തൃശൂര്‍: ഐസ്ക്രീം കേസ് അട്ടിമറി സംബന്ധിച്ച പുതിയ വെളിപ്പെടുത്തലുകളിലൂടെ മുഖം നഷ്ടപ്പെട്ട യുഡിഎഫ് നേതൃത്വത്തെ തുറന്നുകാട്ടി ചിത്ര പ്രദര്‍ശനം. വിലക്കയറ്റത്തിലും കേന്ദ്ര നയങ്ങളിലും പ്രതിഷേധിച്ച് എല്‍ഡിഎഫ് ഒല്ലൂര്‍ നിയോജക മണ്ഡലം കമ്മിറ്റി മൂര്‍ക്കനിക്കര പോസ്റ്റ് ഓഫീസ് ഉപരോധത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പ്രദര്‍ശനമാണ് യുഡിഎഫിന്റെ തനിനിറം തുറന്നു കാട്ടുന്നത്.
ജനം വിലക്കയറ്റത്തില്‍ പൊറുതിമുട്ടുമ്പോള്‍ അതേക്കുറിച്ചൊന്നും പറയാതെ ഉമ്മന്‍ചാണ്ടിയും കൂട്ടരും നടത്തുന്നത് ഐസ്ക്രീം മോചന യാത്രയാണെന്ന് ചിത്രം ഓര്‍മിപ്പിക്കുന്നു. കുഞ്ഞാലിക്കുട്ടിയെ സംരക്ഷിക്കുന്ന ഉമ്മന്‍ചാണ്ടിയുടെ തന്ത്രം വ്യക്തമാക്കുന്ന 'ചാണ്ടിക്കുണ്ടൊരു കുഞ്ഞാലി' ഏറെ ചര്‍ച്ചയായിക്കഴിഞ്ഞു. അഴിമതിയില്‍ മുങ്ങിക്കുളിച്ച കമ്മിറ്റിയായി 'എഐസിസി' (ആദര്‍ശ് ഫ്ളാറ്റ് (എ), ഐപിഎല്‍(ഐ), കോമണ്‍വെല്‍ത്ത്(സി), കമ്മിറ്റി(സി) അധ:പതിച്ചതിന്റെ നേര്‍ചിത്രമാണത്. മൂര്‍ക്കനിക്കര സെന്ററില്‍ വഴിയുടെ ഇരുവശത്തുമായി ഫ്ളക്സില്‍ ഒരുക്കിയ കാര്‍ട്ടൂണ്‍ - ചിത്ര പ്രദര്‍ശനം അഴിമതിയില്‍ മുങ്ങിക്കുളിച്ച കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള കേന്ദ്ര ഭരണത്തെയും ജനപക്ഷ വികസന നേട്ടങ്ങളിലൂടെ നാടിനെ മുന്നോട്ട് നയിക്കുന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ വ്യത്യസ്ത സമീപനങ്ങളേയും താരതമ്യം ചെയ്യുന്നു.
പ്രധാനമന്ത്രിയുടെ അറിവോടെ മന്ത്രി രാജയും കൂട്ടരും നടത്തിയ 1.76ലക്ഷം കോടിരൂപയുടെ ടു ജി സ്പെക്ട്രം അഴിമതിയാണ് പ്രദര്‍ശനത്തില്‍ ആദ്യം. പിന്നെ 68 കോടിയുടെ കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതി വിവരിക്കുന്ന ചിത്രം കാണാം. തൊട്ടടുത്തു തന്നെയാണ് രാജ്യത്തിനായി ജീവത്യാഗം ചെയ്ത ജവാന്മാരെ വഞ്ചിച്ച് നടത്തിയ ആദര്‍ശ് ഫ്ളാറ്റ് കുംഭകോണം. താങ്ങാനാകാത്ത വിലക്കയറ്റത്തില്‍ നട്ടം തിരിയുന്ന സാധാരണക്കാരുടെ ചിത്രവും ഇതിലുണ്ട്. പെട്രോള്‍ വില വര്‍ധനയുടെ നാള്‍വഴികളും വ്യക്തം. ആദിവാസികള്‍ക്കും പട്ടികജാതിക്കാര്‍ക്കും ഭൂമിയും വീടും നല്‍കിയത്, രണ്ട് രൂപയ്ക്ക് അരി, രണ്ട് ലക്ഷം പേര്‍ക്ക് തൊഴില്‍ തുടങ്ങിയ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികളും, സ്മാര്‍ട്ട് സിറ്റി, ആരോഗ്യ സര്‍വകലാശാല, ലാഭത്തിലായ പൊതുമേഖലാ വ്യവസായങ്ങള്‍ തുടങ്ങിയ നേട്ടങ്ങളും പ്രദര്‍ശനത്തിലുണ്ട്.
