Thursday, June 16, 2011

നെല്ലിയാമ്പതിയില്‍ ഭൂമി തിരിച്ചുപിടിക്കാന്‍ ഉത്തരവിട്ടത് ഇടതു സര്‍ക്കാര്‍

പാലക്കാട്: പാട്ടക്കരാര്‍ലംഘിച്ച നെല്ലിയാമ്പതിയിലെ എസ്റ്റേറ്റുകള്‍ തിരിച്ചുപിടിക്കാന്‍ ഇടതുമുന്നണി സര്‍ക്കാറിന്റെ കാലത്ത് ഉത്തരവിട്ടു. പട്ടയം റദ്ദാക്കാനും വനഭൂമി തിരിച്ചു പിടിക്കാനും കഴിഞ്ഞ മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളിലാണ് ജില്ലാ കലക്ടര്‍ ഉത്തരവിട്ടത്.

കേരള ഗ്രാന്റ്‌സ് ആന്റ് ലീസസ് (മോഡിഫിക്കേഷന്‍ ഓഫ് റൈറ്റ്‌സ്) ചട്ടങ്ങള്‍ പ്രകാരം നെല്ലിയാമ്പതിയിലെ 25 എസ്റ്റേറ്റുകളുടെ കൈവശമുളള 3168 ഏക്കര്‍ വനഭൂമി തിരിച്ചു പിടിക്കാനാണ് ജില്ലാ കലക്ടര്‍ കെ വി മോഹന്‍കുമാര്‍  നെന്മാറ ഡി എഫ് ഒ ക്ക്  ഉത്തരവ് നല്‍കിയത്.  ചട്ടപ്രകാരം പാട്ടം പുതുക്കുന്നതിനുളള വനം വകുപ്പിന്റെ ശുപാര്‍ശകള്‍ പരിശോധിക്കുന്നതിനിടെ പാട്ടവ്യവസ്ഥകള്‍ ലംഘിച്ചതായി ശ്രദ്ധയില്‍പ്പെട്ട 25 കേസുകളിലാണ് പട്ടയം റദ്ദാക്കാനും വനഭൂമി തിരിച്ചു പിടിക്കാനും കലക്ടര്‍ ഉത്തരവിട്ടത്. 

എന്നന്നേക്കുമായും 99 വര്‍ഷങ്ങളിലേക്കും സര്‍ക്കാര്‍ പാട്ടത്തിന് നല്‍കിയ വനഭൂമികളിലാണ് അനധികൃത കൈമാറ്റം കണ്ടെത്തിയത്.  ചില സ്ഥലങ്ങളില്‍ അനധികൃത കെട്ടിട നിര്‍മ്മാണം നടന്നതായും കണ്ടെത്തിയിട്ടുണ്ട്.  കാരപ്പാറ എ ആന്‍ഡ് ബി എസ്റ്റേറ്റിന്റെ മാത്രം കൈവശമുളള 1,119 ഏക്കര്‍ സ്ഥലവും നടപടിയിലുള്‍പ്പെടുന്നു.  അലക്‌സന്ധ്രിയ, ബ്രൂക്ക്‌ലാന്റ്, രാജാക്കാട്, ഷെര്‍നെല്ലി, മാങ്കൂട്, മീരാ ഫ്‌ളോഴ്‌സ് തുടങ്ങിയവരുടെ കൈവശമുളള സ്ഥലങ്ങളും നടപടിയിലുള്‍പ്പെടുന്നു.

ജനയുഗം 160611

1 comment:

  1. പാട്ടക്കരാര്‍ലംഘിച്ച നെല്ലിയാമ്പതിയിലെ എസ്റ്റേറ്റുകള്‍ തിരിച്ചുപിടിക്കാന്‍ ഇടതുമുന്നണി സര്‍ക്കാറിന്റെ കാലത്ത് ഉത്തരവിട്ടു. പട്ടയം റദ്ദാക്കാനും വനഭൂമി തിരിച്ചു പിടിക്കാനും കഴിഞ്ഞ മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളിലാണ് ജില്ലാ കലക്ടര്‍ ഉത്തരവിട്ടത്.

    ReplyDelete