കൊച്ചി: നഗരസഭയുടെ അനുമതിയില്ലാതെ ബ്രഹ്മപുരം പ്ലാന്റ് വളപ്പിലൂടെ ഗ്യാസ് അതോറിറ്റി ഓഫ് ഇന്‍ഡ്യയുടെ (ഗെയില്‍) പൈപ്പിടാന്‍ അനുമതി നല്‍കിയതിലൂടെ നഗരസഭയ്ക്ക് നഷ്ടമാകുന്നത് കോടികള്‍ . പൈപ്പിടുന്ന പ്ലാന്റ്വളപ്പില്‍ മറ്റു നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പാടില്ലെന്ന നിബന്ധന നഗരസഭയുടെ ഭാവിപദ്ധതികള്‍ തകിടംമറിക്കും. വിവാദ അനുമതിമൂലം പ്ലാന്റിനുണ്ടായേക്കാനിടയുള്ള ദോഷങ്ങള്‍ വിലയിരുത്താന്‍ നഗരസഭാ പ്രതിപക്ഷനേതാവ് കെ ജെ ജേക്കബിന്റെ നേതൃത്വത്തിലുള്ള സംഘം തിങ്കളാഴ്ച പ്ലാന്റ് പ്രദേശം സന്ദര്‍ശിക്കും.
നഗരസഭയറിയാതെയും തുകയൊന്നും ഈടാക്കാതെയുമാണ് മേയര്‍ ടോണി ചമ്മണി അനുമതി നല്‍കിയത്. ഇതിനെതിരെ ഭരണപക്ഷത്തുനിന്നുള്‍പ്പെടെ രൂക്ഷവിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്. ഇക്കാര്യത്തില്‍ മുന്‍കാല കീഴ്വഴക്കങ്ങള്‍ വിലയിരുത്താന്‍ മേയര്‍ തയ്യാറാകാത്തതാണ് കോടികളുടെ നഷ്ടത്തിന് ഇടയാക്കുന്നത്.
സോമസുന്ദരപ്പണിക്കര്‍ മേയറായിരുന്നപ്പോള്‍ ഐഒസിയുടെ പൈപ്പിടുന്നതിന് മൂന്നുകോടി രൂപയാണ് ഈടാക്കിയത്. ഇതിനു പുറമെ പനമ്പിള്ളിനഗര്‍ റോഡിന്റെ നിര്‍മാണചെലവുകള്‍ , മീഡിയന്‍ , സോഡിയം വേപ്പര്‍ വിളക്കുകള്‍ എന്നിവയും ഐഒസിയുടെ ചെലവില്‍ സ്ഥാപിച്ചു. മേഴ്സി വില്ല്യംസ് മേയറായിരുന്ന കഴിഞ്ഞ കൗണ്‍സില്‍ പൈപ്പിടുന്നതിന് കൊച്ചി റിഫൈനറിയില്‍നിന്നും 10 കോടി രൂപയാണ് ഈടാക്കിയത്. ഇതിനുപുറമെ കെഎസ്ആര്‍ടിസി സലീംരാജന്‍ റോഡില്‍നിന്നും കണിയാമ്പുഴപുഴ റോഡ്വരെ ഇവരുടെ ചെലവില്‍ പുതിയ റോഡ് നിര്‍മിക്കാനും തീരുമാനമായി. ഇതിന് കഴിഞ്ഞദിവസം ടെന്‍ഡറും ക്ഷണിച്ചു. വൈറ്റില ജങ്ഷന്‍ സൗന്ദര്യവല്‍കരണം, ഹൈമാക്സ് വിളക്ക്സ്ഥാപിക്കല്‍ എന്നിവയും റിഫൈനറിയുടെ ചെലവില്‍ അന്ന് പൂര്‍ത്തിയാക്കിയിട്ടുണ്ട്. ബിഎസ്എന്‍എല്‍ , കെഎസ്ഇബി ഉള്‍പ്പെടെയുള്ള പൊതു-സ്വകാര്യ സ്ഥാപനങ്ങളുടെ അധോതല, ഉപരിതല കേബിളുകള്‍ വലിക്കാന്‍പോലും കൃത്യമായ നിരക്കും കിലോമീറ്റര്‍ കണക്കാക്കിയുള്ള വാടകയും എല്‍ഡിഎഫ് നേതൃത്വത്തിലുള്ള കഴിഞ്ഞ കൗണ്‍സില്‍ നിശ്ചയിച്ചിട്ടുണ്ട്. ഇതൊന്നും പരിഗണിക്കാതെയും കൗണ്‍സിലിന്റെ അംഗീകാരം തേടാതെയുമാണ് പൈപ്പിടാന്‍ ഗെയിലിന് അനുമതി നല്‍കിയത്.
