സ്മാര്‍ട്ട് സിറ്റി: തെറ്റുതിരുത്തി ഉമ്മന്‍ചാണ്ടി മാപ്പുപറയണമെന്ന് ഇടത് യുവജന കണ്‍വന്‍ഷന്‍
കൊച്ചി: അധികാരത്തിലേറിയാല്‍ ഐക്യജനാധിപത്യ മുന്നണി നേതൃത്വം എത്രകണ്ട് ജീര്‍ണിക്കുമെന്നതിനുള്ള ജീവിക്കുന്ന ഉദാഹരണമാണ് പി കെ കുഞ്ഞാലിക്കുട്ടിയെന്ന് ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് പി ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. ഇടതുപക്ഷ യുവജനസംഘടനകളുടെ സംസ്ഥാന കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തിന്റെ പൊതു താല്‍പ്പര്യം ബലികഴിച്ച് സ്മാര്‍ട്ട്‌സിറ്റി കരാറിനെ നിഗൂഡമായ റിയല്‍എസ്‌റ്റേറ്റ് വ്യവസ്ഥയാക്കി മാറ്റിയ ഉമ്മന്‍ചാണ്ടിയാണ് പദ്ധതി ഇത്രയും വൈകിച്ചത്. തെറ്റ് മനസ്സിലാക്കി കേരള സമൂഹത്തോട് മാപ്പ് പറയാന്‍ ഉമ്മന്‍ചാണ്ടി തയാറാവണം. നിയമവ്യവസ്ഥയെ പോലും വിലയ്ക്ക് വാങ്ങികൊണ്ടുള്ള തേരോട്ടമാണ് കുഞ്ഞാലിക്കുട്ടിയുടേത്. ജഡ്ജിമാരെ വിലയ്‌ക്കെടുത്തു വിധികള്‍ സമ്പാദിക്കുന്ന സാഹചര്യം അപഹാസ്യമാണ്. മൗനത്തിന്റെ മഹാവാല്‍മീകത്തിലിരിക്കുന്ന ചീഫ്ജസ്റ്റിസ് അടക്കമുള്ള നിയമസമൂഹം കോടതികളുടെ വിശ്വാസ്യത സംരക്ഷിക്കാന്‍ മുന്നോട്ടു വരണം.
കുഞ്ഞാലിക്കുട്ടിയെ കുറിച്ച് വന്ന വാര്‍ത്തകള്‍ ശരിയാണെന്ന് തന്നെയാണ് എം കെ മുനീറിന്റെ നിലപാട് വ്യക്തമാക്കുന്നത്. ചാനല്‍ പുറത്തുവിട്ട വാര്‍ത്ത തെറ്റാണെങ്കില്‍ ചാനലിന്റെ ചെയര്‍മാന്‍ സ്ഥാനം ഉപേക്ഷിക്കാന്‍ അദ്ദേഹം തയാറാവുമായിരുന്നു. പകരം മുസ്‌ലിം ലീഗിന്റെ ഭാരവാഹിത്വം ഒഴിയാനാണ് മുനീര്‍ സന്നദ്ധത പ്രകടിപ്പിച്ചത്. വാര്‍ത്തയുടെ വിശ്വാസ്യതയ്ക്കുള്ള സാക്ഷ്യപത്രമാണ് അദ്ദേഹത്തിന്റെ രാജിസന്നദ്ധത. യു ഡി എഫ് കേരളരാഷ്ട്രീയത്തിന്റെ ഇടനാഴികളില്‍ നിരത്തിയ ഉപജാപകസംഘങ്ങളുടെ അനിവാര്യമായ പൊട്ടിത്തെറിയാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സത്യപ്രതിജ്ഞാലംഘനം നടത്തി നാടിനെയും നാട്ടുകാരെയും വഞ്ചിച്ച കുഞ്ഞാലിക്കുട്ടിയെപോലുള്ള ഒരാളെ മുന്നണി സംവിധാനത്തില്‍ തുടരാന്‍ അനുവദിക്കുന്നതിനെക്കുറിച്ച് യൂത്ത് കോണ്‍ഗ്രസ് അഭിപ്രായം വെളിപ്പെടുത്തണമെന്ന് എ ഐ വൈ എഫ് സംസ്ഥാന സെക്രട്ടറി കെ രാജന്‍ ആവശ്യപ്പെട്ടു. കണ്‍വെന്‍ഷനില്‍ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. വഴിവിട്ട് പലതും ചെയ്തുയെന്ന് പറഞ്ഞ കുഞ്ഞാലിക്കുട്ടിക്ക് അഭിനന്ദനങ്ങള്‍ രേഖപ്പെടുത്തുന്ന ഉമ്മന്‍ചാണ്ടിയുടെ നിലപാട് സംസ്ഥാനത്തിനുതന്നെ നാണക്കേടാണെന്നും രാജന്‍ പറഞ്ഞു.
