Friday, June 10, 2011

426 കോടി രാംദേവിന്റെ ആസ്തി

ഹരിദ്വാര്‍ : ബാബാ രാംദേവ് സ്വത്തുവിവരം വെളിപ്പെടുത്തി. ട്രസ്റ്റിനും കമ്പനികള്‍ക്കുമായി ആകെ 426 കോടിയുടെ മൂലധനമാണുള്ളത്. രാംദേവും സഹായിയായ ആചാര്യ ബാലകൃഷ്ണയും ഹരിദ്വാറില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് സ്വത്തുവിവരങ്ങള്‍ വെളിപ്പെടുത്തിയത്. പതജ്ഞലി ട്രസ്റ്റിന് മാത്രം 164 കോടി രൂപയുടെ ആസ്തിയുണ്ട്. 249 കോടി രൂപ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുന്നുവെന്നും രാംദേവ് പറഞ്ഞു. എന്നാല്‍ എത്ര കമ്പനികള്‍ തങ്ങള്‍ക്കു കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഇരുവരും അറിയിച്ചില്ല.

ദേശാഭിമാനി 100611

1 comment:

  1. ബാബാ രാംദേവ് സ്വത്തുവിവരം വെളിപ്പെടുത്തി. ട്രസ്റ്റിനും കമ്പനികള്‍ക്കുമായി ആകെ 426 കോടിയുടെ മൂലധനമാണുള്ളത്.

    ReplyDelete