മീനങ്ങാടി: കേരളശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന ക്യാമ്പിന് മുന്നോടിയായി മീനങ്ങാടി പഞ്ചായത്തിലെ 1000 വീടുകളില്‍ പുകയിലല്ലാത്ത അടുപ്പ് സ്ഥാപിക്കുന്നു. "ഇന്ധനക്ഷമതയുള്ള അടുക്കളയിലേക്ക്" എന്ന ഈ പരിപാടി പരിഷത്തും കുടുംബശ്രീയും സംയുക്തമായാണ് സംഘടിപ്പിക്കുന്നത്.
ചൂടാറാപ്പെട്ടി നല്‍കി ഇന്ധന ഉപയോഗം പരമാവധി കുറക്കുകയും ചെയ്യുന്നതാണ് പരിപാടി. പരമ്പാഗത അടുപ്പുകളില്‍ നിന്ന് വ്യത്യസ്ഥമായി വിറക് കത്തുമ്പോഴുണ്ടാകുന്ന താപം പരമാവധി പാത്രത്തിന് ലഭ്യമാക്കുന്ന വിധമാണ് പരിഷത്തടുപ്പിന്റെ രൂപകല്‍പ്പന. വിറകിന്റെ ഉപയോഗം 32ശതമാനം കുറക്കാന്‍ ഇത്തരത്തിലുള്ള അടുപ്പ് നിര്‍മാണത്തിലൂടെ കഴിയും. ഓരോ വാര്‍ഡിലും ഗുണഭോക്താക്കളെ കണ്ടെത്തുക അയല്‍ക്കൂട്ട പ്രവര്‍ത്തകര്‍ വീടുകള്‍ സന്ദര്‍ശിച്ചാണ്. 25 വരെയാണ് ഗുണഭോക്താക്കള്‍ക്ക് പേര് രജിസ്റ്റര്‍ ചെയ്യാനുള്ള സമയം. യോഗത്തില്‍ ജില്ലാ പ്രസിഡന്റ് കെ ടി ശ്രീവത്സന്‍ അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് അസൈനാര്‍ ആദ്യരജിസ്ട്രേഷന്‍ സ്വീകരിച്ച് പരിപാടി ഉദ്ഘാടനം ചെയ്തു. പ്രൊഫ. കെ ബാലഗോപാലന്‍ പദ്ധതി വിശദീകരണം നടത്തി. ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷീബ, ബേബിവര്‍ഗീസ്, കെ ആര്‍ സുരേഷ് എന്നിവര്‍ സംസാരിച്ചു. കെ ബാലകൃഷ്ണന്‍ സ്വാഗതവും ലിസി നന്ദിയും പറഞ്ഞു. സെപ്തംബര്‍ മൂന്ന്, നാല്, അഞ്ച് തീയതികളില്‍ മീനങ്ങാടിയിലാണ് സംസ്ഥാന ക്യാമ്പ്.
deshabhimani 070611
കേരളശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന ക്യാമ്പിന് മുന്നോടിയായി മീനങ്ങാടി പഞ്ചായത്തിലെ 1000 വീടുകളില്‍ പുകയിലല്ലാത്ത അടുപ്പ് സ്ഥാപിക്കുന്നു. "ഇന്ധനക്ഷമതയുള്ള അടുക്കളയിലേക്ക്" എന്ന ഈ പരിപാടി പരിഷത്തും കുടുംബശ്രീയും സംയുക്തമായാണ് സംഘടിപ്പിക്കുന്നത്.
ReplyDelete