കണ്ണാശുപത്രിയിലേക്ക് വരേണ്ട; 'സുനയനം' വീട്ടിലെത്തും
മൈലുകള്‍ താണ്ടി നഗരത്തിലെ കണ്ണാശുപത്രിയിലെത്തുന്ന വൃദ്ധജനവിഭാഗങ്ങള്‍ക്കടക്കം ആശ്വാസമേകി സഞ്ചരിക്കുന്ന മിനി കണ്ണാശുപത്രി ഇനിമുതല്‍ ഗ്രാമഗ്രാമാന്തരങ്ങളില്‍. ആധുനിക നേത്ര പരിശോധന ഉപകരണങ്ങളും വീഡിയോ കോണ്‍ഫറന്‍സ് സംവിധാനവും സജ്ജമാക്കിയിട്ടുള്ള മൊബൈല്‍ ടെലി ഒഫ്താല്‍മോളജി യൂണിറ്റ് 'സുനയനം' ആണ് നേത്രപരിശോധനയ്ക്കായി ഒരുക്കിയിട്ടുള്ളത്. റീജണല്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ഒഫ്താല്‍മോളജി കണ്ണാശുപത്രിയാണ് 'സുനയനം' നിരത്തിലിറക്കുന്നത്.
സംസ്ഥാനത്ത് ആദ്യമായിട്ടാണ് സഞ്ചരിക്കുന്ന കണ്ണുപരിശോധന യൂണിറ്റ്. തിരുവനന്തപുരം ജില്ലയിലെ ഗ്രാമപ്രദേശങ്ങളിലെ ഹെല്‍ത്ത് സെന്ററുകളില്‍ 'സുനയനം' എത്തും. വ്യാഴാഴ്ച പകല്‍ 11ന് മന്ത്രി പി കെ ശ്രീമതി സുനയനം ഫ്ളാഗ് ഓഫ് ചെയ്യും. ചടങ്ങില്‍ മന്ത്രി വി സുരേന്ദ്രന്‍പിള്ള അധ്യക്ഷനാകും.
ഈ വാഹനത്തിലെ ഡോക്ടര്‍ക്ക് ആശുപത്രിയിലെ ടെലി-ഒഫ്താല്‍മോളജി ബേസ് സ്റ്റേഷനിലെ ഡോക്ടറുമായി വീഡിയോ കോണ്‍ഫറന്‍സിന് സാധിക്കും. ഈ വാഹനത്തില്‍ രോഗിയുടെ നേത്രപരിശോധന നടത്തി, ഈ പരിശോധനാ റിപ്പോര്‍ട്ടുകളും നേത്ര പരിശോധനയുടെ സൂക്ഷ്മചിത്രങ്ങളും റീജണല്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ഒഫ്താല്‍മോളജിയിലെ ടെലി-ഒഫ്താല്‍മോളജി മുറിയിലേക്ക് അയക്കാനാകും. ഇവ പരിശോധിച്ച് ആശുപത്രിയിലിരുന്നുതന്നെ സീനിയര്‍ ഡോക്ടര്‍മാര്‍ക്ക് വിദഗ്ധോപദേശം നല്‍കാനാകും. ഒരു ഡോക്ടര്‍, ഒരു ടെക്നീഷ്യന്‍ അടക്കം മൂന്നുപേര്‍ 'സുനയന'ത്തില്‍ ഉണ്ടാകും. എയര്‍സസ്പെന്‍ഷനുള്ള ബസിന്റെ ചെയ്സില്‍ നിര്‍മിച്ചിട്ടുള്ള മൊബൈല്‍ യൂണിറ്റ് എയര്‍ കണ്ടീഷന്‍ ചെയ്തിട്ടുണ്ട്.
പൊതുമേഖലാ സ്ഥാപനമായ സി-ഡാക്കാണ് മൊബൈല്‍ ടെലി ഒഫ്താല്‍മോളജി യൂണിറ്റിന് രൂപകല്‍പ്പന ചെയ്തത്. ദേശീയ അന്ധതാ നിവാരണപദ്ധതി ഫണ്ടും സംസ്ഥാന സര്‍ക്കാരിന്റെ 15 ലക്ഷം രൂപയും ചെലവഴിച്ചാണ് മൊബൈല്‍ ടെലി ഒഫ്താല്‍മോളജി യൂണിറ്റ് നിര്‍മിച്ചത്.
എസ്എടി ആശുപത്രി ഗോള്‍ഡന്‍ ജൂബിലി ബ്ളോക്കിന്റെ ഉദ്ഘാടനം ഇന്ന്
എസ്എടി ആശുപത്രിയില്‍ നാലുകോടി രൂപ ചെലവഴിച്ച് നിര്‍മിച്ച പുതിയ ഗോള്‍ഡന്‍ ജൂബിലി ബ്ളോക്കിന്റെ ബുധനാഴ്ച നടക്കുന്ന ഉദ്ഘാടനത്തോടെ ആധുനിക ചികിത്സാസംവിധാനങ്ങള്‍ തയ്യാറാകും. ബുധനാഴ്ച വൈകിട്ട് അഞ്ചരയ്ക്ക് മന്ത്രി എം വിജയകുമാറിന്റെ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി പി കെ ശ്രീമതി ഗോള്‍ഡന്‍ ജൂബിലി ബ്ളോക്കിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. മന്ത്രി വി സുരേന്ദ്രന്‍പിള്ള എആര്‍ടി തീവ്രപരിചരണവിഭാഗങ്ങളിലെ ഉപകരണങ്ങളുടെ സമര്‍പ്പണം നിര്‍വഹിക്കും.
