അഴിമതിയിലും പെണ്‍വാണിഭത്തിലും മുങ്ങിത്താഴ്ന്ന യുഡിഎഫിന്റെ തെരഞ്ഞെടുപ്പു പരിപാടികള്‍ക്ക് തെരുവിലെ തമ്മില്‍ത്തല്ലോടെ തുടക്കം. യുഡിഎഫ് ഭരണകാലത്തെ അഴിമതികളും വഴിവിട്ട ഇടപാടുകളും തുടര്‍ച്ചയായി പുറത്തുവന്നുകൊണ്ടിരിക്കെയാണ് മുന്നണിയിലെ തമ്മിലടി തെരുവുയുദ്ധത്തിലെത്തിയത്. ഐസ്ക്രീം പെണ്‍വാണിഭക്കേസില്‍ മുസ്ളിംലീഗ് ആടിയുലയുന്നതിനിടെ ആര്‍ ബാലകൃഷ്ണപിള്ള അഴിമതിക്കേസില്‍ ജയിലിലായി. താന്‍ ഇടനിലക്കാരനായി യുഡിഎഫ് ഭരണത്തില്‍ അരങ്ങേറിയ ബാര്‍ ലൈസന്‍സ് അഴിമതി ഇടപാട് സുധാകരന്‍തന്നെ വെളിച്ചത്താക്കി. ഒട്ടേറെ വഴിവിട്ട ഇടപാടില്‍ ആരോപണവിധേയനായ യുഡിഎഫ് നായകന്‍ പാമൊലിനില്‍ മുങ്ങിനില്‍ക്കുന്നു. യുഡിഎഫിന്റെ രാഷ്ട്രീയജീര്‍ണത കണ്ട് കേരളം തലകുനിക്കെയാണ് തൊടുപുഴയിലെ കൂട്ടത്തല്ല്.
ഐക്യജനാധിപത്യമുന്നണിയിലെ രാഷ്ട്രീയ ഐക്യത്തിന് കൂടുതല്‍ തെളിവ് വരാനിരിക്കുന്നതേയുള്ളൂ. സീറ്റുവിഭജനചര്‍ച്ച തുടങ്ങിയില്ലെങ്കിലും യുഡിഎഫിലെ രണ്ടാംകക്ഷിയെന്ന് അവകാശപ്പെടുന്ന കെ എം മാണി സ്ഥാനാര്‍ഥിപ്രഖ്യാപനം ആരംഭിച്ചു. യൂത്ത് കോണ്‍ഗ്രസുകാരെ കുറുവടിയുമായി ഇറക്കി മാണിയുടെ പാര്‍ടിനേതാക്കളെയും അനുയായികളെയും തല്ലി സ്ഥാനാര്‍ഥിപ്രഖ്യാപനത്തെ കോണ്‍ഗ്രസ് നേരിട്ടു. ജോസഫിനെ മാണി കോണ്‍ഗ്രസില്‍ ലയിപ്പിച്ചതില്‍ ചില കോണ്‍ഗ്രസ് നേതാക്കള്‍ക്കുള്ള അരിശപ്രകടനംകൂടിയായി തൊടുപുഴയിലെ അടി. പിന്‍വാതിലിലൂടെ ജോസഫിനെ യുഡിഎഫില്‍ കടത്തിയെന്ന പരാതിയാണ് ഈ കോണ്‍ഗ്രസ് നേതാക്കള്‍ക്കുള്ളത്. ശനിയാഴ്ച കേരള കോണ്‍ഗ്രസ് പതാക കത്തിച്ച യൂത്ത് കോണ്‍ഗ്രസുകാര്‍ ഞായറാഴ്ച മാണിയുടെ കോലത്തിനാണ് തീകൊളുത്തിയത്. തൊടുപുഴസംഭവത്തെക്കുറിച്ച് ഒന്നും പറയില്ലെന്നാണ് ഉമ്മന്‍ചാണ്ടി മാധ്യമങ്ങളോട് പ്രതികരിച്ചത്. വാചാലനായിരുന്ന ഉമ്മന്‍ചാണ്ടിയുടെ വായടപ്പിച്ച് യുഡിഎഫിലെ കുഴപ്പം മൂര്‍ച്ഛിക്കുകയാണ്.
വെട്ടിപ്പുകള്‍ യുഡിഎഫ് നേതാക്കള്‍ സ്വയം വെളിപ്പെടുത്തിത്തുടങ്ങി. പ്രതികളായവര്‍ കൂട്ടുപ്രതികളെ ചൂണ്ടിക്കാണിക്കുന്നു. ഉമ്മന്‍ചാണ്ടിയെ ഞെട്ടിച്ച് മുന്‍മന്ത്രി ടി എച്ച് മുസ്തഫ പാമൊലിന്‍ ഇടപാടിന്റെ അണിയറയില്‍നിന്ന് അദ്ദേഹത്തെ പിടിച്ച് പുറത്തേക്ക് കൊണ്ടുവന്നു. സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിക്കുംമുമ്പുതന്നെ കരാറില്‍ ഒപ്പിട്ടതടക്കം, അന്ന് ധനമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി കരാറിനുപിന്നില്‍ നടത്തിയ കളികള്‍ മറനീക്കി പുറത്തുവന്നു. ഇടമലയാര്‍ അഴിമതിയില്‍ ജയിലിലായ ബാലകൃഷ്ണപിള്ള, ഇടപാടില്‍ കെ എം മാണിക്കുള്ള പങ്കും വെളിപ്പെടുത്തിയിരിക്കുന്നു.
എല്‍ഡിഎഫില്‍നിന്ന് കേരളത്തെ 'മോചിപ്പിക്കാന്‍' ഉമ്മന്‍ചാണ്ടിയുടെ റോഡ് ഷോ നടന്നുകൊണ്ടിരിക്കെ ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി ഐസ്ക്രീം പെണ്‍വാണിഭവും അതിനുപിന്നിലെ അമ്പരപ്പിക്കുന്ന ഇടപാടുകളും സ്വയം തുറന്നുവിട്ട് കേസുകളില്‍ പ്രതിയായി. വഴിവിട്ട പലതും തങ്ങളുടെ ഭരണത്തില്‍ നടക്കാറുണ്ടെന്ന് സമ്മതിക്കുകയും ചെയ്തു കുഞ്ഞാലിക്കുട്ടി. കോടികള്‍ കൈമറിഞ്ഞ ബാറിടപാട് കെ സുധാകരന്‍ വെളിപ്പെടുത്തിയതിനുപിന്നാലെ അന്നത്തെ കെപിസിസി പ്രസിഡന്റ് വയലാര്‍ രവിക്കും പണം കൊടുത്തെന്ന് ലൈസന്‍സ് കിട്ടിയവര്‍. ഏറ്റവും ഒടുവില്‍, ടി എം ജേക്കബ് പ്രതിയായ കുരിയാര്‍കുറ്റി-കാരപ്പാറ അഴിമതിക്കേസില്‍ അന്വേഷണറിപ്പോര്‍ട്ട് സുപ്രീംകോടതി ആവശ്യപ്പെട്ടിരിക്കയാണ്.
ദേശാഭിമാനി 210211

ReplyDelete