തിരുവനന്തപുരം: സംസ്ഥാനത്തെ 40,000 ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികളുടെ പരീക്ഷാഫലം മാറ്റി മറിച്ച് ആശയക്കുഴപ്പം സൃഷ്ടിച്ച സംഭവത്തില്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷാവിഭാഗം ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് സൂചന. അതേസമയം പരീക്ഷാഫലത്തില്‍ പിഴവ് വരുത്താന്‍ ബോധപൂര്‍വമായ ശ്രമങ്ങള്‍ നടന്നിട്ടുണ്ടോ എന്ന കാര്യത്തിലും സംശയമുയര്‍ന്നിട്ടുണ്ട്. ഏതാനും വിദ്യാര്‍ഥികളുടെ മാര്‍ക്കില്‍ തിരിമറി നടത്താന്‍ വേണ്ടി നടത്തിയ അട്ടിമറിയാണോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ സമഗ്രമായ അന്വേഷണത്തിലൂടെ മാത്രമേ പുറത്തുവരികയുള്ളൂ. ഹയര്‍സെക്കന്‍ഡറി ഡയറക്ടറേറ്റിലെ അക്കാദമിക്, പരീക്ഷാ വിഭാഗങ്ങള്‍ തമ്മിലുള്ള ഏകോപനമില്ലായ്മയ്ക്ക് പുറമേ പരീക്ഷാഫലം തയ്യാറാക്കുന്നതിന് മേല്‍നോട്ടം വഹിച്ച കേന്ദ്രസ്ഥാപനമായ എന്‍ ഐ സിയും ഡയറക്ടറേറ്റും തമ്മിലുള്ള ധാരണയില്ലായ്മയും പ്രശ്‌നങ്ങള്‍ക്ക് വഴിവെച്ചിട്ടുണ്ട് എന്നാണ് കരുതേണ്ടത്. എന്നാല്‍ ഈ സംഭവത്തിന്റെ പേരില്‍ എന്‍ ഐ സിയെ പഴിചാരുന്നതില്‍ അര്‍ഥമില്ലെന്ന് എന്‍ ഐസിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറയുന്നു. പരീക്ഷാഫലം തയ്യാറാക്കുന്നതിനാവശ്യമായ സോഫ്റ്റ്‌വെയര്‍ തയ്യാറാക്കി നല്‍കുകയും പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുമായാണ് എന്‍ ഐ സി ചെയ്തത്. മാര്‍ക്ക് ചേര്‍ത്തപ്പോഴുണ്ടായ പിഴവാണ് ഈ സംഭവത്തിന് വഴിവെച്ചത് എന്നിരിക്കെ ഡേറ്റാ എന്‍ട്രി നടത്തിയ ഡയറക്ടറേറ്റാണ് പ്രതിക്കൂട്ടിലുള്ളത്. എന്‍ ഐ സിയുടെ സോഫ്റ്റ്‌വെയറിന് ഏതെങ്കിലും തരത്തിലുള്ള പിഴവ് ഉണ്ടായതായി ഡയറക്ടറേറ്റും പറയുന്നില്ല. മാത്രവുമല്ല പിഴവ് പറ്റിയത് എന്‍ ഐ സിക്കാണെന്ന വിദ്യാഭ്യാസമന്ത്രിയുടെ വാദം ശരിവെക്കുന്ന തരത്തില്‍ വിശദീകരണം നല്‍കാനും വകുപ്പിന് കഴിഞ്ഞിട്ടില്ല.
