സ്വകാര്യ പ്രാക്ടീസ് നിരോധനത്തോടെ കേരളത്തിലെ ഡോക്ടര്‍മാര്‍ക്ക്് പൊതുസമൂഹത്തിന്റെ അംഗീകാരം വര്‍ധിച്ചെന്ന് കേരള സര്‍വകലാശാല മുന്‍ വിസി ഡോ. ബി ഇക്ബാല്‍ പറഞ്ഞു. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് "സ്വകാര്യ പ്രാക്ടീസ് നിരോധനവും പൊതുജനാരോഗ്യ മേഖലയും" എന്ന വിഷയത്തില്‍ പ്രസ് ക്ലബ് ഹാളില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
സ്വകാര്യ സര്‍വീസ് നിരോധനത്തെ ഡോക്ടര്‍സമൂഹം വലിയൊരളവില്‍ അംഗീകരിക്കുന്നു എന്നതാണ് വസ്തുത. പൊതുസമൂഹത്തില്‍ അവര്‍ക്കുള്ള സ്വീകാര്യത വര്‍ധിച്ചതാണ് അതിനൊരു കാരണം. എല്‍ഡിഎഫ് സര്‍ക്കാരില്‍ സംസ്ഥാനത്തെ ആരോഗ്യമേഖല ശക്തിപ്പെട്ടു എന്നത് ഏവരും അംഗീകരിക്കും. അടിസ്ഥാനസൗകര്യ വികസനം താഴേത്തട്ടില്‍ എത്തിയത് ഏത് താലൂക്ക് ആശുപത്രിയില്‍ ചെന്നാലും ബോധ്യമാകും.
എന്നാല്‍ , കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ സംസ്ഥാനത്ത് പൊതുജനാരോഗ്യം ദുര്‍ബലപ്പെട്ടെന്ന് ഇക്ബാല്‍ പറഞ്ഞു. വികസിത രാജ്യങ്ങള്‍ക്ക് തുല്യമായി കരുതിയിരുന്ന കേരള ആരോഗ്യമാതൃകയ്ക്ക് വിള്ളല്‍ വീണെന്നാണ് ഇതിനര്‍ഥം. കേരളം തുടച്ചുനീക്കിയ പകര്‍ച്ചവ്യാധികള്‍പോലും തിരിച്ചുവരുന്നതും ജീവിതശൈലീരോഗങ്ങള്‍ മലയാളികളെ കീഴ്പ്പെടുത്തുന്നതും ആത്മഹത്യ-അപകട മരണനിരക്ക് വര്‍ധിക്കുന്നതും ഈ ഉല്‍ക്കണ്ഠയ്ക്ക് ഉദാഹരണമാണ്. ഡോക്ടര്‍മാര്‍ വിജ്ഞാന ഉല്‍പ്പാദനത്തിന് ഊന്നല്‍ നല്‍കണമെന്നും കേരള സമൂഹത്തെ അടിസ്ഥാനമാക്കി ആരോഗ്യപഠനം നടത്തണമെന്നും ഇക്ബാല്‍ അഭിപ്രായപ്പെട്ടു. ഈ രംഗത്തെ ധാര്‍മിക അധഃപതനം ഡോക്ടര്‍സമൂഹം ഗൗരവമായെടുക്കണം. സര്‍ക്കാര്‍മേഖലയെ ശക്തിപ്പെടുത്തുന്നത് ഡോക്ടര്‍മാര്‍ ജീവിതവ്രതമായെടുക്കണമെന്നും ഇക്ബാല്‍ പറഞ്ഞു.
ഡോ. എസ് എസ് സന്തോഷ് വിഷയാവതരണം നടത്തി. സ്വകാര്യ പ്രാക്ടീസ് ഒരിക്കലും അഴിമതിരഹിതമാവില്ലെന്നും നിരോധനം ഒഴിവാക്കാന്‍ ഒരു സംഘടനയും ആവശ്യപ്പെടാതിരിക്കെ വിഷയം ഉന്നയിച്ചത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. ഡോ. കെ ആര്‍ തങ്കപ്പന്‍ മോഡറേറ്ററായി.
deshabhimani

ReplyDelete