ലോക്പാല്‍ ബില്ലിന്റെ കരട് തയ്യാറാക്കാന്‍ രൂപീകരിച്ച സമിതിയുടെ ഏഴാമത് യോഗവും തീരുമാനമാകാതെ പിരിഞ്ഞു. ലോക്പാല്‍ ബില്ലിന്റെ രണ്ടു കരട് ഉണ്ടാകുമെന്ന് ഉറപ്പായി. കേന്ദ്രസര്‍ക്കാര്‍ ഉദ്ദേശിക്കുന്നവിധത്തിലുള്ള ബില്ലും പ്രധാനമന്ത്രിയെക്കൂടി ബില്ലിന്റെ പരിധിയിലുള്‍പ്പെടുത്തി അണ്ണ ഹസാരെയുടെ നേതൃത്വത്തിലുള്ള സംഘം തയ്യാറാക്കുന്ന ബില്ലും. കേന്ദ്രസര്‍ക്കാര്‍ ലോക്പാല്‍ ബില്ലിനെ കൊല്ലാനാണ് ശ്രമിക്കുന്നതെന്ന് യോഗശേഷം അണ്ണ ഹസാരെയെ പിന്തുണയ്ക്കുന്ന സമിതി അംഗങ്ങള്‍ പറഞ്ഞു. രൂക്ഷമായ അഭിപ്രായവ്യത്യാസമാണ് യോഗത്തിലുണ്ടായതെന്ന് യോഗശേഷം ഇരുഭാഗത്തുനിന്നുള്ളവരും നടത്തിയ പ്രതികരണങ്ങളില്‍നിന്ന് വ്യക്തമായി.
നോര്‍ത്ത് ബ്ലോക്കില്‍ പ്രണബ് മുഖര്‍ജിയുടെ വസതിയില്‍ ബുധനാഴ്ച വൈകിട്ട് നാലിനായിരുന്നു യോഗം. ബില്ലിന്റെ പരിധിയില്‍ പ്രധാനമന്ത്രിയെ ഉള്‍പ്പെടുത്താനാകില്ലെന്ന് സര്‍ക്കാര്‍ ഉറച്ചുനിന്നതോടെ മറ്റൊരു കാര്യത്തിലേക്കും കടക്കാനാകാതെ ചര്‍ച്ച വഴിമുട്ടുകയായിരുന്നു. സമിതിയില്‍ എത്രപേര്‍ വേണം, എന്തായിരിക്കണം സമിതിയുടെ മാതൃക തുടങ്ങി അടിസ്ഥാനപ്രശ്നങ്ങള്‍പോലും തീരുമാനിക്കാനാകാതെയാണ് യോഗം പിരിഞ്ഞത്. ഇരുവിഭാഗവും അവരവരുടെ ഭാഗങ്ങള്‍ വിവരിച്ചെന്നും അന്തിമതീരുമാനം എടുത്തില്ലെന്നും യോഗത്തിനുശേഷം മന്ത്രി കപില്‍സിബല്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അടിസ്ഥാനപ്രശ്നങ്ങളില്‍ ധാരണയായിട്ടില്ല. 20നും 21നും വീണ്ടും യോഗം ചേരും. 30നുമുമ്പ് ധാരണയിലെത്തി ബില്‍ ക്യാബിനറ്റിന് നല്‍കാനാണ് ആലോചിക്കുന്നത്. പരസ്പരം കുറ്റപ്പെടുത്തുന്ന പ്രസ്താവനകള്‍ ഉണ്ടാകരുതെന്നും ധാരണയായിട്ടുണ്ടെന്നും കപില്‍ സിബല്‍ പറഞ്ഞു. എന്നാല്‍ , ഇത്തരം യോഗം പ്രഹസനം മാത്രമാണെന്നും കേന്ദ്ര സര്‍ക്കാര്‍ ബില്ലിനെ കൊല്ലുകയാണെന്നും പാനല്‍ അംഗങ്ങളായ പ്രശാന്തിഭൂഷനും അരവിന്ദ് കെജ്റിവാളും പറഞ്ഞു.
ദേശാഭിമാനി 170611

ReplyDelete