എഞ്ചിനിയറിംഗ് പ്രവേശനത്തിന് പ്ലസ്ടു മാര്‍ക്ക് കൂടി പരിഗണിക്കുന്നതിനാല്‍ ഈ വര്‍ഷം മാത്സ്, ഫിസിക്‌സ്, കെമിസ്ട്രി വിഷയങ്ങളുടെ മൂല്യനിര്‍ണയം അതീവ ശ്രദ്ധയോടെയാണ് നടത്തിയത്. ഓരോ മാര്‍ക്കും നിര്‍ണായകമാകും എന്ന് കണക്കിലെടുത്താണ് ഈ തീരുമാനം. കഴിഞ്ഞ സര്‍ക്കാരിന്റെ തീരുമാനപ്രകാരം മൂല്യനിര്‍ണയം തികച്ചും കുറ്റമറ്റതാക്കുന്നതിന് ചില ഉത്തരക്കടലാസ് മൂന്നുതവണ വരെ പരിശോധിച്ചിരുന്നു. ഇത്തരത്തില്‍ പരിശോധിച്ചശേഷമാണ് മെയ് 20ന് പരീക്ഷാഫലം പ്രസിദ്ധീകരിച്ചത്. എന്നാല്‍ 6388 വിദ്യാര്‍ഥികളുടെ പരീക്ഷാഫലത്തില്‍ ഗ്രേസ് മാര്‍ക്ക്, മോഡറേഷന്‍ എന്നിവ ചേര്‍ത്തിരുന്നില്ല. ഇത് പരിശോധിച്ച് തിരുത്തിയപ്പോഴാണ് കുഴപ്പമുണ്ടായത്. ഈ 6388 പേരുടെ ഫലം തിരുത്തുന്നതിന് പകരം പരീക്ഷ എഴുതിയ 3,83,000 വിദ്യാര്‍ഥികളുടെ മാര്‍ക്കിലിസ്റ്റില്‍ ഇടപെടുകയായിരുന്നു. ഇതോടെയാണ് ഏകദേശം 40,000 വിദ്യാര്‍ഥികളുടെ മാര്‍ക്കുകള്‍ മാറിമറിഞ്ഞത്. ഈ തെറ്റ് തിരുത്തിയതോടെ 6388 പേരുടെ മാര്‍ക്കുകളില്‍ മാറ്റം വന്നു. ഇതില്‍ 1500 പേരുടെ ഫലം നേരത്തെ പ്രസിദ്ധീകരിച്ചിരുന്നില്ല.
വിദ്യാഭ്യാസവകുപ്പിന് കഴിഞ്ഞ രണ്ട് ദിവസങ്ങളായി ഇതുമായി ബന്ധപ്പെട്ട നിരവധി പരാതികളാണ് ലഭിച്ചിട്ടുള്ളത്. അതേസമയം തെറ്റുതിരുത്തിയ സമ്പൂര്‍ണമായ പരാക്ഷാഫലം രാത്രി വൈകിയും പ്രസിദ്ധീകരിക്കാനായിട്ടില്ല. ഇന്നു ഉച്ചയോടെ മാത്രമേ ഫലം പ്രസിദ്ധകരിക്കുകയുള്ളൂവെന്ന് അധികൃതര്‍ അറിയിച്ചു.സംഭവവുമായി ബന്ധപ്പെട്ടുള്ള റിപ്പോര്‍ട്ട് ഹയര്‍സെക്കന്‍ഡറിയുടെ ചുമതലയുള്ള പൊതുവിദ്യാഭ്യാസ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ് ഇന്നലെ സര്‍ക്കാരിന് സമര്‍പ്പിച്ചു. ഹയര്‍സെക്കന്‍ഡറി വിഭാഗത്തിലെ ജീവനക്കാരുടെ കുറവും സാങ്കേതികമായ പിഴവുമാണ് പ്ലസ്ടു ഫലത്തിലെ അപാകതയ്ക്ക്കാരണമായതെന്ന സൂചനയാണ് റിപ്പോര്‍ട്ടിലുള്ളത്.
