2ജി സ്‌പെക്ട്രം അഴിമതിക്കേസില്‍ ടാറ്റ ഗ്രൂപ്പിന് സി ബി ഐയുടെ ക്ലീന്‍ ചിറ്റ്. നൂറുകണക്കിന് കോടിരൂപയുടെ അഴിമതി നടന്ന സ്‌പെക്ട്രം വിതരണത്തില്‍ ടാറ്റയ്ക്ക് ഒരുപൈസയുടെപേലും നേട്ടം ഉണ്ടായിട്ടില്ലെന്നാണ് സി ബി ഐ അന്വേഷണത്തില്‍ കണ്ടെത്തിയതെന്നാണ് അവര്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. ടാറ്റയ്ക്ക് സ്‌പെക്ട്രം ലൈസന്‍സ് ലഭിച്ചതില്‍ ക്രമക്കേടൊന്നും കണ്ടെത്താനായില്ലെന്നും ടെലികോം റഗുലേറ്ററി അതോറിറ്റിയുടെ(ട്രായി) നിബന്ധനകള്‍ക്ക് വിധേയമായായിരുന്നു ലൈസന്‍സ് നല്‍കിയതെന്നും സി ബി ഐ ഇന്നലെ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ടാറ്റ ടെലി സര്‍വീസസിന് സ്‌പെക്ട്രം ലൈസന്‍സ് ലഭിക്കുന്നതിനായി കോര്‍പ്പറേറ്റ് ഇടനിലക്കാരിയായ നീര റാഡിയ സുപ്രധാന പങ്കപവഹിച്ചെന്ന് ആരോപിച്ച് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ പ്രതികരിക്കവേയാണ് സി ബി ഐ അവരുടെ നിലപാട് വിശദീകരിച്ചത്.
കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുന്‍പും അന്വേഷണത്തിന്റെ ഘട്ടത്തിലും ടാറ്റയ്ക്ക് ലൈസന്‍സ് ലഭിക്കുന്നതില്‍ ചട്ടലംഖനം നടന്നിട്ടുണ്ടെന്നും റാഡിയയുടെ സജീവമായ പങ്കിനെക്കുറിച്ചും വിവരമുണ്ടായിരുന്നു. എന്നാല്‍ മപൂര്‍വമായോ ശ്രദ്ധക്കുറവ് മൂലമോ മറ്റുള്ളവര്‍ക്കൊപ്പം ടാറ്റ ടെലി സര്‍വീസസിന് ലൈസന്‍സ് ലഭിച്ചവരെക്കുറിച്ചുള്ള അന്വേഷണം സി ബി ഐ നടത്തിയില്ലെന്ന് ഹര്‍ജിക്കാരന്‍ ആരോപിച്ചു. സ്‌പെക്ട്രം കേസ് അന്വേഷണത്തിലെ പോരായ്മകളെയും ടെലികോം നയം ലംഘിച്ച് നടത്തിയ തെറ്റായ നടപടിക്രമങ്ങളെക്കുറിച്ചും അന്വേഷിക്കാന്‍ ടെലികോം മന്ത്രാലയം നിയമിച്ചിട്ടുള്ള ജസ്റ്റിസ് ശിവരാജ് പാട്ടീല്‍ കമ്മിറ്റിയുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ടെന്ന് പരാതിക്കാരന്‍ ചൂണ്ടിക്കാട്ടി.
ഇതിനിടെ സ്‌പെക്ട്രം അഴിമതിയുമായി ബന്ധപ്പെട്ട് റിലയന്‍സ് എ ഡി എ ജി ചെയര്‍മാന്‍ അനില്‍ അംബാനി, ടാറ്റ ഗ്രൂപ്പ് തലവന്‍ റത്തന്‍ ടാറ്റ, കോര്‍പ്പറേറ്റ് ഇടനിലക്കാരി നീര റാഡിയ, ഡി എം കെ അധ്യക്ഷന്‍ എം കരുണാനിധിയുടെ ഭാര്യ ദയാലു അമ്മാള്‍ എന്നിവര്‍ക്കതിരെ സമര്‍പ്പിക്കപ്പെട്ട ഹര്‍ജി കോടതി തള്ളി. ഡല്‍ഹിക്കാരനായ എം ഫര്‍ഖാനുംഗസിയാബാദുകാരനായ ധര്‍മേന്തര്‍ പാണ്‌ഡെയും സമര്‍പ്പിച്ച ഹര്‍ജികള്‍ തള്ളിയ പ്രത്യേക സി ബി ഐ കോടതി ജഡ്ജി ഒ പി സായിനി പരാതിക്കാര്‍ക്ക് 10,000 രൂപവീതം പിഴ ചുമത്തുകയും ചെയ്തു. ഹര്‍ജിക്കാരുടെ പരാതിയില്‍ കഴമ്പൊന്നുമില്ലെന്നും ഇത്തരത്തില്‍ മൂന്നാ കക്ഷികള്‍ സമര്‍പ്പിക്കുന്ന പരാതിയിലൂടെ കോടതിയുടെ വിലപ്പെട്ട സമയമാണ് നഷ്ടമാകുന്നതെന്നും അതുകൊണ്ടുതന്നെ ഹര്‍ജിക്കാര്‍ 10,000 രൂപവീതംപിഴ അടയ്ക്കണമെന്നും ജഡ്ജി പറഞ്ഞു. അംബാനിക്കും മറ്റുമെതിരായ തെളിവുകള്‍ സി ബി ഐ ബോധപൂര്‍വം മൂടിവയ്ക്കുകയാണെന്നും ടാറ്റയുടെയും നീര റാഡിയയുടെയും പങ്കിനെക്കുറിച്ച് അന്വേഷിക്കണമെന്നും ഹര്‍ജിക്കാര്‍ നേരത്തെ കോടതിയെഅറിയിച്ചിരുന്നു.
ജനയുഗം 030611

ReplyDelete