Sunday, June 5, 2011

നഗരസഭാജീവനക്കാരിയുടെ സത്യസന്ധതയില്‍ തിരിച്ചുകിട്ടിയത് 18,000 രൂപ

നഗരസഭാജീവനക്കാരിയുടെ സത്യസന്ധതയില്‍ വീട്ടുകരം ഒടുക്കാന്‍ വന്നയാള്‍ക്ക് തിരിച്ചുകിട്ടിയത് പതിനെട്ടായിരം രൂപ. രണ്ടായിരത്തിനുപകരം ഇരുപതിനായിരം രൂപയാണ് പൂജപ്പുര മംഗലത്ത് കൃഷ്ണന്‍ തിരുവനന്തപുരം നഗരസഭയിലെ ജനസേവനകേന്ദ്രത്തിലെ ക്യാഷ് കൗണ്ടറില്‍ നല്‍കിയത്. കൗണ്ടറിലെ ജീവനക്കാരിയായ എം എസ് ഷീല വൈകിട്ട് പണം തിട്ടപ്പെടുത്തിയപ്പോഴാണ് അധിക തുക കണ്ടെത്തിയത്. വാര്‍ഡ് കൗണ്‍സിലറായ മഹേശ്വരന്‍നായരെ അറിയിച്ചു. തുക കൃഷ്ണന്റേതാണെന്ന് വ്യക്തമായതിനെ തുടര്‍ന്ന് കൗണ്‍സിലര്‍ വീട്ടില്‍പോയി വിവരമറിയിച്ചു. ഷീലയെ കൗണ്‍സിലും ജീവനക്കാരും അഭിനന്ദിച്ചു. കെഎംസിഎസ്യു ജില്ലാ കമ്മിറ്റി അംഗമാണ് വെള്ളായണി സ്വദേശി ഷീല.

ദേശാഭിമാനി 050611

1 comment:

  1. നഗരസഭാജീവനക്കാരിയുടെ സത്യസന്ധതയില്‍ വീട്ടുകരം ഒടുക്കാന്‍ വന്നയാള്‍ക്ക് തിരിച്ചുകിട്ടിയത് പതിനെട്ടായിരം രൂപ.

    ReplyDelete