ബ്രഹ്മപുരത്തെ 102 ഏക്കര്‍ ഭൂമി തദ്ദേശീയരെ ഒഴിപ്പിച്ച് കൊച്ചി കോര്‍പ്പറേഷന്‍ സ്വന്തമാക്കിയത് ഭാവി മാലിന്യപ്രശ്നങ്ങളും നഗരസഭയുടെ ഇതര വികസനപദ്ധതികളും ലക്ഷ്യമിട്ടാണ്. നിലവിലുള്ള ഒന്നാംഘട്ട മാലിന്യ സംസ്കരണ പ്ലാന്റിനും ആര്‍ഡിഎഫ് പ്ലാന്റിനും പുറമെ സമീപ പഞ്ചായത്തുകളുടെയും മാലിന്യം ശാസ്ത്രീയമായി സംസ്കരിച്ച് വളം ഉണ്ടാക്കാനുള്ള രണ്ടാംഘട്ട പ്ലാന്റാണ് ഇതില്‍ മുഖ്യം. തൃക്കാക്കര പഞ്ചായത്തുമായി ഇക്കാര്യത്തില്‍ കഴിഞ്ഞ കൗണ്‍സില്‍ ധാരണയിലെത്തിയിരുന്നു. ഗസ്റ്റ്ഹൗസ്, കോര്‍പ്പറേഷന്‍ വാഹനങ്ങള്‍ അറ്റകുറ്റപ്പണി നടത്താനുള്ള വര്‍ക്ക്ഷോപ്പ്, ഗ്രീന്‍ബെല്‍റ്റ് എന്നിവയും ഇവിടെ ലക്ഷ്യമിട്ടിരുന്നു. എന്നാല്‍ , പൈപ്പിട്ടു കഴിഞ്ഞാല്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പാടില്ലെന്ന ഗെയില്‍നിര്‍ദേശം പദ്ധതികള്‍ അവതാളത്തിലാക്കും. 65 സെന്റിമീറ്റര്‍ വ്യാസമുള്ള പൈപ്പ് ഇടുന്നതിന് മൂന്നുമീറ്റര്‍ വീതിയില്‍ 20 അടി ആഴത്തിലാണ് കുഴിയെടുക്കുന്നത്. നഗരസഭാചട്ടങ്ങള്‍ ലംഘിച്ചും വരുമാനവും വികസനവും ഇല്ലാതാക്കിയുമുള്ള മേയറുടെ നീക്കത്തിനെതിരെ ശക്തമായ പ്രക്ഷോഭമുയര്‍ത്തുമെന്ന് നഗരസഭാ പ്രതിപക്ഷ നേതാവ് കെ ജെ ജേക്കബ് പറഞ്ഞു. പ്രദേശം സന്ദര്‍ശിച്ച് വിലയിരുത്തിയശേഷം തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ദേശാഭിമാനി 060611

നഗരസഭയുടെ അനുമതിയില്ലാതെ ബ്രഹ്മപുരം പ്ലാന്റ് വളപ്പിലൂടെ ഗ്യാസ് അതോറിറ്റി ഓഫ് ഇന്‍ഡ്യയുടെ (ഗെയില്‍) പൈപ്പിടാന്‍ അനുമതി നല്‍കിയതിലൂടെ നഗരസഭയ്ക്ക് നഷ്ടമാകുന്നത് കോടികള്‍ . പൈപ്പിടുന്ന പ്ലാന്റ്വളപ്പില്‍ മറ്റു നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പാടില്ലെന്ന നിബന്ധന നഗരസഭയുടെ ഭാവിപദ്ധതികള്‍ തകിടംമറിക്കും. വിവാദ അനുമതിമൂലം പ്ലാന്റിനുണ്ടായേക്കാനിടയുള്ള ദോഷങ്ങള്‍ വിലയിരുത്താന്‍ നഗരസഭാ പ്രതിപക്ഷനേതാവ് കെ ജെ ജേക്കബിന്റെ നേതൃത്വത്തിലുള്ള സംഘം തിങ്കളാഴ്ച പ്ലാന്റ് പ്രദേശം സന്ദര്‍ശിക്കും.
ReplyDelete