കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ കര്‍ഷകരില്‍ നിന്ന് നിര്‍ബന്ധിതമായി ഭൂമി ഏറ്റെടുക്കാനുള്ള നീക്കം ചെറുത്ത ജനങ്ങള്‍ക്ക് ക്രൂരമായ പൊലീസ് മര്‍ദനം. ബര്‍ധമാന്‍ ജില്ലയില്‍ 11 ഗ്രാമത്തിലെ 31,000 ജനങ്ങളെ കുടിയിറക്കാനുള്ള നീക്കം ചെറുക്കാന്‍ നേതൃത്വം നല്‍കിയ ബന്‍ഷഗോപാല്‍ എംപിക്കും ഗൗരംഗെ ചാറ്റര്‍ജി എംഎല്‍എക്കും മര്‍ദനമേറ്റു. ചാറ്റര്‍ജിയുടെ നില ഗുരുതരമാണ്. 30 കര്‍ഷകര്‍ക്കും പരിക്കേറ്റു. കര്‍ഷകരില്‍ നിന്ന് നിര്‍ബന്ധിതമായി ഭൂമി ഏറ്റെടുക്കില്ലെന്നു പ്രഖ്യാപിച്ച് അധികാരത്തിലെത്തിയ മമത ബാനര്‍ജിയുടെ ഭരണം ആഴ്ചകള്‍ പിന്നിടുമ്പോഴാണ് കര്‍ഷകരോടുള്ള ക്രൂരത.
പാണ്ഡബേശ്വറിനടുത്തുള്ള ശിണ്‍പുര് ബാജാരില്‍ വച്ചാണ് സമരം നടത്തിയ കര്‍ഷകരെ പൊലീസ് മര്‍ദിച്ചത്. കേന്ദ്രപൊതുമേഖലാ സ്ഥാപനമായ ഈസ്റ്റേണ്‍ കോള്‍ഫീല്‍ഡ്സ് ലിമിറ്റഡ് (ഇസിഎല്‍) അവരുടെ കല്‍ക്കരി ഖനി വികസിപ്പിക്കാനാണ് 11 ഗ്രാമം അപ്പാടെ ഏറ്റെടുക്കാന്‍ തീരുമാനിച്ചത്. ആയിരത്തിലേറെ ഏക്കര്‍ ഭൂമിയാണ് കല്‍ക്കരി ഖനനംചെയ്യാന്‍ സ്വകാര്യ കരാറുകാരന് ഏറ്റെടുത്ത് നല്‍കാനൊരുങ്ങിയത്. ഇതിനെതിരെ നേരത്തെ തന്നെ നാട്ടുകാര്‍ പ്രതിഷേധിച്ചിരുന്നു. എന്നാല്‍ , പൊലീസിന്റെയും സിഐഎസ്എഫിന്റെയും സഹായത്തോടെ ബലമായി ഏറ്റെടുക്കല്‍ നടപടികള്‍ക്ക് ഒരുങ്ങിയപ്പോഴാണ് ജനങ്ങള്‍ സമരത്തിനിറങ്ങിയത്. ദുര്‍ഗാപുര്‍ എഎസ്പി ജയ്ബിശ്വാസാണ് ബന്‍ഷഗോപാല്‍ ചൗധരി എംപിയെ ആക്രമിച്ചത്. ഖനന മേഖല സ്വകാര്യമേഖലയ്ക്കായി തുറന്നുകൊടുത്ത യുപിഎ സര്‍ക്കാരിന്റെ നയങ്ങളെ ശക്തിപ്പെടുത്താനാണ് ഭൂമി ഏറ്റെടുക്കാന്‍ മമത പൊലീസിനെ വിട്ടുകൊടുത്തത്. 40 ലക്ഷം ടണ്‍ കല്‍ക്കരി നിക്ഷേപമുള്ള മേഖലയാണ് ഇത്. പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ചശേഷം മാത്രമേ ഭൂമി ഏറ്റെടുക്കാന്‍ പാടുള്ളൂ എന്ന ഇടതുമുന്നണിയുടെ ആവശ്യം പരിഗണിക്കാതെയാണ് ബലമായി ഭൂമി പിടിച്ചെടുക്കാന്‍ പൊലീസിനെ അഴിച്ചുവിട്ടത്.
