കാസര്‍കോട്: യു ഡി എഫ് സര്‍ക്കാര്‍ അധികാരത്തിലേറി ആദ്യനാളുകളില്‍പ്രഖ്യാപിച്ച വിദ്യാഭ്യാസ കച്ചവട നയത്തെത്തുടര്‍ന്ന് സംസ്ഥാനത്തെ 38 നഗരങ്ങളില്‍ കോര്‍പ്പറേറ്റുകള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കാന്‍ മുന്നോട്ടുവന്നതായി വിവരം. ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചെന്നൈ എന്‍വയോണ്‍ കമ്പനിയും രാജ്യത്തിനത്തും പുറത്തും ഐ ടി സ്ഥാപനങ്ങളുള്ള വിപ്രോയുമാണ് ആദ്യമായി രംഗത്തെത്തിയവ. എല്ലാ ജില്ലാആസ്ഥാന കേന്ദ്രങ്ങളിലും സമീപ നഗരങ്ങളിലും വിദ്യാലയങ്ങള്‍ ആരംഭിക്കാനാണ് കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ ഉദ്ദേശിക്കുന്നത്.
ഏഴ് ഏക്കറും അതിലധികവും സ്ഥലം നീക്കിവയ്ക്കാന്‍ തയ്യാറുള്ള കോര്‍പ്പറേറ്റുകള്‍ക്കായിരിക്കും വിദ്യാലയങ്ങള്‍ക്ക് അനുമതി നല്‍കുക. സംസ്ഥാനത്ത് ഈവര്‍ഷം 520 അണ്‍എയ്ഡഡ് വിദ്യാലയങ്ങള്‍ക്ക് എന്‍ ഒ സി നല്‍കിയതിന് പിന്നാലെയാണ് കോര്‍പ്പറേറ്റുകള്‍ക്ക് വിദ്യാലയങ്ങള്‍ നല്‍കാന്‍ ടെന്‍ഡര്‍ നല്‍കിയത്്. രണ്ടായിരത്തോളം അണ്‍എയ്ഡഡ് വിദ്യാലയങ്ങള്‍ക്ക് അംഗീകാരം നല്‍കാന്‍ സര്‍ക്കാര്‍ അപേക്ഷകള്‍ സ്വീകരിക്കുകയുമാണ്. അണ്‍എയ്ഡഡ് വിദ്യാലയങ്ങള്‍ സ്ഥാപിക്കാന്‍ അംഗീകാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് 140 പേര്‍ ഹൈക്കോടതിയില്‍ കേസ് ഫയല്‍ചെയ്തതിനുപിറകെയാണ് ഒറ്റയടിക്ക് 520 സ്‌കൂളുകള്‍ക്ക് എന്‍ ഒ സി നല്‍കിയത്. കേരളത്തില്‍ ഇപ്പോള്‍തന്നെ 774 സി ബി എസ് ഇ സ്‌കൂളുകളും 100 ഐ സി എസ് ഇ സ്‌കൂളുകളുമുള്ളപ്പോഴാണ് പുതിയ കച്ചവട നീക്കം. കേരളത്തെ അപേക്ഷിച്ച് വളരെ കൂടുതല്‍ ജനസംഖ്യയുള്ള സംസ്ഥാനങ്ങളില്‍ ഇത്തരം സ്വകാര്യ വിദ്യാലയങ്ങളുടെ എണ്ണം വളരെ കുറവാണ്. 16 കോടി ജനസംഖ്യയുള്ള യു പി യില്‍ 859 സി ബി എസ് ഇ സ്‌കൂളുകള്‍ മാത്രമാണുള്ളത്. ആന്ധ്രയില്‍ ഇത് 262 , തമിഴ്‌നാട്ടില്‍ 214, മധ്യപ്രദേശില്‍ 323, ബിഹാറില്‍ 239, പശ്ചിമ ബംഗാളില്‍ 143, കര്‍ണാടകയില്‍ 236, മഹാരാഷ്ട്രയില്‍ 196 എന്നിങ്ങനെയാണ്. കേരളത്തില്‍ മിക്കവാറും എല്ലാ പഞ്ചായത്തുകളിലും രണ്ടോ അതിലധികമോ ഹയര്‍ സെക്കന്‍ഡറി വിദ്യാലയങ്ങളുണ്ടെങ്കിലും കച്ചവടക്കാര്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ യഥേഷ്ടം അനുവദിച്ചുനല്‍കാനാണ് നീക്കമെന്ന് ഈ മേഖലയിലെ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
