Monday, February 14, 2011

ജനറല്‍ ആശുപത്രി മെഡി. കോളേജ് നിലവാരത്തിലേക്ക്

തിരുവനന്തപുരം ജനറല്‍ ആശുപത്രി മിനി മെഡിക്കല്‍ കോളേജ് ആശുപത്രി നിലവാരത്തിലേക്ക്... പുതിയ കെട്ടിടസമുച്ചയങ്ങള്‍. അത്യാധുനിക സജ്ജീകരണത്തോടെയുള്ള അത്യാഹിതവിഭാഗം. ട്രോമ കെയര്‍ യൂണിറ്റ്, പുതിയ പരിശോധന ലാബുകള്‍, ഓപ്പറേഷന്‍ തിയറ്റര്‍ കോംപ്ളക്സ്, ഐസി യൂണിറ്റുകള്‍. എല്‍ഡിഎഫ് സര്‍ക്കാര്‍ ആശുപത്രിയില്‍ പകര്‍ന്നത് വികസനത്തിന്റെ പൊന്‍വെളിച്ചം.

2010 മാര്‍ച്ച് 16ന് പുതിയ പദ്ധതികള്‍ക്ക് ആരോഗ്യമന്ത്രി പി കെ ശ്രീമതി ശില പാകുമ്പോള്‍ ഒരുവര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. അന്ന് പറഞ്ഞത് വെറുംവാക്കായില്ല. പുതിയ അത്യാഹിതവിഭാഗം, സര്‍ജിക്കല്‍ ബ്ളോക്ക്, നവീകരിച്ച ക്ളിനിക്കല്‍ ലബോറട്ടറി മന്ദിരം എന്നിവ 16ന് വൈകിട്ട് നാലിന് മന്ത്രി പി കെ ശ്രീമതി നാടിന് സമര്‍പ്പിക്കും. ഇതോടൊപ്പം ആശുപത്രിയിലെ രണ്ടാംഘട്ട നവീകരണപ്രവര്‍ത്തനങ്ങള്‍ക്കും തുടക്കമാകും. ചടങ്ങില്‍ മന്ത്രി വി സുരേന്ദ്രന്‍പിള്ള അധ്യക്ഷനാകും.

രാജഭരണകാലത്ത് ആരംഭിച്ച ആശുപത്രിയില്‍ ആദ്യമായി വന്‍ വികസനപ്രവര്‍ത്തനം യാഥാര്‍ഥ്യമാക്കി എന്ന പദവി എല്‍ഡിഎഫ് സര്‍ക്കാരിന് സ്വന്തമാവുകയാണ്. പുതിയ അത്യാഹിത-ട്രോമ കെയര്‍ യൂണിറ്റ് രോഗികള്‍ക്ക് ഏറെ ആശ്വാസകരമാകും. എമര്‍ജന്‍സി ഓപ്പറേഷന്‍ തിയറ്റര്‍, ഐസി യൂണിറ്റ്, എക്സ്റേ യൂണിറ്റ്, ഒബ്സര്‍വേഷന്‍ വാര്‍ഡ് എന്നിവയടക്കം സജ്ജമാക്കുന്നു. അത്യാധുനിക സംവിധാനത്തോടെയുള്ള ലാബുകളും ബ്ളഡ് ബാങ്കും ഇവിടെയുണ്ടാകും. 24 മണിക്കൂറും പ്രവര്‍ത്തിക്കും. ആശുപത്രിയുടെ പ്രധാന കവാടത്തിലേക്ക് കടക്കുന്ന ഭാഗത്താണ് പുതിയ അത്യാഹിതവിഭാഗം പണിതിട്ടുള്ളത്. ജറിയാട്രിക് വാര്‍ഡിന് സമീപമാണ് നാലുനിലയുള്ള സര്‍ജിക്കല്‍ ബ്ളോക്ക്. വാര്‍ഡുകളില്‍ 216 കിടക്ക. ആറ് ഓപ്പറേഷന്‍ തിയറ്റര്‍, ഐസി യൂണിറ്റുകള്‍, കാത്ത്ലാബ്, പോസ്റ് ഓപ്പറേഷന്‍, പ്രീ ഓപ്പറേഷന്‍ വാര്‍ഡുകള്‍, ഡോക്ടേഴ്സ് നേഴ്സസ് റൂം, വിശ്രമമുറികള്‍ എന്നിവ സര്‍ജിക്കല്‍ കെട്ടിടസമുച്ചയത്തില്‍ ഉണ്ടാകും. കാര്‍ഡിയോളജി വിഭാഗം പ്രവര്‍ത്തിപ്പിക്കാനുള്ള സംവിധാനവും ഇവിടെ ഒരുക്കും.
(രജിലാല്‍)

ദേശാഭിമാനി 150211

2 comments:

  1. തിരുവനന്തപുരം ജനറല്‍ ആശുപത്രി മിനി മെഡിക്കല്‍ കോളേജ് ആശുപത്രി നിലവാരത്തിലേക്ക്... പുതിയ കെട്ടിടസമുച്ചയങ്ങള്‍. അത്യാധുനിക സജ്ജീകരണത്തോടെയുള്ള അത്യാഹിതവിഭാഗം. ട്രോമ കെയര്‍ യൂണിറ്റ്, പുതിയ പരിശോധന ലാബുകള്‍, ഓപ്പറേഷന്‍ തിയറ്റര്‍ കോംപ്ളക്സ്, ഐസി യൂണിറ്റുകള്‍. എല്‍ഡിഎഫ് സര്‍ക്കാര്‍ ആശുപത്രിയില്‍ പകര്‍ന്നത് വികസനത്തിന്റെ പൊന്‍വെളിച്ചം.

    2010 മാര്‍ച്ച് 16ന് പുതിയ പദ്ധതികള്‍ക്ക് ആരോഗ്യമന്ത്രി പി കെ ശ്രീമതി ശില പാകുമ്പോള്‍ ഒരുവര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. അന്ന് പറഞ്ഞത് വെറുംവാക്കായില്ല.

    ReplyDelete
  2. മാവേലിക്കര താലൂക്ക് ആശുപത്രി ഇനി ജില്ലാ ആശുപത്രി, തിങ്കളാഴ്ച ആശുപത്രി അങ്കണത്തില്‍ നിറഞ്ഞ സദസിനെ സാക്ഷിയാക്കി ആരോഗ്യമന്ത്രി പി കെ ശ്രീമതി ജില്ലാആശുപത്രി പ്രഖ്യാപനം നടത്തി. മധ്യതിരുവിതാംകൂറിന് എല്‍ഡിഎഫ് സര്‍ക്കാര്‍ നല്‍കിയ പുതുവത്സരസമ്മാനം കൂടിയായി ഇത്. ആശുപത്രിയുടെ ഭരണച്ചുമതല ജില്ലാപഞ്ചായത്തിന് മന്ത്രി കൈമാറി. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പ്രതിഭാഹരി ഭരണച്ചുമതല ഏറ്റെടുത്തു

    ReplyDelete