നാല്‍പ്പത്തയ്യായിരം ചതുരശ്ര അടി വിസ്തീര്‍ണംവരുന്ന പുതിയ കെട്ടിടത്തില്‍ ഇന്ന് സ്വകാര്യമേഖലയില്‍മാത്രം ലഭ്യമാകുന്ന വന്ധ്യതനിവാരണത്തിനുള്ള വിപുലമായ ക്ളിനിക്ക് പ്രവര്‍ത്തനം ആരംഭിക്കുമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഇതിനായുള്ള ആര്‍ട്ടിഫിഷ്യല്‍ റീപ്രൊഡക്ടീവ് ചികിത്സാവിഭാഗത്തിന്റെ ജോലി പൂര്‍ത്തിയായിവരുന്നു. ആധുനിക ഉപകരണങ്ങളുടെ സഹായത്തോടെയായിരിക്കും ഇതിന്റെ പ്രവര്‍ത്തനം. ഒന്നാംനിലയില്‍ തീവ്രപരിചരണവിഭാഗം. തലസ്ഥാനത്ത് ഇന്നുള്ളതില്‍വച്ച് ഏറ്റവും വലിയ പീഡിയാട്രിക് തീവ്രപരിചരണവിഭാഗമാണ് ഇവിടെ തയ്യാറായിട്ടുള്ളത്. അതിന് മറുവശത്തായി അത്രയും തന്നെ വിസ്തീര്‍ണമുള്ള നവജാതശിശുക്കളുടെ പരിചരണത്തിനായുള്ള ഇന്‍ബോണ്‍ നേഴ്സറിയും സ്ഥാപിച്ചിട്ടുണ്ട്. ഏറ്റവും താഴത്തെ നിലയില്‍ പീഡിയാട്രിക് സര്‍ജറി ഒപി, സൂപ്രണ്ട് ഓഫീസ്, എസ്എടി ഹെല്‍ത്ത് എഡ്യൂക്കേഷന്‍ സൊസൈറ്റി ഓഫീസ് എന്നിവയും പ്രവര്‍ത്തിക്കും.
സംസ്ഥാന സര്‍ക്കാരിന്റെയും എസ്എടി ഹെല്‍ത്ത് എഡ്യൂക്കേഷന്‍ സൊസൈറ്റിയുടെയും സാമ്പത്തികസഹായത്തോടെയാണ് ഗോള്‍ഡന്‍ ജൂബിലി ബ്ളോക്ക് നിര്‍മിച്ചത്. മൊത്തം തുകയില്‍ മൂന്നുകോടി രൂപയോളം സിവില്‍ വര്‍ക്കിനും ഒരുകോടി വൈദ്യുതീകരണം അടക്കമുള്ള മറ്റ് ജോലിക്കുമാണ് ചെലവഴിച്ചത്.
മെഡിക്കല്‍ കോളേജില്‍ മധ്യകേരളത്തിലെ ഏറ്റവും മെച്ചപ്പെട്ട ഗൈനക്കോളജി സംവിധാനം ഒരുങ്ങുന്നു
ഏറ്റുമാനൂര്‍: മെഡിക്കല്‍ കോളേജിലെ ഗൈനക്കോളജി വാര്‍ഡിലെ തിരക്കേറുന്ന അന്തരീക്ഷത്തില്‍ നിന്നും അമ്മയ്ക്കും നവജാത ശിശുവിനും വിശാലമായ പ്രത്യേക ബ്ളോക്കില്‍ പരിചരണം ലഭിക്കുന്നതിന് ദിവസങ്ങള്‍ മാത്രം.ആധുനിക സംവിധാനങ്ങളും മെച്ചപ്പെട്ട ഭൌതിക സാഹചര്യങ്ങളുമായി അഞ്ചുനിലകളോടുകൂടിയ ഒബ്സ്ട്രറ്റിക്സ് ആന്‍ഡ് ഗൈനക്കോളജി ബ്ളോക്കിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നതോടെയാണിത്.
2002ല്‍ ആണ് ഗൈനക്കോളജി ബ്ളോക്കിന്റെ നിര്‍മാണമാരംഭിച്ചത്. കോണ്‍ട്രാക്ടര്‍മാരുടെ അനാസ്ഥ നിര്‍മാണത്തെ ബാധിച്ചിരുന്നു. 14.5 കോടി മുടക്കിയുള്ള പണിപൂര്‍ത്തീകരിക്കുന്നതോടെ മെഡിക്കല്‍ കോളേജിന്റെ മുഖഛായ മാറും. പുതിയ ബ്ളോക്കിലേക്ക് പവര്‍ത്തനം മാറുന്നതോടെ ഭൌതിക സാഹചര്യങ്ങളും മെച്ചപ്പെടും. നിലവില്‍ ഗൈനക്കോളജി വാര്‍ഡുകളുടെ ആകെ വിസ്തീര്‍ണം 10000 ചതുരശ്രയടിയില്‍ താഴെയാണ്. എന്നാല്‍ പുതിയ ബ്ളോക്കിന് 1.5 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുണ്ടാകും. 100 ബെഡുകളായിരുന്നത് 300 ആകും. ഇപ്പോള്‍ രണ്ട് ഓപ്പറേഷന്‍ തീയറ്ററുകളും ഒരു എമര്‍ജന്‍സി ഓപ്പറേഷന്‍ തീയറ്ററുമാണുള്ളത്. പുതിയ ബ്ളോക്കില്‍ നാല് ഓപ്പറേഷന്‍ തീയറ്ററുകള്‍ക്ക് പുറമെ എമര്‍ജന്‍സി ഓപ്പറേഷന്‍ തീയറ്ററുമുണ്ടാകും. ഇടുങ്ങിയ 2 പ്രസവമുറികളില്‍നിന്ന് നിരവധി പ്രസവമുറികളുള്ള സംവിധാനമായി മാറും.
