ദേശീയ ഗ്രാമീണ തൊഴിലുറപ്പുപദ്ധതി ഫലപ്രദമായി നടപ്പാക്കുന്നതില്‍ കേരളവും ബംഗാളും ഏറെ മുന്നില്‍. ഏറ്റെടുത്ത പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കുന്നതില്‍ ഇരുസംസ്ഥാനങ്ങളും ദേശീയ ശരാശരിയേക്കാള്‍ പലമടങ്ങ് മുന്നിലാണെന്നും തൊഴിലുറപ്പു പദ്ധതിയുടെ അഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ശക്തമായ പഞ്ചായത്തിരാജ് സംവിധാനവും സംസ്ഥാനസര്‍ക്കാരുകളുടെ ഫലപ്രദമായ ഇടപെടലുമാണ് ഈ നേട്ടത്തിന് പിന്നിലെന്ന് കേന്ദ്രസര്‍ക്കാര്‍ സമ്മതിച്ചു.
തൊഴിലുറപ്പ് പദ്ധതിയില്‍ ഏറ്റെടുക്കുന്ന പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കുന്നതില്‍ ദേശീയ ശരാശരി 4.63 ശതമാനം മാത്രമാണ്. കേരളത്തില്‍ നടപ്പുസാമ്പത്തികവര്‍ഷം ഏറ്റെടുത്ത ജോലികളില്‍ 31 ശതമാനവും പൂര്‍ത്തിയാക്കി. ബംഗാളില്‍ 20.3 ശതമാനം ജോലിയും പൂര്‍ത്തിയായി. 2010 ഡിസംബര്‍വരെയുള്ള കണക്കാണിത്. റോഡുനിര്‍മാണം, പ്രളയനിയന്ത്രണവും സംരക്ഷണവും ജലസംരക്ഷണവും സംഭരണവും, വരള്‍ച്ച തടയല്‍, ചെറുകിട ജലസേചനപദ്ധതികള്‍, ജലസേചന സൌകര്യമെത്തിക്കല്‍, പരമ്പരാഗത ജലസ്രോതസ്സുകളുടെ പുനരുജ്ജീവനം എന്നിവയാണ് പദ്ധതിപ്രകാരം അനുവദനീയമായ നിര്‍മാണങ്ങള്‍.
കേരളത്തില്‍ നടപ്പുസാമ്പത്തികവര്‍ഷം 1,26,896 നിര്‍മാണപ്രവര്‍ത്തികളാണ് ആരംഭിച്ചത്. ഇതില്‍ 39,213 ജോലികളും പൂര്‍ത്തിയായി. ദേശീയാടിസ്ഥാനത്തില്‍ 68 ലക്ഷം നിര്‍മാണപ്രവര്‍ത്തികള്‍ ഏറ്റെടുത്തതില്‍ 3.1 ലക്ഷം മാത്രം പൂര്‍ത്തിയായ പശ്ചാത്തലത്തിലാണ് കേരളത്തിലെ വന്‍മുന്നേറ്റം. കേരളത്തില്‍ 4867 റോഡുപണികള്‍ ഏറ്റെടുത്തതില്‍ 1159 ഉം പൂര്‍ത്തിയായി. 35,701 പ്രളയനിയന്ത്രണ പദ്ധതികളില്‍ 12,436 ഉം 15,491 ജലസംഭരണ പദ്ധതികളില്‍ 3761 ഉം 4438 വരള്‍ച്ച തടയല്‍ പദ്ധതികളില്‍ 1203 ഉം 10884 ജലസേചന പദ്ധതികളില്‍ 3642 ഉം 17913 പരമ്പരാഗത ജലസ്രോതസ്സ് പുനരുജ്ജീവന പദ്ധതികളില്‍ 5941 ഉം 32,323 ഭൂമിവികസന പദ്ധതികളില്‍ 9120 ഉം പൂര്‍ത്തിയായി. ബംഗാളില്‍ 3,23,990 ജോലികള്‍ ഏറ്റെടുത്തതില്‍ 65,673 എണ്ണം പൂര്‍ത്തിയായി. പണികള്‍ തകൃതിയായി മുന്നേറുന്നതിനാല്‍ സാമ്പത്തികവര്‍ഷം അവസാനിക്കുമ്പോള്‍ 50 ശതമാനം ജോലികളും ഇരുസംസ്ഥാനങ്ങളിലും പൂര്‍ത്തീകരിക്കുമെന്നാണ് വിലയിരുത്തല്‍.
