Monday, June 27, 2011

550 പേരുടെ എംബിബിഎസ് പഠനം അവതാളത്തില്‍

സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ കോളേജ് മാനേജ്മെന്റുകള്‍ സര്‍ക്കാരുമായി ധാരണയ്ക്കില്ലെന്ന് പ്രഖ്യാപിച്ചതോടെ സര്‍ക്കാര്‍ തയ്യാറാക്കിയ മെറിറ്റ് പട്ടികയിലുള്ള 550 വിദ്യാര്‍ഥികളുടെ എംബിബിഎസ് സ്വപ്നം പൊലിയും. റാങ്ക് പട്ടികയിലുള്ള 55 പട്ടികജാതി-വര്‍ഗ വിദ്യാര്‍ഥികളുടെ സൗജന്യ എംബിബിഎസ് പഠനവും നിഷേധിക്കപ്പെടും. മാനേജ്മെന്റുകള്‍ നിശ്ചയിക്കുന്ന തലവരിപ്പണവും ചുരുങ്ങിയത് മൂന്നര ലക്ഷം രൂപ വരെ വാര്‍ഷിക ട്യൂഷന്‍ ഫീസും നല്‍കി പ്രവേശനം നേടുക, പട്ടികജാതി-വര്‍ഗ വിദ്യാര്‍ഥികളടക്കമുള്ള സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് അസാധ്യം.

മുന്‍ സര്‍ക്കാരിന്റെ കാലത്ത് 11 മെഡിക്കല്‍ മാനേജ്മെന്റുകളുമായുണ്ടാക്കിയ ധാരണ പ്രകാരം അഞ്ച് വര്‍ഷമായി 550 വിദ്യാര്‍ഥികള്‍ മെറിറ്റ് ക്വോട്ടയില്‍ പ്രവേശനം നേടി കുറഞ്ഞ ഫീസ് നിരക്കില്‍ പഠിക്കുന്നു. ഇതില്‍ പത്ത് ശതമാനം (55 സീറ്റ്) എസ്സി-എസ്ടി വിദ്യാര്‍ഥികള്‍ക്ക് സൗജന്യപഠനം ഉറപ്പാക്കിയിരുന്നു. ഇവര്‍ മുഹമ്മദ് കമ്മിറ്റി നിശ്ചയിക്കുന്ന ഫീസ് നല്‍കണമെങ്കിലും തുക പൂര്‍ണമായി എസ്സി-എസ്ടി വകുപ്പ് നല്‍കും. ഇന്റര്‍ ചര്‍ച്ച് കൗണ്‍സിലിന്റെ നാല് മെഡിക്കല്‍ കോളേജുകള്‍ 2006ല്‍ സര്‍ക്കാരുമായി ധാരണയിലെത്തി. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ കോടതിവിധികളുടെ പിന്‍ബലത്തില്‍ , യുഡിഎഫിന്റെ ഒത്താശയോടെ ഇവര്‍ കരാറില്‍നിന്ന് പിന്മാറി. ഈ വര്‍ഷം സര്‍ക്കാരിന്റെ ആശീര്‍വാദത്തോടെ മറ്റ് സ്വാശ്രയ കോളേജുകളും ഇന്റര്‍ ചര്‍ച്ച് കൗണ്‍സിലിന്റെ പാത പിന്തുടരുന്നു.