സംസ്ഥാനത്ത് യു ഡി എഫ് ഭരണത്തിലേറിയ അവസരങ്ങളിലാണ് വ്യാപകമായി അണ്‍എയ്ഡഡ് സ്ഥാപനങ്ങള്‍ക്ക് അംഗീകാരം നല്‍കിയത്. 1981-86 വരെ 188 വിദ്യാലയങ്ങള്‍ക്കും 1991മുതല്‍ 1997വരെ 191 വിദ്യാലയങ്ങള്‍ക്കും 2001 മുതല്‍ 2006 വരെ 356 സ്‌കൂളുകള്‍ക്കും അനുമതി നല്‍കി. ഇക്കൊല്ലം ആദ്യംതന്നെ 520 സ്ഥാപനങ്ങള്‍ക്കാണ് അംഗീകാരം നല്‍കിയിരിക്കുന്നത്. 12ാംക്ലാസ് വരെ സൗജന്യവിദ്യാഭ്യാസം നിലവിലുള്ള സംസ്ഥാനമാണ് കേരളം. അതേസമയം അണ്‍എയ്ഡഡ് വിദ്യാലയങ്ങള്‍ സജീവമായതുമുതല്‍ എയ്ഡഡ്, സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ കുട്ടികളുടെ എണ്ണം കുറഞ്ഞുകൊണ്ടിരിക്കുന്നതായാണ് കണക്ക്. 2009-10 ലെ കണക്കുപ്രകാരം മൊത്തം പഠിക്കുന്ന 44.57 ലക്ഷംകുട്ടികളില്‍ 39.77 ലക്ഷം പൊതുവിദ്യാലയങ്ങളിലാണ്.
3,65,109 കുട്ടികള്‍ അംഗീകൃത എയ്ഡഡ് സ്‌കൂളുകളിലും 1.17 ലക്ഷം കുട്ടികള്‍ സി ബി എസ് ഇ, ഐ സി എസ് ഇ സ്‌കൂളുകളിലുമാണ്.
പൊതുവിദ്യാലയങ്ങളിലെ അധ്യാപകരുടെ എണ്ണം 1994-95ല്‍ 1.90 ലക്ഷമായിരുന്നെങ്കില്‍ 2010-11ല്‍ 1.72 ലക്ഷമായി കുറഞ്ഞു. അഞ്ചുവര്‍ഷത്തിനിടെ അധ്യാപക നിയമനത്തില്‍ 18000 പേരുടെ കുറവാണ് ഉണ്ടായത്. കഴിഞ്ഞകൊല്ലം സംസ്ഥാനത്ത് 1,13,000 കുട്ടികളുടെ കുറവാണ് കണക്കാക്കിയത്. അതേസമയം അധ്യാപക നിയമനത്തില്‍ രണ്ടായിരത്തിലധികം പേരുടെ കുറവും രേഖപ്പെടുത്തി.
ഇത്തവണ ഒരു ലക്ഷത്തോളം കുട്ടികളുടെ കുറവുണ്ടാകുമെന്നാണ് പ്രാഥമിക കണക്കൂകള്‍ വ്യക്തമാക്കുന്നത്. ഇതുപ്രകാരം നിയമനത്തില്‍ രണ്ടായിരം അധ്യാപകരുടെ കുറവ് ഇത്തവണയും ഉണ്ടാകും.
നാരായണന്‍ കരിച്ചേരി ജനയുഗം 160611

യു ഡി എഫ് സര്‍ക്കാര്‍ അധികാരത്തിലേറി ആദ്യനാളുകളില്‍പ്രഖ്യാപിച്ച വിദ്യാഭ്യാസ കച്ചവട നയത്തെത്തുടര്‍ന്ന് സംസ്ഥാനത്തെ 38 നഗരങ്ങളില്‍ കോര്‍പ്പറേറ്റുകള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കാന്‍ മുന്നോട്ടുവന്നതായി വിവരം. ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചെന്നൈ എന്‍വയോണ്‍ കമ്പനിയും രാജ്യത്തിനത്തും പുറത്തും ഐ ടി സ്ഥാപനങ്ങളുള്ള വിപ്രോയുമാണ് ആദ്യമായി രംഗത്തെത്തിയവ. എല്ലാ ജില്ലാആസ്ഥാന കേന്ദ്രങ്ങളിലും സമീപ നഗരങ്ങളിലും വിദ്യാലയങ്ങള്‍ ആരംഭിക്കാനാണ് കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ ഉദ്ദേശിക്കുന്നത്.
ReplyDelete