സ്വാശ്രയ സ്ഥാപനങ്ങളില്‍ 50 ശതമാനം സീറ്റ് മെറിറ്റ് പ്രകാരമുള്ള സര്‍ക്കാര്‍ ക്വാട്ടയാണ്. യോഗ്യതയുടെ അടിസ്ഥാനത്തില്‍ പ്രവേശനം നേടുന്നവര്‍ക്ക് കുറഞ്ഞ ഫീസ് നല്‍കിയാല്‍ മതി. അഞ്ചുവര്‍ഷം മുമ്പ് യുഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ സ്വാശ്രയ നയം അതേപടി ആവര്‍ത്തിക്കാനുള്ള ഗൂഢതന്ത്രമാണ് ആവിഷ്കരിക്കുന്നത്. സ്വാശ്രയ മെഡിക്കല്‍ പിജി പ്രവേശനത്തിനുള്ള മെറിറ്റ് ക്വാട്ട ലിസ്റ്റ് നല്‍കുന്നത് വൈകിപ്പിച്ച് മുഴുവന്‍ സീറ്റിലും മാനേജ്മെന്റ് ക്വാട്ടയില്‍ പ്രവേശനം നടത്തി 65 കോടിയോളം രൂപ കൊള്ളയടിക്കാന്‍ സര്‍ക്കാര്‍ മാനേജ്മെന്റുകള്‍ക്ക് അവസരമൊരുക്കിക്കൊടുത്തു. എംബിബിഎസ് പ്രവേശനവും ഫീസും സംബന്ധിച്ച് വെള്ളിയാഴ്ച മാനേജ്മെന്റ് പ്രതിനിധികളുമായി ചര്‍ച്ച നടത്തുമെന്ന് ആരോഗ്യമന്ത്രി അടൂര്‍ പ്രകാശ് കഴിഞ്ഞയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ്. എന്നാല്‍ , ചര്‍ച്ച നടത്തിയില്ല. മന്ത്രി ചര്‍ച്ചയ്ക്ക് വിളിക്കാത്ത സാഹചര്യത്തില്‍ സ്വന്തം നിലയില്‍ പ്രവേശന പരീക്ഷ നടത്തി പ്രവേശനം നടത്താന്‍ സ്വാശ്രയ മെഡിക്കല്‍ മാനേജ്മെന്റ് അസോസിയേഷന്‍ തീരുമാനിച്ചു. പ്രവേശനം അനന്തമായി നീളുന്നതിനാലാണ് ഈ തീരുമാനമെന്നും അസോസിയേഷന്‍ സെക്രട്ടറി അഡ്വ. സാജന്‍പ്രസാദ് ദേശാഭിമാനിയോടു പറഞ്ഞു.
ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ നടത്തുന്ന കോളേജുകള്‍ അസോസിയേഷനില്‍ ഇല്ല. അവരുടെ നാല് മെഡിക്കല്‍ കോളേജില്‍ മുമ്പേ തന്നെ സ്വന്തംനിലയ്ക്കാണ് മുഴുവന്‍ സീറ്റിലേക്കും പ്രവേശനം നടത്തുന്നത്. കൗണ്‍സില്‍ നടത്തുന്ന കോളേജുകളുമായി സര്‍ക്കാര്‍ ധാരണയില്‍ എത്തുന്നില്ലെങ്കില്‍ തങ്ങളും സ്വന്തംനിലയില്‍ പ്രവേശനം നടത്തുമെന്ന് എംഇഎസ് ഭാരവാഹികള്‍ കോഴിക്കോട്ട് അറിയിച്ചു. മിക്കവാറും അടുത്തയാഴ്ച ചര്‍ച്ച നടത്താനാകുമെന്ന് പ്രതീക്ഷിക്കുന്നതായാണ് ആരോഗ്യമന്ത്രി വെള്ളിയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്. ചര്‍ച്ചയ്ക്ക് മന്ത്രിതല സബ്കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. കെ എം മാണി, പി ജെ ജോസഫ്, പി കെ അബ്ദുറബ്ബ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ , കെ ബി ഗണേശ്കുമാര്‍ എന്നിവരടങ്ങുന്നതാണ് സബ്കമ്മിറ്റി. എന്നാല്‍ , സബ്കമ്മിറ്റി എന്നു ചേരുമെന്ന് തീരുമാനിച്ചിട്ടില്ലെന്നാണ് മന്ത്രി പറഞ്ഞത്.