സാമ്പത്തികമായും സമൂഹ്യമായും പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങളിലെ മിടുക്കരായ കുട്ടികള്‍ക്ക് കുറഞ്ഞ നിരക്കില്‍ പഠിക്കാനുള്ള അവസരവും നഷ്ടമാവുകയാണ്. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള 105 കുട്ടികള്‍ക്ക് പ്രതിവര്‍ഷം 25,000 രൂപ മാത്രം ഫീസടച്ച് പഠിക്കാനുള്ള അവസരം ഇല്ലതാകും. സര്‍ക്കാരുമായി കരാര്‍ ഉണ്ടാക്കിയ കോളേജുകളില്‍ സാമൂഹ്യമായും സാമ്പത്തികമായും പിന്നോക്കം നില്‍ക്കുന്ന വിഭാഗത്തില്‍പെട്ട 143 കുട്ടികള്‍ അഞ്ച് വര്‍ഷമായി 45,000 രൂപ വാര്‍ഷിക ഫീസ് നല്‍കി പഠിക്കുന്നു. ഇന്റര്‍ ചര്‍ച്ച് കൗണ്‍സിലിന്റെ നാല് കോളേജുകളിലെ 52 കുട്ടികള്‍ ഉള്‍പ്പെടെ 195 കുട്ടികള്‍ക്ക് ഇത്തവണ ഈ അവസരം നഷ്ടമാകും. മെറിറ്റ് അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ക്വോട്ടയില്‍നിന്ന് പ്രവേശിപ്പിക്കപ്പെടുന്ന 50 ശതമാനം വിദ്യാര്‍ഥികളുടെ വാര്‍ഷിക ഫീസ് 1,38,000 രൂപയായിരുന്നു. ഇവരെല്ലാം കൂടുതല്‍ പണം നല്‍കി പഠിക്കാന്‍ നിര്‍ബന്ധിതരാകും.

ഈ വര്‍ഷം കൊള്ള നടക്കട്ടെ എന്നാണ് സര്‍ക്കാര്‍ നിലപാട്. മാനേജ്മെന്റ് അസോസിയേഷന്‍ അന്ത്യശാസനം നല്‍കിയിട്ടും സര്‍ക്കാരിന് കേട്ട ഭാവമില്ല. മെഡിക്കല്‍ പിജി പ്രവേശനത്തിലും സര്‍ക്കാര്‍ മാനേജ്മെന്റുകള്‍ക്ക് മുന്നില്‍ മുട്ടുമടക്കി. സ്വകാര്യ സ്വാശ്രയ കോളേജുകളിലെ മെഡിക്കല്‍ പിജി കോഴ്സിലെ പകുതി സീറ്റുകളിലേക്കുള്ള പ്രവേശനത്തിന് സര്‍ക്കാരിന്റെ റാങ്ക് പട്ടികയില്‍നിന്ന് 70 വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കാനുള്ള അലോട്ട്മെന്റ് ചൊവ്വാഴ്ച നടത്തുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപനം. എന്നാല്‍ , സ്വാശ്രയ മെഡിക്കല്‍ കോളേജ് മാനേജ്മെന്റ് ഫെഡറേഷന്‍ നല്‍കിയ ഹര്‍ജിയെ തുടര്‍ന്ന് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ മെയ് 31ന് ശേഷം സര്‍ക്കാരിന് പ്രവേശനം നടത്താനാകില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഈ കേസില്‍ ഹൈക്കോടതി അന്തിമ തീരുമാനം പുറപ്പെടുവിച്ചിട്ടില്ല. മെയ് 31നകം സര്‍ക്കാര്‍ പ്രവേശനം പൂര്‍ത്തിയാക്കാത്തത് വിവാദമായപ്പോള്‍ സുപ്രീംകോടതിയെ സമീപിക്കണമെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ , സര്‍ക്കാര്‍ അനങ്ങാപ്പാറനയം സ്വീകരിച്ചു. തിങ്കളാഴ്ച സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുമെന്നാണ് സര്‍ക്കാരിന്റെ ഇപ്പോഴത്തെ നിലപാട്. എന്നാല്‍ , രണ്ട് ദിവസത്തിനകം ഇതില്‍ തീരുമാനമുണ്ടാകുമെന്ന് ബന്ധപ്പെട്ട മന്ത്രിമാര്‍പോലും കരുതുന്നില്ല.
(എം രഘുനാഥ്)

മുഴുവന്‍ സാശ്രയ എംബിബിഎസ് സീറ്റിലും പ്രവേശനം നടത്തും: മാനേജ്മെന്റ് അസോ.