പ്ലസ്ടു പരീക്ഷാഫലം: കൈപ്പിഴ പറ്റിയത് നാഷണല്‍ ഇന്‍ഫോമാറ്റിക്‌സ് സെന്ററിനെന്ന് ഡി പി ഐ
തിരുവനന്തപുരം: നാഷണല്‍ ഇന്‍ഫോമാറ്റിക്‌സ് സെന്റര്‍ വിദഗ്ധര്‍ക്കുണ്ടായ കൈപ്പിഴയാണ് പ്ലസ്ടു പരീക്ഷാഫലം പരിഷ്‌കരിച്ച് പ്രസിദ്ധീകരിച്ചപ്പോഴുണ്ടായ അപാകതയ്ക്ക് കാരണമെന്ന് ഡി.പി.ഐയുടെ റിപ്പോര്‍ട്ട്. മോഡറേഷന്‍ നല്‍കിയത് പരിഗണിക്കാതെ ഫലം പ്രസിദ്ധീകരിച്ചതാണ് ആദ്യം വിജയിച്ചവര്‍ പിന്നീട് തോല്‍ക്കാന്‍ കാരണമായതെന്നും ചീഫ് സെക്രട്ടറിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
ഹയര്‍ സെക്കന്‍ഡറി ഡയറക്ടറുടെ ചുമതലയുള്ള പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എ.പി.എം മുഹമ്മദ് ഹനീഷ് ഇന്നലെയാണ് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പരീക്ഷാഫലം പരിഷ്‌കരിക്കാനും പാകപ്പിഴ കടന്നുകൂടാനുമുണ്ടായ സാഹചര്യം, ആശയക്കുഴപ്പം പരിഹരിക്കുന്നതിന് ചെയ്ത കാര്യങ്ങള്‍ തുടങ്ങിയവയെല്ലാം റിപ്പോര്‍ട്ടില്‍ വിശദീകരിച്ചിട്ടുണ്ട്. ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം മേയ് 20ന് പ്രഖ്യാപിക്കുകയും അത് വെബ്‌സൈറ്റില്‍ നല്‍കുകയും ചെയ്തതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ ഫലം പത്ത് ദിവസത്തോളം വെബ്‌സൈറ്റിലുണ്ടായിരുന്നു. ഗ്രേസ് മാര്‍ക്ക് നല്‍കിയതില്‍ അപാകതയുണ്ടെന്ന് പരാതിപ്പെട്ട് നിരവധി വിദ്യാര്‍ഥികള്‍ ഡയറക്ടറേറ്റിനെ സമീപിച്ചു. ഇതോടൊപ്പം വിവിധ കാരണങ്ങളാല്‍ തടഞ്ഞുവച്ച ആയിരത്തോളം വിദ്യാര്‍ഥികളുടെ ഫലം പ്രസിദ്ധീകരിക്കാനും തീരുമാനിച്ചു. ഇതിനായിട്ടാണ് പരീക്ഷാഫലം പരിഷ്‌കരിച്ചത്. എന്നാല്‍ ഇതിന്റെ നടപടി ക്രമത്തില്‍ ചില പാകപ്പിഴകള്‍ സംഭവിച്ചു. പരീക്ഷാഫലം തയറാക്കുന്നതില്‍ സാങ്കേതിക സഹായം നല്‍കിയ നാഷണല്‍ ഇന്‍ഫോമാറ്റിക്‌സ് സെന്ററിലെ വിദഗ്ധര്‍ക്ക് കൈപ്പിഴ പറ്റിയതാണ്.
പ്ലസ്ടുവിന് ഒന്‍പത് മാര്‍ക്ക് മോഡറേഷന്‍ നല്‍കിയിരുന്നു. ഇത് കണക്കാക്കാതെയാണ് നാഷണല്‍ ഇന്‍ഫോമാറ്റിക്‌സ് സെന്റര്‍ പരീക്ഷാ ഫലം തയാറാക്കിയത്. പരിഷ്‌കരിച്ച ഫലം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചതോടെ ആദ്യ ഫലത്തില്‍ വിജയിച്ച പലരും തോറ്റു.
