെന്ന ക്രെഡിറ്റ്. ഏറ്റവും കൂടുതല്‍ പദ്ധതി അടങ്കലുള്ള ബജറ്റുകള്‍ തുടര്‍ച്ചയായി അവതരിപ്പിച്ചുവെന്ന പ്രത്യേകതയുമുണ്ട്. സംസ്ഥാന ജീവനക്കാര്‍ക്ക് ഒരുഭരണകാലയളവില്‍ രണ്ടു ശമ്പളപരിഷ്ക്കാരം നടപ്പാക്കുകയെന്ന മാജിക്കും ഇത്തവണത്തെ സഭാസമ്മേളനത്തിലൂടെ സംഭവിക്കും.
ഇത്രയേറെ ജനക്ഷേമനടപടികള്‍ സ്വീകരിച്ചിട്ടും ട്രഷറി പൂട്ടാതിരുന്നത് യുഡിഎഫിനെ അമ്പരപ്പിക്കുന്നു. സര്‍ക്കാരിനെതിരെ ലോട്ടറി കേസ് ഉപയോഗിക്കാന്‍ ശ്രമിക്കുമെങ്കിലും പ്രതിപക്ഷത്തിന് ഇനി അതില്‍ കളിച്ചുകയറാനാവില്ല. കുഞ്ഞാലിക്കുട്ടി- റൌഫ് വെളിപ്പെടുത്തലുകള്‍ യുഡിഎഫിനെ മുക്കുന്ന 'വിക്കിലീക്സായി'. ഇതിനുമുന്നില്‍ പകച്ചുനില്‍ക്കുന്ന പ്രതിപക്ഷത്തിന് സഭയെ അഭിമുഖീകരിക്കാന്‍ ഏറെ വിയര്‍ക്കേണ്ടി വരും. യുഡിഎഫ് ഭരണത്തിന്റെ കൊള്ളരുതായ്മകള്‍ അക്കമിട്ട് നിരത്താന്‍ ഭരണപക്ഷത്തിന് നല്ല അവസരമാകും കുഞ്ഞാലിക്കുട്ടി പ്രശ്നം. 15 വര്‍ഷംമുമ്പുള്ള കേസ് പൊടിതട്ടിയെടുത്തതാണെന്നുപറഞ്ഞ് കൈകഴുകാന്‍ പ്രതിപക്ഷത്തിന് കഴിയില്ല. പുതിയ വെളിപ്പെടുത്തലുകളോടെ റെജീന കേസിന് അപ്പുറമുള്ള നിരവധി നിയമവിരുദ്ധ സംഭവങ്ങളുടെ പടക്കശാലയായി കുഞ്ഞാലിക്കുട്ടി പ്രശ്നം മാറി. ജഡ്ജിമാര്‍ക്ക് കൈക്കൂലി നല്‍കി കേസ് അട്ടിമറച്ചതും ഭരണം ഉപയോഗിച്ച് കോടികള്‍ സമ്പാദിച്ചതും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ചയാകും. റൌഫ്- കുഞ്ഞാലിക്കുട്ടി വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് അന്വേഷിക്കുന്നുണ്ട്. അതിനിടയിലെ കണ്ടെത്തലുകള്‍ യുഡിഎഫിനെ കൂടുതല്‍ ബുദ്ധിമുട്ടിലാക്കും.
നന്ദിപ്രമേയത്തിന്മേലുള്ള ചര്‍ച്ച ഏഴിനും എട്ടിനും ഒമ്പതിനും. 10ന് അവതരിപ്പിക്കുന്ന ബജറ്റിനെപ്പറ്റിയുള്ള ചര്‍ച്ച 14നും 16നും 17നും. 21ന് ഉപധനാഭ്യാര്‍ഥന ചര്‍ച്ച. അടുത്ത ദിവസം അതു പാസാക്കും. 23ന് വോട്ട് ഓണ്‍ അക്കൌണ്ടും അടുത്ത ദിവസം അതിന്റെ വോട്ടെടുപ്പും. അതോടെ 12-ാം നിയമസഭയുടെ 17-ാം സമ്മേളനം അവസാനിക്കുകയും പന്ത്രണ്ടാം സഭ ചരിത്രത്തിന്റെ ഭാഗമാകുകയുംചെയ്യും.
(ആര്‍ എസ് ബാബു)
ദേശാഭിമാനി 040211

ReplyDelete