പദ്ധതി നടപ്പാക്കുന്നതില്‍ ഇടതുപക്ഷസര്‍ക്കാരുകള്‍ ഏറെ മുന്നേറിയപ്പോള്‍ കോണ്‍ഗ്രസ് ഭരണസംസ്ഥാനങ്ങളായ ആന്ധ്രയും മഹാരാഷ്ട്രയും അയല്‍സംസ്ഥാനമായ തമിഴ്നാടും ഏറെ പിന്നിലാണ്.
കേരളത്തിന്റെ സാഹചര്യത്തിന് അനുസൃതമായ ചില ജോലികള്‍കൂടി തൊഴിലുറപ്പുപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് സംസ്ഥാനസര്‍ക്കാര്‍ ദീര്‍ഘനാളായി ആവശ്യപ്പെടുന്നുണ്ടെങ്കിലും കേന്ദ്രം അനുവദിച്ചിട്ടില്ല. പാവപ്പെട്ടവര്‍ക്കുള്ള ഭവനനിര്‍മാണം, മാലിന്യനിര്‍മാര്‍ജനം, റബറിന്റെയും തെങ്ങിന്റെയും റീപ്ളാന്റിങ് എന്നിവ പദ്ധതിയില്‍ കൊണ്ടുവരണമെന്ന് ധനമന്ത്രി തോമസ് ഐസക്ക് കഴിഞ്ഞ ദിവസവും കേന്ദ്രധനമന്ത്രിയോടു ആവശ്യപ്പെട്ടിട്ടുണ്ട്.
കേരളത്തിന് അനുയോജ്യമായ പല പ്രവര്‍ത്തികളും ഉള്‍പ്പെടാതിരുന്നിട്ടും ജോലിപൂര്‍ത്തീകരണത്തിലെ വിജയം സംസ്ഥാനത്തിന് വലിയ നേട്ടമാണ്. പദ്ധതിനടത്തിപ്പില്‍ ദേശീയാടിസ്ഥാനത്തില്‍വന്ന പാളിച്ചയ്ക്ക് മുഖ്യകാരണം ആസൂത്രണമില്ലായ്മയാണെന്ന് വികസനമന്ത്രി വിലാസ്റാവു ദേശ്മുഖ് അഭിപ്രായപ്പെട്ടു. മെച്ചപ്പെട്ട ആസൂത്രണമാണ് കേരളത്തിന്റെയും ബംഗാളിന്റെയും വിജയമെന്നും മന്ത്രി സമ്മതിക്കുന്നു. കേരളത്തെയും ബംഗാളിനെയും മാതൃകയാക്കാനാണ് മറ്റു സംസ്ഥാനങ്ങള്‍ ശ്രമിക്കേണ്ടതെന്ന് വികസനവകുപ്പ് സെക്രട്ടറി ബി കെ സിന്‍ഹ പറഞ്ഞു.
(എം പ്രശാന്ത്)
ദേശാഭിമാനി 070211
ദേശീയ ഗ്രാമീണ തൊഴിലുറപ്പുപദ്ധതി ഫലപ്രദമായി നടപ്പാക്കുന്നതില്‍ കേരളവും ബംഗാളും ഏറെ മുന്നില്‍. ഏറ്റെടുത്ത പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കുന്നതില്‍ ഇരുസംസ്ഥാനങ്ങളും ദേശീയ ശരാശരിയേക്കാള്‍ പലമടങ്ങ് മുന്നിലാണെന്നും തൊഴിലുറപ്പു പദ്ധതിയുടെ അഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ശക്തമായ പഞ്ചായത്തിരാജ് സംവിധാനവും സംസ്ഥാനസര്‍ക്കാരുകളുടെ ഫലപ്രദമായ ഇടപെടലുമാണ് ഈ നേട്ടത്തിന് പിന്നിലെന്ന് കേന്ദ്രസര്‍ക്കാര്‍ സമ്മതിച്ചു.
ReplyDeleteമനോരമേം മാതൃഭൂമീം പറയണം, എന്നാലേ വിശ്വസിക്കൂ. ഹ് മം..
ReplyDelete:)))))))))
Lolzzzzzzzzzzzzzzzzzzzzzzzzzzzz
http://www.hindustantimes.com/Left-states-top-MNREGA-chart/H1-Article1-657824.aspx#disqus_thread
ReplyDelete