തെറ്റ് ഉടനടി കണ്ടെത്തുകയും വെബ്‌സൈറ്റ് മരവിപ്പിക്കുകയുമുണ്ടായി. 24 മണിക്കൂറിനുള്ളില്‍ തെറ്റ് തിരുത്താനും അപാകതയുണ്ടായ 6388 വിദ്യാര്‍ഥികളുടെ ഫലം പ്രത്യേകം പ്രസിദ്ധപ്പെടുത്താനും കഴിഞ്ഞതായി റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു. മറ്റ് വിദ്യാര്‍ഥികളുടെ ഫലത്തില്‍ ഒരു മാറ്റവുമില്ല. ഇക്കാര്യം വിദ്യാര്‍ഥികളെ അറിയിക്കാന്‍ വെബ്‌സൈറ്റില്‍ പ്രത്യേകം സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
12 പ്ലസ് ടു വിദ്യാര്‍ഥികളുടെ പരീക്ഷാഫലം തടഞ്ഞുവച്ചു
തിരുവനന്തപുരം: ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം പുന:പ്രസിദ്ധീകരിച്ചതുമായി ബന്ധപ്പെട്ട വിവാദം ആളിപ്പടരുന്നതിനിടെ കൊല്ലം ജില്ലയിലെ ഒരു സ്‌കൂളില്‍ പരീക്ഷയെഴുതിയ 12 വിദ്യാര്‍ഥികളുടെ പരീക്ഷാഫലം അധികൃതര്‍ തടഞ്ഞുവച്ചു. നോര്‍ത്ത് തഴവ ബി ജെ എസ് എം മഠത്തില്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഒരു ഹാളില്‍ പരീക്ഷയെഴുതിയ 12 വിദ്യാര്‍ഥികളുടെ ഫലമാണ് അധികൃതര്‍ തടഞ്ഞുവച്ചത്. ഈ വിദ്യാര്‍ഥികളുടെ കണക്ക് പരീക്ഷയുടെ ഉത്തരക്കടലാസ് മൂല്യനിര്‍ണയത്തിന് വിധേയമാക്കിയപ്പോള്‍ ശരിയും തെറ്റും ഒരേ ക്രമത്തില്‍ ആവര്‍ത്തിച്ചതായി അധികൃതര്‍ കണ്ടെത്തി.
വിദ്യാര്‍ഥികള്‍ കോപ്പയടി നടത്തുകയോ ഇവര്‍ക്ക് പുറത്തു നിന്നുള്ള ആരുടെയെങ്കിലും സഹായം ലഭിക്കുകയോ ചെയതിട്ടുണ്ടെന്നുള്ള സംശയത്തെ തുടര്‍ന്ന് 12 പേരുടെയും ഉത്തരക്കടലാസുകള്‍ പുനര്‍മൂല്യ നിര്‍ണയം നടത്തി. ശരിയുത്തരങ്ങളും തെറ്റായ ഉത്തരങ്ങളും എല്ലാവരും ഒരേ ക്രമത്തില്‍ എഴുതിയത് കണ്ടെത്തിയതിനെത്തുടര്‍ന്ന് കഴിഞ്ഞ മെയ് 26ന് രക്ഷിതാക്കളെയും വിദ്യാര്‍ഥികളെയും പരീക്ഷാ ഭവനില്‍ വിളിച്ച് വരുത്തി.
എല്ലാവരും ഒരു പോലെ ശരിയുത്തരമെഴുതിയ സംശയകരമായ ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തി വീണ്ടും പരീക്ഷയെഴുതിച്ചപ്പോള്‍ വിദ്യാര്‍ഥികള്‍ക്ക് ശരി ഉത്തരമെഴുതാന്‍ കഴിഞ്ഞിരുന്നില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. ഇതേത്തുടര്‍ന്നാണ് വിദ്യാര്‍ഥികളുടെ ഫലം തടഞ്ഞുവച്ചത്.
