കൊല്ലം: ജന്മനാട്ടില്‍നിന്ന് പലായനം ചെയ്യേണ്ടിവന്ന വിശ്രുത ചിത്രകാരന് ഗ്രാമത്തിലെ ഗ്രന്ഥപ്പുരയില്‍ ഒരിടം. നീരാവില്‍ നവോദയം ഗ്രന്ഥശാലയിലെ ജയപാലപ്പണിക്കര്‍ ആര്‍ട്ട് ഗ്യാലറിയിലാണ് രണ്ട് അപൂര്‍വ പെയിന്റിങ്ങുകള്‍ മണ്‍മറഞ്ഞ ചിത്രകാരന്‍ എം എഫ് ഹുസൈന് സ്മരണാഞ്ജലിയാകുന്നത്. ഹുസൈന്‍ എണ്ണച്ചായത്തില്‍ രചിച്ച "മോഹച്ചിറകുകള്‍", "ലെനിന്‍" പെയിന്റിങ്ങുകള്‍ ദേശത്തിന്റെയും ഭാഷയുടെയും അതിരുകള്‍ കടന്ന് ചിത്രകാരന്‍ നേടിയ സമ്മതിയുടെ നേര്‍ച്ചിത്രങ്ങള്‍കൂടിയാണ്.
ഇന്തോ- റഷ്യന്‍ സൗഹൃദസമ്മേളനം ഡല്‍ഹിയില്‍ നടന്നപ്പോള്‍ എം എഫ് ഹുസൈന്‍ തത്സമയം വരച്ചതാണ് ലെനിനിന്റെ ചിത്രം. ചിത്രകലാപാരമ്പര്യമുള്ള തൃക്കടവൂരിന്റെ മണ്ണില്‍ നാട്ടുകാരനായ ചിത്രകാരന്‍ ജയപാലപ്പണിക്കരുടെ ഓര്‍മയ്ക്കായി 2008 മാര്‍ച്ച് അഞ്ചിനാണ് ഗ്രന്ഥശാലയില്‍ ആര്‍ട്ട് ഗ്യാലറി പ്രവര്‍ത്തനം തുടങ്ങിയത്. ജയപാലപ്പണിക്കര്‍ക്കും എം എഫ് ഹുസൈനും തമ്മില്‍ അടുത്ത ബന്ധമായിരുന്നു. പിക്കാസോയുടെ ആരാധകനായ എം എഫ് ഹുസൈന്റെ അവസാനകാലം വരെയുള്ള ചിത്രങ്ങളിലും ക്യൂബിക് ശൈലിയുടെ പ്രതിഫലനം കാണാം. എന്നാല്‍ , ക്യൂബിസത്തില്‍ തുടങ്ങിയ പണിക്കര്‍ പിന്നീട് തനതായ താന്ത്രിക് ശൈലിയിലേക്ക് ചുവടുമാറ്റി. മൊറോക്കോയില്‍ 1985ല്‍ നടന്ന അന്താരാഷ്ട്ര ചിത്രപ്രദര്‍ശനത്തില്‍ ഹുസൈനൊപ്പം പണിക്കരും പങ്കെടുത്തിരുന്നു. ഇവരെ രണ്ടുപേരെ മാത്രമാണ് ഇന്ത്യയില്‍നിന്ന് മേളയിലേക്ക് തെരഞ്ഞെടുത്തത്.
തനതുശൈലിയിലൂടെ ഇന്ത്യന്‍ ചിത്രകലാരംഗത്ത് തന്റേതായ സ്ഥാനമുറപ്പിച്ച ജയപാലപ്പണിക്കരുടെ പേരിലുള്ള ഏക സ്മാരകമാണ് ആര്‍ട്ട് ഗ്യാലറി. പണിക്കര്‍ക്ക് ജന്മനാടിന്റെ സ്മരണാഞ്ജലിയായി ഒരു സ്ഥാപനം വേണമെന്ന ഗ്രന്ഥശാലാ സെക്രട്ടറി എസ് നാസറിന്റെ ആഗ്രഹം സഫലീകൃതമായതില്‍ പാരീസ് വിശ്വനാഥന്റെ പങ്ക് വലുതാണ്. ലോക പ്രശസ്തരായ പത്ത് ചിത്രകാരന്മാരുടെ പെയിന്റിങ്ങുകളുടെ പ്രതി അദ്ദേഹം പാരീസില്‍നിന്ന് എത്തിച്ചുകൊടുത്തു. ചിത്രകാരന്‍ ആശ്രാമം സന്തോഷിന്റെ സഹായത്തോടെ മൂന്നു നിലയിലായി ജയപാലപ്പണിക്കര്‍ ആര്‍ട്ട് ഗ്യാലറി യാഥാര്‍ഥ്യമായി. ജയപാലപ്പണിക്കരുടെ പ്രശസ്തമായ "പരിമാണം" ഉള്‍പ്പെടെ ഒട്ടുമിക്ക പെയിന്റിങ്ങുകളും ഗ്യാലറിയിലുണ്ട്. നൂറു ചിത്രങ്ങള്‍ തികയ്ക്കുകയാണ് ഗ്രന്ഥശാലാ ഭാരവാഹികളുടെ ലക്ഷ്യം. ഗ്രാമീണ ഗ്രന്ഥശാലയില്‍ ഇത്ര വിപുലമായൊരു ആര്‍ട്ട് ഗ്യാലറി മറ്റെങ്ങും ഉണ്ടായെന്നുവരില്ല.
ദേശാഭിമാനി 190611
ജന്മനാട്ടില്‍നിന്ന് പലായനം ചെയ്യേണ്ടിവന്ന വിശ്രുത ചിത്രകാരന് ഗ്രാമത്തിലെ ഗ്രന്ഥപ്പുരയില്‍ ഒരിടം. നീരാവില്‍ നവോദയം ഗ്രന്ഥശാലയിലെ ജയപാലപ്പണിക്കര്‍ ആര്‍ട്ട് ഗ്യാലറിയിലാണ് രണ്ട് അപൂര്‍വ പെയിന്റിങ്ങുകള്‍ മണ്‍മറഞ്ഞ ചിത്രകാരന്‍ എം എഫ് ഹുസൈന് സ്മരണാഞ്ജലിയാകുന്നത്. ഹുസൈന്‍ എണ്ണച്ചായത്തില്‍ രചിച്ച "മോഹച്ചിറകുകള്‍", "ലെനിന്‍" പെയിന്റിങ്ങുകള്‍ ദേശത്തിന്റെയും ഭാഷയുടെയും അതിരുകള്‍ കടന്ന് ചിത്രകാരന്‍ നേടിയ സമ്മതിയുടെ നേര്‍ച്ചിത്രങ്ങള്‍കൂടിയാണ്.
ReplyDelete