ഭദ്രാചലം: ജാതിവിവേചനത്തിനെതിരെയുള്ള പോരാട്ടം ശക്തിപ്പെടുത്തണമെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം വൃന്ദ കാരാട്ട് പറഞ്ഞു. ശക്തമായ സമരത്തിലൂടെമാത്രമേ ജാതിവിവേചനം അവസാനിപ്പിക്കാനാകൂ എന്ന് അവര്‍ പറഞ്ഞു. ആന്ധ്രപ്രദേശിലെ വിവിധ ദളിത്, ആദിവാസി ഗ്രാമങ്ങളില്‍ നടക്കുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് വിവിധ സംഘടനകള്‍ സംഘടിപ്പിച്ച സൈക്കിള്‍റാലി ഉദ്ഘാടനംചെയ്യുകയായിരുന്നു വൃന്ദ.
കുലവിവക്ഷ വ്യതിരേക പോരാട്ടസമിതി, ആന്ധ്രപ്രദേശ് അഗ്രികള്‍ച്ചറല്‍ വര്‍ക്കേഴ്സ് യൂണിയന്‍ എന്നിവയടക്കമുള്ള സംഘടനകളാണ് ദളിതരുടെയും ആദിവാസികളുടെയും നിവാസകേന്ദ്രങ്ങളിലെ വികസനം ഉറപ്പാക്കുന്ന പ്രഖ്യാപനം ബജറ്റില്‍ ഉള്‍ക്കൊള്ളിക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭം നടത്തുന്നത്. ഭദ്രാചലം, ഖമ്മം ജില്ലകളിലാണ് സൈക്കിള്‍റാലി സംഘടിപ്പിച്ചത്. വൃന്ദയും സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം ടി വീരഭദ്രവും സൈക്കിളില്‍ റാലിയെ അനുഗമിച്ചു. ബഹുജനസംഘടനകള്‍ ദളിതരുടെയും ആദിവാസികളുടെയും പ്രശ്നങ്ങളുയര്‍ത്തി പ്രക്ഷോഭം നടത്തുന്നത് അഭിനന്ദനാര്‍ഹമാണെന്ന് ഭദ്രാചലത്തെ ആദിവാസികോളനിയില്‍ നടന്ന യോഗത്തില്‍ വൃന്ദ പറഞ്ഞു.
കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് ആദിവാസി വനാവകാശനിയമങ്ങള്‍ ഏറ്റവുമധികം ലംഘിക്കപ്പെടുന്നത്. കേന്ദ്ര വനം- പരിസ്ഥിതിമന്ത്രി ജയ്റാം രമേശ് ഈ നിയമത്തെ അട്ടിമറിക്കാനാണ് ശ്രമിക്കുന്നത്. പട്ടികവിഭാഗക്കാര്‍ക്കുള്ള ഉപപദ്ധതിക്ക് ബജറ്റില്‍ ഉചിതമായ തുക വകയിരുത്തണം. വകയിരുത്തിയ പണം ഈ വിഭാഗത്തിന്റെ ക്ഷേമത്തിന് ഉപയോഗിക്കുമെന്ന് ഉറപ്പുവരുത്തുകയും വേണം- വൃന്ദ പറഞ്ഞു.
ദേശാഭിമാനി 160211
ജാതിവിവേചനത്തിനെതിരെയുള്ള പോരാട്ടം ശക്തിപ്പെടുത്തണമെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം വൃന്ദ കാരാട്ട് പറഞ്ഞു. ശക്തമായ സമരത്തിലൂടെമാത്രമേ ജാതിവിവേചനം അവസാനിപ്പിക്കാനാകൂ എന്ന് അവര്‍ പറഞ്ഞു. ആന്ധ്രപ്രദേശിലെ വിവിധ ദളിത്, ആദിവാസി ഗ്രാമങ്ങളില്‍ നടക്കുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് വിവിധ സംഘടനകള്‍ സംഘടിപ്പിച്ച സൈക്കിള്‍റാലി ഉദ്ഘാടനംചെയ്യുകയായിരുന്നു വൃന്ദ.
ReplyDelete