രണ്ടാം യുപിഎ സര്‍ക്കാര്‍ അധികാരമേറ്റശേഷം രാജ്യത്തെ കാര്‍ഷിക പ്രതിസന്ധി കൂടുതല്‍ രൂക്ഷമായിരിക്കയാണ്. കേന്ദ്രസര്‍ക്കാര്‍നയങ്ങള്‍ കാരണം കൃഷിച്ചെലവ് വന്‍തോതില്‍ വര്‍ധിച്ചതും കര്‍ഷകര്‍ക്ക് വിളയില്‍നിന്ന് ലഭിക്കുന്ന വരുമാനം കുറയുകയും ചെയ്തത് വന്‍പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. വളത്തിന്റെയും പെട്രോളിയം ഉല്‍പ്പന്നങ്ങളുടെയും വില അടിക്കടി വര്‍ധിപ്പിക്കുന്നതും റെയില്‍വേ കടത്തുകൂലി വര്‍ധനയും കര്‍ഷകരുടെയും സാധാരണക്കാരുടെയും നടുവൊടിക്കുന്നു. കടക്കെണിയില്‍ മുങ്ങിയ കര്‍ഷകര്‍ ബ്ളേഡുകാരില്‍നിന്നും കച്ചവടക്കാരില്‍നിന്നും കൊള്ളപ്പലിശയ്ക്ക് കാശുവാങ്ങി ജീവിതംതന്നെ പണയപ്പെടുത്തേണ്ട അവസ്ഥയിലാണ്.
ആത്മഹത്യ വര്‍ധിച്ചിരിക്കുന്നു. 1997ന് ശേഷം 2,16,500 കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്. 2009ല്‍ മാത്രം കടംകയറി ഗത്യന്തരമില്ലാതെ 17,368 പേര്‍ ജീവനൊടുക്കി. ഇതൊന്നും കണ്ടില്ലെന്നു നടിച്ച് കര്‍ഷകരെ ദ്രോഹിക്കുന്ന നിലപാട് തുടരുകയാണ് കേന്ദ്രസര്‍ക്കാര്‍. പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാതെ, സംസ്ഥാന സര്‍ക്കാരുകളുമായി ആലോചിക്കാതെ സ്വതന്ത്ര വ്യാപാരക്കരാറുമായി മന്‍മോഹന്‍ സര്‍ക്കാര്‍ മുന്നോട്ടുപോവുകയാണ്. ബഹുരാഷ്ട്ര കുത്തകകള്‍ ഗ്രാമീണ ജനതയുടെയും കൃഷിക്കാരുടെയും കഴുത്തില്‍ പിടിമുറുക്കിയിരിക്കുന്നു. വര്‍ധിച്ച പണപ്പെരുപ്പവും കുതിച്ചുയരുന്ന അവശ്യസാധനവിലയും പൊതുവിതരണ മേഖലയെ തകര്‍ക്കുന്ന നടപടികളും രാജ്യത്തെ കോടിക്കണക്കിന് പാവപ്പെട്ട ജനങ്ങളെ പട്ടിണിയിലേക്കും വറുതിയിലേക്കും തള്ളുന്നു. ഗ്രാമീണ മേഖലയില്‍ വായ്പ നല്‍കി വന്‍പലിശ ഈടാക്കുന്ന മൈക്രോ ഫിനാന്‍സ് കമ്പനികള്‍ കൂണ് പോലെ മുളച്ചുപൊന്തുകയാണ്. ചില സംസ്ഥാനങ്ങളില്‍ ഭൂമി ഏറ്റെടുക്കല്‍ വലിയ പ്രശ്നമായി ഉയര്‍ന്നുവന്നിരിക്കുന്നു. ജനങ്ങളുടെ സമ്മതമില്ലാതെ അനധികൃതമായി ഭൂമി കൈവശപ്പെടുത്തുന്നത് ചിലയിടങ്ങളില്‍ വന്‍ ജനരോഷത്തിനുതന്നെ കാരണമായി. ഇന്ത്യന്‍ കമ്പനികള്‍ മാത്രമല്ല വിദേശ കമ്പനികളും നഗരങ്ങളിലും