Thursday, June 23, 2011

ഐസ്‌ക്രീം, പാമോലിന്‍ ചോദ്യങ്ങള്‍ നിയമസഭയില്‍ വേണ്ട

നിയമസഭയില്‍ ഉന്നയിക്കുന്നതിന്‌ എഴുതി നല്‍കിയ ഐസ്‌ക്രീം കേസ്‌, പാമോലിന്‍ കേസ്‌ എന്നിവയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ഒഴിവാക്കിയതായി പരാതി. പ്രതിപക്ഷത്തുള്ള എം എ ബേബി, എം ഹംസ എന്നിവരാണ്‌ പരാതിയുമായി രംഗത്തെത്തിയത്‌. ഇരുവരും ഇത്‌ സംബന്ധിച്ച്‌ സ്‌പീക്കര്‍ ജി കാര്‍ത്തികേയന്‌ പരാതി നല്‍കിയിട്ടുണ്ട്‌.
നക്ഷത്രചിഹ്നമിട്ട വിഭാഗത്തിലുള്ള ചോദ്യങ്ങള്‍ ആയിരുന്നു ഇവ. നറുക്കിട്ടെടുത്തശേഷമാണ്‌ ഈ ചോദ്യങ്ങള്‍ ഒഴിവാക്കിയതെന്നാണ്‌ പരാതി. നക്ഷത്ര ചിഹ്നമിട്ട ചോദ്യങ്ങള്‍ക്കേ നിയമസഭയില്‍ മന്ത്രി മറുപടി പറയേണ്ടതുള്ളൂ. നക്ഷത്രചിഹ്നമിടാത്ത ചോദ്യങ്ങള്‍ക്ക്‌ രേഖാമൂലം മറുപടി നല്‍കിയാല്‍ മതി.

ഐസ്‌ക്രീം കേസില്‍ ആരോപണ വിധേയനായ ഐപ്പിനെ അഡീഷണല്‍ അഡ്വക്കേറ്റ്‌ ജനറലായി നിയമിച്ചതിനെക്കുറിച്ചായിരുന്നു ബേബിയുടെ ചോദ്യം. പാമോലിന്‍ കേസില്‍ അന്നത്തെ ധനമന്ത്രി ഒഴിവാക്കപ്പെട്ടതിനെക്കുറിച്ചായിരുന്നു എം ഹംസയുടെ ചോദ്യം.

janayugom 230611

1 comment:

  1. നിയമസഭയില്‍ ഉന്നയിക്കുന്നതിന്‌ എഴുതി നല്‍കിയ ഐസ്‌ക്രീം കേസ്‌, പാമോലിന്‍ കേസ്‌ എന്നിവയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ഒഴിവാക്കിയതായി പരാതി. പ്രതിപക്ഷത്തുള്ള എം എ ബേബി, എം ഹംസ എന്നിവരാണ്‌ പരാതിയുമായി രംഗത്തെത്തിയത്‌. ഇരുവരും ഇത്‌ സംബന്ധിച്ച്‌ സ്‌പീക്കര്‍ ജി കാര്‍ത്തികേയന്‌ പരാതി നല്‍കിയിട്ടുണ്ട്‌.

    ReplyDelete