ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ എല്‍ കെ അദ്വാനിയടക്കമുള്ള സംഘപരിവാര്‍ നേതാക്കള്‍ക്കെതിരെയുള്ള ക്രിമിനല്‍ ഗൂഢാലോചനക്കുറ്റം ഒഴിവാക്കിയ അലഹാബാദ് ഹൈക്കോടതി വിധിക്കെതിരെ സിബിഐ സുപ്രീംകോടതിയെ സമീപിച്ചു. അദ്വാനിയടക്കം 21 പ്രതികള്‍ക്കെതിരായ ക്രിമിനല്‍ ഗൂഢാലോചനക്കുറ്റം റദ്ദാക്കിയ പ്രത്യേക സിബിഐ കോടതി ഉത്തരവ് ശരിവച്ച അലഹബാദ് ഹൈക്കോടതിവിധി ചോദ്യംചെയ്താണ് സിബിഐയുടെ അപ്പീല്‍. ഹൈക്കോടതി നടപടി ശരിയായ നിഗമനത്തിന്റെ അടിസ്ഥാനത്തില്‍ അല്ലെന്നും പ്രതികള്‍ക്കെതിരായ ക്രിമിനല്‍ ഗൂഢാലോചനക്കുറ്റം പുനഃസ്ഥാപിക്കണമെന്നും സിബിഐ ആവശ്യപ്പെട്ടു. കുറ്റം റദ്ദാക്കിയ പ്രത്യേക കോടതിവിധിക്കെതിരെ സിബിഐ സമര്‍പ്പിച്ച ഹര്‍ജി കഴിഞ്ഞ മെയ് 20ന് ഹൈക്കോടതി തള്ളിയിരുന്നു.
അദ്വാനിക്കുപുറമെ മുരളിമനോഹര്‍ ജോഷി, അശോക് സിംഗാള്‍, ഗിരിരാജ് കിഷോര്‍, വിനയ് കത്യാര്‍, സാഥ്വി ഋതംബര, വിഎച്ച് ഡാല്‍മിയ, മഹന്ത് അവൈദ്യനാഥ്, മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ഉമാഭാരതി, മുന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി കല്യാസിങ്, ശിവസേന തലവന്‍ ബാല്‍ താക്കറെ തുടങ്ങിയവരും കേസില്‍ പ്രതികളാണ്. ഇവര്‍ക്കെതിരായ ക്രിമിനല്‍ ഗൂഢാലോചനക്കുറ്റം 2001 മെയ് നാലിന് പ്രത്യേക സിബിഐ കോടതി റദ്ദാക്കിയിരുന്നു. ഈ വിധിയെ ചോദ്യംചെയ്ത് സിബിഐ സമര്‍പ്പിച്ച ഹര്‍ജിയാണ് അലഹബാദ് ഹൈക്കോടതിയുടെ ലഖ്നൌ ബെഞ്ച് തള്ളിയത്. സിബിഐയുടെ പുനഃപരിശോധനാഹര്‍ജിയില്‍ കാര്യമില്ലെന്നും കേസില്‍ ഇടപെടാനാകില്ലെന്നും ജസ്റിസ് ആലോക്കുമാര്‍ സിങ് വിധിച്ചു.
1992 ഡിസംബര്‍ ആറിന് ബാബറി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട് രണ്ട് വിധം കേസുകളാണ് ചുമത്തിയത്. കര്‍സേവകര്‍ മസ്ജിദ് തകര്‍ക്കുന്ന സമയത്ത് രാംകഥാ കുഞ്ചിലെ വേദിയില്‍നിന്ന് നിര്‍ദേശം നല്‍കിയതിനും വര്‍ഗീയവികാരമുണര്‍ത്തി പ്രസംഗിച്ചതിനുമാണ് അദ്വാനിയടക്കമുള്ളവര്‍ക്കെതിരായ കേസ്(കേസ് 198). മസ്ജിദ് തകര്‍ക്കാനെത്തിയ കര്‍സേവകര്‍ക്കെതിരെയാണ് മറ്റൊരുകേസ് (കേസ് 197). ഇവ രണ്ടും ഒന്നിച്ചാക്കിയാണ് സിബിഐക്ക് കൈമാറിയത്. കേസില്‍ 1993 ഒക്ടോബര്‍ അഞ്ചിന് സിബിഐ സംയുക്ത കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും സാങ്കേതികപ്രശ്നത്തെത്തുടര്‍ന്ന് 2001 ഫെബ്രുവരി 12ന് ഹൈക്കോടതി കേസുകള്‍ വീണ്ടും വിഭജിച്ചു. ഇതനുസരിച്ച് കേസ് 197 കര്‍സേവകര്‍ക്ക് എതിരെയുള്ളതാണെന്നും ഇതില്‍ അദ്വാനിക്കും മറ്റു സംഘപരിവാര്‍ നേതാക്കള്‍ക്കുമെതിരെ കുറ്റം ചുമത്താന്‍ കഴിയില്ലെന്നും പ്രത്യേക കോടതി വിധിക്കുകയായിരുന്നു.
ജനവിഭാഗങ്ങള്‍ തമ്മില്‍ ശത്രുത വളര്‍ത്തുക, രാജ്യത്തിന്റെ അഖണ്ഡതക്കെതിരായ പ്രവര്‍ത്തനം, പൊതുസമാധാനം തകര്‍ക്കാനും കലാപമുണ്ടാക്കാനും നുണപ്രചാരവേല നടത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയുള്ള കേസിന്റെ വിചാരണ റായ്ബറേലി കോടതിയില്‍ തുടരുകയാണ്. അദ്വാനിയടക്കമുള്ള ഏഴുപേര്‍ക്കെതിരെ കലാപത്തിനും നിയമവുരുദ്ധമായി സംഘംചേര്‍ന്നതിനും 2003 മെയില്‍ സിബിഐ ഉപ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. അദ്വാനിയുടെ സുരക്ഷാ ഉദ്യോഗസ്ഥയായിരുന്ന ഐപിഎസ് ഓഫീസര്‍ അഞ്ജു ഗുപ്ത അദ്ദേഹത്തിനെതിരെ മൊഴി നല്‍കിയിരുന്നു. സംഘപരിവാര്‍ അക്രമികള്‍ക്ക് ഊര്‍ജം പകരാന്‍ വര്‍ഗീയവികാരമുണര്‍ത്തി അദ്വാനി പ്രസംഗിച്ചെന്നാണ് അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്ന ഉദ്യോഗസ്ഥ മൊഴിനല്‍കിയത്.
(വിജേഷ് ചൂടല്‍)
ദേശാഭിമാനി 190211

ReplyDelete