സംസ്ഥാനത്ത് നിലവിലുള്ള ബിപിഎല്‍ പട്ടികയില്‍ മാറ്റം വരുത്തില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കേന്ദ്രമാനദണ്ഡം അനുസരിച്ച് പത്തര ലക്ഷത്തോളം പേരേ പട്ടികയിലുണ്ടാകൂ. എന്നാല്‍ ,സംസ്ഥാനത്ത് കൂടുതല്‍ പേര്‍ ബിപിഎല്‍ പട്ടികയിലുണ്ട്. ആസൂത്രണ കമീഷന്‍ ഇത് അംഗീകരിച്ചിട്ടില്ലെങ്കിലും സര്‍ക്കാര്‍ ഇതില്‍ മാറ്റം വരുത്തില്ലെന്ന് അദ്ദേഹം പറഞ്ഞു. മന്ത്രിസഭായോഗ തീരുമാനം വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിക്കുകയായിരുന്നു മുഖ്യമന്ത്രി. മലയാളം ഒന്നാം ഭാഷയാക്കാനുള്ള തീരുമാനം ഈ വര്‍ഷം നടപ്പാക്കും. ഇതേക്കുറിച്ചുയര്‍ന്ന വിവാദങ്ങള്‍ക്ക് അടിസ്ഥാനമില്ല.
വിദ്യാഭ്യാസാവകാശ നിയമം നടപ്പാക്കുന്നതിനെക്കുറിച്ച് നിര്‍ദേശം സമര്‍പ്പിക്കാന്‍ മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചു. പി കെ അബ്ദുറബ്ബ്, പി കെ കുഞ്ഞാലിക്കുട്ടി, കെ എം മാണി, പി ജെ ജോസഫ്, ടി എം ജേക്കബ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്നിവരാണ് അംഗങ്ങള്‍ . എട്ടിനോ 15നോ മന്ത്രിസഭായോഗം ഇതേക്കുറിച്ച് ചര്‍ച്ച ചെയ്യും. വിമുക്തഭടനായ ടി കെ സോമന് കാസര്‍കോട്ട് ഭൂമി പതിച്ചുകൊടുക്കാനുള്ള മുന്‍ സര്‍ക്കാര്‍ തീരുമാനം റദ്ദാക്കാനും ഇതേക്കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്താനും തീരുമാനിച്ചു. യുഡിഎഫ് നേരത്തെ ഉന്നയിച്ച മറ്റ് ആരോപണങ്ങളെക്കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്തുന്നത് പരിശോധിച്ച് തീരുമാനിക്കും. പൊതു തിരിച്ചറിയല്‍ നമ്പര്‍ നടപ്പാക്കാനുള്ള നടപടി ത്വരിതപ്പെടുത്താന്‍ മന്ത്രിസഭ തീരുമാനിച്ചു. ഒരു വര്‍ഷത്തിനകം ഇത് പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിനായി 49.5 കോടി രൂപ മുന്‍കൂര്‍ അനുവദിക്കും. ഫോട്ടോ എടുക്കുന്നതിനും മറ്റുമുള്ള ചെലവിനായി ബിപിഎല്‍ കുടുംബങ്ങള്‍ക്ക് 250 രൂപവീതം സര്‍ക്കാര്‍ നല്‍കും. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഈ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്ന ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയതായി മുഖ്യമന്ത്രി പറഞ്ഞു. അക്ഷയ, കെല്‍ട്രോണ്‍ , ഐടി അറ്റ് സ്കൂള്‍ എന്നീ ഏജന്‍സികളെയാണ് മുന്‍ സര്‍ക്കാര്‍ ഈ പ്രവര്‍ത്തനം ഏല്‍പ്പിച്ചിരുന്നത്. അതില്‍ മാറ്റം വരുത്തില്ല.
ഒരു വര്‍ഷത്തിനകം ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ്
ഒരു വര്‍ഷത്തിനകം കേരളത്തിലെ മുഴുവന്‍ പേര്‍ക്കും ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുമെന്ന് മന്ത്രിസഭാ യോഗത്തിനുശേഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സവിശേഷ നമ്പര്‍ വഴി ഓരോരുത്തരെയും എളുപ്പത്തില്‍ തിരിച്ചറിയാന്‍ കഴിയും. വിദ്യാലയങ്ങളുടെ 400 മീറ്റര്‍ ചുറ്റളവില്‍ പാന്‍ മസാലകളുടെ വില്‍പന നിരോധിച്ചു. മുന്‍മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ ബന്ധുവിന് കാസര്‍കോട് ജില്ലയില്‍ ഭൂമി അനുവദിച്ച സര്‍ക്കാര്‍ തീരുമാനം റദ്ദാക്കി. ഭൂമി നല്‍കിയതിന്റെ നടപടികള്‍ വിജിലന്‍സ് അന്വേഷിക്കുശമന്നും ഉമ്മന്‍ചാണ്ടി അറിയിച്ചു.