ഹയര്‍സെക്കന്‍ഡറി ഡയറക്ടറേറ്റ് വിദ്യാര്‍ഥികളുടെ ഫലം അന്യായമായി തടഞ്ഞുവെച്ചന്ന് ആരോപിച്ച് വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ ഇന്നലെ പരീക്ഷാ ഭവനിലെത്തി ബഹളംവെച്ചു. പരീക്ഷാഫലം തടഞ്ഞുവെച്ച 12 വിദ്യാര്‍ഥികളില്‍ ഹയര്‍സെക്കന്‍ഡറി ഓഫീസിലെ ഉദ്യോഗസ്ഥന്റെ ബന്ധുവായ ഒരു വിദ്യാര്‍ഥിയുടെ മാര്‍ക്ക് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചെന്നും രക്ഷിതാക്കള്‍ ആരോപിച്ചു. എന്നാല്‍ സാങ്കേതിക പിഴവുമൂലമാണ് ഈ വിദ്യാര്‍ഥിയുടെ പരീക്ഷാഫലം വെബ്‌സൈറ്റില്‍ വന്നതെന്നും സൈറ്റില്‍ വന്ന അന്നുതന്നെ ഫലം തടഞ്ഞതായും അധികൃതര്‍ വിശദീകരിക്കുന്നു.
സ്‌കൂള്‍ പ്രിന്‍സിപ്പലില്‍ നിന്നും ഇന്‍വിജിലേറ്ററില്‍നിന്നും തെളിവെടുപ്പ് നടത്തിയതായും ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടില്‍നിന്ന് ഇന്ന് തെളിവെടുപ്പ് നടത്തുമെന്നും ഇതിനുശേഷം നടപടിയെടുക്കുമെന്നും അധികൃതര്‍ പറഞ്ഞു.
വിദ്യാര്‍ഥികള്‍ തെറ്റ് ചെയ്തതായി തെളിഞ്ഞാല്‍ മൂന്ന് വര്‍ഷത്തേക്ക് ഡീബാര്‍ ചെയ്യും. അതല്ലെങ്കില്‍ ഇവര്‍ക്ക് ജൂണ്‍ ആറിന് നടക്കുന്ന സേ പരീക്ഷയില്‍ പങ്കെടുക്കാന്‍ അവസരം നല്‍കും. ഈ സ്‌കൂളിലെ മറ്റ് പരീക്ഷാഹാളുകളില്‍ ഏതിലെങ്കിലും ക്രമക്കേട് നടന്നിട്ടുണ്ടോ എന്നതും പരിശോധനയ്ക്ക് വിധേയമാക്കും.
(രാജേഷ് വെമ്പായം)
janayugom 020611, 030611
ഹയര്‍സെക്കന്‍ഡറി മാര്‍ക്ക് ചേര്‍ക്കുന്നത് അട്ടിമറിക്കാന്‍ ശ്രമം
എന്‍ജിനിയറിങ് പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റ് തയ്യാറാക്കാന്‍ ഹയര്‍ സെക്കന്‍ഡറി മാര്‍ക്ക് കൂടി പരിഗണിക്കാനുള്ള തീരുമാനം അട്ടിമറിക്കാന്‍ ഗൂഢാലോചന. ഹയര്‍ സെക്കന്‍ഡറി മാര്‍ക്ക് കൂടി പരിഗണിക്കാന്‍ തീരുമാനിച്ചതോടെ എന്‍ട്രന്‍സ് ക്ലാസിന് വിദ്യാര്‍ഥികള്‍ കുറയുമെന്ന കണക്കുകൂട്ടലിലാണ് ചില ഉന്നതരെ സ്വാധീനിച്ച് തീരുമാനം തകിടം മറിക്കാന്‍ ശ്രമിക്കുന്നത്. പ്രവേശന പരീക്ഷാ സ്കോറും ഹയര്‍ സെക്കന്‍ഡറി മാര്‍ക്കും തുല്യമായി പരിഗണിച്ച് റാങ്ക് പട്ടിക തയ്യാറാക്കുന്നത് അലങ്കോലപ്പെടുത്തി പരിഷ്കാരം തകര്‍ക്കാനാണ് ശ്രമം. ഇതിന്റെ ഭാഗമായി വിവിധ ബോര്‍ഡുകളില്‍നിന്ന് പരീക്ഷാഫലം ലഭ്യമാക്കുന്നതിന് അധികൃതര്‍ അലംഭാവം കാട്ടുന്നു. മെയ് 20ന് പ്രഖ്യാപിച്ച കേരള പ്ലസ് ടു ഫലംപോലും ഇതുവരെ നല്‍കിയിട്ടില്ല.