ഗ്രാമീണ മേഖലയിലും റിയല്‍ എസ്റ്റേറ്റ് ആവശ്യങ്ങള്‍ക്കായി ഭൂമി വാങ്ങിക്കൂട്ടുന്നു. പ്രത്യേക സാമ്പത്തിക മേഖലയുടെയും വ്യവസായത്തിന്റെയും പേരു പറഞ്ഞ് കൃത്യമായ നടപടിക്രമങ്ങള്‍ പാലിക്കാതെ വാങ്ങിക്കൂട്ടുന്ന ഭൂമി പലപ്പോഴും റിയല്‍ എസ്റ്റേറ്റ് ആവശ്യങ്ങള്‍ക്കായി ദുരുപയോഗം ചെയ്യുന്നു. ലാന്‍ഡ് അക്വിസിഷന്‍ നിയമ ഭേദഗതി ബില്ലും പുനരധിവാസ-പുനഃസ്ഥാപന ബില്ലും പാസാക്കാന്‍ രണ്ടാം യുപിഎ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഇത് സംബന്ധിച്ച് അഖിലേന്ത്യാകിസാന്‍ സഭയുള്‍പ്പെടെ നല്‍കിയ നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ അവഗണിക്കുകയാണ്.
വിതയ്ക്കുക, കൊയ്യുക, സൂക്ഷിക്കുക, ഉപയോഗിക്കുക, കൈമാറ്റം ചെയ്യുക അല്ലെങ്കില്‍ വില്‍ക്കുക എന്ന കര്‍ഷകന്റെ ജന്മാവകാശത്തെ നിലവിലുള്ള വിത്ത് ബില്‍ പൂര്‍ണമായി അംഗീകരിക്കുന്നില്ല. വിത്തിന്റെ വില വന്‍തോതില്‍ വര്‍ധിക്കുന്നതും കര്‍ഷകനെ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നു. വിലയും അവകാശവും സംബന്ധിച്ച് വിത്ത് ബില്ലില്‍ നിബന്ധനയില്ല. വില നിശ്ചയിക്കാന്‍ വിത്തിന്റെ കുത്തക മുതലാളിമാര്‍ക്ക് സര്‍വ സ്വാതന്ത്ര്യം നല്‍കിയിരിക്കുകയാണ്. ഇന്തോ-അമേരിക്കന്‍ കാര്‍ഷികസഹകരണത്തിന്റെ ഭാഗമായി മൊണ്‍സാന്റോ പോലുള്ള കുത്തക കമ്പനികള്‍ക്ക് ഇവിടെ വന്ന് ഗവേഷണം നടത്താനും നയപരമായ തീരുമാനങ്ങളില്‍വരെ സ്വാധീനം ചെലുത്താനും കഴിയുന്നു. ജനിതക വിളകള്‍ വികസിപ്പിച്ചെടുക്കാന്‍ ഈ കാര്‍ഷിക കുത്തകകള്‍ക്ക് സ്വതന്ത്രമായ അവകാശം നല്‍കിയിരിക്കുന്നു. വില്‍പ്പന വര്‍ധിപ്പിച്ച് പരമാവധി ലാഭമുണ്ടാക്കുക മാത്രമാണ് സ്വകാര്യ കമ്പനികളുടെ താല്‍പ്പര്യം. അവര്‍ സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ച് ആശങ്കപ്പെടുന്നേയില്ല. ഉല്‍പ്പാദനം വര്‍ധിപ്പിക്കുകയും കൃഷിക്കാരുടെ വരുമാനം മെച്ചപ്പെടുത്തുകയുംചെയ്യുന്ന സാങ്കേതികവിദ്യകള്‍ കാര്‍ഷികമേഖലയില്‍ ഉപയോഗപ്പെടുത്തുന്നത് നല്ലകാര്യമാണ്. ഇത്തരം ഗവേഷണങ്ങളും വികസനങ്ങളും പൊതുമേഖലയില്‍തന്നെ നടത്തണം. പ്രകൃതിയുടെയും