പുതുപ്പള്ളി: മുഖ്യമന്ത്രിയുടെ തട്ടകത്തില്‍ വൈദ്യുതി നിലച്ചതിനെ തുടര്‍ന്ന് ജനങ്ങള്‍ 85 മണിക്കൂറായി ഇരുട്ടില്‍ . തകരാര്‍ പരിഹരിക്കാന്‍ ശ്രമിക്കാതെ മുഖ്യമന്ത്രിയുടെ വീടിരിക്കുന്ന ഭാഗത്തു മാത്രം വൈദ്യുതി പുനഃസ്ഥാപിച്ച് നല്‍കിയതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ കെഎസ്ഇബി അസിസ്റ്റന്റ് എന്‍ജിനിയറെ തടഞ്ഞുവച്ചു.
കഞ്ഞിക്കുഴി- പുതുപ്പള്ളി റൂട്ടില്‍ മാങ്ങാനം മുതല്‍ പുതുപ്പള്ളി കവലവരെയുള്ള അഞ്ചു ട്രാന്‍സ്ഫോമറുകള്‍ക്ക് കീഴിലെ ഉപയോക്താക്കള്‍ക്കാണ് കഴിഞ്ഞ മൂന്നു ദിവസത്തിലേറെയായി വൈദ്യുതി മുടങ്ങിയത്. ഇതോടെ പ്രദേശത്തെ ജനജീവിതമാകെ താറുമാറായി. മാങ്ങാനത്തിന് സമീപം നെല്‍പ്പാടത്ത് വെള്ളപ്പൊക്കത്തില്‍ വൈദ്യുതി പോസ്റ്റുകള്‍ കടപുഴകി വീണതിനെ തുടര്‍ന്നാണ് വൈദ്യുതി നിലച്ചതെന്നും രണ്ടു ദിവസത്തിനുള്ളില്‍ ഇത് പുനഃസ്ഥാപിക്കുമെന്നും അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ മൂന്നു ദിവസം കഴിഞ്ഞിട്ടും ജനം ഇരുട്ടില്‍ കഴിയുകയാണ്.
ഞായറാഴ്ച വൈകിട്ടോടെ മുഖ്യമന്ത്രിയുടെ വീടിരിക്കുന്ന പുതുപ്പള്ളി സെന്‍ട്രല്‍ ജങ്ഷന് സമീപം വൈദ്യുതി പുനഃസ്ഥാപിച്ചു നല്‍കി. തകരാറിലായ മാങ്ങാനം ഫീഡറില്‍നിന്നാണ് ഇവിടെ വൈദ്യുതി ലഭിച്ചിരുന്നത്. ഇതുമാറ്റി പുതുപ്പള്ളി ഫീഡറില്‍നിന്ന് വൈദ്യുതി എത്തിച്ചാണ് മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് വെളിച്ചം എത്തിച്ചത്. എന്നാല്‍ , മൂന്നു ദിവസമായി ഇരുട്ടില്‍ക്കഴിയുന്ന നാട്ടുകാരെ സഹായിക്കാന്‍ ആരുമുണ്ടായില്ല. സ്ഥലം എംഎല്‍എ കൂടിയായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാകട്ടെ, ഞായറാഴ്ച പതിവു പോലെ പുതുപ്പള്ളിയിലെ വീട്ടില്‍ ഉണ്ടായിരുന്നെങ്കിലും ജനങ്ങളുടെ ബുദ്ധിമുട്ട് അറിഞ്ഞില്ല. ഒടുവില്‍ സഹികെട്ടാണ് നാട്ടുകാര്‍ പുതുപ്പള്ളി അസിസ്റ്റന്റ് എന്‍ജിനിയര്‍ ജയിംസ് ജോസഫിനെ തിങ്കളാഴ്ച രാത്രി ഏഴരയോടെ ഉപരോധിച്ചത്. ചൊവ്വാഴ്ച പകല്‍ രണ്ടിനകം വൈദ്യുതി പുനഃസ്ഥാപിക്കാമെന്ന ഉറപ്പിനേമല്‍ ജനം പിരിഞ്ഞു. തകരാറിലായ സ്ഥലത്തേക്ക് പ്രത്യേക ലൈന്‍ വലിച്ച് വൈദ്യുതി എത്തിക്കാനുള്ള അനുമതിക്കുള്ള കാലതാമസമാണ് പ്രശ്നപരിഹാരത്തിന് തടസ്സമായതെന്നാണ് ജീവനക്കാര്‍ പറയുന്നത്.
deshabhimani 070611
മുഖ്യമന്ത്രിയുടെ തട്ടകത്തില്‍ വൈദ്യുതി നിലച്ചതിനെ തുടര്‍ന്ന് ജനങ്ങള്‍ 85 മണിക്കൂറായി ഇരുട്ടില്‍ . തകരാര്‍ പരിഹരിക്കാന്‍ ശ്രമിക്കാതെ മുഖ്യമന്ത്രിയുടെ വീടിരിക്കുന്ന ഭാഗത്തു മാത്രം വൈദ്യുതി പുനഃസ്ഥാപിച്ച് നല്‍കിയതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ കെഎസ്ഇബി അസിസ്റ്റന്റ് എന്‍ജിനിയറെ തടഞ്ഞുവച്ചു.
ReplyDelete