Sunday, June 12, 2011

സിംഗൂര്‍ഭൂമി: 24 മണിക്കൂറിനുള്ളില്‍ ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ റദ്ദാക്കി

കൊല്‍ക്കത്ത: സിംഗൂരില്‍ ടാറ്റാ നാനോ കാര്‍ഫാക്ടറിക്ക് അനുവദിച്ച സ്ഥലം ഏറ്റെടുത്ത് മമത ബാനര്‍ജി സര്‍ക്കാര്‍ നിയമരഹിതമായി പുറപ്പെടുവിച്ച ഓര്‍ഡിനന്‍സ് 24 മണിക്കൂറിനുള്ളില്‍ പിന്‍വലിക്കേണ്ടിവന്നു. ഓര്‍ഡിനന്‍സ് ഒപ്പുവച്ചതിനെതുടര്‍ന്ന് പ്രതിക്കൂട്ടിലായ ഗവര്‍ണര്‍ എം കെ നാരായണന്‍ അബദ്ധം മനസ്സിലായതോടെ ഓര്‍ഡിനന്‍സ് റദ്ദാക്കുന്നതായി പ്രസ്താവിച്ചു. സങ്കുചിതലക്ഷ്യത്തോടെ തിരക്കിട്ട് എടുത്ത നടപടി പൊളിഞ്ഞത് മമതസര്‍ക്കാരിന് വല്ലാത്ത നാണക്കേടായി. നിയമസഭഭചേര്‍ന്നുകൊണ്ടിരിക്കെ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചതിന്റെ അനൗചിത്യം പ്രതിപക്ഷനേതാവ് സൂര്യകാന്ത മിശ്ര ഗവര്‍ണര്‍ എം കെ നാരായണനെ നേരിട്ടുകണ്ട് ബോധ്യപ്പെടുത്തിയിരുന്നു. ഇതിനുപിന്നാലെ ഗവര്‍ണര്‍ ചീഫ് സെക്രട്ടറിയെ അടിയന്തരമായി വിളിപ്പിച്ച് ഓര്‍ഡിനന്‍സ് റദ്ദാക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. മന്ത്രിസഭയുടെ അംഗീകാരമില്ലാതെ ഗവര്‍ണര്‍ക്ക് അയച്ച ഓര്‍ഡിനന്‍സിന്റെ കരടില്‍ ചീഫ് സെക്രട്ടറിയുടെ ഒപ്പും ഇല്ലായിരുന്നു. രാഷ്ട്രീയലക്ഷ്യത്തോടെ സ്വീകരിച്ച അപക്വനടപടിയോടെ വെട്ടിലായ മുഖ്യമന്ത്രി മമത ബാനര്‍ജി മുഖംരക്ഷിക്കാനുള്ള ശ്രമത്തിലാണ്. സിംഗൂര്‍ ഭൂമി തിരിച്ചെടുക്കുന്ന ബില്‍ ഉടന്‍ പാസാക്കുമെന്ന് അവര്‍ പ്രഖ്യാപിച്ചു. 24 വരെ നിര്‍ത്തിവച്ചിരുന്ന നിയമസഭാ സമ്മേളനം അടിയന്തരമായി 13ന് ചേരുമെന്നും പറഞ്ഞു. 14ന് ബില്‍ അവതരിപ്പിക്കും.