deshabhimani 080211
ജനം വിലക്കയറ്റത്തില്‍ പൊറുതിമുട്ടുമ്പോള്‍ അതേക്കുറിച്ചൊന്നും പറയാതെ ഉമ്മന്‍ചാണ്ടിയും കൂട്ടരും നടത്തുന്നത് ഐസ്ക്രീം മോചന യാത്രയാണെന്ന് ചിത്രം ഓര്‍മിപ്പിക്കുന്നു. കുഞ്ഞാലിക്കുട്ടിയെ സംരക്ഷിക്കുന്ന ഉമ്മന്‍ചാണ്ടിയുടെ തന്ത്രം വ്യക്തമാക്കുന്ന 'ചാണ്ടിക്കുണ്ടൊരു കുഞ്ഞാലി' ഏറെ ചര്‍ച്ചയായിക്കഴിഞ്ഞു. അഴിമതിയില്‍ മുങ്ങിക്കുളിച്ച കമ്മിറ്റിയായി 'എഐസിസി' (ആദര്‍ശ് ഫ്ളാറ്റ് (എ), ഐപിഎല്‍(ഐ), കോമണ്‍വെല്‍ത്ത്(സി), കമ്മിറ്റി(സി) അധ:പതിച്ചതിന്റെ നേര്‍ചിത്രമാണത്. മൂര്‍ക്കനിക്കര സെന്ററില്‍ വഴിയുടെ ഇരുവശത്തുമായി ഫ്ളക്സില്‍ ഒരുക്കിയ കാര്‍ട്ടൂണ്‍ - ചിത്ര പ്രദര്‍ശനം അഴിമതിയില്‍ മുങ്ങിക്കുളിച്ച കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള കേന്ദ്ര ഭരണത്തെയും ജനപക്ഷ വികസന നേട്ടങ്ങളിലൂടെ നാടിനെ മുന്നോട്ട് നയിക്കുന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ വ്യത്യസ്ത സമീപനങ്ങളേയും താരതമ്യം ചെയ്യുന്നു.
ReplyDeleteസംസ്ഥാനത്ത് കത്തിനില്‍ക്കുന്ന ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭത്തെക്കുറിച്ച് മിണ്ടാതെ കേന്ദ്രമന്ത്രി എകെ ആന്റണി കേരളമോചനയാത്രയുടെ സമാപനപരിപാടി ഉദ്ഘാടനം ചെയ്തു. കുഞ്ഞാലിക്കുട്ടിയെയും ലീഗിനെയും രക്ഷിക്കാനുള്ള ഒന്നായി മോചനയാത്ര മാറിയിട്ടും ആന്റണി അതൊന്നും പരാമര്‍ശിച്ചതേയില്ല. ഉമ്മന്‍ചാണ്ടി കരുത്തുള്ള ആളാണെന്ന് തനിക്ക് പണ്ടേ അറിയാമെന്നും പ്രതികൂല സാഹചര്യത്തിലും ഈ ജാഥ വിജയിപ്പിച്ച് അദ്ദേഹം അത് ഒരിക്കല്‍കൂടി തെളിയിച്ചിരിക്കുകയാണെന്നും ഉമ്മന്‍ചാണ്ടിയെ തോണ്ടിയും തലോടിയുമെന്നവണ്ണം ആന്റണി പറഞ്ഞു. താനും മാണി സാറുമൊക്കെ ചേര്‍ന്ന് മുമ്പ് ഇതുപോലൊരു ജാഥ നടത്തിയപ്പോള്‍ യുഡിഎഫിന് 99 സീറ്റു കിട്ടിയ കാര്യം ആന്റണി ഓര്‍മിപ്പിച്ചു. അങ്ങനെ ജയിച്ചുവന്ന തന്നെ ഉമ്മന്‍ചാണ്ടി വലിച്ച്താഴെയിറക്കിയ കാര്യം പറയാതെ സദസ്യരുടെ ഓര്‍മയില്‍ ആന്റണി കൊണ്ടുവരുകയും ചെയ്തു. യുപിഎ സര്‍ക്കാര്‍ കേരളത്തിന് ഒട്ടേറെ കാര്യങ്ങള്‍ നല്‍കിയതായും ആന്റണി അവകാശപ്പെട്ടു.
ReplyDelete