മുന്‍മന്ത്രി ആര്‍ ബാലകൃഷ്ണപിള്ളയുടെ ജയില്‍മോചനം സാവകാശം മതിയെന്ന നിലപാട് സര്‍ക്കാര്‍ സ്വീകരിച്ചേക്കും. അഴിമതിക്കേസില്‍ സുപ്രീംകോടതി ശിക്ഷിച്ച പിള്ളയെ ഉടനെ മോചിപ്പിക്കാനുള്ള നീക്കത്തില്‍ ഭരണപക്ഷത്തും എതിര്‍പ്പ് ശക്തമായതിനെ തുടര്‍ന്നാണിത്. പിള്ളയെ വഴിവിട്ട് തുണയ്ക്കുന്നത് സര്‍ക്കാരിനെതിരെ വലിയ ബഹുജനപ്രതിഷേധം വിളിച്ചുവരുത്തുമെന്ന ഭയവും കോണ്‍ഗ്രസിലും മുന്നണിയിലും തനിക്കെതിരായ ശക്തികള്‍ക്ക് കരുത്തുപകരുമെന്ന ആശങ്കയും ഉമ്മന്‍ചാണ്ടിക്കും കൂട്ടര്‍ക്കുമുണ്ട്. പിള്ളയോട് വ്യക്തിപരമായി ഉമ്മന്‍ചാണ്ടിക്കുള്ള താല്‍പ്പര്യക്കുറവും വിഷയമാണ്. പാരോളില്‍ പുറത്തിറങ്ങിയ പിള്ള ഒരു വാരികയിലെ തന്റെ ആത്മകഥയില്‍ നിശിതമായി വിമര്‍ശിച്ചത് ഉമ്മന്‍ചാണ്ടിക്ക് നീരസമുണ്ടാക്കിയിട്ടുണ്ട്. 24ന് തുടങ്ങി ജൂലൈ 27 വരെ തുടരുന്ന നിയമസഭാസമ്മേളനത്തിനുശേഷം പിള്ളയുടെ ജയില്‍മോചനത്തെപ്പറ്റി നിലപാട് എടുക്കാനാണ് ഉമ്മന്‍ചാണ്ടിയുടെയും കൂട്ടരുടെയും ഇപ്പോഴത്തെ തീരുമാനം.
പ്രായം 75 കഴിഞ്ഞവരെയും കടുത്ത രോഗബാധിതരെയും ജയിലില്‍നിന്ന് വിടാനുള്ള പൊതുതീരുമാനം മന്ത്രിസഭ എടുക്കുകയും അതിന്റെ പ്രയോജനം പിള്ളയ്ക്ക് ലഭ്യമാക്കുകയും ചെയ്യുകയെന്ന തന്ത്രമാണ് നേരത്തെ തയ്യാറാക്കിയത്. യുഡിഎഫ് മന്ത്രിസഭ തീരുമാനിച്ചാല്‍ ഗവര്‍ണര്‍ ആര്‍ എസ് ഗവായി എതിര്‍ക്കാനൊന്നും പോകുന്നില്ല. എന്നാല്‍ , മൂന്നിലൊരു ഭാഗം ശിക്ഷാകാലാവധി കഴിഞ്ഞവര്‍ക്കേ ജയില്‍ ശിക്ഷായിളവ് ലഭിക്കൂഎന്നാണ് നിലവിലുള്ള നിയമവ്യവസ്ഥ. അതുപ്രകാരം ഒരു വര്‍ഷത്തെ ശിക്ഷയുള്ള പിള്ളയ്ക്ക് 121 ദിവസം ജയിലില്‍ കിടക്കാതെ മോചനം പാടില്ല. ഇതുവരെ 52 ദിവസമേ പിള്ള ജയിലില്‍ കിടന്നിട്ടുള്ളൂ. അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ടവരെ മോചിപ്പിച്ച കീഴ്വഴക്കം കേരളത്തിനില്ല. എന്നാല്‍ , തമിഴ്നാട്ടിലുണ്ട്. പക്ഷേ അവിടെ ജയലളിതയും കരുണാനിധിയും ജയില്‍മോചിതരായത് കോടതിയുടെ അനുമതിയോടെയായിരുന്നു.
deshabhimani 120611

മുന്‍മന്ത്രി ആര്‍ ബാലകൃഷ്ണപിള്ളയുടെ ജയില്‍മോചനം സാവകാശം മതിയെന്ന നിലപാട് സര്‍ക്കാര്‍ സ്വീകരിച്ചേക്കും. അഴിമതിക്കേസില്‍ സുപ്രീംകോടതി ശിക്ഷിച്ച പിള്ളയെ ഉടനെ മോചിപ്പിക്കാനുള്ള നീക്കത്തില്‍ ഭരണപക്ഷത്തും എതിര്‍പ്പ് ശക്തമായതിനെ തുടര്‍ന്നാണിത്. പിള്ളയെ വഴിവിട്ട് തുണയ്ക്കുന്നത് സര്‍ക്കാരിനെതിരെ വലിയ ബഹുജനപ്രതിഷേധം വിളിച്ചുവരുത്തുമെന്ന ഭയവും കോണ്‍ഗ്രസിലും മുന്നണിയിലും തനിക്കെതിരായ ശക്തികള്‍ക്ക് കരുത്തുപകരുമെന്ന ആശങ്കയും ഉമ്മന്‍ചാണ്ടിക്കും കൂട്ടര്‍ക്കുമുണ്ട്. പിള്ളയോട് വ്യക്തിപരമായി ഉമ്മന്‍ചാണ്ടിക്കുള്ള താല്‍പ്പര്യക്കുറവും വിഷയമാണ്. പാരോളില്‍ പുറത്തിറങ്ങിയ പിള്ള ഒരു വാരികയിലെ തന്റെ ആത്മകഥയില്‍ നിശിതമായി വിമര്‍ശിച്ചത് ഉമ്മന്‍ചാണ്ടിക്ക് നീരസമുണ്ടാക്കിയിട്ടുണ്ട്. 24ന് തുടങ്ങി ജൂലൈ 27 വരെ തുടരുന്ന നിയമസഭാസമ്മേളനത്തിനുശേഷം പിള്ളയുടെ ജയില്‍മോചനത്തെപ്പറ്റി നിലപാട് എടുക്കാനാണ് ഉമ്മന്‍ചാണ്ടിയുടെയും കൂട്ടരുടെയും ഇപ്പോഴത്തെ തീരുമാനം
ReplyDelete