സര്‍ക്കാരുമായി നടത്തിയ ഒത്തുകളിയിലൂടെ കിട്ടിയ 65 പിജി മെറിറ്റ് സീറ്റ് സ്വാശ്രയ മെഡിക്കല്‍ കോളേജ് മാനേജ്മെന്റുകള്‍ 65 കോടി രൂപക്ക് വിറ്റു. 75 ലക്ഷംമുതല്‍ ഒന്നേകാല്‍ കോടി രൂപവരെ കോഴ വാങ്ങിയാണ് ഈ സീറ്റില്‍ പ്രവേശനം നല്‍കിയത്. പ്രവേശന പരീക്ഷ എഴുതി മെറിറ്റ് ലിസ്റ്റില്‍ സ്ഥാനം നേടിയ 65 എംബിബിഎസുകാര്‍ക്ക് കുറഞ്ഞ ചെലവില്‍ പിജി ചെയ്യാനുള്ള അവസരം ഇതോടെ നഷ്ടമായി. വഴിവിട്ട് സീറ്റ് നേടിയവരുടെ കൂട്ടത്തില്‍ ചില ഉന്നതരുടെ മക്കളും ഉണ്ട്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് എല്ലാ നടപടിക്രമവും പൂര്‍ത്തിയാക്കിയിട്ടും തുടര്‍നടപടി എടുക്കാതെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ മാനേജ്മെന്റുകളുമായി ഒത്തുകളിയ്ക്കുകയായിരുന്നു. ഈ സര്‍ക്കാര്‍ അധികാരമേറ്റ ഉടന്‍ ചില മാനേജ്മെന്റുകളുടെ പ്രതിനിധികള്‍ ഉന്നതരുമായി രഹസ്യചര്‍ച്ച നടത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് മാനേജ്മെന്റുകള്‍ക്ക് സര്‍ക്കാര്‍ സീറ്റ് വിറ്റ് ലാഭം കൊയ്യാന്‍ അവസരം ലഭിച്ചത്.
നാല് ക്രിസ്ത്യന്‍ മാനേജ്മെന്റുകള്‍ ഉള്‍പ്പെടെ 10 സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ കോളേജ് മാനേജ്മെന്റുകളും പരിയാരം സഹകരണ മെഡിക്കല്‍ കോളേജും ഈ വര്‍ഷം 50 ശതമാനം സീറ്റ് മെറിറ്റ് അടിസ്ഥാനത്തില്‍ നല്‍കാമെന്ന് സര്‍ക്കാരുമായി ധാരണയുണ്ടാക്കിയിരുന്നു. ഈ ധാരണയുടെ അടിസ്ഥാനത്തില്‍ കൂടിയാണ് കോളേജുകള്‍ക്ക് സര്‍ക്കാര്‍ പിജി കോഴ്സിന് എന്‍ഒസി നല്‍കിയത്. സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ 131 പിജി സീറ്റാണുള്ളത്. ഇതില്‍ 65 സീറ്റ് മെറിറ്റ് അടിസ്ഥാനത്തില്‍ നല്‍കാനായിരുന്നു ധാരണ. ഇതനുസരിച്ച് മെറിറ്റ് അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ലിസ്റ്റ് പ്രകാരം 50 ശതമാനം സീറ്റില്‍ പ്രവേശനം നല്‍കണമെന്ന് കാണിച്ച് മുന്‍സര്‍ക്കാരിന്റെ കാലത്ത് ഉത്തരവിറക്കുകയും ചെയ്തു. തുടര്‍ന്ന് സംസ്ഥാനത്തെ പിജി മെറിറ്റ് സീറ്റില്‍ ഏപ്രില്‍ 15ന് ആദ്യഘട്ട അലോട്ട്മെന്റ് നടത്തി. അടുത്ത ഘട്ട അലോട്ട്മെന്റ് നടക്കാനിരിക്കെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ അലോട്ട്മെന്റ് ജൂണ്‍ 30 വരെ സുപ്രീംകോടതി നീട്ടി. ഈ ഉത്തരവിന്റെ മറവിലാണ് സീറ്റുകള്‍ മാനേജ്മെന്റുകള്‍ക്ക് കൊള്ളയടിക്കാന്‍ സര്‍ക്കാര്‍ അവസരമൊരുക്കിയത്.