എന്നാല്‍ , നടപടിക്രമമനുസരിച്ച് പെട്ടെന്ന് ബില്‍ അവതരിപ്പിക്കാന്‍ കഴിയുമോ എന്ന കാര്യത്തില്‍ നിയമജ്ഞരും പ്രതിപക്ഷവും സംശയം പ്രകടിപ്പിച്ചു. നാനോപദ്ധതിക്കുവേണ്ടി ഏറ്റെടുത്ത 400 ഏക്കര്‍ സ്ഥലം അധികാരത്തിലെത്തി ഒരാഴ്ചയ്ക്കകം തിരച്ചുനല്‍കുമെന്ന് മമത വാഗ്ദാനംചെയ്തിരുന്നു. അത് പാലിക്കാനാണ് കോടികളുടെ ബാധ്യത വരുത്തിക്കൊണ്ട് ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചത്. തങ്ങള്‍ക്കനുവദിച്ച ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്താല്‍ നഷ്ടപരിഹാരം ലഭിക്കണമെന്ന് ടാറ്റാ മോട്ടോഴ്സ് അറിയിച്ചു. 667 കോടി രൂപയാണ് ഭൂമിക്കും ഫാക്ടറി തുടങ്ങാനുള്ള സൗകര്യങ്ങളൊരുക്കാനുമായി പ്രാരംഭമായി ചെലവാക്കിയത്. മറ്റ് ചെലവുകള്‍ വേറെയും. വ്യവസായവികസന പദ്ധതിയുടെ ഭാഗമായി നാനോ കാര്‍ഫാക്ടറി ആരംഭിക്കാന്‍ 2006ലാണ് ഇടതുമുന്നണി സര്‍ക്കാര്‍ ഭൂമി ഏറ്റെടുത്തത്. ഇതിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് അക്രമസമരം അഴിച്ചുവിട്ടിരുന്നു. ആയിരക്കണക്കിന് തൊഴിലവസരം സൃഷ്ടിക്കുകയും ബംഗാളിന്റെ വ്യവസായമേഖലയില്‍ വന്‍ നേട്ടമുണ്ടാക്കുകയും ചെയ്യുമായിരുന്ന&ീമരൗലേ;പദ്ധതി ഏറെ പുരോഗമിച്ചെങ്കിലും മമതയുടെ രൂക്ഷമായ എതിര്‍പ്പിനെതുടര്‍ന്ന് 2008 ഒക്ടോബര്‍ മൂന്നിന് ഫാക്ടറി സിംഗൂര്‍ വിട്ടുപോയി. പിന്നീട് ഗുജറാത്തിലെ സാനന്ദയില്‍നിന്നാണ് നാനോ കാര്‍ പുറത്തിറക്കിയത്്.
(ഗോപി)

deshabhimani 120611

3 comments:

  1. സിംഗൂരില്‍ ടാറ്റാ നാനോ കാര്‍ഫാക്ടറിക്ക് അനുവദിച്ച സ്ഥലം ഏറ്റെടുത്ത് മമത ബാനര്‍ജി സര്‍ക്കാര്‍ നിയമരഹിതമായി പുറപ്പെടുവിച്ച ഓര്‍ഡിനന്‍സ് 24 മണിക്കൂറിനുള്ളില്‍ പിന്‍വലിക്കേണ്ടിവന്നു. ഓര്‍ഡിനന്‍സ് ഒപ്പുവച്ചതിനെതുടര്‍ന്ന് പ്രതിക്കൂട്ടിലായ ഗവര്‍ണര്‍ എം കെ നാരായണന്‍ അബദ്ധം മനസ്സിലായതോടെ ഓര്‍ഡിനന്‍സ് റദ്ദാക്കുന്നതായി പ്രസ്താവിച്ചു. സങ്കുചിതലക്ഷ്യത്തോടെ തിരക്കിട്ട് എടുത്ത നടപടി പൊളിഞ്ഞത് മമതസര്‍ക്കാരിന് വല്ലാത്ത നാണക്കേടായി. നിയമസഭഭചേര്‍ന്നുകൊണ്ടിരിക്കെ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചതിന്റെ അനൗചിത്യം പ്രതിപക്ഷനേതാവ് സൂര്യകാന്ത മിശ്ര ഗവര്‍ണര്‍ എം കെ നാരായണനെ നേരിട്ടുകണ്ട് ബോധ്യപ്പെടുത്തിയിരുന്നു. ഇതിനുപിന്നാലെ ഗവര്‍ണര്‍ ചീഫ് സെക്രട്ടറിയെ അടിയന്തരമായി വിളിപ്പിച്ച് ഓര്‍ഡിനന്‍സ് റദ്ദാക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.

    ReplyDelete
  2. താന്‍ കുഴിച്ച കുഴി എന്ന് ഇതിനെയാണൊ...???
    ങ്ഹെ??

