Friday, June 10, 2011

പിള്ളയെ വിട്ടാല്‍ 28 പേരെക്കൂടി വിടേണ്ടിവരുമെന്ന് റിപ്പോര്‍ട്ട്

ഇടമലയാര്‍ അഴിമതി കേസില്‍ ശിക്ഷിക്കപ്പെട്ട ആര്‍ ബാലകൃഷ്ണപിള്ളയെ ജയില്‍മോചിതനാക്കിയാല്‍ മറ്റ് 28 പേരെ കൂടി വിട്ടയക്കേണ്ടിവരുമെന്ന് ജയില്‍ എഡിജിപിയുടെ റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഉചിതമായ തീരുമാനമെടുക്കണമെന്നാണ് ജയില്‍ അധികൃതരുടെ നിലപാട്. പിള്ളയുടെ വിടുതല്‍ വിവാദമായതിനെ തുടര്‍ന്നാണ് ചുവടുമാറ്റം. ജയില്‍ എഡിജിപി അലക്സാണ്ടര്‍ ജേക്കബ് റിപ്പോര്‍ട്ട് വെള്ളിയാഴ്ച രാവിലെ സര്‍ക്കാരിന് നല്‍കും. 75 വയസ്സ് കഴിഞ്ഞെന്നും രോഗബാധിതനാണെന്നും കാണിച്ചാണ് പിള്ള വിടുതല്‍ അപേക്ഷ മുഖ്യമന്ത്രിക്ക് നല്‍കിയത്. അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ മകന്‍ ഗണേശ്കുമാറിനെ മന്ത്രിസഭയില്‍നിന്ന് പിന്‍വലിക്കുമെന്നും പിള്ള ഭീഷണി മുഴക്കി. തുടര്‍ന്നാണ് ജയില്‍ എഡിജിപിയോട് മുഖ്യമന്ത്രി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്.

75 വയസ്സുകഴിഞ്ഞവരും ക്യാന്‍സര്‍ പോലുള്ള രോഗം ബാധിച്ചവരുമായ 28 പേര്‍ ജയിലില്‍ കഴിയുന്നുണ്ടെന്നും പിള്ളയെ വിട്ടാല്‍ ഇവരെയും വിട്ടയക്കണമെന്നും ജയില്‍ മേധാവി തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. വ്യാഴാഴ്ച റിപ്പോര്‍ട്ട് നല്‍കുമെന്നാണ് പറഞ്ഞതെങ്കിലും വിവരങ്ങള്‍ കിട്ടാന്‍ വൈകിയതിനാല്‍ രാത്രിയിലാണ് റിപ്പോര്‍ട്ടിന് അന്തിമരൂപമായത്. തുടര്‍ന്നാണ് വെള്ളിയാഴ്ചത്തേക്ക് മാറ്റിയത്. പിള്ളയുടെ വിടുതല്‍ കോടതിയില്‍ ചോദ്യംചെയ്യപ്പെടുമോയെന്ന ഭയത്തെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഉചിതമായ തീരുമാനമെടുക്കണമെന്ന നിലപാട് ജയില്‍ അധികൃതര്‍ സ്വീകരിച്ചത്. മന്ത്രിസഭ അനുകൂലമായ തീരുമാനമെടുത്താലും ഗവര്‍ണറുടെ അംഗീകാരം വേണം. അഴിമതി കേസില്‍ ശിക്ഷിക്കപ്പെട്ട ആര്‍ക്കും ഇതുവരെ വിടുതല്‍ നല്‍കിയിട്ടില്ലെന്നതാണ് വസ്തുത.

deshabhimani 100611

1 comment:

  1. ഇടമലയാര്‍ അഴിമതി കേസില്‍ ശിക്ഷിക്കപ്പെട്ട ആര്‍ ബാലകൃഷ്ണപിള്ളയെ ജയില്‍മോചിതനാക്കിയാല്‍ മറ്റ് 28 പേരെ കൂടി വിട്ടയക്കേണ്ടിവരുമെന്ന് ജയില്‍ എഡിജിപിയുടെ റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഉചിതമായ തീരുമാനമെടുക്കണമെന്നാണ് ജയില്‍ അധികൃതരുടെ നിലപാട്. പിള്ളയുടെ വിടുതല്‍ വിവാദമായതിനെ തുടര്‍ന്നാണ് ചുവടുമാറ്റം. ജയില്‍ എഡിജിപി അലക്സാണ്ടര്‍ ജേക്കബ് റിപ്പോര്‍ട്ട് വെള്ളിയാഴ്ച രാവിലെ സര്‍ക്കാരിന് നല്‍കും. 75 വയസ്സ് കഴിഞ്ഞെന്നും രോഗബാധിതനാണെന്നും കാണിച്ചാണ് പിള്ള വിടുതല്‍ അപേക്ഷ മുഖ്യമന്ത്രിക്ക് നല്‍കിയത്. അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ മകന്‍ ഗണേശ്കുമാറിനെ മന്ത്രിസഭയില്‍നിന്ന് പിന്‍വലിക്കുമെന്നും പിള്ള ഭീഷണി മുഴക്കി. തുടര്‍ന്നാണ് ജയില്‍ എഡിജിപിയോട് മുഖ്യമന്ത്രി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്.

    ReplyDelete