കൊച്ചി: ഇന്റര്‍ചര്‍ച്ച് കൗണ്‍സിലിന്റെ മാതൃകയില്‍ മുഴുവന്‍ എംബിബിഎസ് സീറ്റിലും പ്രവേശനം നടത്താന്‍ സ്വാശ്രയ മെഡിക്കല്‍ മാനേജ്മെന്റ് അസോസിയേഷന്‍ യോഗം തീരുമാനിച്ചു. 30ന് പ്രവേശനനടപടി ആരംഭിക്കും. സെപ്തംബര്‍ മൂന്നിന് അവസാനിപ്പിക്കും. സര്‍ക്കാര്‍ തയ്യാറായാല്‍ ഇതിനുമുമ്പ് ഒരിക്കല്‍ക്കൂടി ചര്‍ച്ചയ്ക്ക് ഒരുക്കമാണെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മാനേജ്മെന്റ്, മെറിറ്റ് വ്യത്യാസമില്ലാതെ മുഴുവന്‍ സീറ്റിലേക്കും ഇന്റര്‍ചര്‍ച്ച് കൗണ്‍സില്‍ മാനേജ്മെന്റിന്റെ മാതൃകയില്‍ മൂന്നരലക്ഷം രൂപ ഫീസ് ഈടാക്കാനാണ് തീരുമാനം. സര്‍ക്കാരിന്റെ സമീപനവും ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ മാനേജ്മെന്റിന്റെ നിലപാടുകളുമാണ് നിലവില്‍ പ്രവേശനനടപടികള്‍ തകിടംമറിച്ചത്. സര്‍ക്കാരാകട്ടെ ഇന്റര്‍ചര്‍ച്ച് കൗണ്‍സില്‍ മാനേജ്മെന്റിനോട് ഒരു സമീപനവും അമൃത മെഡിക്കല്‍ കോളേജിനോട് മറ്റൊരു നിലപാടുമാണ് സ്വീകരിക്കുന്നത്. തങ്ങളോട് മറ്റൊരു നിലപാടുമാണ് കൈക്കൊള്ളുന്നത്. ഇനി ഈ വര്‍ഷം പ്രശ്നം പരിഹരിക്കാമെന്നു പ്രതീക്ഷയില്ല. തങ്ങള്‍വച്ച നിര്‍ദേശം സംബന്ധിച്ച് ചര്‍ച്ചനടത്താനും സര്‍ക്കാര്‍ തയ്യാറായില്ല. ഈ സാഹചര്യത്തിലാണ് പ്രവേശനം തുടങ്ങേണ്ട ജൂണ്‍ 30 മുതല്‍ മുഴുവന്‍ സീറ്റിലേക്കും കുട്ടികളെ പ്രവേശപ്പിക്കാന്‍ തീരുമാനിച്ചതെന്നും അസോസിയേഷന്‍ പ്രസിഡന്റ് പി എ ഫസല്‍ഗഫൂര്‍ , സെക്രട്ടറി അഡ്വ. സാജന്‍ പ്രസാദ് എന്നിവര്‍ പറഞ്ഞു.

അമൃത ഉള്‍പ്പെടെയുള്ള മെഡിക്കല്‍ കോളേജുകളില്‍ 5.25 ലക്ഷം രൂപ ഫീസ് ഈടാക്കുന്നതിനെ സര്‍ക്കാര്‍ എതിര്‍ക്കാത്തതും പ്രതിഷേധാര്‍ഹമാണ്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ കോടതിയെ സമീപിക്കണം. മെഡിക്കല്‍ പിജി പ്രവേശനത്തിന് അഖിലേന്ത്യാ ക്വാട്ട ഇല്ലെന്നിരിക്കെ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ മനഃപൂര്‍വം തെറ്റിദ്ധരിച്ചതോ തെറ്റിദ്ധരിക്കപ്പെട്ടതോ ആണ്. ഇത് രാഷ്ട്രീയപ്രശ്നമല്ല, സാമുദായികപ്രശ്നമാണെന്നും ഇവര്‍ വ്യക്തമാക്കി. അസോസിയേഷനു കീഴിലെ 11 മെഡിക്കല്‍ കോളേജുകളിലെയും മാനേജ്മെന്റ് പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു. ഇവയ്ക്കെല്ലാമായി 1200 എംബിബിഎസ് സീറ്റാണ് നിലവിലുള്ളത്.

deshabhimani 260611 & 270611

9 comments:

  1. സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ കോളേജ് മാനേജ്മെന്റുകള്‍ സര്‍ക്കാരുമായി ധാരണയ്ക്കില്ലെന്ന് പ്രഖ്യാപിച്ചതോടെ സര്‍ക്കാര്‍ തയ്യാറാക്കിയ മെറിറ്റ് പട്ടികയിലുള്ള 550 വിദ്യാര്‍ഥികളുടെ എംബിബിഎസ് സ്വപ്നം പൊലിയും. റാങ്ക് പട്ടികയിലുള്ള 55 പട്ടികജാതി-വര്‍ഗ വിദ്യാര്‍ഥികളുടെ സൗജന്യ എംബിബിഎസ് പഠനവും നിഷേധിക്കപ്പെടും. മാനേജ്മെന്റുകള്‍ നിശ്ചയിക്കുന്ന തലവരിപ്പണവും ചുരുങ്ങിയത് മൂന്നര ലക്ഷം രൂപ വരെ വാര്‍ഷിക ട്യൂഷന്‍ ഫീസും നല്‍കി പ്രവേശനം നേടുക, പട്ടികജാതി-വര്‍ഗ വിദ്യാര്‍ഥികളടക്കമുള്ള സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് അസാധ്യം.

    ReplyDelete
  2. 1. "അമൃത ഉള്‍പ്പെടെയുള്ള മെഡിക്കല്‍ കോളേജുകളില്‍ 5.25 ലക്ഷം രൂപ ഫീസ് ഈടാക്കുന്നതിനെ സര്‍ക്കാര്‍ എതിര്‍ക്കാത്തതും പ്രതിഷേധാര്‍ഹമാണ്."

    എൽ.ഡി.എഫ് എന്റെ കാലത്ത് അമൃതയിലെ ഫീസ് എത്രയായിരുന്നു? അമൃതയുമായി എന്തു കാരാറായിരുന്നു ഉണ്ടാക്കിയത്?

    2. "സര്‍ക്കാരിന്റെ സമീപനവും ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ മാനേജ്മെന്റിന്റെ നിലപാടുകളുമാണ് നിലവില്‍ പ്രവേശനനടപടികള്‍ തകിടംമറിച്ചത്."

    എൽ.ഡി.എഫ് സർക്കാരിന്റെ കാലത്തുനിന്നു വ്യത്യസ്ഥാമായി ഇന്റർ ചർച്ച് കൗൺസിലിന്റെ നിലപാടിൽ എന്തു മാനമാണു ഊണ്ടായത്.

    3. "മാനേജ്മെന്റുകള്‍ നിശ്ചയിക്കുന്ന തലവരിപ്പണവും ചുരുങ്ങിയത് മൂന്നര ലക്ഷം രൂപ വരെ വാര്‍ഷിക ട്യൂഷന്‍ ഫീസും നല്‍കി പ്രവേശനം നേടുക"

    എന്തിന്റെ അടിസ്ഥാനത്തിലാണു മാനേജുമെന്റിനു തലവരിപ്പണം വാങ്ങാനാവുക? തലവരിപ്പണം വാങ്ങിയാൽ അതു നിയമവിരുദ്ധമാവുകയും പ്രവ്വേശനം സുതാര്യമല്ലാതാവുകയും ചെയ്യില്ലേ? പ്രവേശന നടപടികൾ നിരീക്ഷിക്കുവാൻ അധികാരമുള്ള മുഹമ്മദു കമ്മറ്റിയ്ക്ക് ഒന്നും ചെയ്യാൻ കഴിയില്ലേ?

    4. "ഇന്റര്‍ ചര്‍ച്ച് കൗണ്‍സിലിന്റെ നാല് കോളേജുകളിലെ 52 കുട്ടികള്‍ ഉള്‍പ്പെടെ 195 കുട്ടികള്‍ക്ക് ഇത്തവണ ഈ അവസരം നഷ്ടമാകും."

    എങ്ങിനെ?

    ReplyDelete
  3. കേരളത്തിലെ മാനേജുമെന്റുകള്‍ തലവരിപ്പണം വാങ്ങുകയോ.. ശിവ.. ശിവ..! എന്തായീപ്പറയുന്നേ ജാഗ്രതേ.. :-)

    മാനേജുമെന്റുകള്‍ തലവരിപ്പണവും വാങ്ങുന്നില്ല, അധ്യാപക നിയമനത്തിന് 'സംഭാവനയും' വാങ്ങുന്നില്ല. വാങ്ങിയാല്‍ കാര്യങ്ങള്‍ 'സൂതാര്യ'മല്ലാതാവില്ലേ..?!