    ReplyDelete
  3. സിംഗൂരില്‍ ടാറ്റാ മോട്ടോഴ്സിന് പാട്ടത്തിന് നല്‍കിയ ഭൂമി ഏറ്റെടുക്കാന്‍ നിയമവിരുദ്ധമായി ഓര്‍ഡിനന്‍സ് കൊണ്ടുവന്ന മമതസര്‍ക്കാര്‍ ഊരാക്കുടുക്കില്‍ . നിയമവശങ്ങളൊന്നും കണക്കിലെടുക്കാതെ സങ്കുചിത രാഷ്ട്രീയനേട്ടം ലക്ഷ്യമിട്ട് നടത്തിയ നടപടി കൂടുതല്‍ വെട്ടിലേക്കാണ് അവരെ നയിക്കുന്നത്. ഗവര്‍ണര്‍ ഓര്‍ഡിനന്‍സ് റദ്ദാക്കിയതിന്റെ ജാള്യം മറയ്ക്കാന്‍ നിയമസഭയില്‍ ഉടന്‍ ബില്‍ അവതരിപ്പിക്കുമെന്ന് മമത പ്രഖ്യാപിച്ചെങ്കിലും അതും ഉദ്ദേശിച്ചപോലെ എളുപ്പമല്ലെന്ന് വ്യക്തമായി. ചൊവ്വാഴ്ച നിയമസഭയില്‍ ബില്‍ അവതരിപ്പിക്കാനാണ് തീരുമാനം. എന്നാല്‍ , ബില്ലിന്റെ പകര്‍പ്പ് ഞായറാഴ്ചയും അംഗങ്ങള്‍ക്ക് വിതരണംചെയ്തിട്ടില്ല. നിയമസഭയില്‍ അവതരിപ്പിക്കേണ്ട ബില്‍ കുറഞ്ഞത് അഞ്ചു ദിവസത്തിനുമുമ്പെങ്കിലും വിതരണം ചെയ്യണമെന്നാണ് ചട്ടം. ഓരോദിവസത്തെയും കാര്യക്രമം അംഗീകരിക്കാനുള്ള ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന നിയമസഭാ ബിസിനസ് ഉപദേശകസമിതി യോഗവും ചേര്‍ന്നിട്ടില്ല. ഭൂമിയിടപാടുസംബന്ധിച്ച് നടപടി സ്വീകരിക്കുന്നത് ഭൂസംസ്കരണവകുപ്പാണ്. എന്നാല്‍ ,&ലവേ;ഓര്‍ഡിനന്‍സ് ഇറക്കിയതും അതിനെ തുടര്‍ന്നുണ്ടായ നടപടികളും ഈ വകുപ്പ് അറിഞ്ഞിട്ടില്ല. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ നയപ്രഖ്യാപനം, അതിന്മേലുള്ള ചര്‍ച്ച എന്നിവയാണ് ആദ്യം നടക്കേണ്ടത്. മെയ് 30ന് പുതിയ സഭ ആദ്യമായി സമ്മേളിച്ച് സ്പീക്കറെ തെരഞ്ഞെടുത്തശേഷം ജൂണ്‍ 24 വരെ നീട്ടിവയ്ക്കുകയായിരുന്നു. അതാണ് സിംഗൂര്‍ ബില്‍ പാസാക്കാന്‍ അടിയന്തരമായി വിളിച്ചത്. നടപടിക്രമം തെറ്റിക്കുന്നത് ആശങ്കാജനകമാണെന്ന് തുടര്‍ച്ചയായി 28 വര്‍ഷം നിയമസഭാ സ്പീക്കറായി പ്രവര്‍ത്തിച്ച ഹസ്സിം അബ്ദുള്‍ ഹലിയും മറ്റു രാഷ്ട്രീയനിരീക്ഷകരും അഭിപ്രായപ്പെട്ടു. നാനോ കാര്‍പദ്ധതിക്കുവേണ്ടി 997.11 ഏക്കര്‍ ഏറ്റെടുത്തിരുന്നു. സര്‍ക്കാര്‍രേഖകള്‍പ്രകാരം 157 ഏക്കര്‍മാത്രമാണ് ഭൂഉടമകളുടെ സമ്മതമില്ലാതെ എടുത്തത്. എന്നാല്‍ , 400 ഏക്കര്‍ തിരിച്ചുനല്‍കുമെന്നാണ് മമത പറയുന്നത്. ഇതും അവ്യക്തത സൃഷ്ടിക്കുന്നു. ഇതിനിടെ, തങ്ങള്‍ക്ക് 99 വര്‍ഷത്തെ പാട്ടത്തിന് സര്‍ക്കാര്‍ നല്‍കിയ ഭൂമി തിരിച്ചെടുത്താല്‍ അതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ടാറ്റാ മോട്ടോഴ്സ് അറിയിച്ചു.

    ReplyDelete