കോര്‍പ്പറേറ്റുകള്‍ക്കുവേണ്ടി അടിയറവച്ച സാധാരണക്കാരന്റെ അവകാശങ്ങള്‍ തിരികെ നേടുന്നതിനുവേണ്ടിയുള്ള പോരാട്ടങ്ങളില്‍ ഇടതുപക്ഷ ജനാധിപത്യ യുവജനപ്രസ്ഥാനങ്ങള്‍ക്ക് നിര്‍ണായക പങ്കാണ് വഹിക്കാനുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നിഗൂഢമായ വ്യവസ്ഥകളിലൂടെ സ്ഥലവില്‍പന ലക്ഷ്യമിട്ട് നടപ്പാക്കാന്‍ശ്രമിച്ച സ്മാര്‍ട്ട് സിറ്റി സ്ഥലം നഷ്ടമാവാതെ കേരളത്തിന് തിരിച്ചുനല്‍കിയ ഇടതുമുന്നണി സര്‍ക്കാരിന്റെ നിലപാട് യുവജനങ്ങള്‍ക്ക് എക്കാലവും ഉയര്‍ത്തിക്കാട്ടാന്‍കഴിയുന്ന ഒന്നാണെന്നും രാജന്‍ പറഞ്ഞു.
ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി ടി വി രാജേഷ്, എ ഐ എസ് എഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്‌മോന്‍, എ ഐ വൈ എഫ് ദേശീയ കൗണ്‍സില്‍ അംഗം പ്രശാന്ത്‌രാജന്‍, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ സന്തോഷ്പീറ്റര്‍, മീനാസുരേഷ്, എഐവൈഎഫ് ജില്ലാപ്രസിഡന്റ് ടി എം ഹാരിസ്, ആര്‍വൈഎഫ് അഖിലേന്ത്യാ ജനറല്‍സെക്രട്ടറി സണ്ണിക്കുട്ടി, സംസ്ഥാന ജനറല്‍സെക്രട്ടറി സലിം പി ചാക്കോ, വിവിധ യുവജനസംഘടനാനേതാക്കളായ കെ ലോഹ്യ, ജെയ്‌സണ്‍ജോര്‍ജ്, സന്തോഷ് കാല, എന്നിവര്‍ സംസാരിച്ചു. സ്മാര്‍ട്ട്‌സിറ്റി പദ്ധതി കരാര്‍ ഒപ്പിട്ട ഇടത്‌സര്‍ക്കാരിന് അഭിവാദ്യം അര്‍പ്പിച്ചു കൊണ്ടുള്ള പ്രകടനവും നടന്നു.
ജനയുഗം 030211
അധികാരത്തിലേറിയാല്‍ ഐക്യജനാധിപത്യ മുന്നണി നേതൃത്വം എത്രകണ്ട് ജീര്‍ണിക്കുമെന്നതിനുള്ള ജീവിക്കുന്ന ഉദാഹരണമാണ് പി കെ കുഞ്ഞാലിക്കുട്ടിയെന്ന് ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് പി ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. ഇടതുപക്ഷ യുവജനസംഘടനകളുടെ സംസ്ഥാന കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തിന്റെ പൊതു താല്‍പ്പര്യം ബലികഴിച്ച് സ്മാര്‍ട്ട്‌സിറ്റി കരാറിനെ നിഗൂഡമായ റിയല്‍എസ്‌റ്റേറ്റ് വ്യവസ്ഥയാക്കി മാറ്റിയ ഉമ്മന്‍ചാണ്ടിയാണ് പദ്ധതി ഇത്രയും വൈകിച്ചത്. തെറ്റ് മനസ്സിലാക്കി കേരള സമൂഹത്തോട് മാപ്പ് പറയാന്‍ ഉമ്മന്‍ചാണ്ടി തയാറാവണം. നിയമവ്യവസ്ഥയെ പോലും വിലയ്ക്ക് വാങ്ങികൊണ്ടുള്ള തേരോട്ടമാണ് കുഞ്ഞാലിക്കുട്ടിയുടേത്. ജഡ്ജിമാരെ വിലയ്‌ക്കെടുത്തു വിധികള്‍ സമ്പാദിക്കുന്ന സാഹചര്യം അപഹാസ്യമാണ്. മൗനത്തിന്റെ മഹാവാല്‍മീകത്തിലിരിക്കുന്ന ചീഫ്ജസ്റ്റിസ് അടക്കമുള്ള നിയമസമൂഹം കോടതികളുടെ വിശ്വാസ്യത സംരക്ഷിക്കാന്‍ മുന്നോട്ടു വരണം
ReplyDelete