പാമൊലിന്‍ ഇറക്കുമതിക്ക് സിംഗപ്പൂര്‍ കമ്പനിക്ക് പണമനുവദിക്കാന്‍ കരുണാകരന്‍ മന്ത്രിസഭയില്‍ ധനമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി ഉത്തരവിട്ടത് ധനസെക്രട്ടറിയുടെ തടസ്സവാദം തള്ളി. പാമൊലിന്‍ ഇടപാടില്‍ ഗുരുതരമായ ക്രമക്കേട് കണ്ടതിനാല്‍ പണം അനുവദിക്കരുതെന്ന് അന്നത്തെ ധനസെക്രട്ടറിയായ മോഹന്‍കുമാര്‍ ഫയലില്‍ രേഖപ്പെടുത്തിയിരുന്നു. പന്ത്രണ്ട് ക്രമക്കേടുകളാണ് അദ്ദേഹം ചൂണ്ടിക്കാണിച്ചത്. ഇത് അവഗണിച്ച് സിംഗപ്പൂര്‍ കമ്പനിക്ക് പണമനുവദിക്കാന്‍ ഉമ്മന്‍ചാണ്ടി ഉത്തരവിടുകയായിരുന്നു.
മുപ്പതിനായിരം മെട്രിക് ടണ്‍ പാമൊലിന്‍ ഇറക്കുമതി ചെയ്യാന്‍ സിംഗപ്പൂരിലെ പവര്‍ ആന്‍ഡ് എനര്‍ജി കമ്പനിയുമായി കരാറുണ്ടാക്കാന്‍ 1991 നവംബര്‍ 27നാണ് മന്ത്രിസഭ തീരുമാനിച്ചത്. ഇതിന്റെ സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങിയത് 1991 ഡിസംബര്‍ രണ്ടിന്. എന്നാല്‍, സര്‍ക്കാര്‍ ഉത്തരവ് പുറത്തുവരുന്നതിനുമുമ്പ് നവംബര്‍ 29ന് പവര്‍ ആന്‍ഡ് എനര്‍ജി കമ്പനി പ്രതിനിധി സദാശിവവും സിവില്‍ സപ്ളൈസ് കോര്‍പറേഷന്‍ എംഡി ജിജി തോംസണും തമ്മില്‍ കരാര്‍ ഒപ്പിട്ടു. ഇറക്കുമതി കരാറില്‍ കേന്ദ്രസര്‍ക്കാരിന്റെ നിബന്ധനകള്‍ പാലിച്ചിട്ടില്ലെന്ന് ധനസെക്രട്ടറി ചൂണ്ടിക്കാണിച്ചിരുന്നു. ഇറക്കുമതി കമീഷന്‍ 15 ശതമാനമാണ് അനുവദിച്ചത്. കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചതാകട്ടെ പരമാവധി 15 ശതമാനം. കമീഷന്‍ നിരക്ക് കുറയ്ക്കാന്‍ ഒന്നും ചെയ്തില്ലെന്നും സെക്രട്ടറി ചൂണ്ടിക്കാട്ടി. പാമൊലിന്റെ വില നിശ്ചയിച്ചതും കേന്ദ്രത്തിന്റെ മാര്‍ഗനിര്‍ദേശം ലംഘിച്ചാണ്. സ്റേറ്റ് ട്രേഡിങ് കോര്‍പറേഷന്‍ ഇറക്കുമതിചെയ്യുന്ന നിരക്കിലായിരിക്കണം സംസ്ഥാനം നിരക്ക് നിശ്ചയിക്കേണ്ടതെന്നായിരുന്നു കേന്ദ്ര നിര്‍ദേശം. എന്നാല്‍, 1992 ജനുവരി 24ന് കേരളം വില നിശ്ചയിച്ചപ്പോള്‍ ഒരു മെട്രിക് ടണ്ണിന് 405 ഡോളറായി. എസ്ടിസി നിരക്ക് 400 ഡോളറിലും താഴെയാണ്. 14195 മെട്രിക് ടണ്‍ പാമൊലിന്‍ ഇറക്കുമതി ചെയ്തതിന് 17 കോടി 12 ലക്ഷം രൂപയും കമീഷന്‍ ഇനത്തില്‍ രണ്ട് കോടി 60 ലക്ഷവും കൊടുക്കാനായിരുന്നു ഭക്ഷ്യവകുപ്പില്‍നിന്ന് വന്ന ശുപാര്‍ശ.