മനുഷ്യന്റെയും സുരക്ഷ ഉറപ്പാക്കുമെന്നത് പരീക്ഷണങ്ങളിലൂടെ തെളിയിച്ച ശേഷംമാത്രമേ ജനിതകവിളകള്‍ കാര്‍ഷികമേഖലയിലേക്ക് കൊണ്ടുവരുന്ന കാര്യം പരിഗണിക്കാവൂ. വെള്ളപ്പൊക്കം, വരള്‍ച്ച, അമ്ളത്വം തുടങ്ങിയവയെ അതിജീവിക്കുന്ന തരത്തിലുള്ള വിളകള്‍ വികസിപ്പിച്ചെടുത്താല്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ കഴിയും. ഇത്തരം ഗവേഷണങ്ങള്‍ പൊതുമേഖലയില്‍തന്നെ നടത്തണം.
കാര്‍ഷികമേഖലയില്‍ കത്തിനില്‍ക്കുന്ന ഇത്തരം പ്രശ്നങ്ങള്‍ അഖിലേന്ത്യാ കിസാന്‍ സഭ സര്‍ക്കാരിനുമുന്നില്‍ അവതരിപ്പിച്ചിട്ടുണ്ട്. ഭൂപരിഷ്കരണം നടപ്പാക്കുക, പങ്കുകൃഷിക്കാരുടെയും പാട്ടക്കാരുടെയും അവകാശങ്ങള്‍ സംരക്ഷിക്കുക, അഖിലേന്ത്യാ കിസാന്‍ സഭയുടെ നിര്‍ദേശങ്ങള്‍കൂടി ഉള്‍പ്പെടുത്തി 1894ലെ ഭൂമി കൈവശാവകാശ നിയമം ഭേദഗതിചെയ്യുക, അനധികൃതമായ ഭൂമിയേറ്റെടുക്കല്‍ അവസാനിപ്പിക്കുക, കര്‍ഷകര്‍ക്ക് അനുകൂലമായി പുനരധിവാസ-പുനഃസ്ഥാപന ബില്‍ പാസാക്കുക, വനാവകാശ നിയമം ഫലപ്രദമായി നടപ്പാക്കുക, ഭൂമിയില്ലാത്തവര്‍ക്ക് വീട് വയ്ക്കാനുള്ള സ്ഥലം നല്‍കുക, വിത്തിന്‍മേലുള്ള കര്‍ഷകന്റെ ജന്മാവകാശം സംരക്ഷിക്കുക, വിത്ത് ബില്ലില്‍ കിസാന്‍ സഭ നിര്‍ദേശിച്ച ഭേദഗതികള്‍ സ്വീകരിക്കുക, ഗുണനിലവാരമുള്ള വിത്തുകള്‍ വികസിപ്പിക്കുന്നതും പ്രചരിപ്പിക്കുന്നതും പൊതുമേഖലയിലൂടെയാണെന്ന് ഉറപ്പുവരുത്തുക, വിത്തുകളുടെ വിലയും അവകാശവും സ്ഥിരപ്പെടുത്തുക, മെച്ചപ്പെട്ട വില ഉറപ്പാക്കുക, സ്വതന്ത്ര വ്യാപാര കരാറില്‍ ഏര്‍പ്പെടുന്നത് അവസാനിപ്പിക്കുക, സാര്‍വത്രിക പൊതുവിതരണ ശൃംഖലയിലൂടെ ഭക്ഷ്യവസ്തുക്കള്‍ മിതമായ വിലയ്ക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക, കാര്‍ഷിക ഗവേഷണം-വികസനം-വിത്ത് ഉള്‍പ്പെടെയുള്ള കാര്‍ഷികോപകരണങ്ങളുടെ വിതരണം തുടങ്ങിയവയില്‍നിന്ന് ബഹുരാഷ്ട്ര കമ്പനികളെ അകറ്റിനിര്‍ത്തുക, വളം മിതമായി നിരക്കില്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക, എല്ലാ വിളകളെയും ഗ്രാമങ്ങളെയും ഇന്‍ഷുറന്‍സ് പദ്ധതിയുടെ കീഴില്‍ കൊണ്ടുവരിക, കര്‍ഷകര്‍ക്ക് കുറഞ്ഞ പലിശനിരക്കില്‍ വായ്പ നല്‍കുക, മൈക്രോ ഫിനാന്‍സ് കമ്പനികളെയും ബ്ളേഡുകാരെയും നിലയ്ക്കു നിര്‍ത്തുക, പെട്രോളിന്റെയും ഡീസലിന്റെയും വില കുറയ്ക്കുക, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ദിവസം 200 രൂപ കിട്ടുന്ന വിധത്തില്‍ 200 ദിവസങ്ങളാക്കി നിശ്ചയിക്കുക, കൃഷിപ്പണിക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി നിയമനിര്‍മാണം നടത്തുക എന്നീ ആവശ്യങ്ങളുന്നയിച്ച് കിസാന്‍ സഭ പ്രക്ഷോഭം പ്രഖ്യാപിച്ചിരിക്കയാണ്.
ഇതിന്റെ ഭാഗമായി മാര്‍ച്ച് 11ന് പാര്‍ലമെന്റ് മാര്‍ച്ച് നടത്തുന്നു-കേരളത്തിലെ കര്‍ഷകരുടെയാകെ പിന്തുണയും പങ്കാളിത്തവും ഈ പ്രക്ഷോഭത്തിനുണ്ടാകേണ്ടതുണ്ട്.
ദേശാഭിമാനി മുഖപ്രസംഗം 070211
രണ്ടാം യുപിഎ സര്‍ക്കാര്‍ അധികാരമേറ്റശേഷം രാജ്യത്തെ കാര്‍ഷിക പ്രതിസന്ധി കൂടുതല്‍ രൂക്ഷമായിരിക്കയാണ്. കേന്ദ്രസര്‍ക്കാര്‍നയങ്ങള്‍ കാരണം കൃഷിച്ചെലവ് വന്‍തോതില്‍ വര്‍ധിച്ചതും കര്‍ഷകര്‍ക്ക് വിളയില്‍നിന്ന് ലഭിക്കുന്ന വരുമാനം കുറയുകയും ചെയ്തത് വന്‍പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. വളത്തിന്റെയും പെട്രോളിയം ഉല്‍പ്പന്നങ്ങളുടെയും വില അടിക്കടി വര്‍ധിപ്പിക്കുന്നതും റെയില്‍വേ കടത്തുകൂലി വര്‍ധനയും കര്‍ഷകരുടെയും സാധാരണക്കാരുടെയും നടുവൊടിക്കുന്നു. കടക്കെണിയില്‍ മുങ്ങിയ കര്‍ഷകര്‍ ബ്ളേഡുകാരില്‍നിന്നും കച്ചവടക്കാരില്‍നിന്നും കൊള്ളപ്പലിശയ്ക്ക് കാശുവാങ്ങി ജീവിതംതന്നെ പണയപ്പെടുത്തേണ്ട അവസ്ഥയിലാണ്.
ReplyDeletewhy a Farmer is suiciding? he is not getting enough profit from the farm? why he is not getting profits? expense is more than returns..
ReplyDeletewhat are the factors for expense?
- property value ( it could be leased,or tax)
- fertilizers
- wages for various works
how much increase in those area?
how much money is for a farm product?
how much increase in this area?
it is clear the product price went down and the expense went up.
so what are the possible solution?