ഗര്‍ഭാശയത്തിലെ അതിസൂഷ്മ മുഴകള്‍ ഉള്‍പ്പെടെയുള്ള ശസ്ത്രക്രിയകള്‍ നടത്തുന്നതിനുള്ള ആധുനിക സംവിധാനമായ ലാപ്പറോസ്കോപ്പിയും ലഭ്യമാകും. പ്രസവശേഷം ഗുരുതരാവസ്ഥയില്‍ എത്തുന്നവര്‍ക്ക് തീവ്രപരിചരണം നല്‍കുന്നതിനുള്ള ആധുനിക സംവിധാനവും ഉണ്ട്. നിലവില്‍ അള്‍ട്രാസൌണ്ട് സ്കാനിങ് നടത്തുന്നത് റേഡിയോളജി വിഭാഗത്തിന്റെ സഹായത്തോടെയാണ്. ഗൈനക്കോളജി വിഭാഗത്തിന് ഇനി പ്രത്യേകം അള്‍ട്രാസൌണ്ട് സ്കാനിങ് സംവിധാനം ലഭ്യമാകും. വന്ധ്യതാ ചികിത്സയുടെ ഭാഗമായുള്ള ടെസ്റ്റ് ട്യൂബ് ശിശു സംവിധാനംവരെ സമീപഭാവിയില്‍ പ്രതീക്ഷിക്കാവുന്നതാണ്. നവജാത ശിശുക്കള്‍ക്കുവേണ്ടിയുള്ള പ്രത്യേക പരിചരണവിഭാഗവും ഇതില്‍ ഉണ്ടാകും.
നവജാത ശിശുക്കള്‍ക്ക് അസുഖം ഉണ്ടാകുമ്പോള്‍ കുട്ടികളുടെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന സ്ഥിതിയാണുള്ളത്. അമ്മയും കുഞ്ഞും അകന്നുകഴിയുന്ന സ്ഥിതിക്ക് മാറ്റമുണ്ടാകും. ഇരുവരെയും ഒരേബ്ളോക്കില്‍തന്നെ പരിചരിക്കുന്നതിനുള്ള സംവിധാനവും സമീപഭാവിയില്‍ ഉണ്ടാവും. പുതിയ വിഭാഗം പ്രവര്‍ത്തനമാരംഭിക്കുന്നതോടെ മധ്യകേരളത്തിലെ ഏറ്റവും വികസിതമായ ഗൈനക്കോളജി വിഭാഗമായിരിക്കും ജനങ്ങള്‍ക്ക് തുറന്നുകിട്ടുക.
മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഡിഎം കാര്‍ഡിയോളജി ആരംഭിക്കും: മന്ത്രി
അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഡിഎം കാര്‍ഡിയോളജി ഉടന്‍ അനുവദിക്കും. അര്‍ബുദ ചികിത്സയ്ക്കാവശ്യമായ ലീനിയര്‍ ആക്സിലറേറ്ററി സംവിധാനം ലഭ്യമാക്കുമെന്നും ആരോഗ്യമന്ത്രി പി കെ ശ്രീമതി പറഞ്ഞു. ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പൂര്‍ത്തീകരിച്ച വികസന പ്രവര്‍ത്തനങ്ങളുടെയും പാരാമെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
കഴിഞ്ഞ 50 വര്‍ഷം വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 18 കോടി രൂപയാണ് ചെലവഴിച്ചത്. എന്നാല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ 200 കോടി രൂപയാണ് വിവിധ വികസനപ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിച്ചത്. പൂര്‍ണതോതില്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് ചില ഡിപ്പാര്‍ട്ടുമെന്റുകള്‍ ആലപ്പുഴയില്‍നിന്ന് വണ്ടാനത്തേക്ക് മാറ്റാന്‍ ഏറെ പരിശ്രമിക്കേണ്ടിവന്നു. കേന്ദ്ര പ്രതിരോധമന്ത്രി എ കെ ആന്റണിപോലും പറഞ്ഞു ആശുപത്രി വണ്ടാനത്തേക്ക് മാറ്റി സ്ഥാപിക്കാന്‍ വെറുതെ സമയം പാഴാക്കേണ്ടെന്ന്. എന്നിട്ടും ഇഛാശക്തിയോടെ ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിച്ച എല്‍ഡിഎഫ് സര്‍ക്കാര്‍ അതു നടപ്പിലാക്കി. മുഴുവന്‍ തസ്തികയിലും ഡോക്ടര്‍മാരെ നിയമിച്ചെങ്കിലും ഡോക്ടര്‍മാര്‍ കുറവാണെന്ന് വരുത്താന്‍ ചിലര്‍ ബോധപൂര്‍വം ശ്രമിക്കുന്നുണ്ട്. ഡോക്ടര്‍മാരുടെ സേവനം ലഭ്യമാകുന്നില്ലെങ്കില്‍ എച്ച്ഡിസിയും മെഡിക്കല്‍ കോളേജ് പിടിഎയും ചര്‍ച്ച നടത്തി ഉചിതമായ നിലപാടു കൈക്കൊള്ളണമെന്ന് മന്ത്രി പറഞ്ഞു.
കേരളത്തിലെ ആരോഗ്യരംഗത്തെ മാനദണ്ഡങ്ങള്‍ മനസ്സിലാക്കിയല്ല കേന്ദ്രസര്‍ക്കാര്‍ പണം മുടക്കുന്നതെന്നും അതിനാല്‍ കേരളത്തിലെ ആരോഗ്യമേഖലയിലെ വികസനത്തിന് പ്രശ്നങ്ങള്‍ നേരിടുന്നുണ്ടെന്നും കാത്ത്ലാബിന്റെയും കാര്‍ഡിയോതെറാസിക് സര്‍ജറി യൂണിറ്റിന്റെയും സിടി സ്കാന്‍, പൊലീസ് എയ്ഡ്പോസ്റ്റ് എന്നിവയുടെയും ഉദ്ഘാടനം നിര്‍വഹിച്ച് ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്ക് പറഞ്ഞു. പുതുതായി ആരംഭിച്ച പാരാമെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ആവശ്യമായ തസ്തികകള്‍ നികത്തുന്നതിന് നടപടി കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.
