Saturday, June 4, 2011

രാംദേവിന്റെ യോഗപീഠം കൈയേറ്റ ഭൂമിയില്‍

കൈയേറിയ ഭൂമിയിലാണ് ബാബാ രാംദേവിന്റെ പതഞ്ജലി യോഗപീഠം സ്ഥിതിചെയ്യുന്നതെന്ന് വെളിപ്പെടുത്തല്‍ . ഉത്തരാഖണ്ഡിലെ ഹരിദ്വാര്‍ ജില്ലയിലെ റൂര്‍ക്കിയിലുള്ള ഔറംഗാബാദ് ഗ്രാമത്തില്‍ ഫലഭൂയിഷ്ഠമായ ഭൂമി കൈയേറിയാണ് രാംദേവ് യോഗകേന്ദ്രം സ്ഥാപിച്ചതെന്ന് ഗ്രാമീണര്‍ പരാതി നല്‍കി. 2.98 ഹെക്ടര്‍ സ്ഥലത്താണ് യോഗപീഠം രാംദേവ് സ്ഥാപിച്ചത്. മുന്‍ ഗ്രാമപ്രധാന്‍ എസ്എസ് ചൗഹാനും നിലവിലുള്ള പഞ്ചായത്തംഗം ചരണ്‍സിങ്ങും യോഗപീഠത്തിനെതിരെ സബ്ഡിവിഷനല്‍ മജിസ്ട്രേട്ടിന് നേരത്തെ പരാതി നല്‍കിയിരുന്നു.

പരാതി പരിശോധിച്ച എഡിഎം ഹര്‍ബീര്‍ സിങ് ഇതില്‍ വസ്തുതയുണ്ടെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. യോഗപീഠം സ്ഥാപിച്ച ഭൂമിയില്‍ ഭൂരിഭാഗവും കര്‍ഷകരില്‍നിന്നും ബാക്കിയുള്ളത് സര്‍ക്കാരില്‍നിന്നും അനധികൃതമായി കൈക്കലാക്കിയതാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞുഎന്നാല്‍ ,അന്തിമ റിപ്പോര്‍ട്ട് ആയിട്ടില്ലെന്ന പേരില്‍ നടപടി വൈകുകയാണ്. ഇതിനിടെ യോഗപീഠം ട്രസ്റ്റുകാര്‍ കര്‍ഷകരെ കണ്ട് പകരം സ്ഥലം നല്‍കാമെന്ന് വാഗ്ദാനം ചെയ്തിരിക്കുകയാണ്

deshabhimani 040611

1 comment:

  1. കൈയേറിയ ഭൂമിയിലാണ് ബാബാ രാംദേവിന്റെ പതഞ്ജലി യോഗപീഠം സ്ഥിതിചെയ്യുന്നതെന്ന് വെളിപ്പെടുത്തല്‍ . ഉത്തരാഖണ്ഡിലെ ഹരിദ്വാര്‍ ജില്ലയിലെ റൂര്‍ക്കിയിലുള്ള ഔറംഗാബാദ് ഗ്രാമത്തില്‍ ഫലഭൂയിഷ്ഠമായ ഭൂമി കൈയേറിയാണ് രാംദേവ് യോഗകേന്ദ്രം സ്ഥാപിച്ചതെന്ന് ഗ്രാമീണര്‍ പരാതി നല്‍കി. 2.98 ഹെക്ടര്‍ സ്ഥലത്താണ് യോഗപീഠം രാംദേവ് സ്ഥാപിച്ചത്. മുന്‍ ഗ്രാമപ്രധാന്‍ എസ്എസ് ചൗഹാനും നിലവിലുള്ള പഞ്ചായത്തംഗം ചരണ്‍സിങ്ങും യോഗപീഠത്തിനെതിരെ സബ്ഡിവിഷനല്‍ മജിസ്ട്രേട്ടിന് നേരത്തെ പരാതി നല്‍കിയിരുന്നു.

    ReplyDelete