ഓള്‍ ഇന്ത്യാ ക്വാട്ടയിലെ സീറ്റ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ടാണ് സുപ്രീംകോടതി വിധി. ഇത് സ്വാശ്രയ സ്ഥാപനങ്ങളെ ബാധിക്കുന്നതല്ല. അതേസമയം, സ്വാശ്രയ കോളേജുകളിലെ പ്രവേശനം മെയ് 31നകം പൂര്‍ത്തിയാക്കണമെന്ന് നേരത്തെ സുപ്രീംകോടതി വിധി പുറപ്പെടുവിച്ചിരുന്നു. ഇതനുസരിച്ച് മെയ് 30നകം ഓപ്ഷന്‍ ചോദിച്ച് മെറിറ്റ് സീറ്റ് ലിസ്റ്റ് മാനേജ്മെന്റുകള്‍ക്ക് സര്‍ക്കാര്‍ നല്‍കണമായിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ലിസ്റ്റ് നല്‍കിയില്ല. അതു സംബന്ധിച്ച് എന്തെങ്കിലും തീരുമാനമെടുക്കുകയോ മാനേജ്‌മെന്റുമായി ചര്‍ച്ച നടത്തുകയോ ഉണ്ടായില്ല. ഈ പഴുതില്‍ പിറ്റേദിവസം തന്നെ, മെയ് 31ന്, മുഴുവന്‍ സീറ്റിലേക്കും മാനേജ്മെന്റ് പ്രവേശനം നടത്തി. എല്ലാം മുമ്പേ തയാറാക്കിയ തിരക്കഥ പോലെ നടന്നു.
സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ പിജി സീറ്റിന് ഒരു കോടി രൂപയാണ് ശരാശരി കോഴ. 65 സീറ്റില്‍ നിന്ന് 65 കോടി രൂപ ലാഭം. മാനേജ്മെന്റ് ക്വാട്ട, എന്‍ആര്‍ഐ ക്വാട്ട എന്നിവയുടെ വില്‍പ്പനക്ക് പുറമെയാണ് സര്‍ക്കാര്‍ ക്വാട്ടയിലെ സീറ്റും വില്‍പ്പനക്ക് ലഭിച്ചത്. മെയ് 18നാണ് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്. 23ന് പുതിയ ആരോഗ്യമന്ത്രി സ്ഥാനമേറ്റു. തൊട്ടടുത്ത ദിവസം മാനേജ്മെന്റ് പ്രതിനിധികളുമായി മന്ത്രി നടത്തിയ രഹസ്യചര്‍ച്ചയിലാണ് സര്‍ക്കാര്‍ സീറ്റുകള്‍ വിട്ടുകൊടുക്കാനുള്ള ധാരണയുണ്ടായത്. സ്ഥാനമേറ്റശേഷം ആരോഗ്യമന്ത്രി മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുമായി ഈ മേഖലയിലെ പ്രശ്നങ്ങളും വിശദമായി ചര്‍ച്ച ചെയ്തിരുന്നു. എന്നിട്ടും മെറിറ്റ് പിജി സീറ്റ് വിഷയത്തില്‍ തീരുമാനമെടുക്കാതെ മാറിനിന്നു.
ദേശാഭിമാനി 020611

ReplyDeleteസ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ പിജി മെറിറ്റ് അടിസ്ഥാനത്തില്‍ പ്രവേശനം നല്‍കേണ്ട 50 ശതമാനം സീറ്റുകളില്‍ മാനേജ്മെന്റുകള്‍ സ്വന്തം നിലയില്‍ പ്രവേശനം നടത്താനിടയാക്കിയത് സര്‍ക്കാരിന്റെ അലംഭാവംമൂലമാണെന്ന് മുന്‍ ആരോഗ്യ മന്ത്രി പി കെ ശ്രീമതി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഈ പ്രശ്നത്തില്‍ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണം. അര്‍ഹരായ എല്ലാ വിദ്യാര്‍ഥികള്‍ക്കും മെറിറ്റ് അടിസ്ഥാനത്തില്‍ പ്രവേശനം ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണം. മുന്‍ സര്‍ക്കാരിന്റെ ശക്തമായ നടപടിയിലൂടെയാണ് 50 ശതമാനം സീറ്റില്‍ മെറിറ്റ് അടിസ്ഥാനത്തില്‍ പ്രവേശനം നല്‍കാന്‍ മാനേജ്മെന്റുകള്‍ തയ്യാറായത്. പാവപ്പെട്ട എസ്സി-എസ്ടി വിഭാഗത്തിനുവരെ ഇതിന്റെ ആനുകൂല്യം ലഭിക്കും. കഴിഞ്ഞ സര്‍ക്കാര്‍ ഇത് സംബന്ധിച്ച ഉത്തരവ് ഇറക്കുകയുംചെയ്തു. ഈ സീറ്റുകളാണ് സര്‍ക്കാരിന്റെ പിടിപ്പുകേടിലൂടെ മാനേജ്മെന്റുകള്‍ കൈക്കലാക്കിയത്. മാനേജ്മെന്റ് ക്വോട്ടയില്‍ ഒരു സീറ്റിന് ഒരു കോടി രൂപവരെ ചില മാനേജ്മെന്റുകള്‍ ഈടാക്കുന്നുവെന്നാണ് അറിയുന്നതെന്നും പി കെ ശ്രീമതി പറഞ്ഞു.