വികസനത്തിന്റെ കാര്യത്തില്‍ ഭാവനാദാരിദ്ര്യവും സങ്കുചിത ചിന്താഗതിയുമുള്ള ചിലയാളുകള്‍ ജനപ്രതിനിധികളായെത്തിയെന്നും അവരാണ് ആശുപത്രി വണ്ടാനത്തേക്കു മാറ്റുന്നതിന് തടസ്സം നിന്നതെന്നും ചടങ്ങില്‍ അധ്യക്ഷനായ മന്ത്രി ജി സുധാകരന്‍ പറഞ്ഞു.
ജനറല്‍ ആശുപത്രിയില്‍ ട്രോമാകെയര്‍ സെന്റര്‍ പ്രവര്‍ത്തനസജ്ജമായി
ആലപ്പുഴ: ജില്ലയില്‍ സര്‍ക്കാര്‍ ആശുപത്രികളെ വികസനപാതയിലേക്ക് നയിക്കുന്ന വിവിധ പദ്ധതികള്‍ക്ക് തുടക്കമായി. സുനാമി പുനരധിവാസ പദ്ധതിപ്രകാരം ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ നിര്‍മിച്ച ട്രോമാകെയര്‍ സെന്റര്‍ പ്രവര്‍ത്തനസജ്ജമായി. എന്‍കെഎച്ച്എം പദ്ധതിപ്രകാരം ആരംഭിച്ച ഫ്ളോട്ടിങ് ഡിസ്പെന്‍സറിയും പ്രവര്‍ത്തനം തുടങ്ങി. ജില്ലാ ഹോമിയോ ആശുപത്രിയുടെ പുതിയ കെട്ടിടവും ചൊവ്വാഴ്ച ഉദ്ഘാടനം ചെയ്തു. കഴിഞ്ഞദിവസം കായംകുളം താലൂക്ക് ആശുപത്രിയുടെ ബഹുനിലമന്ദിരം തുറന്നുകൊടുത്തിരുന്നു. മാവേലിക്കര സര്‍ക്കാര്‍ ആശുപത്രി ജില്ലാ ആശുപത്രിയായും പ്രഖ്യാപിച്ചിരുന്നു. പുറമെ മാവേലിക്കര ഗവമെന്റ് ആയുര്‍വേദ ആശുപത്രിയില്‍ ഒപി ബ്ളോക്കും ഉദ്ഘാടനം നടന്നു.
ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ ട്രോമാകെയര്‍ സെന്റര്‍ കേന്ദ്ര ഊര്‍ജ സഹമന്ത്രി കെ സി വേണുഗോപാല്‍ ഉദ്ഘാടനംചെയ്തു. ആരോഗ്യമന്ത്രി പി കെ ശ്രീമതി അധ്യക്ഷയായി. ജനറല്‍ ആശുപത്രിക്ക് ബ്ളഡ് ബാങ്ക് അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു. ജനറല്‍ ആശുപത്രിയില്‍ 37 ഡോക്ടര്‍മാരുടെ പോസ്റ്റാണുള്ളത്. ആറുപേര്‍ കുറവുണ്ട്. ഉടന്‍ അതിന് പരിഹാരംകാണും. ഗൈനക്കോളജി ഒപി വിഭാഗം ഉടന്‍ ആരംഭിക്കും. 15 ശതമാനം ഡോക്ടര്‍മാരുടെയും ചിന്ത എത്രകുറച്ച് ജോലി ചെയ്യാമെന്നതാണ്. അത് മാറണം. സ്പെഷ്യാലിറ്റി ഡോക്ടര്‍മാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മാത്രമാണുള്ളത്. ജനറല്‍ ആശുപത്രിയിലെ ചില ഡോക്ടര്‍മാര്‍ ചില വിഭാഗങ്ങളില്‍മാത്രം ജോലിചെയ്യുകയും അവിടെ രോഗികള്‍ ഇല്ലെങ്കില്‍ ജോലി അവസാനിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഇതനുവദിക്കില്ല. സൂപ്രണ്ട് പറയുന്ന ജോലി ഏറ്റെടുക്കാന്‍ ഡോക്ടര്‍മാര്‍ തയ്യാറാകണമെന്നും മന്ത്രി പറഞ്ഞു.
മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കാത്ത്ലാബ് പ്രവര്‍ത്തനസജ്ജമായി
അമ്പലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കാര്‍ഡിയാക് കത്തിറ്ററൈസേഷന്‍ ലാബും ഹൃദയശസ്ത്രക്രിയാ വിഭാഗവും പ്രവര്‍ത്തനമാരംഭിച്ചു. 3.63 കോടി രൂപ ചെലവില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച കാര്‍ഡിയാക് കത്തിറ്ററൈസേഷന്‍ ലാബ് ഹൃദ്രോഗികള്‍ക്കാവശ്യമായ ആന്‍ജിയോഗ്രാം, ആന്‍ജിയോപ്ളാസ്റ്റി, ജന്മനാലുള്ള ഹൃദയവൈകല്യങ്ങളുടെ ചികിത്സ, വൃക്കയിലേക്കുള്ള രക്തക്കുഴലുകളുടെ തടസ്സംമാറ്റല്‍, കാലിലെ രക്തക്കുഴലുകളിലെ തടസ്സംമാറ്റല്‍ തുടങ്ങി വിവിധ ചികിത്സകള്‍ക്ക് ഉപയോഗിക്കാവുന്ന രീതിയിലുള്ള അത്യാധുനിക യന്ത്രമാണ്. ജര്‍മനിയില്‍നിന്നാണ് എത്തിച്ചത്. ശസ്ത്രക്രിയ കൂടാതെ ചികിത്സിച്ച് ഭേദമാക്കേണ്ട മറ്റുപല രോഗങ്ങളുടെ ചികിത്സയ്ക്കും ഉപയോഗിക്കാവുന്ന യന്ത്രം മനുഷ്യശരീരത്തിലെ ധമനികളുടെ വ്യക്തമായ ചിത്രങ്ങളും ലഭ്യമാക്കും.
