അഴിമതിവിരുദ്ധ സമരത്തിന്റെ പേരില്‍ ഡല്‍ഹിയിലുണ്ടായ കുഴപ്പങ്ങള്‍ക്കെല്ലാം ഉത്തരവാദി രാംദേവാണെന്ന് പുരി ശങ്കരാചാര്യ അധോക്ഷജാനന്ദ് ദേവ്. കാവിക്കൊള്ളയ്ക്ക് രാംദേവ് മറുപടി പറയേണ്ടിവരുമെന്നു പറഞ്ഞ ശങ്കരാചാര്യര്‍ രാംലീല മൈതാനിയിലെ പൊലീസ് നടപടിയില്‍ സര്‍ക്കാരിന് പിന്തുണ വാഗ്ദാനംചെയ്തു. തലസ്ഥാനത്തുണ്ടായ എല്ലാ ബുദ്ധിമുട്ടുകള്‍ക്കും രാംദേവാണ് ഉത്തരവാദി. സര്‍ക്കാരുമായി രഹസ്യധാരണയുണ്ടാക്കിയത് അദ്ദേഹം അനുയായികളില്‍നിന്ന് മറച്ചുവച്ചു. ഇതുമൂലമുണ്ടായ കുഴപ്പങ്ങള്‍ക്ക് അദ്ദേഹം അനുയായികളോട് മാപ്പ് പറയണം. ഇപ്പോള്‍ സംഭവിച്ചതെല്ലാം നല്ലതിനാണ്. രാംദേവിന്റെ പ്രവര്‍ത്തനങ്ങള്‍ സന്യാസത്തിന്റെ അടിസ്ഥാന തത്വങ്ങളെ തകര്‍ക്കുന്നതാണ്. വാണിജ്യ താല്‍പ്പര്യങ്ങള്‍ വെടിഞ്ഞവരാകണം ഗുരുക്കന്മാരും സന്യാസികളും. രാംദേവ് കാവി ധരിക്കരുത്. കാവിയെ രാംദേവ് ദുരുപയോഗിക്കുകയാണ്- അധോക്ഷജാനന്ദ് ദേവ് പറഞ്ഞു.
deshabhimani 070611
deshabhimani 070611
അഴിമതിവിരുദ്ധ സമരത്തിന്റെ പേരില്‍ ഡല്‍ഹിയിലുണ്ടായ കുഴപ്പങ്ങള്‍ക്കെല്ലാം ഉത്തരവാദി രാംദേവാണെന്ന് പുരി ശങ്കരാചാര്യ അധോക്ഷജാനന്ദ് ദേവ്. കാവിക്കൊള്ളയ്ക്ക് രാംദേവ് മറുപടി പറയേണ്ടിവരുമെന്നു പറഞ്ഞ ശങ്കരാചാര്യര്‍ രാംലീല മൈതാനിയിലെ പൊലീസ് നടപടിയില്‍ സര്‍ക്കാരിന് പിന്തുണ വാഗ്ദാനംചെയ്തു.
ReplyDelete