    ReplyDelete
  4. who is getting mbbs medical admission?
    are they poor enough not to pay their fees? what is their average yearly income?
    are they willing to work for govt for atleast 5 years after their free studies?

    if not, why do you want to make others life miserable?

    ReplyDelete
  5. students in kerala is losing at least 50 days every year for this issue ( 55 rich students mbbs admission )... hahahaha...

    ReplyDelete
  6. പോസ്റ്റിലെ പ്രധാന വിഷയം മനസിലാവാതെയല്ല ചോദ്യങ്ങള്‍ എന്നറിയാം. എന്നാലും ...1. കഴിഞ്ഞ തവണ 3 ലക്ഷം രൂപയായിരുന്നു എന്ന് ഇവിടെ( http://aims.amrita.edu/school-of-medicine/mbbs_admission.html)2. അബ്ദുള്‍ ഗഫൂറിനോട് ചോദിക്കുക. അദ്ദേഹം പറഞ്ഞതിനെക്കുറിച്ചുള്ള വാര്‍ത്തയാണ്. 3. തലവരിപ്പണം വാങ്ങാനേ പറ്റുകില്ലെന്നും ആരും വാങ്ങുന്നില്ലെന്നും ആര്‍ക്കാണറിയാത്തത്. ചുമ്മാ ഗുണ്ടല്ലേന്ന്. വിട്ടുകള.4. പോസ്റ്റിലെ ആ ഭാഗം മനസിരുത്തി വായിക്കുക. എന്താണ് പറഞ്ഞിരിക്കുന്നത് മനസ്സിലാക്കാന്‍ ശ്രമിക്കുക.

    ReplyDelete
  7. എന്റെ അറിവിൽ ഇപ്പോൾ തലവരി വാങ്ങുന്നത് പരിയാരത്തുമാത്രമാണ്.

    "പോസ്റ്റിലെ ആ ഭാഗം മനസിരുത്തി വായിക്കുക. എന്താണ് പറഞ്ഞിരിക്കുന്നത് മനസ്സിലാക്കാന്‍ ശ്രമിക്കുക." കുറഞ്ഞത് ഒരു മൂന്നുതവനയെങ്കിലും ഞാൻ അതു മനസ്സിരുത്തി വായിച്ഛിട്ടൂണ്ട്. എന്റെ ചോദ്യത്തിനു ഉത്തരം കിട്ടിയിട്ടീല്ല. ജനശക്തിയ്ക്കു മനസിലായിട്ടൂണ്ടേങ്കിൽ പറഞ്ഞു തരിക.

    ReplyDelete
  8. .1. കഴിഞ്ഞ തവണ 3 ലക്ഷം രൂപയായിരുന്നു എന്ന് ഇവിടെ( http://aims.amrita.edu/school-of-medicine/mbbs_admission.html).

    ഇതു എൽ.ഡി.എഫ് സർക്കാരിന്റെ എന്തെങ്കിലും കരാറുമൂലമായിരുന്നോ? ഏതെങ്കിലും കരാർ അമൃതയുമായി ഉണ്ടാക്കാൻ എൽ.ഡി.എഫ് സർക്കാർ ശ്രമിച്ചിരുന്നോ?

    "പോസ്റ്റിലെ പ്രധാന വിഷയം മനസിലാവാതെയല്ല ചോദ്യങ്ങള്‍ എന്നറിയാം". പോസ്റ്റിന്റെ രാഷ്ട്രീയം നന്നായി മനസിലായതുകൊണ്ടാണ് ചോദ്യങ്ങൾ.

    ReplyDelete
  9. strike strike.. demolish all public properties.. make a feeling that UDF govt is corrupt and wait for next election :)

    come on guys, you dont need to demolish public properties to prove anything.. KANGRESS is doing its best to loot money in central. kangress beleive that they dont have next term in their hand, so make as much as possible in this term itself :)

    ReplyDelete