- increase the product price!
- give free money (subsidy ) to farmers
- increase the production by various new technologies!
I would say third one the best approach. but to increase the production?
- using better returning seeds.
- using better mechanical equipment
yea.. both are not supported by current ruling govt...
എനിക്ക് രാഷ്ട്രീയ വീക്ഷണമുണ്ട്...അത് പ്രുക്രുതിയുടെയും പരിസ്ഥിതിയുടെയും സൌന്ദര്യത്തിന്റെയും ലയത്തില്‍ മനുഷ്യ സംഘത്തെ നോക്കി കാണുന്ന പരിപ്രേക്ഷ്യമാണ്...
ReplyDeleteകാര്‍ഷിക കാര്യങ്ങള്‍ പറയാന്‍ ഞാനൊരു കൃഷിക്കാരനല്ല.പക്ഷെ എനിക്ക് തോന്നുന്നത് പറയാമല്ലോ?നാളികേരത്തിന്റെ വില പണ്ടും ഇന്നും ഒന്ന് തന്നെ..മറ്റെല്ലാ സാധനങ്ങള്‍ക്കും വില കൂടി.നാളികേര കര്‍ഷകന് മാത്രം വില കിട്ടിയില്ല.കാരണം "റാവുത്തരുടെ" ഗാട്ടല്ലേ സഖാവേ?
ഒരു കൊടിയും ഈ കര്‍ഷകര്‍ക്കില്ല.കര്‍ഷകര്‍ക്ക് സംഘടിക്കാന്‍ അറിയില്ല.അവര്‍ സംഘടിക്കുമില്ല.എല്ലാ തൊഴിലാളികള്‍ക്കും കോടിയുടെ തണലുണ്ട്...കൃഷിക്കാര്‍ക്കില്ല.
എന്റെ വീട്ടില്‍ ഇന്നലെ മുരിങ്ങയുടെ രണ്ടു കൊമ്പു വീണു.ഞാന്‍ തൂക്കി നോക്കിയപ്പോള്‍ പട്ടു കിലോയുണ്ട്. കടക്കാരനോട് പറഞ്ഞു.അയാള്‍ പറഞ്ഞു "കൊണ്ട് പോരെ ..നാല്പതു രൂപ തരാം"ഈപ്പറഞ്ഞ നേരത്ത് അയാള്‍ ആള്‍ക്കാര്‍ക്ക് 120 രൂപയ്ക്കു മുരിങ്ങക്കായ വിറ്റു...അപ്പോള്‍ അയാളുടെ ലാഭമെത്ര?കുട്ടികള്‍ക്ക് ഇനി കണക്കു പുസ്തകത്തില്‍ ഈയൊരു ചോദ്യം പഠിക്കാന്‍ കൊടുക്കാം.അതല്ലേ ശരി.കുട്ടികള്‍ ശേഷികള്‍ നേടട്ടെ.മുരിങ്ങക്കായക്ക് ഹോള്‍സെയില്‍ വില 70 രൂപയാണെന്ന് കടക്കാരന്‍ പറഞ്ഞു....കഷ്ടം!!!പാവം കൃഷിക്കാരന്‍..കടക്കാരന് ഒരു കിലോയില്‍ ചുരുങ്ങിയത് 50 രൂപ ലാഭം!! എന്ത് ചെയ്യും ..കര്‍ഷകര്‍ വെറുതെയോ മരിക്കുന്നു?
http://malayalamresources.blogspot.com/
കര്‍ഷകര്‍ക്ക് സംഘടിക്കാന്‍ അറിയില്ല.അവര്‍ സംഘടിക്കുമില്ല.എല്ലാ തൊഴിലാളികള്‍ക്കും കോടിയുടെ തണലുണ്ട്...കൃഷിക്കാര്‍ക്കില്ല...
ReplyDeletethat well said malayalam! who will support the poor FARMERS???? no one... party is mean for GUNDAS!