ഡോക്ടര്‍മാരുടെ സൗകര്യമല്ല ജനങ്ങള്‍ക്ക് ഏതാണ് സൗകര്യമെന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും സ്വകാര്യപ്രാക്ടീസ് അനുവദിക്കുക. മലയാളം ഒന്നാം ഭാഷയാക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ഈ വര്‍ഷം തന്നെ പൂര്‍ത്തിയാക്കും. ഇതു സംബന്ധിച്ചുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിന് മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ , കെ സി ജോസഫ്, പി ജെ ജോസഫ്, ടിഎം ജേക്കബ്ബ്, പി കെ അബ്ദുറബ്ബ് എന്നിവര്‍ അംഗങ്ങളായി സബ് കമ്മറ്റി രൂപീകരിച്ചു. മൂവാറ്റുപുഴയില്‍ സര്‍വ്വേ മാത്രമാണ് നടത്തുന്നത്; ഭൂമി ഏറ്റെടുക്കലല്ലെന്ന് ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു. അഴിമതിക്കെതിരെയുള്ള പേരാട്ടം ഉന്നതതലത്തില്‍ നിന്നു തന്നെ തുടങ്ങണം. കുഞ്ഞാലിക്കുട്ടി പ്രതിയാമോയെന്ന കാര്യം കോടതിയാണ് തീരുമാനിക്കേണ്ടത്. പരാതിക്കാര്‍ പോലുമില്ലാത്ത ഒരു കേസാണിതെന്നാണ് താന്‍ കേട്ടിട്ടുള്ളതെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ദേശാഭിമാനി 020611

ReplyDeleteയുഡിഎഫ് മന്ത്രിമാര്‍ക്കെതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങളെക്കുറിച്ച് തെളിവുതന്നാല്‍ അന്വേഷിക്കാമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ബാറുടമകള്‍ക്കുവേണ്ടി ബിവറേജസ് കോര്‍പറേഷന്റെ വിദേശമദ്യവില്‍പ്പനശാലകള്‍ വേണ്ടെന്നുവച്ചതും സ്വകാര്യ പ്രാക്ടീസ് പുനഃസ്ഥാപിക്കുമെന്ന പ്രഖ്യാപനവും മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫില്‍ നിയമനത്തിന് കോഴ വാങ്ങുന്നതും ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ ഗൗരവമായി കാണും. എന്നാല്‍ , തെളിവു തന്നാലേ അന്വേഷിക്കാനാകൂ. ആരെങ്കിലും പരാതി തരട്ടെയെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. തിരുവനന്തപുരം പ്രസ് ക്ലബ്ബിന്റെ മീറ്റ് ദ പ്രസ് പരിപാടിയില്‍ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. റേഷന്‍ ഡിപ്പോ അനുവദിക്കുന്നതിന് കോഴ വാങ്ങിയെന്ന കേസില്‍ മന്ത്രി അടൂര്‍ പ്രകാശ് കോടതിയില്‍ നേരിട്ട് ഹാജരാകണമെന്ന ഉത്തരവ് ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ പരാതിക്കാരനില്ലാത്ത കേസാണതെന്നായിരുന്നു മറുപടി. കെപിസിസി എക്സിക്യൂട്ടീവ് അംഗം എന്‍ കെ അബ്ദുറഹിമാനാണ് പരാതിക്കാരനെന്ന് ചൂണ്ടിക്കാണിച്ചപ്പോള്‍ കുറ്റക്കാരനാണോയെന്ന് കോടതി തീരുമാനിക്കട്ടെയെന്നായി മറുപടി. സ്വകാര്യ പ്രാക്ടീസ് നിരോധനം പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ല. സ്വകാര്യ പ്രാക്ടീസ് വേണമെന്നും വേണ്ടെന്നും അഭിപ്രായമുണ്ട്. സമൂഹത്തിന് നല്ലത് ഏതാണോയെന്ന് പഠിച്ചേ തീരുമാനമെടുക്കൂ. പ്രാക്ടീസ് പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കേരള മോചനയാത്രയില്‍ തനിക്ക് നിവേദനങ്ങള്‍ ലഭിച്ചിരുന്നു. മുഖ്യമന്ത്രിയെ മറികടന്ന് മന്ത്രിമാര്‍ നയം പ്രഖ്യാപിക്കുന്നില്ല. ബിവറേജസ് വില്‍പ്പനശാലകള്‍ വേണ്ടെന്നുവച്ചത് മദ്യവിരുദ്ധസമിതിയുടെ ആവശ്യംകൂടി പരിഗണിച്ചാണ്. കൂടുതല്‍ ബാര്‍ ലൈസന്‍സ് അനുവദിക്കുമെന്ന എക്സൈസ് മന്ത്രിയുടെ പ്രഖ്യാപനത്തെക്കുറിച്ചു ചോദിച്ചപ്പോള്‍ സ്റ്റാര്‍ ഹോട്ടലുകളിലാണ് ലൈസന്‍സ് നല്‍കുന്നതെന്നായിരുന്നു മറുപടി. പ്രധാനമന്ത്രിയെ ലോക്പാല്‍ ബില്ലിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തുന്നതു സംബന്ധിച്ച് ചോദിച്ചപ്പോള്‍ വ്യക്തമായ മറുപടി പറയാതെ ഉമ്മന്‍ചാണ്ടി ഒഴിഞ്ഞുമാറി. മുഖ്യമന്ത്രിമാരോട് അഭിപ്രായമാരാഞ്ഞാല്‍ തന്റെ നിലപാട് അറിയിക്കും. ഭരണം സുതാര്യവും അഴിമതിരഹിതവുമാക്കുന്നതിനായിരിക്കും മുന്‍ഗണന. അഴിമതിക്കേസുകളിലെ പ്രതികളെ മന്ത്രിമാരാക്കി സുതാര്യഭരണത്തെക്കുറിച്ച് അവകാശപ്പെടുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് അതേക്കുറിച്ച് പിന്നീട് പറയാമെന്നായിരുന്നു മറുപടി. നൂറുദിവസത്തെ കര്‍മപരിപാടികള്‍ക്ക് വ്യാഴാഴ്ച ചേരുന്ന പ്രത്യേക മന്ത്രിസഭായോഗം രൂപം നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
ReplyDelete