Friday, June 3, 2011

പ്രോടേം സ്പീക്കര്‍ വോട്ടു ചെയ്തത് ഭരണഘടനാ ലംഘനം: കോടിയേരി

സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ പ്രോടേം സ്പീക്കര്‍ വോട്ട് രേഖപ്പെടുത്തിയത് ഭരണഘടനാ ലംഘനമാണെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി. ജി കാര്‍ത്തികേയന്‍ സ്പീക്കറായി ചുമതലയേറ്റയുടനെ പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണനാണ് ഭരണഘടനാ വ്യവസ്ഥകള്‍ ഉദ്ധരിച്ച് ഇക്കാര്യം സഭയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. ഭരണഘടനയിലെ 189 (1) പ്രകാരം സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ പ്രോട്ടേം സ്പീക്കര്‍ വോട്ടു ചെയ്യാന്‍ പാടില്ലെന്നും തുല്യവോട്ടു നില വന്നാലേ അതിന് അനുവാദമുള്ളൂവെന്നും കോടിയേരി പറഞ്ഞു. പ്രോടേം സ്പീക്കറുടെ വോട്ട് ഒഴിവാക്കിയാലും മറിച്ചൊന്നും സംഭവിക്കുമായിരുന്നില്ല. ഭരണഘടനാ ലംഘനം നടന്നതിനാല്‍ നിയമസഭാംഗമെന്ന നിലയില്‍ ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തുകയാണെന്നും കോടിയേരി പറഞ്ഞു.

എന്നാല്‍ , പ്രോടേം സ്പീക്കര്‍ വോട്ടു ചെയ്തത് കീഴ്വഴക്കം അനുസരിച്ചാണെന്ന് മന്ത്രി കെ എം മാണി പറഞ്ഞു. 1970ല്‍ ടി എ മജീദ് പ്രോട്ടേം സ്പീക്കര്‍ ആയപ്പോള്‍ വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. വോട്ടു ചെയ്യാന്‍ പാടില്ലെന്നു പറയുന്നത് വോട്ടവകാശം നിഷേധിക്കലാണെന്നും മാണി പറഞ്ഞു. എന്നാല്‍ , 1970ല്‍ നടന്ന ഭരണഘടനാ ലംഘനം അന്നു പറയാതിരുന്നതിന് താന്‍ ഉത്തരവാദിയല്ലെന്ന് കോടിയേരി വ്യക്തമാക്കി. ചട്ടങ്ങള്‍ മാത്രമല്ല കീഴ്വഴക്കങ്ങളും സഭയുടെ സുഗമമായ പ്രവര്‍ത്തനത്തിന് കണക്കിലെടുക്കേണ്ടിവരുമെന്ന് സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ റൂളിങ് നല്‍കി. സ്പീക്കര്‍ തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പില്‍ ഏറ്റവുമൊടുവിലാണ് പ്രോട്ടേം സ്പീക്കര്‍ എന്‍ ശക്തന്‍ വോട്ടു രേഖപ്പെടുത്തിയത്. അദ്ദേഹം വോട്ടു ചെയ്യാന്‍ പോയി തിരികെ വരുന്നതു വരെ അധ്യക്ഷ പദവി ഒഴിഞ്ഞുകിടന്നു.

deshabhimani 030611

1 comment:

  1. സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ പ്രോടേം സ്പീക്കര്‍ വോട്ട് രേഖപ്പെടുത്തിയത് ഭരണഘടനാ ലംഘനമാണെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി. ജി കാര്‍ത്തികേയന്‍ സ്പീക്കറായി ചുമതലയേറ്റയുടനെ പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണനാണ് ഭരണഘടനാ വ്യവസ്ഥകള്‍ ഉദ്ധരിച്ച് ഇക്കാര്യം സഭയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. ഭരണഘടനയിലെ 189 (1) പ്രകാരം സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ പ്രോട്ടേം സ്പീക്കര്‍ വോട്ടു ചെയ്യാന്‍ പാടില്ലെന്നും തുല്യവോട്ടു നില വന്നാലേ അതിന് അനുവാദമുള്ളൂവെന്നും കോടിയേരി പറഞ്ഞു. പ്രോടേം സ്പീക്കറുടെ വോട്ട് ഒഴിവാക്കിയാലും മറിച്ചൊന്നും സംഭവിക്കുമായിരുന്നില്ല. ഭരണഘടനാ ലംഘനം നടന്നതിനാല്‍ നിയമസഭാംഗമെന്ന നിലയില്‍ ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തുകയാണെന്നും കോടിയേരി പറഞ്ഞു.

    ReplyDelete