Thursday, June 16, 2011

പത്രപ്രവര്‍ത്തകരെ ആക്ഷേപിച്ച് ഐഎന്‍എസ് പരസ്യം

രാജ്യത്തെ പത്രപ്രവര്‍ത്തകരെ ആക്ഷേപിച്ച് ഇന്ത്യന്‍ ന്യൂസ്പേപ്പര്‍ സൊസൈറ്റി (ഐഎന്‍എസ്) പരസ്യം. ടൈംസ് ഓഫ് ഇന്ത്യ പത്രത്തിലാണ് ബുധനാഴ്ച പരസ്യം വന്നത്. പത്രപ്രവര്‍ത്തകരെ വിലയ്ക്കെടുക്കുന്നെന്ന തലക്കെട്ടോടെ അഞ്ച് കോളത്തിലാണ് പരസ്യം.

വേജ്ബോര്‍ഡെന്ന ജനാധിപത്യവിരുദ്ധ സ്ഥാപനത്തെ ഉപയോഗിച്ച് പത്രപ്രവര്‍ത്തകരെ സര്‍ക്കാര്‍വിലയ്ക്കെടുക്കുന്നുവെന്നാണ് ഐഎന്‍എസ് ആരോപണം. വേജ് ബോര്‍ഡ് ശുപാര്‍ശകള്‍ നടപ്പാക്കിയാല്‍ പത്രസ്ഥാപനങ്ങളിലെ ഡ്രൈവര്‍മാര്‍ക്കും അറ്റന്‍ഡര്‍മാര്‍ക്കും വരെ 40,000-50,000 ശമ്പളം ലഭിക്കും. രാജ്യത്തെ പട്ടാളക്കാര്‍ക്ക് ഇത്ര ശമ്പളമുണ്ടോ. സര്‍ക്കാരാണ് തങ്ങളുടെ ശമ്പളം കൂട്ടുന്നത് എന്നറിയുന്ന ഏതു പത്രപ്രവര്‍ത്തകനാണ് സര്‍ക്കാരിനെതിരെ എഴുതുക? പത്രങ്ങളെ തകര്‍ക്കാനേ ഈ ശുപാര്‍ശകള്‍ കാരണമാകൂവെന്ന് പരസ്യത്തില്‍ പറയുന്നു. ശുപാര്‍ശകള്‍ അബദ്ധമാണെന്നും പരസ്യത്തിലുണ്ട്.

ശുപാര്‍ശകള്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ട് മാധ്യമപ്രവര്‍ത്തകര്‍ പ്രക്ഷോഭം നടത്തുന്ന സാഹചര്യത്തിലാണ് പരസ്യം. വ്യാഴാഴ്ച ചേരുന്ന കേന്ദ്രമന്ത്രിസഭ വേജ്ബോര്‍ഡ് ശുപാര്‍ശ അംഗീകരിച്ചില്ലെങ്കില്‍ 17 മുതല്‍ ന്യൂഡല്‍ഹി ഐഎന്‍എസ് ഓഫീസിനു മുന്നില്‍ നിരാഹാരമിരിക്കുമെന്ന് പത്രപ്രവര്‍ത്തകരുടെ ഡല്‍ഹി യൂണിയന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിവര്‍ഷം 600 കോടി രൂപ ലാഭംകൊയ്യുന്ന ടൈംസ് ഓഫ് ഇന്ത്യ ഗ്രൂപ്പാണ് വേജ്ബോര്‍ഡിന് തടസ്സം നില്‍ക്കുന്നതെന്ന് യൂണിയന്‍ നേതാക്കള്‍ ആരോപിച്ചിരുന്നു.

ദേശാഭിമാനി 160611

1 comment:

  1. രാജ്യത്തെ പത്രപ്രവര്‍ത്തകരെ ആക്ഷേപിച്ച് ഇന്ത്യന്‍ ന്യൂസ്പേപ്പര്‍ സൊസൈറ്റി (ഐഎന്‍എസ്) പരസ്യം. ടൈംസ് ഓഫ് ഇന്ത്യ പത്രത്തിലാണ് ബുധനാഴ്ച പരസ്യം വന്നത്. പത്രപ്രവര്‍ത്തകരെ വിലയ്ക്കെടുക്കുന്നെന്ന തലക്കെട്ടോടെ അഞ്ച് കോളത്തിലാണ് പരസ്യം.

    ReplyDelete