കേരള നിയമസഭയിലെ പ്രതിപക്ഷത്തെയും പ്രതിപക്ഷ നേതാവിനെയും കുറിച്ച് പറയാന്‍ ഒരുങ്ങുമ്പോള്‍ രസികനായ ഒരാള്‍ രാഷ്ട്രീയക്കാരെക്കുറിച്ച് നിര്‍വചിച്ചത് ഓര്‍മയില്‍ വരും. അതിങ്ങനെയാണ്: നാളെ എന്ത് സംഭവിക്കുമെന്ന് ഇന്ന് പ്രവചിക്കുകയും ഇന്നലെ അത് എന്തുകൊണ്ട് സംഭവിച്ചില്ല എന്ന് വിശദീകരിക്കുകയും ചെയ്യുന്ന ആളാണ് രാഷ്ട്രീയക്കാരന്‍. ഇത് കേരളത്തിലെ പ്രതിപക്ഷത്തിനും ഉമ്മന്‍ചാണ്ടിക്കും തികച്ചും യോജിക്കുന്നതാണ്. അതായത്, ഇന്ന് പറഞ്ഞത് നാളെ മാറ്റിപ്പറയുക.
ഉമ്മന്‍ചാണ്ടിയുടെ ഈ സമീപനത്തിന് അടുത്തകാലത്തെ ഉദാഹരണമാണ് ശബരിമലയിലുണ്ടായ അത്യാഹിതത്തെക്കുറിച്ചുള്ള പ്രതികരണം. ദുരന്തത്തിന്റെ പിറ്റേദിവസം ടെലിവിഷന്‍ ചാനലുകളിലൂടെ അനുശോചനം അറിയിക്കുകയും ആളുകള്‍ തിങ്ങിക്കൂടിയാല്‍ ഇത്തരത്തിലുള്ള അത്യാഹിതമുണ്ടാകുമെന്നും പറഞ്ഞു. മോചനയാത്ര ഒരു ദിവസത്തേക്ക് നിര്‍ത്തിവയ്ക്കുകയുംചെയ്തു. എന്നാല്‍, അടുത്ത ദിവസം ഉമ്മന്‍ചാണ്ടി ദുരന്തത്തിന്റെ പേരില്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തി. സര്‍ക്കാര്‍ ജാഗ്രതയോടെ പ്രവര്‍ത്തിച്ചില്ലെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. ദുരന്തത്തിനുശേഷം സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെ കേരളജനത ഒന്നടങ്കം ശ്ളാഘിച്ചതാണ്. അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് മതിയായ ചികിത്സ ലഭ്യമാക്കി. മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള ഏര്‍പ്പാട് ചെയ്തു. സര്‍ക്കാരിന്റെ പരിച്ഛേദംതന്നെ കുമളിയിലെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. ആര്‍ക്കും ഒരു ആക്ഷേപത്തിനും ഇടനല്‍കാത്ത വിധത്തിലാണ് സര്‍ക്കാര്‍ പ്രവര്‍ത്തിച്ചത്. സംഭവത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. മരിച്ചവരുടെ ആശ്രിതര്‍ക്ക് അഞ്ചു ലക്ഷം രൂപ നല്‍കാന്‍ തീരുമാനിച്ചു.
ശബരിമലയില്‍ ദുരന്തമുണ്ടാകുന്നത് ഇതാദ്യമല്ല. 1952ലും '99ലും അപകടമുണ്ടായിട്ടുണ്ട്. 1951ല്‍ ക്ഷേത്രം കത്തിനശിച്ചു. അന്ന് തിരു-കൊച്ചി സംസ്ഥാനം ഭരിച്ചിരുന്നത് കോണ്‍ഗ്രസായിരുന്നു. ക്ഷേത്രം കത്തിച്ചതിനെക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട കമീഷന്റെ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാന്‍പോലും അന്നത്തെ സര്‍ക്കാര്‍ തയ്യാറായില്ല. അന്ന് കോണ്‍ഗ്രസ് നേതാവില്‍നിന്നുണ്ടായ വിവാദപ്രസ്താവന ഇന്നും കേരളം ഓര്‍ക്കുന്നുണ്ട്. കമ്യൂണിസ്റ്റ് പാര്‍ടി നിയമവിധേയമാക്കപ്പെട്ടതിനുശേഷം ജനയുഗം പത്രത്തില്‍ ജി എം നെന്‍മേലിയാണ് സംഭവത്തിന്റെ നിജസ്ഥിതി വെളിച്ചത്തുകൊണ്ടുവന്നത്. ഇക്കാര്യങ്ങളെല്ലാം സൌകര്യപൂര്‍വം മറക്കുകയാണ് ഉമ്മന്‍ചാണ്ടിയും കൂട്ടരും.
സര്‍ക്കാരിനെ കണ്ണുമടച്ച് എതിര്‍ക്കുകയാണ് പ്രതിപക്ഷത്തിന്റെ കടമ എന്ന് ധരിച്ച് വശായിരിക്കുകയാണ് ഉമ്മന്‍ചാണ്ടി. നഷ്ടപരിഹാരത്തുക അഞ്ചു ലക്ഷം രൂപ പോര പത്തു ലക്ഷം കൊടുക്കണമെന്നാണ് ഉമ്മന്‍ചാണ്ടിയുടെ പുതിയ വെളിപാട്. മറ്റൊന്നും സര്‍ക്കാരിനെതിരെ പറയാനില്ലാത്തതിനാലാണ് ഈ ആവശ്യവുമായി പ്രതിപക്ഷനേതാവ് രംഗത്തിറങ്ങിയിരിക്കുന്നത്. ലേലംവിളിക്കുന്നതുപോലെ തുക കൂട്ടിക്കൊടുക്കണമെന്നു പറഞ്ഞാല്‍ കേരളജനത തനിക്കു പിന്നില്‍ അണിനിരക്കുമെന്ന് ഉമ്മന്‍ചാണ്ടി കരുതുന്നെങ്കില്‍ അദ്ദേഹം മറ്റേതോ ലോകത്താണ് ജീവിക്കുന്നതെന്നു പറയേണ്ടി വരും.
പയ്യപ്പിള്ളി ബാലന്‍ ദേശാഭിമാനി 020211
കേരള നിയമസഭയിലെ പ്രതിപക്ഷത്തെയും പ്രതിപക്ഷ നേതാവിനെയും കുറിച്ച് പറയാന്‍ ഒരുങ്ങുമ്പോള്‍ രസികനായ ഒരാള്‍ രാഷ്ട്രീയക്കാരെക്കുറിച്ച് നിര്‍വചിച്ചത് ഓര്‍മയില്‍ വരും. അതിങ്ങനെയാണ്: നാളെ എന്ത് സംഭവിക്കുമെന്ന് ഇന്ന് പ്രവചിക്കുകയും ഇന്നലെ അത് എന്തുകൊണ്ട് സംഭവിച്ചില്ല എന്ന് വിശദീകരിക്കുകയും ചെയ്യുന്ന ആളാണ് രാഷ്ട്രീയക്കാരന്‍. ഇത് കേരളത്തിലെ പ്രതിപക്ഷത്തിനും ഉമ്മന്‍ചാണ്ടിക്കും തികച്ചും യോജിക്കുന്നതാണ്. അതായത്, ഇന്ന് പറഞ്ഞത് നാളെ മാറ്റിപ്പറയുക.
ReplyDelete