എന്നാല്‍, ഈ തുക ഒരു കാരണവശാലും നല്‍കാന്‍ പാടില്ലെന്ന് ധനസെക്രട്ടറി ഫയലില്‍ രേഖപ്പെടുത്തി. ഇതിനെ മറികടന്ന് പണം അനുവദിക്കാന്‍ ഉമ്മന്‍ചാണ്ടി ഉത്തരവിട്ടു. പാമൊലിന്‍ ഇറക്കുമതി സംബന്ധിച്ച ഫയല്‍ ഭക്ഷ്യമന്ത്രിയില്‍ നിന്ന് ലഭിച്ച 1991 നവംബര്‍ 27നുതന്നെ ഉമ്മന്‍ചാണ്ടി അത് അംഗീകരിച്ച് ഒപ്പിട്ടു. പാമൊലിന്‍ ഇറക്കുമതി ജനനന്മക്കാണെന്ന് വാദിച്ച് അന്നുചേരുന്ന മന്ത്രിസഭായോഗത്തില്‍ ഫയല്‍ വയ്ക്കാന്‍ നിര്‍ദേശിച്ചു. അതുപ്രകാരം മന്ത്രിസഭായോഗത്തില്‍ അജന്‍ഡയ്ക്ക് പുറത്തുള്ള വിഷയമായി പാമൊലിന്‍ ഇറക്കുമതി നിര്‍ദേശം പരിഗണിക്കുകയും തീരുമാനമെടുക്കുകയുമായിരുന്നു. ഇങ്ങനെ അസാധാരണ വേഗത്തില്‍ തീരുമാനമെടുക്കുന്നതില്‍ പങ്കാളിയായത് അന്നത്തെ മുഖ്യമന്ത്രിക്കുപുറമെ ഭക്ഷ്യമന്ത്രിയും ധനമന്ത്രിയുമാണെന്ന് ഫയലുകള്‍ വ്യക്തമാക്കുന്നു. ഇറക്കുമതിക്ക് കേന്ദ്രസര്‍ക്കാരില്‍നിന്ന് അനുമതി വാങ്ങാന്‍ കേരളത്തില്‍ പൊതുവില്‍ ആഘോഷിക്കാത്ത ദസറയുടെ കാര്യവും പറഞ്ഞിരുന്നു. ഇടപാടില്‍ ഉമ്മന്‍ചാണ്ടിയുടെ പങ്കിനെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നതിനാല്‍ അദ്ദേഹത്തെ കേസില്‍ പ്രതിയാക്കുന്നത് വിചാരണക്കോടതിക്ക് പരിഗണിക്കേണ്ടിവരും. തിരുവനന്തപുരം വിജിലന്‍സ് കോടതി കേസ് 26ന് പരിഗണിക്കുന്നുണ്ട്.
(ആര്‍ എസ് ബാബു)
ദേശാഭിമാനി 150211
പാമൊലിന്‍ ഇറക്കുമതിക്ക് സിംഗപ്പൂര്‍ കമ്പനിക്ക് പണമനുവദിക്കാന്‍ കരുണാകരന്‍ മന്ത്രിസഭയില്‍ ധനമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി ഉത്തരവിട്ടത് ധനസെക്രട്ടറിയുടെ തടസ്സവാദം തള്ളി. പാമൊലിന്‍ ഇടപാടില്‍ ഗുരുതരമായ ക്രമക്കേട് കണ്ടതിനാല്‍ പണം അനുവദിക്കരുതെന്ന് അന്നത്തെ ധനസെക്രട്ടറിയായ മോഹന്‍കുമാര്‍ ഫയലില്‍ രേഖപ്പെടുത്തിയിരുന്നു. പന്ത്രണ്ട് ക്രമക്കേടുകളാണ് അദ്ദേഹം ചൂണ്ടിക്കാണിച്ചത്. ഇത് അവഗണിച്ച് സിംഗപ്പൂര്‍ കമ്പനിക്ക് പണമനുവദിക്കാന്‍ ഉമ്മന്‍ചാണ്ടി ഉത്തരവിടുകയായിരുന്നു.
ReplyDelete