മെഡിക്കല്‍ പിജി മെറിറ്റ് സീറ്റുകള്‍ സ്വാശ്രയ മെഡിക്കല്‍ കോളേജ് മാനേജ്മെന്റുകള്‍ മറിച്ചുവിറ്റത് ഹൈക്കോടതി തടഞ്ഞതിലൂടെ പുറത്തായത് സര്‍ക്കാരും മാനേജ്മെന്റുകളും നടത്തിയ ഒത്തുകളി. 75 ലക്ഷംമുതല്‍ ഒന്നേകാല്‍ക്കോടി രൂപവരെ കോഴ വാങ്ങിയാണ് ഈ സീറ്റുകളില്‍ മാനേജ്മെന്റുകള്‍ പ്രവേശനം നടത്തിയത്. മെറിറ്റും സാമൂഹ്യനീതിയും ഉറപ്പാക്കാന്‍ മുന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ കീഴ്മേല്‍ മറിച്ചാണ് ഈ സര്‍ക്കാര്‍ മാനേജ്മെന്റുകള്‍ക്ക് 65 കോടിയിലേറെ രൂപ കൊള്ളയടിക്കാന്‍ അവസരം ഒരുക്കിയത്.
നാലു ക്രിസ്ത്യന്‍ മാനേജ്മെന്റ് ഉള്‍പ്പെടെ പിജി കോഴ്സുകള്‍ അനുവദിച്ച എല്ലാ സ്വകാര്യ സ്വാശ്രയ മാനേജ്മെന്റും ഈ വര്‍ഷത്തെ പ്രവേശനത്തിന് 50 ശതമാനം സീറ്റ് മെറിറ്റടിസ്ഥാനത്തില്‍ നല്‍കാമെന്ന് സര്‍ക്കാരുമായി ധാരണയുണ്ടാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലും കൂടിയാണ് കോളേജുകള്‍ക്ക് പിജി കോഴ്സിന് എന്‍ഒസി നല്‍കിയത്. ഇങ്ങനെ അനുവദിച്ച 131 സീറ്റില്‍ 65 സീറ്റ് മെറിറ്റടിസ്ഥാനത്തില്‍ നല്‍കേണ്ടതായിരുന്നു. പ്രവേശനപരീക്ഷാ കമീഷണറേറ്റ് പ്രവേശനപരീക്ഷ നടത്തുകയും റാങ്ക്ലിസ്റ്റ് തയ്യാറാക്കുകയും ചെയ്തു. ഈ ലിസ്റ്റില്‍നിന്ന് 50 ശതമാനം സീറ്റില്‍ മെറിറ്റ് ഫീസില്‍ പ്രവേശനം നല്‍കണമെന്നു കാണിച്ച് മുന്‍സര്‍ക്കാരിന്റെ കാലത്ത് ഉത്തരവിറക്കി. തുടര്‍ന്ന്, സംസ്ഥാനത്തെ പിജി മെറിറ്റ് സീറ്റില്‍ ഏപ്രില്‍ 15ന് ആദ്യഘട്ട അലോട്ട്മെന്റ് നടത്തി. ആദ്യഘട്ടമായതിനാല്‍ വിദ്യാര്‍ഥികള്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍ തെരഞ്ഞെടുത്തു. അടുത്തഘട്ട അലോട്ട്മെന്റ് നടക്കാനിരിക്കെ രാജ്യത്തെ മെഡിക്കല്‍ കോളേജുകളിലെ അലോട്ട്മെന്റ് ജൂണ്‍ 30 വരെ സുപ്രീംകോടതി നീട്ടി. ഓള്‍ ഇന്ത്യാ ക്വോട്ടയിലെ സീറ്റ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ടാണ് വിധി.
