Sunday, June 19, 2011

എല്‍ഡിഎഫിന്റെ തീരുമാനം യുഡിഎഫിന്റെ കര്‍മ്മപരിപാടിയായി

കൊയിലാണ്ടി: എല്‍ഡിഎഫ് ഭരണകാലത്തെ തീരുമാനം യുഡിഎഫ് മന്ത്രിസഭയുടെ നൂറുദിന കര്‍മ്മപരിപാടിയായി മാറിയത് ചര്‍ച്ചയായി. ജില്ലയിലെ 566 കുടുംബങ്ങള്‍ക്ക് പട്ടയം വിതരണം നടത്താന്‍ തെരഞ്ഞെടുപ്പിന് മുമ്പേ തീരുമാനമായതാണ്. തെരഞ്ഞെടുപ്പായതോടെ നടത്താന്‍ കഴിയാതിരുന്ന വിതരണ പരിപാടിയാണ് ഇപ്പോള്‍ യുഡിഎഫിന്റെ നൂറുദിന കര്‍മ്മപരിപാടിയാക്കിയത്.

പരിപാടി ഉദ്ഘാടനം ചെയ്യേണ്ടിയിരുന്ന റവന്യുമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും മുഖ്യാതിഥിയായ മന്ത്രി എം കെ മുനീറും പരിപാടിക്കെത്തിയില്ല. ജില്ലയിലെ ഏറ്റവും പ്രധാന പരിപാടിയായിട്ടും മന്ത്രിമാര്‍ എത്താതിരുന്നത് യുഡിഎഫ് അണികളില്‍ മ്ലാനതയുണ്ടാക്കി. ചടങ്ങില്‍ ധനസഹായവിതരണം നടത്തേണ്ടിയിരുന്ന കേന്ദ്ര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. എം പി മാരായ എം കെ രാഘവനും എം ഐ ഷാനവാസും ചടങ്ങിലെത്തിയില്ല. ജില്ലയിലെ യുഡിഎഫിന്റെ ആകെയുള്ള രണ്ട് എംഎല്‍എ മാരായ സി മോയിന്‍കുട്ടിയും എ ഉമ്മറും ചടങ്ങില്‍ പങ്കെടുക്കാത്തതും ശ്രദ്ധേയമായി.

deshabhimani 190611

1 comment:

  1. എല്‍ഡിഎഫ് ഭരണകാലത്തെ തീരുമാനം യുഡിഎഫ് മന്ത്രിസഭയുടെ നൂറുദിന കര്‍മ്മപരിപാടിയായി മാറിയത് ചര്‍ച്ചയായി. ജില്ലയിലെ 566 കുടുംബങ്ങള്‍ക്ക് പട്ടയം വിതരണം നടത്താന്‍ തെരഞ്ഞെടുപ്പിന് മുമ്പേ തീരുമാനമായതാണ്. തെരഞ്ഞെടുപ്പായതോടെ നടത്താന്‍ കഴിയാതിരുന്ന വിതരണ പരിപാടിയാണ് ഇപ്പോള്‍ യുഡിഎഫിന്റെ നൂറുദിന കര്‍മ്മപരിപാടിയാക്കിയത്.

    ReplyDelete