അപലപനീയം: സിഐടിയു
ന്യൂഡല്‍ഹി: പാണ്ഡബേശ്വറില്‍ കുടിയൊഴിപ്പിക്കലിനെതിരെ പ്രതിഷേധിച്ച ഗ്രാമീണരെ തല്ലിച്ചതച്ച പൊലീസ് നടപടിയെ സിഐടിയു അപലപിച്ചു. 11 ഗ്രാമത്തിലായി 31,000 ഗ്രാമീണരെയും കരാര്‍ തൊഴിലാളികളെയും കുടിയൊഴിപ്പിക്കാനുള്ള ഈസ്റ്റേണ്‍ കോള്‍ഫീല്‍ഡിന്റെ (ഇസിഎല്‍) തീരുമാനം ഞെട്ടിപ്പിക്കുന്നതാണ്. കല്‍ക്കരി ഖനനത്തിനായി സ്വകാര്യ കരാറുകാര്‍ക്ക് സ്ഥലം വിട്ടുകൊടുക്കുന്നതിന്റെ ഭാഗമായാണ് കുടിയൊഴിപ്പിക്കല്‍ . കുടിയൊഴിപ്പിക്കല്‍ നീക്കത്തില്‍ പ്രതിഷേധിച്ച് അഖിലേന്ത്യാ കല്‍ക്കരി തൊഴിലാളി ഫെഡറേഷന്‍ വെള്ളിയാഴ്ച രാജ്യമെങ്ങും പ്രകടനം നടത്തും. എല്ലാ കല്‍ക്കരി തൊഴിലാളി യൂണിയനുകളും നടപടിയില്‍ പ്രതിഷേധിച്ച് രംഗത്തുവരണം. നിരപരാധികളെ തല്ലിച്ചതച്ച പൊലീസുകാര്‍ക്കെതിരെ ഉചിതമായ നടപടിക്ക് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ തയ്യാറാകണം-സിഐടിയു പ്രസ്താവനയില്‍ പറഞ്ഞു.
deshabhimani 230611
പശ്ചിമബംഗാളില്‍ കര്‍ഷകരില്‍ നിന്ന് നിര്‍ബന്ധിതമായി ഭൂമി ഏറ്റെടുക്കാനുള്ള നീക്കം ചെറുത്ത ജനങ്ങള്‍ക്ക് ക്രൂരമായ പൊലീസ് മര്‍ദനം. ബര്‍ധമാന്‍ ജില്ലയില്‍ 11 ഗ്രാമത്തിലെ 31,000 ജനങ്ങളെ കുടിയിറക്കാനുള്ള നീക്കം ചെറുക്കാന്‍ നേതൃത്വം നല്‍കിയ ബന്‍ഷഗോപാല്‍ എംപിക്കും ഗൗരംഗെ ചാറ്റര്‍ജി എംഎല്‍എക്കും മര്‍ദനമേറ്റു. ചാറ്റര്‍ജിയുടെ നില ഗുരുതരമാണ്. 30 കര്‍ഷകര്‍ക്കും പരിക്കേറ്റു. കര്‍ഷകരില്‍ നിന്ന് നിര്‍ബന്ധിതമായി ഭൂമി ഏറ്റെടുക്കില്ലെന്നു പ്രഖ്യാപിച്ച് അധികാരത്തിലെത്തിയ മമത ബാനര്‍ജിയുടെ ഭരണം ആഴ്ചകള്‍ പിന്നിടുമ്പോഴാണ് കര്‍ഷകരോടുള്ള ക്രൂരത.
ReplyDelete