സ്വകാര്യ ആശുപത്രികളില്‍ ചുമത്തുന്ന ഫീസിനെക്കാള്‍ കുറഞ്ഞനിരക്കില്‍ ഈടാക്കിക്കൊണ്ടാകും ഇതിന്റെ പ്രവര്‍ത്തനം. ഒരു പ്രൊഫസര്‍, രണ്ട് അസിസ്റ്റന്റ് പ്രൊഫസര്‍ ഉള്‍പ്പെടെ 26 തസ്തികയും ഇതിനായി സൃഷ്ടിച്ചിട്ടുണ്ട്.
ജനറല്‍ ആശുപത്രിക്ക് ദേശീയ അക്രഡിറ്റേഷന്‍
കൊച്ചി: എറണാകുളം ജില്ലാ ജനറല്‍ ആശുപത്രിക്ക് ക്വാളിറ്റി കൌസില്‍ ഓഫ് ഇന്ത്യയുടെ എന്‍എബിഎച്ച് (നാഷണല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ഹോസ്പിറ്റല്‍ ആന്‍ഡ് ഹെല്‍ത്ത് കെയര്‍ പ്രൊവൈഡേഴ്സ്) അംഗീകാരം ലഭിച്ചു. ജനറല്‍ ആശുപത്രി അങ്കണത്തില്‍ ചൊവ്വാഴ്ച വൈകിട്ട് നടന്ന ചടങ്ങില്‍ മന്ത്രി പി കെ ശ്രീമതി അംഗീകാരപ്രഖ്യാപനം നടത്തി. ഇതോടെ സര്‍ക്കാര്‍മേഖലയില്‍ ഈ അംഗീകാരം ലഭിക്കുന്ന ആദ്യ ആശുപത്രിയായി ജനറല്‍ ആശുപത്രി മാറി. എന്‍എബിഎച്ച് കിട്ടിയ രാജ്യത്തെ ഏറ്റവും വലുതും പഴക്കമുള്ളതുമായ സര്‍ക്കാരാശുപത്രിയുമാണിത്. തേര്‍ഡ്പാര്‍ടി അംഗീകാരം ലഭിക്കുന്ന ദക്ഷിണ പൂര്‍വേഷ്യയിലെ ഏറ്റവും വലിയ ആശുപത്രിയെന്ന ബഹുമതിയും ജനറല്‍ ആശുപത്രിക്ക് സ്വന്തം.
എന്‍എബിഎച്ച് അംഗീകാരം കിട്ടയതുകൊണ്ടായില്ലെന്നും അത് നിലനിര്‍ത്താനുള്ള ശ്രമം ആവശ്യമാണെന്നും മന്ത്രി ശ്രീമതി പറഞ്ഞു. കൊച്ചി നഗരസഭ ആരോഗ്യമേഖലയ്ക്കായി നീക്കിവയ്ക്കുന്ന ഫണ്ടില്‍ ഒരു ഭാഗം ജനറല്‍ ആശുപത്രിക്കായി നല്‍കണമെന്ന് മന്ത്രി മേയര്‍ ടോണി ചമ്മണിയോട് അഭ്യര്‍ഥിച്ചു. താമസിയാതെ ചേര്‍ത്തല താലൂക്ക് ആശുപത്രിയും എന്‍എബിഎച്ച് അക്രഡിറ്റേഷന്‍ നേടുമെന്നും ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ള എല്ലാവരുടെയും കൂട്ടായ്മയുടെ ഫലമാണ് ഇപ്പോഴത്തെ നേട്ടമെന്നും ശ്രീമതി പറഞ്ഞു.