ReplyDeleteസ്വാശ്രയ വിദ്യാഭ്യാസമേഖല പൂര്‍ണമായും കച്ചവടവല്‍ക്കരിക്കാനുള്ള മാനേജ്മെന്റ് നീക്കത്തില്‍ പ്രതിഷേധിച്ച് എസ്എഫ്ഐ വ്യാഴാഴ്ച കോലഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാര്‍ച്ച് നടത്തും. സംസ്ഥാന സര്‍ക്കാരും പി എ മുഹമ്മദ് കമീഷനും സ്വാശ്രയ മാനേജ്മെന്റുകളും ചേര്‍ന്ന് വിദ്യാഭ്യാസത്തിന്റെ സാമൂഹ്യനീതി തകര്‍ക്കാനും വിദ്യാഭ്യാസമേഖല കച്ചവടവല്‍ക്കരിക്കാനുമാണ് ശ്രമിക്കുന്നത്. മെറിറ്റും സാമൂഹ്യനീതിയും അട്ടിമറിച്ച് ഇഷ്ടംപോലെ ഫീസ് ഈടാക്കാനുള്ള മാനേജ്മെന്റ് നീക്കത്തില്‍ പ്രതിഷേധിച്ചാണ് മാര്‍ച്ച്. എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് കെ വി സുമേഷ് ഉദ്ഘാടനം ചെയ്യും. മാര്‍ച്ചും സമരവും വിജയിപ്പിക്കാന്‍ മുഴുവന്‍ വിദ്യാര്‍ഥികളും രംഗത്തിറങ്ങണമെന്ന് എസ്എഫ്ഐ ജില്ലാ കമ്മിറ്റി അഭ്യര്‍ഥിച്ചു.
ReplyDeleteസ്വാശ്രയ വിദ്യാഭ്യാസ മേഖല പൂര്‍ണമായും കച്ചവടവല്‍ക്കരിക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് വ്യാഴാഴ്ച എസ്എഫ്ഐ ജില്ലാ കമ്മിറ്റി നേതൃത്വത്തില്‍ പുഷ്പിരി മെഡിക്കല്‍ കോളേജിലേക്ക് മാര്‍ച്ച് നടത്തും. സംസ്ഥാന സര്‍ക്കാരും പി എ മുഹമ്മദ് കമ്മീഷനും സ്വാശ്രയ മാനേജ്മെന്റും ചേര്‍ന്ന് കോടതിയെ ഉപയോഗിച്ച് വിദ്യാഭ്യാസത്തിന്റെ സാമൂഹിക നീതി തകര്‍ക്കാനും വിദ്യാഭ്യാസ മേഖലയെ കച്ചവടവല്‍ക്കരിക്കാനുമാണ് ശ്രമിക്കുന്നത്. ഇപ്പോഴുണ്ടായ കോടതി ഉത്തരവിനെതിരെ സര്‍ക്കാരുംകമീഷനും ഉചിതമായ നിയമനടപടി സ്വീകരിക്കണം. പൂര്‍ണമായും മെറിറ്റ് അട്ടിമറിക്കാന്‍ ഇഷ്ടംപോലെ ഫീസ് ഈടാക്കാനുള്ള മാനേജ്മെന്റ് നീക്കത്തില്‍ പ്രതിഷേധിച്ച് സംഘടിപ്പിക്കുന്ന മാര്‍ച്ചില്‍ മുഴുവന്‍ വിദ്യാര്‍ഥികളും പങ്കെടുക്കണമെന്ന് എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് കെ ലതീഷ്, സെക്രട്ടറി പ്രകാശ് ബാബു എന്നിവര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
ReplyDelete