എന്‍ജിനിയറിങ് പ്രവേശനത്തിനും ഇതേ കടമ്പകള്‍ കടക്കണം. കൂടാതെ, സര്‍ക്കാര്‍ നിസ്സംഗത കാരണം റാങ്കുലിസ്റ്റ് തയ്യാറാക്കല്‍ അനന്തമായി നീളുകയാണ്. ലിസ്റ്റ് വൈകിയാല്‍ വിദ്യാര്‍ഥികള്‍ കര്‍ണാടകത്തിലേക്കും തമിഴ്നാട്ടിലേക്കും ചേക്കേറും. ഈ സാഹചര്യമൊഴിവാക്കാന്‍ ആവശ്യമെങ്കില്‍ സ്വന്തംനിലയില്‍ പ്രവേശന നടപടി ആരംഭിക്കുമെന്ന് എന്‍ജിനിയറിങ് മാനേജ്മെന്റ് അസോസിയേഷന്‍ സെക്രട്ടറി ജി പി സി നായര്‍ ദേശാഭിമാനിയോടു പറഞ്ഞു. മെഡിക്കല്‍ പ്രവേശനത്തിന് മെറിറ്റ് പ്രകാരം 25,000 മുതല്‍ 1.38 ലക്ഷം വരെയാണ് വാര്‍ഷിക ഫീസ്. എസ്സി-എസ്ടി വിഭാഗക്കാര്‍ക്ക് ഫീസില്ല. എന്നാല്‍ മാനേജ്മെന്റ് ക്വാട്ടയില്‍ അഞ്ചരലക്ഷമാണ് ഫീസ്. എന്‍ജിനിയറിങ് പ്രവേശനത്തിന് മെറിറ്റില്‍ 35,000 രൂപയാണ് ഫീസ്. മാനേജ്മെന്റ് സീറ്റിന് 99,000 രൂപ ട്യൂഷന്‍ ഫീസും മറ്റു ചെലവുകള്‍ക്കെന്ന പേരില്‍ 25,000 രൂപയും വാങ്ങും. ഒന്നരലക്ഷം രൂപ ഫിക്സഡ് ഡിപ്പോസിറ്റും നല്‍കണം.
(എം രഘുനാഥ്)
സ്വാശ്രയ പിജി: മറുപടിയില്ലാതെ ആരോഗ്യമന്ത്രി
മെഡിക്കല്‍ പിജി പ്രവേശനത്തിനുള്ള മെറിറ്റ് ക്വോട്ട അട്ടിമറിച്ച് മാനേജ്മെന്റുകള്‍ക്ക് കൊള്ളയടിക്കാന്‍ അവസരമൊരുക്കിയ സര്‍ക്കാര്‍നിലപാട് വിശദീകരിക്കാനാകാതെ ആരോഗ്യമന്ത്രി അടൂര്‍ പ്രകാശ് ഉരുണ്ടുകളിക്കുന്നു. സുപ്രീംകോടതി വിധിയുള്ളതിനാല്‍ ജൂണ്‍ 30 വരെ പ്രവേശനം നടത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അവകാശപ്പെട്ടു. മെയ് 31നകം പ്രവേശനം പൂര്‍ത്തിയാക്കണമെന്ന സുപ്രീംകോടതി ഉത്തരവുള്ളതിനാല്‍ മുഴുവന്‍ സീറ്റിലും മാനേജ്മെന്റുകള്‍ പ്രവേശനം നല്‍കിയ കാര്യം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ അതിന് സാധ്യതയില്ലെന്നായിരുന്നു മറുപടി. ഈ പ്രശ്നം പരിഹരിക്കാന്‍ മാനേജ്മെന്റ് പ്രതിനിധികളുമായി ചര്‍ച്ച നടത്തിയെന്ന് മന്ത്രി സമ്മതിച്ചു.