ദേശാഭിമാനി 160211
മൈലുകള്‍ താണ്ടി നഗരത്തിലെ കണ്ണാശുപത്രിയിലെത്തുന്ന വൃദ്ധജനവിഭാഗങ്ങള്‍ക്കടക്കം ആശ്വാസമേകി സഞ്ചരിക്കുന്ന മിനി കണ്ണാശുപത്രി ഇനിമുതല്‍ ഗ്രാമഗ്രാമാന്തരങ്ങളില്‍. ആധുനിക നേത്ര പരിശോധന ഉപകരണങ്ങളും വീഡിയോ കോണ്‍ഫറന്‍സ് സംവിധാനവും സജ്ജമാക്കിയിട്ടുള്ള മൊബൈല്‍ ടെലി ഒഫ്താല്‍മോളജി യൂണിറ്റ് 'സുനയനം' ആണ് നേത്രപരിശോധനയ്ക്കായി ഒരുക്കിയിട്ടുള്ളത്. റീജണല്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ഒഫ്താല്‍മോളജി കണ്ണാശുപത്രിയാണ് 'സുനയനം' നിരത്തിലിറക്കുന്നത്
ReplyDeleteപൊതുജനാരോഗ്യരംഗത്ത് തലസ്ഥാന ജില്ലയുടെ തിലകക്കുറിയായി മാറുന്ന ജനറല്‍ ആശുപത്രിയില്‍ പുതിയ വികസന പദ്ധതികള്‍ പുത്തന്‍ പടവുകള്‍ താണ്ടുന്നു. ആശുപത്രിയിലെ പുതിയ വികസന പദ്ധതികള്‍ മന്ത്രി പി കെ ശ്രീമതി ഉദ്ഘാടനംചെയ്തു. പുതുതായി നിര്‍മിച്ച ആധുനിക സംവിധാനത്തോടെയുള്ള അത്യാഹിതവിഭാഗം, സര്‍ജിക്കല്‍ ബ്ളോക്ക് മന്ദിരം, നവീകരിച്ച ക്ളിനിക്കല്‍ ലബോറട്ടറി, ജറിയാട്രിക് വാര്‍ഡ് എന്നിവയാണ് മന്ത്രി പി കെ ശ്രീമതി ബുധനാഴ്ച നാടിന് സമര്‍പ്പിച്ചത്. ഇതോടൊപ്പം രണ്ടാംഘട്ട വികസനപ്രവര്‍ത്തനങ്ങള്‍ക്കും തുടക്കമായി. 18 കോടി രൂപ ചെലവഴിച്ചാണ് പുതിയ സംവിധാനങ്ങള്‍ ഒരുക്കിയത്. ഇതില്‍ 10 കോടി രൂപ സംസ്ഥാനസര്‍ക്കാര്‍ ഫണ്ടാണ്. മന്ത്രി വി സുരേന്ദ്രന്‍പിള്ള അധ്യക്ഷനായി
ReplyDeleteസംസ്ഥാന സര്‍ക്കാര്‍ 14.77 കോടി ചെലവിട്ട് പുനലൂര്‍ താലൂക്കാശുപത്രിയില്‍ നിര്‍മിക്കുന്ന പരിസ്ഥിതി സൌഹൃദ ആശുപത്രി മന്ദിരത്തിന് ആരോഗ്യമന്ത്രി പി കെ ശ്രീമതി ശിലപാകി. താലൂക്കാശുപത്രി അങ്കണത്തില്‍ മലയോര നാട്ടിലെ സാധാരണക്കാരായ നൂറുകണക്കിനാളുകള്‍ പങ്കുചേര്‍ന്ന പ്രൌഢഗംഭീരമായ ചടങ്ങിലാണ് ആരോഗ്യമന്ത്രി കിഴക്കന്‍മേഖലയുടെ വികസനക്കുതിപ്പിന് വഴിതുറക്കുന്ന അത്യാധുനിക ചികിത്സാസൌകര്യങ്ങളോടെയുള്ള അഞ്ചുനില മന്ദിരത്തിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കംകുറിച്ചത്. തുടര്‍ന്ന് ചേര്‍ന്ന പൊതുസമ്മേളനം ആരോഗ്യമന്ത്രി ഉദ്ഘാടനംചെയ്തു. അഡ്വ. കെ രാജു എംഎല്‍എ അധ്യക്ഷനായി. ആദ്യഘട്ടത്തില്‍ നാലു നിലകളാണ് നിര്‍മിക്കുക. ഇതിനായി 8.66 കോടിക്ക് സര്‍ക്കാര്‍ ഭരണാനുമതി നല്‍കി. ബിഎസ്എന്‍എല്‍ എന്‍ജിനിയറിങ് വിഭാഗത്തിനാണ് നിര്‍മാണച്ചുമതല. ഒന്നരവര്‍ഷത്തിനുള്ളില്‍ കെട്ടിടം പൂര്‍ത്തിയാക്കും. നിലവിലുള്ള താലൂക്കാശുപത്രി മന്ദിരത്തില്‍ ഒരുകോടിയുടെ വികസനപ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. പേ വാര്‍ഡുകളുടെ നവീകരണം, ഗര്‍ഭിണികളുടെ ചികിത്സാവിഭാഗം നവീകരണം എന്നിവ പുരോഗമിക്കുന്നു.
ReplyDeleteഐരാണിമുട്ടം കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ രണ്ടുകോടി രൂപ ചെലവിട്ട് നൂറു കിടക്കയോടുകൂടി നിര്‍മിക്കുന്ന പുതിയ മന്ദിരത്തിന്റെ ശിലാസ്ഥാപനം ആരോഗ്യമന്ത്രി പി കെ ശ്രീമതി നിര്‍വഹിച്ചു. ശോചനീയാവസ്ഥയില്‍ കിടന്ന ഹെല്‍ത്ത് സെന്ററില്‍ ഡോക്ടര്‍മാരെയും സ്റാഫിനെയും നിയമിക്കുകയും ആവശ്യത്തിന് മരുന്ന് എത്തിക്കുകയും ചെയ്ത് കൂടുതല്‍ ജനോപകാരപ്രദമാക്കിയതായി മന്ത്രി പറഞ്ഞു. നിര്‍ധനരായ രോഗികള്‍ക്ക് ആശ്വാസംപകരുന്ന ആരോഗ്യ ഇന്‍ഷുറന്‍സും സൌജന്യ ചികിത്സാപദ്ധതികളും മുമ്പ് ഇല്ലാത്തവിധം ആവിഷ്കരിച്ച് നടപ്പാക്കിവരികയാണ്. ആരോഗ്യകേന്ദ്രത്തോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന സാംക്രമികരോഗ ബാധിതരായവര്‍ക്കായുള്ള ഐസൊലേഷന്‍ വാര്‍ഡ് 50 ലക്ഷം രൂപ മുടക്കി നവീകരിക്കുമെന്നും മന്ത്രി അറിയിച്ചു. പുതിയതായി നിര്‍മിക്കുന്ന കെട്ടിടത്തില്‍ എട്ട് വാര്‍ഡ്, രണ്ട് അത്യാഹിത വിഭാഗം, ഡോക്ടര്‍മാരുടെയും നേഴ്സുമാരുടെയും മുറികള്‍, വിശ്രമമുറികള്‍, ടോയ്ലറ്റ്, റാമ്പ് എന്നിവയാണ് ഒരുക്കിയിട്ടുള്ളത്. സിഎച്ച്സി അങ്കണത്തില്‍ നടന്ന ചടങ്ങില്‍ വി ശിവന്‍കുട്ടി എംഎല്‍എ അധ്യക്ഷനായി.
