കോഴിക്കോട്: പൊതുമരാമത്ത്വകുപ്പിലെ 61 ജീവനക്കാരെ ഉടന്‍ സ്ഥലംമാറ്റാന്‍ എന്‍ജിഒ അസോസിയേഷന്‍ നേതാവിന്റെ കത്ത്. കോഴിക്കോട് ജില്ലാകമ്മിറ്റിയുടെ ലെറ്റര്‍പാഡില്‍ പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനും പിഡബ്ല്യുഡി ചീഫ് എന്‍ജിനിയര്‍ക്കും എന്‍ജിഒ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി വി എ റസാഖാണ് കത്ത് നല്‍കിയത്. സ്ത്രീകളടക്കമുള്ള ജീവനക്കാരെ ഒരു മാനദണ്ഡവും പാലിക്കാതെ മാറ്റാനാവശ്യപ്പെട്ടാണ് കത്ത്. വലിയതോതില്‍ പണംപിരിച്ചാണ് സ്ഥലംമാറ്റുന്ന തസ്തികകളില്‍ പകരം നിയമനം. കോഴ നല്‍കിയവരെയും അസോസിയേഷന്റെ സജീവ പ്രവര്‍ത്തകരെയുമാണ് പകരം നിയമനത്തിന് ശുപാര്‍ശ ചെയ്തിട്ടുള്ളത്. റോഡ്സ് ഡിവിഷനടക്കം പ്രധാന സീറ്റുകളില്‍ നിയമനത്തിന് ഒരു ലക്ഷം മുതല്‍ പത്തുലക്ഷം വരെയാണ് നിരക്ക്. മുസ്ലിംലീഗുകാരനായ മന്ത്രിക്ക് നല്‍കാനെന്നപേരിലാണ് കോണ്‍ഗ്രസ് പോഷകസംഘടനാ നേതാക്കള്‍ കോഴവാങ്ങുന്നത്. റോഡ്സ് ഡിവിഷനില്‍ കസേരയുറപ്പിക്കാനായി പണം നല്‍കിയ ജൂനിയര്‍ സൂപ്രണ്ട്, പട്ടികയില്‍ ആദ്യനിരയില്‍ ഇടംപിടിച്ചു. എന്‍ജിഒ അസോസിഷേന്റെ സജീവപ്രവര്‍ത്തകരെയും ഈ സെക്ഷനിലേക്ക് മാറ്റാന്‍ കത്തില്‍ നിര്‍ദേശിച്ചിട്ടുണ്ട്. പൊതുമരാമത്ത് മന്ത്രി അധികാരമേറ്റ മെയ് 23നാണ് കത്ത് കൈമാറിയതെന്നാണ് വിവരം.
(പി വി ജീജോ)
കെഎഫ്സി അസോ. നേതാക്കളെ അന്യായമായി സസ്പെന്‍ഡ് ചെയ്തു
കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനി(കെഎഫ്സി)ലെ സംഘടനാ നേതാക്കളെ അന്യായമായി സസ്പെന്‍ഡ് ചെയ്തു. ഓഫീസേഴ്സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ജെ ഫ്രാന്‍സിസ്, ജോയിന്റ് സെക്രട്ടറി എം രാധാകൃഷ്ണന്‍നായര്‍ , വൈസ് പ്രസിഡന്റ് ഫ്രാന്‍സിസ് ഗോമസ്, എംപ്ലോയീസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ബി ആര്‍ സജിത്, ജോയിന്റ് സെക്രട്ടറി വി ജയകുമാര്‍ എന്നിവരെയാണ് മാനേജിങ് ഡയറക്ടര്‍ കെ എം നായര്‍ സസ്പെന്‍ഡ് ചെയ്തത്.
സീനിയോറിറ്റിയും മറ്റു യോഗ്യതകളും മറികടന്ന് പട്ടികജാതി വിഭാഗത്തില്‍പെട്ട ജീവനക്കാരന്റെ പ്രൊമോഷന്‍ നിഷേധിക്കുകയും മറ്റ് അമ്പതിലേറെ പേര്‍ക്ക് പ്രൊമോഷന്‍ നല്‍കാനുള്ള കോടതി വിധി നടപ്പാക്കാതിരിക്കുകയും ചെയ്തത് ചര്‍ച്ചചെയ്യാന്‍ അസോസിയേഷന്‍ ഭാരവാഹികള്‍ എംഡിയുടെ മുറിയില്‍ ചെന്നിരുന്നു. നേതാക്കളെ മുറിയില്‍നിന്നു പുറത്താക്കാന്‍ ശ്രമിച്ച എംഡി പിന്നീട് തന്നെ പൂട്ടിയിട്ടുവെന്നും കുഴഞ്ഞുവീണുവെന്നും കഥയുണ്ടാക്കി. കോര്‍പറേഷന്‍ വിജിലന്‍സ് ഓഫീസര്‍ നിജസ്ഥിതി റിപ്പോര്‍ട്ട് ചെയ്തെങ്കിലും അത് അംഗീകരിക്കാതെ എംഡി സ്വന്തം നിലയില്‍ റിപ്പോര്‍ട്ട് തയ്യാറാക്കി സര്‍ക്കാരിനു സമര്‍പ്പിക്കുകയായിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ മറവിലാണ് നടപടി. എല്‍ഡിഎഫ് സര്‍ക്കാര്‍ നിയോഗിച്ച എംഡി ഭരണമാറ്റമുണ്ടായ സാഹചര്യത്തില്‍ പദവിയില്‍ തുടരാന്‍ ഭരണപക്ഷ യൂണിയനെയും സര്‍ക്കാരിനെയും സ്വാധീനിക്കാനാണ് ഇത്തരമൊരു നടപടി എടുത്തത്. കോര്‍പറേഷനിലെ 90 ശതമാനം ജീവനക്കാരെയും പ്രതിനിധാനംചെയ്യുന്ന സംഘടനകളുടെ സംസ്ഥാന ഭാരവാഹികളെ സസ്പെന്‍ഡ് ചെയ്തതിനു പിന്നില്‍ എംഡിയുടെ അധികാരമോഹമാണെന്ന് ജീവനക്കാര്‍ പറഞ്ഞു. ജീവനക്കാര്‍ ഹെഡ് ഓഫീസിന് മുന്നില്‍ പ്രകടനം നടത്തി. ജനാധിപത്യാവകാശവും തൊഴിലവകാശവും സംരക്ഷിക്കാന്‍ പ്രത്യക്ഷ സമരപരിപാടി ആരംഭിക്കുമെന്ന് സംയുക്ത സമരസമിതി കണ്‍വീനര്‍ അറിയിച്ചു.
ദേശാഭിമാനി 070611
പൊതുമരാമത്ത്വകുപ്പിലെ 61 ജീവനക്കാരെ ഉടന്‍ സ്ഥലംമാറ്റാന്‍ എന്‍ജിഒ അസോസിയേഷന്‍ നേതാവിന്റെ കത്ത്. കോഴിക്കോട് ജില്ലാകമ്മിറ്റിയുടെ ലെറ്റര്‍പാഡില്‍ പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനും പിഡബ്ല്യുഡി ചീഫ് എന്‍ജിനിയര്‍ക്കും എന്‍ജിഒ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി വി എ റസാഖാണ് കത്ത് നല്‍കിയത്. സ്ത്രീകളടക്കമുള്ള ജീവനക്കാരെ ഒരു മാനദണ്ഡവും പാലിക്കാതെ മാറ്റാനാവശ്യപ്പെട്ടാണ് കത്ത്.
ReplyDelete