ഹയര്‍ സെക്കന്‍ഡറിയുടെയും പ്രവേശന പരീക്ഷയുടെയും മാര്‍ക്ക് ഏകീകരിക്കുന്നതിനുള്ള നടപടി പ്രവേശന പരീക്ഷാ കമീഷണറേറ്റില്‍ നേരത്തെ പൂര്‍ത്തിയായിരുന്നു. വിവിധ ബോര്‍ഡുകളുടെ കീഴില്‍ പരീക്ഷയെഴുതിയ വിദ്യാര്‍ഥികള്‍ക്ക് ബന്ധപ്പെട്ട വിഷയങ്ങളില്‍ ലഭിക്കുന്ന മാര്‍ക്ക് ഏകീകരിക്കാനാണ് പരീക്ഷാഫലം ലഭ്യമാക്കുന്നത്. കൂടാതെ ഓരോ വിദ്യാര്‍ഥിയും രേഖപ്പെടുത്തുന്ന മാര്‍ക്ക് ശരിയാണോ എന്ന് പരിശോധിക്കാനും ബോര്‍ഡിന്റെ പരീക്ഷാഫലം ആവശ്യമാണ്. എന്‍ട്രന്‍സ് പരീക്ഷാ മുന്‍ ജോയിന്റ് കമീഷണര്‍ രഘുനാഥ് പിള്ളയെ പരീക്ഷാഫലങ്ങള്‍ ശേഖരിക്കാന്‍ ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടി ആയി നിയോഗിച്ചിരുന്നു. എങ്കിലും ഫലം ലഭ്യമാക്കുന്നത് സാവധാനമാണ്. സര്‍ക്കാര്‍ മുന്‍കൈ എടുത്ത് മറ്റ് സംസ്ഥാന സര്‍ക്കാരുമായി ഔദ്യോഗികമായി ആവശ്യപ്പെട്ടാല്‍ ഒറ്റ ദിവസംകൊണ്ട് ഫലം ലഭ്യമാക്കാന്‍ കഴിയും. എന്നാല്‍ , സര്‍ക്കാര്‍ അനങ്ങാപ്പാറ നയം സ്വീകരിക്കുന്നു. ഐസിഎസ്ഇ പരീക്ഷാഫലം മാത്രമാണ് ഇതിനകം കിട്ടിയത്. സിബിഎസ്ഇ ഫലവും കേരളഫലവും കിട്ടിയാല്‍ 90 ശതമാനം വിദ്യാര്‍ഥികളുടെ മാര്‍ക്കും ഏകോപിക്കാന്‍ കഴിയും. എന്നാല്‍ , രാജ്യത്തെ 36 ബോര്‍ഡുകളുടെ കീഴില്‍ പരീക്ഷ എഴുതിയ കുട്ടികള്‍ പ്രവേശന പരീക്ഷ എഴുതിയിട്ടുണ്ട്. ഈ ബോര്‍ഡുകളുടെ കൂടി പരീക്ഷാഫലം കിട്ടിയാലേ തുടര്‍നടപടികള്‍ എടുക്കാന്‍ പറ്റൂ. മുന്‍ സര്‍ക്കാരിന്റെ കാലത്ത് ഇതിന്റെ പദ്ധതികള്‍ തയ്യാറാക്കിയിരുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ എസ്സിഇആര്‍ടി ഡയറക്ടര്‍ക്ക് ചുമതലയും നല്‍കി. ഈ പ്രവര്‍ത്തനം ചില കേന്ദ്രങ്ങള്‍ അട്ടിമറിച്ചു. പുതിയ സംവിധാനം പൊളിഞ്ഞെന്നും പ്ലസ് ടു മാര്‍ക്ക് ഉള്‍പ്പെടുത്തുന്നത് അപ്രായോഗികമാണെന്ന് സ്ഥാപിക്കാനുമാണ് ശ്രമം. എന്‍ട്രന്‍സ് ജ്വരം ബാധിച്ചതോടെ യോഗ്യതാ പരീക്ഷ വിദ്യാര്‍ഥികള്‍ ശ്രദ്ധിക്കാത്ത നിലയായി. ഗ്രാമങ്ങളിലെ പാവപ്പെട്ട വിദ്യാര്‍ഥികള്‍ പുറന്തള്ളപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് ഹയര്‍സെക്കന്‍ഡറി മാര്‍ക്ക് കൂടി തുല്യമായി പരിഗണിക്കാന്‍ തീരുമാനിച്ചത്.