ReplyDeleteസംസ്ഥാനത്ത് 50 വര്‍ഷംകൊണ്ടുണ്ടാക്കാന്‍ കഴിഞ്ഞതിനേക്കാള്‍ നേട്ടങ്ങളാണ് ഇടതുപക്ഷ സര്‍ക്കാര്‍ 5 വര്‍ഷംകൊണ്ട് നടപ്പാക്കിയതെന്ന് മന്ത്രി പി കെ ശ്രീമതി പറഞ്ഞു. കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷന്‍ ജില്ലാസമ്മേളന ഉദ്ഘാടനംചെയ്യുകയായിരുന്നു മന്ത്രി. അഴിമതിയടെ കറപുരളാത്ത, വാഗ്ദാനങ്ങള്‍ മുഴുവന്‍ നിറവേറ്റിയ സംശുദ്ധ ഭരണമാണ് കേരളത്തില്‍ അഞ്ച് വര്‍ഷം കൊണ്ട് നടപ്പാക്കിയതെന്ന് സംസ്ഥാനത്ത് നടപ്പാക്കിക്കൊണ്ടിക്കുന്ന മുഴുവന്‍ കേന്ദ പദ്ധതികളും ഇടതുപക്ഷത്തിന്റെ പിന്തുണയുണ്ടായിരുന്ന ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് അനുവദിക്കപ്പെട്ടതാണെന്ന് മന്ത്രി വ്യക്തമാക്കി.
ReplyDeleteസര്‍ക്കാര്‍ ആശുപത്രി പൂര്‍ണമായും ധര്‍മാശുപത്രികളാക്കി മാറ്റുകയെന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും നടന്ന വികസനപ്രവര്‍ത്തനങ്ങള്‍ പലരും കണ്ടില്ലെന്ന് നടിക്കുന്നതായും മന്ത്രി പി കെ ശ്രീമതി പറഞ്ഞു. കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ ആരംഭിക്കുന്ന കാഷ്വാലിറ്റി, ട്രോമാകെയര്‍, ആധുനിക ലബോറട്ടറി സമുച്ചയത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. കൊട്ടാരക്കരയില്‍ നിരവധി സ്വകാര്യആശുപത്രികള്‍ ഉണ്ടെങ്കിലും അവയെയെല്ലാം വെല്ലുന്ന തരത്തില്‍ 16 സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാരാണ് ഇവിടെ നിലവിലുള്ളത്. നാല് ഒഴിവുകളുണ്ട്. ഉടന്‍ ഇത് പരിഹരിക്കും. ആധുനിക കാഷ്വാലിറ്റി പ്രവര്‍ത്തനം ആരംഭിക്കും- മന്ത്രി പറഞ്ഞു. താലൂക്കാശുപത്രിക്ക് ഒരു സ്കാനിങ് മെഷീന്‍ അനുവദിക്കണമെന്ന എംഎല്‍എയുടെ അഭിപ്രായത്തോട് യോജിച്ച മന്ത്രി എംഎല്‍എ കത്ത് നല്‍കിയാല്‍ അടുത്ത ദിവസം അനുവദിക്കുമെന്ന് ഉറപ്പുംനല്‍കി.
ReplyDeleteകോട്ടയം മെഡിക്കല്‍ കോളേജിനായി വി എന്‍ വാസവന്‍ എംഎല്‍എ സമര്‍പ്പിച്ച പ്രത്യേക പ്രോജക്ടുകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ 3.75 കോടി രൂപ അനുവദിച്ചു. രണ്ടരക്കോടി തൊറാസിക് സര്‍ജറി വിഭാഗത്തിനും 75 ലക്ഷം നെഫ്രോളജി വിഭാഗത്തിനും 50 ലക്ഷം കുട്ടികളുടെ ആശുപത്രിക്കുമായാണ് അനുവദിച്ചത്. ഇതോടൊപ്പം തന്നെ കുട്ടികളുടെ ആശുപത്രിക്ക് ആംബുലന്‍സ് വാങ്ങാന്‍ എംഎല്‍എ യുടെ വികസന ഫണ്ടില്‍ നിന്നും 7 ലക്ഷം രൂപ അനുവദിച്ചെന്നും എംഎല്‍എ അറിയിച്ചു.
ReplyDeleteവയോജനസുരക്ഷയ്ക്ക് എല്‍ഡിഎഫ് സര്‍ക്കാര്‍ നല്‍കുന്ന പ്രാധാന്യത്തിന് മാതൃകയായി തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ നവീകരിച്ച ഒമ്പതാംവാര്‍ഡ് വയോജനങ്ങള്‍ക്ക് തുറന്നുകൊടുത്തു. ആരോഗ്യമന്ത്രി പി കെ ശ്രീമതി ആധുനികസൌകര്യങ്ങളോടെ നവീകരിച്ച വാര്‍ഡിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. 85 ലക്ഷം രൂപ ചെലവഴിച്ചാണ് സംസ്ഥാനസര്‍ക്കാര്‍ വാര്‍ഡിന്റെ നവീകരണപ്രവര്‍ത്തനം നടത്തിയത്. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും എല്ലാ ആധുനികസൌകര്യത്തോടുംകൂടിയ പ്രത്യേക ബ്ളോക്ക്, രോഗികള്‍ക്ക് കൌണ്‍സലിങ്ങിനുള്ള മുറി, ആധുനിക ഭക്ഷണശാല, പരിശോധനയ്ക്കുള്ള പ്രത്യേകസൌകര്യങ്ങള്‍. ടോയ്ലറ്റ് ബ്ളോക്ക്, വിശ്രമിക്കാനുള്ള ഇരിപ്പിടങ്ങളോടുകൂടിയ വരാന്തകളും അനുബന്ധസൌകര്യങ്ങളും എന്നിവയാണ് നവീകരിച്ച ഒമ്പതാംവാര്‍ഡിന്റെ പ്രധാന സവിശേഷതകള്‍. ആരുമില്ലാത്തവര്‍ക്ക് ദൈവം തുണ എന്നുപറയാറുള്ളതുപോലെ വിഷമത അനുഭവിക്കുന്നവര്‍ക്ക് ഈ സര്‍ക്കാര്‍ തുണയായി മാറിയെന്ന് മന്ത്രി പറഞ്ഞു. തിരുവനന്തപുരം കോര്‍പറേഷനില്‍ നടപ്പാക്കുന്ന വയോമിത്രം പദ്ധതിയുടെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. കിടപ്പിലായ 65 വയസ്സിനുമുകളിലുള്ളവരുടെ വീടുകളിലേക്ക് വാഹനങ്ങളില്‍ ചെന്ന് പരിചരണം നല്‍കുന്ന പദ്ധതിയാണ് വയോമിത്രം. മേയര്‍ കെ ചന്ദ്രിക അധ്യക്ഷയായി.
