കണ്ണൂര്‍: നിര്‍ധനരോഗികള്‍ക്ക് ഇനി സ്വകാര്യ ലബോറട്ടറികളുടെ കഴുത്തറുപ്പന്‍ ഫീസിനെ പേടിക്കേണ്ട. ആരോഗ്യവകുപ്പിന്റെ കീഴില്‍ തളാപ്പില്‍ റീജണല്‍ പബ്ളിക് ഹെല്‍ത്ത് ലാബ് അത്യാധുനികസൌകര്യങ്ങളോടെ ചൊവ്വാഴ്ച മുതല്‍ പ്രവര്‍ത്തിക്കും. സംസ്ഥാനത്ത് ഇത്തരത്തിലുള്ള നാലാമത്തെ ലബോറട്ടറിയാണ് ഇത്. ചിക്കുന്‍ഗുനിയ, ഡെങ്കിപ്പനി തുടങ്ങിയ പകര്‍ച്ചവ്യാധി പ്രാഥമികമായി കണ്ടെത്താവുന്ന എലീസാടെസ്റ്റ് ഇവിടെ നടത്താം. സര്‍ക്കാര്‍ ആശുപത്രികളില്‍ നിലവില്‍ ഈ സംവിധാനമില്ല. പാതോളജി, മൈക്രോബയോളജി സംബന്ധമായ പരിശോധനകള്‍ക്കും സൌകര്യമുണ്ട്. കരള്‍, വൃക്ക എന്നിവയുടെ പ്രവര്‍ത്തനം ഇവിടെനിന്നും എളുപ്പത്തില്‍ പരിശോധിക്കാം. സാധാരണ ലബോറട്ടറികളില്‍ ചെയ്യുന്ന മലം, മൂത്രം, രക്തം എന്നിവയുടെ പരിശോധനയും നടത്താം. കൊളസ്ട്രോള്‍, ഷുഗര്‍ തുടങ്ങിയവ കണ്ടെത്താം. സാധാരണക്കാരെ ഏറെ ഭയപ്പെടുത്തുന്ന മഞ്ഞപ്പിത്തം, ഹെപ്പറ്റൈറ്റിസ് തുടങ്ങിയ രോഗങ്ങളും കണ്ടെത്താം.
ദാരിദ്ര്യരേഖക്കു താഴെയുള്ളവര്‍ക്ക് പരിശോധനകള്‍ പുര്‍ണമായും സൌജന്യമാണ്. മറ്റുള്ളവര്‍ ചെറിയ ഫീസ് അടക്കണം. മുമ്പ് പള്ളിക്കുന്നില്‍ വാടകക്കെട്ടിടത്തിലാണ് ഓഫീസ് പ്രവര്‍ത്തിച്ചിരുന്നത്. പുതിയകെട്ടിടം നിര്‍മിച്ചാണ് തളാപ്പിലേക്ക് പ്രവര്‍ത്തനം മാറ്റുന്നത്. ആധുനിക ലബോറട്ടറി ഉപകരണങ്ങളും അനുവദിച്ചതോടെ പ്രവര്‍ത്തനം സമഗ്രമാകും. പാതോളജിസ്റ്റ്, ലാബ് ടെക്നീഷ്യന്മാര്‍, ഓഫീസ് ജീവനക്കാര്‍ തുടങ്ങിയവരെയും നിയമിച്ചിട്ടുണ്ട്. രണ്ടു സീനിയര്‍ സയന്റിഫിക് ഓഫീസര്‍മാരെ നിയമിക്കുന്നതും പരിഗണനയിലാണ്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ ജില്ലകളില്‍ മാത്രമേ നിലവില്‍ ഇത്തരം ലാബ് പ്രവര്‍ത്തിക്കുന്നുള്ളു.
ദേശാഭിമാനി 010211
നിര്‍ധനരോഗികള്‍ക്ക് ഇനി സ്വകാര്യ ലബോറട്ടറികളുടെ കഴുത്തറുപ്പന്‍ ഫീസിനെ പേടിക്കേണ്ട. ആരോഗ്യവകുപ്പിന്റെ കീഴില്‍ തളാപ്പില്‍ റീജണല്‍ പബ്ളിക് ഹെല്‍ത്ത് ലാബ് അത്യാധുനികസൌകര്യങ്ങളോടെ ചൊവ്വാഴ്ച മുതല്‍ പ്രവര്‍ത്തിക്കും. സംസ്ഥാനത്ത് ഇത്തരത്തിലുള്ള നാലാമത്തെ ലബോറട്ടറിയാണ് ഇത്. ചിക്കുന്‍ഗുനിയ, ഡെങ്കിപ്പനി തുടങ്ങിയ പകര്‍ച്ചവ്യാധി പ്രാഥമികമായി കണ്ടെത്താവുന്ന എലീസാടെസ്റ്റ് ഇവിടെ നടത്താം. സര്‍ക്കാര്‍ ആശുപത്രികളില്‍ നിലവില്‍ ഈ സംവിധാനമില്ല. പാതോളജി, മൈക്രോബയോളജി സംബന്ധമായ പരിശോധനകള്‍ക്കും സൌകര്യമുണ്ട്. കരള്‍, വൃക്ക എന്നിവയുടെ പ്രവര്‍ത്തനം ഇവിടെനിന്നും എളുപ്പത്തില്‍ പരിശോധിക്കാം. സാധാരണ ലബോറട്ടറികളില്‍ ചെയ്യുന്ന മലം, മൂത്രം, രക്തം എന്നിവയുടെ പരിശോധനയും നടത്താം. കൊളസ്ട്രോള്‍, ഷുഗര്‍ തുടങ്ങിയവ കണ്ടെത്താം. സാധാരണക്കാരെ ഏറെ ഭയപ്പെടുത്തുന്ന മഞ്ഞപ്പിത്തം, ഹെപ്പറ്റൈറ്റിസ് തുടങ്ങിയ രോഗങ്ങളും കണ്ടെത്താം.
ReplyDelete