എസ്എല്‍പുരം: ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായി ചുമതലയേറ്റശേഷം ആലപ്പുഴ കലക്ടറേറ്റില്‍ മാമാങ്കത്തോടെ ജനസമ്പര്‍ക്കപരിപാടി സംഘടിപ്പിച്ച ദിവസം. അടഞ്ഞുകിടക്കുന്ന കോമളപുരം സ്പിന്നേഴ്സിലെ ഐഎന്‍ടിയുസി ഉള്‍പ്പെടെയുള്ള യൂണിയന്‍ പ്രതിനിധികള്‍ അദ്ദേഹത്തെ കണ്ട് സങ്കടമുണര്‍ത്തിക്കാന്‍ പ്രതീക്ഷയോടെ ചെന്നു. ഏറെ നേരത്തെ കാത്തുനില്‍പ്പിനൊടുവില്‍ കലക്ടറുടേതായ ഒരു കത്ത് യൂണിയന്‍ പ്രതിനിധികള്‍ക്ക് കിട്ടി. 'ഉടന്‍ നടപടി സ്വീകരിക്കും'. മുഖ്യമന്ത്രിയെ കാണാന്‍ കഴിയാതെ ഐഎന്‍ടിയുസി നേതാവടക്കം തിരിച്ചുപോന്നു. അതിന് മുമ്പ് ഉമ്മന്‍ചാണ്ടി യുഡിഎഫ് കണ്‍വീനറായിരുന്നപ്പോഴും എ കെ ആന്റണി മുഖ്യമന്ത്രിയായിരുന്നപ്പോഴും തൊഴിലാളികള്‍ നിവേദനം നല്‍കി. ഒരു നടപടിയും ഉണ്ടായില്ല. ജില്ലയില്‍ നിന്നുള്ള അന്നത്തെ മന്ത്രിമാരായ കെ സി വേണുഗോപാലും കെ ആര്‍ ഗൌരിയമ്മയും സ്പിന്നേഴ്സിന്റെ കാര്യത്തില്‍ പുറംതിരിഞ്ഞുനിന്നു. അന്നത്തെ തൊഴില്‍മന്ത്രി ബാബുദിവാകരനടക്കം നടത്തിയ പ്രഖ്യാപനങ്ങളും യുഡിഎഫ് സര്‍ക്കാരിന്റെ നിഷേധാത്മക സമീപനങ്ങളും തൊഴിലാളികള്‍ മറക്കില്ല.
ഓരോ തെരഞ്ഞെടുപ്പ് അടുക്കുമ്പോഴും കമ്പനി തുറക്കുമെന്ന് യുഡിഎഫ് നേതാക്കള്‍ നല്‍കിയ വാഗ്ദാനങ്ങളും തൊഴിലാളികളുടെ ഓര്‍മയിലുണ്ട്. തെരഞ്ഞെടുപ്പ് കഴിയുന്നതോടെ വാഗ്ദാനങ്ങള്‍ ജലരേഖകളായി. അന്നുമുതല്‍ തൊഴിലാളികളോടൊപ്പം നിന്നിരുന്നത് എംഎല്‍എ ഡോ. ടി എം തോമസ് ഐസകും സിപിഐ എമ്മും സിഐടിയുവുമായിരുന്നു. നിരവധി സമരപരിപാടികള്‍ നടത്തി. ഒടുവില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നതിനുശേഷമാണ് കമ്പനി തുറക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കിയത്. മാനേജ്മെന്റ് വഴങ്ങാതെ വന്നപ്പോള്‍ കമ്പനി എറ്റെടുക്കാനുള്ള ആര്‍ജ്ജവം സര്‍ക്കാര്‍ കാട്ടി. ഇതിന് മുന്നില്‍ നിന്നത് ധനമന്ത്രി ടി എം തോമസ് ഐസക്കായിരുന്നു.
പഴയ സ്പിന്നിങ് മില്ലിന്റെ സ്ഥാനത്ത് ആധുനിക സ്പിന്നിങ് ആന്‍ഡ് വീവിങ് മില്‍ സ്ഥാപിക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചപ്പോള്‍ തട്ടിപ്പെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ വിശേഷിപ്പിച്ചത്. മില്ലിന്റെ ശിലാസ്ഥാപനചടങ്ങില്‍ നിന്ന് ഇവര്‍ വിട്ടുനില്‍ക്കുകയും ചെയ്തു. ഇപ്പോള്‍ മില്‍ യാഥാര്‍ഥ്യമായപ്പോള്‍ ഏതുവിധേനയും പ്രവര്‍ത്തനം തടസപ്പെടുത്താനുള്ള നീക്കങ്ങള്‍ കോണ്‍ഗ്രസ്-യൂത്ത് കോണ്‍ഗ്രസ്, ഐഎന്‍ടിയുസി നേതാക്കള്‍ ആരംഭിച്ചിരിക്കുകയാണ്. പുതിയ നിയമനങ്ങള്‍ തടഞ്ഞുകൊണ്ടുള്ള ഹൈക്കോടതി വിധി സമ്പാദിച്ചത് ഐഎന്‍ടിയുസി നേതാവാണ്. തൊഴിലാളികള്‍ക്ക് നല്‍കാനുള്ള ആനുകൂല്യങ്ങള്‍ നല്‍കിയതിനുശേഷമാണ് കമ്പനി സര്‍ക്കാര്‍ ഏറ്റെടുത്തതെങ്കിലും ബദലി തൊഴിലാളികളുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാമെന്ന് മന്ത്രി ടി എം തോമസ് ഐസക് പറഞ്ഞിരുന്നു. എന്നാല്‍ ഇതിന് കാത്തുനില്‍ക്കാതെയാണ് ഐഎന്‍ടിയുസിയിലെ ഒരുവിഭാഗം കോടതിയെ സമീപിച്ചത്. പുതിയ കമ്പനിയില്‍ ജോലി ചെയ്യാന്‍ താല്‍പര്യമുള്ള പഴയ തൊഴിലാളികളില്‍ നിന്ന് മാനേജ്മെന്റ് കഴിഞ്ഞദിവസം അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ഇവരെയും പുതിയതായി ജോലിയില്‍ പ്രവേശിക്കാന്‍ പരീക്ഷ എഴുതിയ ആയിരക്കണക്കിന് യുവതീ യുവാക്കളെയും വഞ്ചിക്കുന്ന സമീപനം കോണ്‍ഗ്രസ്-ഐഎന്‍ടിയുസി നേതാക്കള്‍ തിടുക്കത്തിലലെടുത്തത് എന്തിനെന്ന് എല്ലാവര്‍ക്കും മനസിലാകും.
യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കെഎസ്ഡിപിയോടുള്ള സമീപനവും വ്യത്യസ്തമായിരുന്നില്ല. പ്രവര്‍ത്തനമൂലധനമായി രണ്ടുകോടിരൂപമാത്രം ചോദിച്ചെങ്കിലും നല്‍കിയില്ല. 36 മാസം ശമ്പളമില്ലാതെ തൊഴിലാളികള്‍ വലഞ്ഞു. കമ്പനിയില്‍ വെള്ളവും വെളിച്ചവുമില്ലാതെ അടച്ചുപൂട്ടലിന്റെ വക്കിലുമായിരുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നതിനുശേഷമാണ് പ്രവര്‍ത്തനമൂലധനമടക്കം നല്‍കി കമ്പനിക്ക് പുതുജീവന്‍ പകര്‍ന്നത്. 25 കൊല്ലത്തിനുള്ളില്‍ ഇതാദ്യമായാണ് കോടികളുടെ നവീകരണപ്രവര്‍ത്തനങ്ങള്‍ കെഎസ്ഡിപിയില്‍ നടക്കുന്നത്. എല്‍ഡിഎഫ്, യുഡിഎഫ് സര്‍ക്കാരുകളുടെ വ്യവസായനയവും തൊഴിലാളികളോടുള്ള സമീപനവും എന്തെന്ന് സ്പിന്നേഴ്സിന്റെയും കെഎസ്ഡിപിയുടെയും വികസനകാര്യത്തില്‍ കൈക്കൊണ്ട നടപടികളിലൂടെ വ്യക്തമാകും.
ദേശാഭിമാനി 150211
ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായി ചുമതലയേറ്റശേഷം ആലപ്പുഴ കലക്ടറേറ്റില്‍ മാമാങ്കത്തോടെ ജനസമ്പര്‍ക്കപരിപാടി സംഘടിപ്പിച്ച ദിവസം. അടഞ്ഞുകിടക്കുന്ന കോമളപുരം സ്പിന്നേഴ്സിലെ ഐഎന്‍ടിയുസി ഉള്‍പ്പെടെയുള്ള യൂണിയന്‍ പ്രതിനിധികള്‍ അദ്ദേഹത്തെ കണ്ട് സങ്കടമുണര്‍ത്തിക്കാന്‍ പ്രതീക്ഷയോടെ ചെന്നു. ഏറെ നേരത്തെ കാത്തുനില്‍പ്പിനൊടുവില്‍ കലക്ടറുടേതായ ഒരു കത്ത് യൂണിയന്‍ പ്രതിനിധികള്‍ക്ക് കിട്ടി. 'ഉടന്‍ നടപടി സ്വീകരിക്കും'. മുഖ്യമന്ത്രിയെ കാണാന്‍ കഴിയാതെ ഐഎന്‍ടിയുസി നേതാവടക്കം തിരിച്ചുപോന്നു. അതിന് മുമ്പ് ഉമ്മന്‍ചാണ്ടി യുഡിഎഫ് കണ്‍വീനറായിരുന്നപ്പോഴും എ കെ ആന്റണി മുഖ്യമന്ത്രിയായിരുന്നപ്പോഴും തൊഴിലാളികള്‍ നിവേദനം നല്‍കി. ഒരു നടപടിയും ഉണ്ടായില്ല. ജില്ലയില്‍ നിന്നുള്ള അന്നത്തെ മന്ത്രിമാരായ കെ സി വേണുഗോപാലും കെ ആര്‍ ഗൌരിയമ്മയും സ്പിന്നേഴ്സിന്റെ കാര്യത്തില്‍ പുറംതിരിഞ്ഞുനിന്നു. അന്നത്തെ തൊഴില്‍മന്ത്രി ബാബുദിവാകരനടക്കം നടത്തിയ പ്രഖ്യാപനങ്ങളും യുഡിഎഫ് സര്‍ക്കാരിന്റെ നിഷേധാത്മക സമീപനങ്ങളും തൊഴിലാളികള്‍ മറക്കില്ല.
ReplyDelete