ReplyDeleteഏറ്റുമാനൂര്‍: മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കാര്‍ഡിയോളജി വിഭാഗം ഒ പി ആഴ്ചയില്‍ ആറുദിവസമാക്കാനുള്ള ആരോഗ്യമന്ത്രിയുടെ നിര്‍ദേശം കാര്‍ഡിയോളജി വിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങളെ കാര്യക്ഷമമാക്കും. നിലവില്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലാണ് കാര്‍ഡിയോളജി ഒപിയുടെ പ്രവര്‍ത്തനം. എന്നാല്‍ സമീപജില്ലകളില്‍നിന്നും ഒപി ഇല്ലാത്ത ദിവസങ്ങളില്‍ പരിശോധനക്ക് എത്തുന്ന നിരവധി രോഗികകളാണ് വെറുതെ മടങ്ങുന്നത്. നിലവില്‍ ഏഴ് പ്രധാന ഡോക്ടര്‍മാരും എട്ട് റെസിഡന്റ് ഡോക്ടര്‍മാരുമാണ് ഈ വിഭാഗത്തിലുള്ളത്. രോഗികള്‍ക്ക് ഏറെ ഗുണകരമാകുന്നതാണ് പുതിയ നിര്‍ദേശം.
ReplyDeleteപത്തനംതിട്ട: നഗരസഭാ പ്രമേഹ പ്രതിരോധ പദ്ധതിയുടെ ഭാഗമായി മേലെവെട്ടിപ്രം ജിഎല്‍പി സ്കൂളില്‍ നടന്ന സൌജന്യ പ്രമേഹ-കൊളസ്ട്രോള്‍-രക്തസമ്മര്‍ദ നിര്‍ണയ ക്യാമ്പില്‍ അയര്‍ലണ്ടുകാരിയുടെ സാന്നിധ്യം. ആരോഗ്യരംഗത്ത് കേരളം കൈവരിച്ച നേട്ടങ്ങള്‍ കേട്ടറിഞ്ഞാണ് അയര്‍ലണ്ടുകാരി ഗവേഷക കരോലൈന്‍ വില്‍സണ്‍ എത്തിയത്. ബ്രിസ്റ്റള്‍ യൂണിവേഴ്സിറ്റിയിലെ സ്കൂള്‍ ഓഫ് സോഷ്യല്‍ ആന്‍ണ്‍ഡ് കമ്യൂണിറ്റി മെഡിസിനിലെ ഗവേഷകയാണ് കരോലൈന്‍. ആണ്‍രോഗ്യത്തിന്റെ കാര്യത്തില്‍ പ്രശസ്തമായതിനാലാണ് ഗവേഷണത്തിന് കേരളം തെരഞ്ഞെടുത്തതെന്ന് കരോലൈന്‍ പറഞ്ഞു. പ്രായപൂര്‍ത്തിയാണ്‍യവര്‍ക്കിടയിലുണ്ടാകുന്ന രോഗത്തെക്കുറിച്ച് ഗവേഷണത്തിനാണ് എത്തിയത്. രോഗികളെയും ഡോക്ടര്‍മാരെയും പൊതുജനങ്ങളെയും കണ്ട് സംസാരിക്കും. ആരോഗ്യവും ആരോഗ്യ സംരക്ഷണവും സംബന്ധിച്ച വിവരങ്ങളാണ് ചര്‍ച്ചചെയ്യുന്നത്. ജില്ലയില്‍ എട്ട് ക്യാമ്പുകളില്‍ ഇവര്‍ ഇതിനകം പങ്കെടുത്തു. ഇതിന്റെ ഭാഗമായാണ് ഇവര്‍ ക്യാമ്പിലെത്തിയത്. കുളനട മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പ്പിറ്റല്‍ ആന്‍ഡ് ഡയബറ്റിസ് കെയര്‍ സെന്റര്‍, നോ ഡയബറ്റിസ് പ്രൊജക്റ്റ്, വേള്‍ഡ് ഡയബറ്റിസ് ഫൌണ്ടേഷന്‍ എന്നിവയുമായി സഹകരിച്ചാണ് ക്യാമ്പ് സംഘടിപ്പിച്ചത്. രക്ത സാമ്പിള്‍ ശേഖരം, ബോധവത്കരണ ക്ളാസ് എന്നിവയും നടന്നു. പ്രഗത്ഭ ഡോക്ടര്‍മാര്‍ ക്ളാസെടുത്തു. ചടങ്ങില്‍ നഗരസഭ കൌണ്‍സിലര്‍ കെ അനില്‍കുമാര്‍ അധ്യക്ഷനായി.
ReplyDelete