Thursday, June 23, 2011

അസമില്‍ കര്‍ഷക സമരത്തിനുനേരെ പൊലീസ് അതിക്രമം: 3 മരണം

ഗുവാഹത്തി: ഭൂമി ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ നടപടിക്കെതിരെ അസമില്‍ കര്‍ഷകര്‍ നടത്തിയ പ്രക്ഷോഭത്തിനുനേരെയുള്ള പൊലീസ് അതിക്രമത്തില്‍ ഒമ്പതു വയസ്സുകാരനടക്കം മൂന്നുപേര്‍ കൊല്ലപ്പെട്ടു. 60 പേര്‍ക്ക് പരിക്കുണ്ട്. കൊല്ലപ്പെട്ടവരെ തിരിച്ചറിഞ്ഞിട്ടില്ല. പൊലീസ് നടപടിയില്‍ രോഷാകുലരായ പ്രക്ഷോഭകര്‍ നിരവധി സര്‍ക്കാര്‍ -സ്വകാര്യ വാഹനങ്ങള്‍ തകര്‍ക്കുകയും കത്തിക്കുകയും ചെയ്തു. അക്രമികളെ കണ്ടാലുടന്‍ വെടിവയ്ക്കാന്‍ ഉത്തരവിട്ടിട്ടുണ്ട്.

കൃഷക് മുക്തി സംഗ്രാം സമിതിയുടെ (കെഎംഎംഎസ്) നേതൃത്വത്തില്‍ നടന്ന പ്രക്ഷോഭത്തിനിടെയാണ് പൊലീസും കര്‍ഷകരും ഏറ്റുമുട്ടിയത്. ദിസ്പുരില്‍ തുടങ്ങിയ സംഘര്‍ഷം പിന്നീട് ഗുവാഹത്തി-ഷില്ലോങ് റോഡിലേക്ക് വ്യാപിക്കുകയായിരുന്നു. സമിതി സെക്രട്ടറി അഖില്‍ ഗോഗോയിയുടെ നേതൃത്വത്തില്‍ പതിനായിരക്കണക്കിനു കര്‍ഷകരാണ് തലസ്ഥാനമായ ദിസ്പുരിലെ ലാസ്റ്റ് ഗേറ്റില്‍ പ്രക്ഷോഭത്തിന്റെ ഭാഗമായി അണിനിരന്നത്. സെക്രട്ടറിയറ്റ് ഉള്‍പ്പെടെയുള്ള അതീവ സുരക്ഷാമേഖലയിലേക്ക് കര്‍ഷകര്‍ കടക്കാന്‍ ശ്രമിച്ചപ്പോഴാണ് സംഘര്‍ഷമുണ്ടായതെന്ന് ഗുവാഹത്തി സീനിയര്‍ എസ് പി ദീപക്ക് ചൗധരി അറിയിച്ചു. ലാത്തിച്ചാര്‍ജ് നടത്തിയിട്ടും സംഘര്‍ഷത്തിന് അയവ് വരാത്തത്തിനാല്‍ പൊലീസ് ആകാശത്തേക്ക് വെടിവച്ചു. നിരവധി പൊലീസുകാര്‍ക്ക് സംഭവത്തില്‍ പരിക്കേറ്റതായും എസ്പി പറഞ്ഞു.

deshabhimani 230611

1 comment:

  1. ഭൂമി ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ നടപടിക്കെതിരെ അസമില്‍ കര്‍ഷകര്‍ നടത്തിയ പ്രക്ഷോഭത്തിനുനേരെയുള്ള പൊലീസ് അതിക്രമത്തില്‍ ഒമ്പതു വയസ്സുകാരനടക്കം മൂന്നുപേര്‍ കൊല്ലപ്പെട്ടു. 60 പേര്‍ക്ക് പരിക്കുണ്ട്. കൊല്ലപ്പെട്ടവരെ തിരിച്ചറിഞ്ഞിട്ടില്ല. പൊലീസ് നടപടിയില്‍ രോഷാകുലരായ പ്രക്ഷോഭകര്‍ നിരവധി സര്‍ക്കാര്‍ -സ്വകാര്യ വാഹനങ്ങള്‍ തകര്‍ക്കുകയും കത്തിക്കുകയും ചെയ്തു. അക്രമികളെ കണ്ടാലുടന്‍ വെടിവയ്ക്കാന്‍ ഉത്തരവിട്ടിട്ടുണ്ട്.

    ReplyDelete