deshabhimani 030611
സംസ്ഥാനത്തെ 40,000 ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികളുടെ പരീക്ഷാഫലം മാറ്റി മറിച്ച് ആശയക്കുഴപ്പം സൃഷ്ടിച്ച സംഭവത്തില്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷാവിഭാഗം ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് സൂചന. അതേസമയം പരീക്ഷാഫലത്തില്‍ പിഴവ് വരുത്താന്‍ ബോധപൂര്‍വമായ ശ്രമങ്ങള്‍ നടന്നിട്ടുണ്ടോ എന്ന കാര്യത്തിലും സംശയമുയര്‍ന്നിട്ടുണ്ട്. ഏതാനും വിദ്യാര്‍ഥികളുടെ മാര്‍ക്കില്‍ തിരിമറി നടത്താന്‍ വേണ്ടി നടത്തിയ അട്ടിമറിയാണോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ സമഗ്രമായ അന്വേഷണത്തിലൂടെ മാത്രമേ പുറത്തുവരികയുള്ളൂ.
ReplyDeleteആറായിരം പുതിയ ആള്‍ക്കാരുടെ റിസല്‍റ്റ് ചേറ്‍ ക്കുമ്പോള്‍ എങ്ങിനെയാണു മുന്‍പ് തന്നെ പ്റസിധീകരിച്ച ഡേറ്റ മാറുന്നത്?
ReplyDeleteഈ ഡേറ്റ എന്‍ ഐ സിയുടെ സൈറ്റില്‍ മാത്റമേ മാറിയുള്ളു , അതെന്തിനാണു മാറ്റിയത്?
ആറായിരം പേരുടെ റിസല്‍റ്റ് കൂടി ഇട്ടാല്‍ പോരായിരുന്നോ?
അപ്പോള്‍ ഇതിനറ്‍ഥം നേരത്തെ ഇട്ട റിസല്‍റ്റ് തെറ്റായിരുന്നു അതു മാറ്റാന്‍ ഗൂഢ ശ്രമം നടത്തി
അപ്പോള്‍ എന്‍ ഐ സി തന്നെ അല്ലേ തെറ്റുകാറ്‍?
എന്തു കൊണ്ട് അവറ്‍ ആ റിസല്‍റ്റ് പീ ആറ്‍ ഡി സൈറ്റിലും മറ്റും കൊടുത്തില്ല?
ഡേറ്റ എല്ലാം ഉണ്ടായിരുന്നിട്ടാണല്ലോ റിസല്‍റ്റ് ആദ്യം ഇട്ടത്?
പിന്നെ മോഡറേഷന്‍ എവിടെ പോയി?
ഹയറ്‍ സെക്കന്‍ഡറിയെ പഴിചാരാന്‍ എന്‍ ഐ സി ശ്രമിക്കുകയാണു