ഇത് മറച്ചുവച്ച് സ്വാശ്രയ കോളേജുകളിലെ പ്രവേശനം മെയ് 31നകം പൂര്‍ത്തിയാക്കണമെന്ന മുന്‍ സുപ്രീംകോടതി വിധി ചൂണ്ടിക്കാട്ടിയാണ് മാനേജ്മെന്റുകള്‍ സീറ്റ് തട്ടിയെടുത്തത്. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ആരോഗ്യമന്ത്രിയുമായി മാനേജ്മെന്റ് പ്രതിനിധികള്‍ വിഷയം ചര്‍ച്ചചെയ്തു. സര്‍ക്കാര്‍ മെയ് 30നകം വിദ്യാര്‍ഥികളെ തന്നില്ലെങ്കില്‍ സ്വന്തംനിലയില്‍ പ്രവേശനം നടത്തുമെന്നും മാനേജ്മെന്റ് പ്രതിനിധികള്‍ അറിയിച്ചിരുന്നു. എന്നാല്‍ , മന്ത്രിയും ഉദ്യോഗസ്ഥമേധാവികളും നിസ്സംഗ നിലപാട് സ്വീകരിച്ചു. ഈ അവസരം മാനേജ്മെന്റുകള്‍ മുതലെടുത്തു. കൂട്ടത്തില്‍ രണ്ടു മന്ത്രിമാരുടെ മക്കള്‍ക്കും പ്രവേശനം നല്‍കിയതായി പരാതി ഉയര്‍ന്നു.
സ്വാശ്രയ മെഡി. കോളേജുകള്‍ക്ക് മുഹമ്മദ്കമ്മിറ്റി നോട്ടീസ്
ജസ്റ്റിസ് മുഹമ്മദ്കമ്മിറ്റി മുമ്പാകെ പ്രോസ്പെക്ട്സും പ്രവേശന നടപടികളും ഹാജരാക്കാതെ മെഡിക്കല്‍ പിജി പ്രവേശനം നടത്തിയ സ്വാശ്രയ മെഡിക്കല്‍ കോളേജ് മാനേജ്മെന്റുകള്‍ക്ക് മുഹമ്മദ്കമ്മിറ്റിയുടെ പ്രവേശന മേല്‍നോട്ടസമിതി നോട്ടീസ് അയച്ചു. തിരുവനന്തപുരം വെഞ്ഞാറമൂട് ശ്രീ ഗോകുലം മെഡിക്കല്‍ കോളേജ് ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ , കാരക്കോണം ഡോ. സോമര്‍വെല്‍ മെമ്മോറിയല്‍ സിഎസ്ഐ മെഡിക്കല്‍ കോളേജ്, പാലക്കാട് വിളയോടി കരുണാ മെഡിക്കല്‍ കോളേജ്, പെരിന്തല്‍മണ്ണ എംഇഎസ് മെഡിക്കല്‍ കോളേജ്, അഞ്ചരക്കണ്ടി കണ്ണൂര്‍ മെഡിക്കല്‍ കോളേജ്, കണ്ണൂര്‍ പരിയാരം അക്കാദമി ഓഫ് മെഡിക്കല്‍ സയന്‍സ് എന്നീ കോളേജ് മാനേജുമെന്റുകള്‍ക്കാണ് നോട്ടീസ് അയച്ചത്. കരട് പ്രോസ്പെക്ടസിന്റെ ആറു കോപ്പിയും പ്രവേശന നടപടികളുടെ വിശദവിവരങ്ങളും സമര്‍പ്പിക്കണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയത്. ക്രിസ്ത്യന്‍ മാനേജ്മെന്റിനു കീഴിലെ നാല് കോളേജ് മാനേജ്മെന്റുകള്‍ ഈ നടപടി പാലിച്ചിരുന്നെങ്കിലും ഇവര്‍ക്കു നേരത്തെ നോട്ടീസ് നല്‍കി.പ്രവേശനം സുതാര്യമല്ലാത്തതിനും പ്രോസ്പെക്ടസില്‍ തെറ്റായ വിവരങ്ങള്‍ നല്‍കി കമ്മിറ്റിയെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചതിനുമാണ് നോട്ടീസ്.
deshabhimani 070611

ReplyDelete