കാലാവധി 31ന് അവസാനിക്കുന്നതിനാല്‍ സ്വന്തം നിലയില്‍ പ്രവേശനം നടത്തുമെന്ന് മാനേജ്മെന്റ് പ്രതിനിധികള്‍ അറിയിച്ചിട്ടും എന്തുകൊണ്ട് തുടര്‍നടപടി എടുത്തില്ലെന്ന ചോദ്യത്തിനും മന്ത്രിക്ക് മറുപടിയില്ല. മാനേജ്മെന്റുകളുമായി ചര്‍ച്ച നടത്താന്‍ സര്‍ക്കാരിന് സമയം കിട്ടാത്തതിനാലാണ് പ്രശ്നമായതെന്ന് ആരോഗ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ മുഖ്യമന്ത്രി വ്യാഴാഴ്ച വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. അപ്പോഴും മാനേജ്മെന്റുകളുമായി ചര്‍ച്ച നടത്തിയ കാര്യം രണ്ടുപേരും മറച്ചുവച്ചു. ആവശ്യമെങ്കില്‍ സുപ്രീംകോടതിയെ സമീപിക്കുമെന്നാണ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞത്. അതിലും ഉറപ്പില്ല. സ്വകാര്യ പ്രാക്ടീസിന് മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ക്ക് അനുമതി കൊടുത്തില്ലെന്നും ഇക്കാര്യം ചര്‍ച്ചയ്ക്കുശേഷമേ തീരുമാനിക്കൂ എന്നും മന്ത്രി പറഞ്ഞു.
ദേശാഭിമാനി 040611
സ്വാശ്രയ മെഡിക്കല്‍ -എന്‍ജിനിയറിങ് കോളേജുകളിലെ 50 ശതമാനം വരുന്ന മെറിറ്റ് സീറ്റുകളും മാനേജ്മെന്റ് ക്വോട്ടയിലേക്ക് മാറ്റി പ്രവേശനം നടത്താന്‍ ആസൂത്രിത നീക്കം. പ്രവേശന നടപടി ക്രമങ്ങള്‍ അനിശ്ചിതമായി നീട്ടിയും ചര്‍ച്ച നടത്തി തീരുമാനമെടുക്കാതെയും മാനേജ്മെന്റുകള്‍ക്ക് കൊള്ളയടിക്കാന്‍ സര്‍ക്കാര്‍ അവസരമൊരുക്കി. സ്വന്തം നിലയില്‍ പരീക്ഷ നടത്തി പ്രവേശനം നടത്താന്‍ സ്വാശ്രയ മെഡിക്കല്‍ മാനേജ്മെന്റ് അസോസിയേഷന്‍ തീരുമാനിച്ചു. എന്‍ജിനിയറിങ് പ്രവേശനത്തിനുള്ള റാങ്കുലിസ്റ്റ് തയ്യാറാക്കുന്ന നടപടി നീളുന്ന സാഹചര്യത്തില്‍ ആവശ്യമെങ്കില്‍ സ്വന്തംനിലയില്‍ പ്രവേശന നടപടി ആരംഭിക്കുമെന്ന് എന്‍ജിനിയറിങ് മാനേജ്മെന്റ് അസോസിയേഷനും പ്രഖ്യാപിച്ചു. കുറഞ്ഞ ഫീസില്‍ എംബിബിഎസിനും എന്‍ജിനിയറിങ്ങിനും പ്രവേശനം നേടാന്‍ കാത്തിരിക്കുന്ന ഒരു ലക്ഷത്തോളം വിദ്യാര്‍ഥികള്‍ക്ക് ഇതു തിരിച്ചടിയാകും.
ReplyDelete