അനധികൃത മാര്‍ഗങ്ങളിലൂടെ ആശ്രമങ്ങളും ആയുര്‍വേദശാലകളും യോഗപീഠവും കെട്ടിപ്പടുത്ത ആളാണ് അഴിമതിക്കെതിരെ സത്യഗ്രഹത്തിന് ഒരുങ്ങുന്ന ബാബാ രാംദേവ്. യോഗാഭ്യാസത്തെ വ്യവസായ സാമ്രാജ്യമാക്കിയ രാംദേവിന്റെ പ്രതിവര്‍ഷവരുമാനം 1000 കോടി രൂപയാണ്. യോഗാഭ്യാസത്തിനു പുറമെ ആയുര്‍വേദ മരുന്നു വില്‍പ്പനയും രാംദേവിനുണ്ട്. പണം കൊഴുത്തപ്പോള്‍ രാജ്യത്തിനകത്തും വിദേശത്തും സ്ഥലം വാങ്ങിക്കൂട്ടി. സ്കോട്ട്ലന്‍ഡില്‍ ഒരു ദ്വീപ് തന്നെ ഇദ്ദേഹം സ്വന്തമാക്കി. ഒന്നേകാല്‍ ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള കംബ്രായ് ദ്വീപാണ് 14 കോടി രൂപയോളം മുടക്കി വാങ്ങിയത്. അടുത്തിടെ ഹിമാചല്‍പ്രദേശിലെ സോലന്‍ ജില്ലയില്‍ 30 ഏക്കര്‍ ഭൂമി 17 ലക്ഷത്തിന് അവിടത്തെ ബിജെപി സര്‍ക്കാര്‍ രാംദേവിനു നല്‍കിയത് വിവാദമായി. ഹരിയാണയിലും സ്ഥലം വാങ്ങിക്കൂട്ടാനുള്ള രാംദേവിന്റെ ശ്രമവും വാര്‍ത്തയായി.യോഗാഭ്യാസത്തിന് ഏറ്റവും മുന്നിലിരിക്കുന്നവരില്‍ നിന്ന് 50,000 രൂപയും തൊട്ടു പിന്നിലുള്ളവര്‍ക്ക് 25,000 രൂപയും പിന്നിലുള്ളവര്‍ക്ക് 1000 രൂപയും മറ്റുമാണ് പല സദസ്സുകളിലും ഇയാള്‍ ഈടാക്കുന്നത്.
ഹരിയാണയിലെ മഹേന്ദഗഢ് ജില്ലയിലെ അലി സയ്യദ്പുര്‍ ഗ്രാമത്തില്‍ 1965ലാണ് രാമകൃഷ്ണ യാദവെന്ന ബാബ രാംദേവിന്റെ ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം സംസ്കൃതവും യോഗാഭ്യാസവും പഠിച്ചു. ആചാര്യ ബല്‍ദേവില്‍നിന്ന് സന്യാസം സ്വീകരിച്ചു. ജിണ്ട് ജില്ലയിലെ കല്‍പ്പഗുരുവിന്റെ കീഴില്‍ യോഗാഭ്യാസം പൂര്‍ത്തിയാക്കി. 2003ല്‍ ആചാര്യ ബാലകൃഷ്ണനുമൊത്ത് ദിവ്യയോഗ മന്ദിര്‍ ട്രസ്റ്റ് തുടങ്ങിയതോടെ ഉയര്‍ച്ച ആരംഭിച്ചു. 2006ല്‍ ഹരിദ്വാറില്‍ പതഞ്ജലി യോഗപീഠം തുടങ്ങി. ഹരിദ്വാറില്‍ നിന്ന് പത്തു കിലോമീറ്റര്‍ അകലെ എക്കര്‍ കണക്കിനു സ്ഥലത്ത് വ്യാപിച്ചു കിടക്കുന്ന സ്ഥാപനമാണ് ഇത്. ഉപരാഷ്ട്രപതിയായിരുന്ന ഭൈരോണ്‍ സിങ് ഷെഖാവത്താണ് ഇത് ഉദ്ഘാടനംചെയ്തത്. യോഗാഭ്യാസത്തിനു പുറമെ ആയുര്‍വേദ മരുന്നുകളും ഇവിടെ നല്‍കുന്നു. രാംദേവിന് ആയുര്‍വേദത്തില്‍ പരിജ്ഞാനമെന്തെന്ന ചോദ്യത്തിന് ഉത്തരമില്ല. മരുന്ന് വില്‍പനയിലൂടെ 300 കോടി രൂപയാണ് രാംദേവിന് പ്രതിവര്‍ഷം ലഭിക്കുന്നത്. ആയുര്‍വേദ മരുന്നില്‍ മൃഗങ്ങളുടെ അംശങ്ങള്‍ ചേര്‍ത്തു വില്‍ക്കുന്നെന്ന പരാതി ഉയര്‍ന്നിരുന്നു. സിപിഐ എം പൊളിറ്റ് ബ്യൂറാ അംഗം വൃന്ദ കാരാട്ടാണ് തെളിവുകളോടെ ആരോപണമുയര്‍ത്തിയത്. അതിന്റെ പേരില്‍ ഡല്‍ഹിയിലെ സിപിഐ എം ആസ്ഥാനമായ എ കെ ജി ഭവന്‍ അടക്കം ആക്രമിക്കപ്പെട്ടു. ആരോഗ്യമന്ത്രാലയം നടത്തിയ പരിശോധനയില്‍ മൃഗങ്ങളുടെ അംശങ്ങള്‍ മരുന്നില്‍ കണ്ടെത്തി.
പതഞ്ജലി യോഗപീഠം തുടങ്ങിയ ഘട്ടത്തില്‍ തന്നെ തൊഴില്‍ തര്‍ക്കങ്ങളും ആരംഭിച്ചു. ആയുര്‍വേദ മരുന്നുണ്ടാക്കുന്ന ഫാക്ടറിയിലെ തൊഴിലാളികള്‍ക്ക് മിനിമം കൂലി നല്‍കിയിരുന്നില്ല. പത്തും പന്ത്രണ്ടും മണിക്കൂറാണ് പണിയെടുപ്പിച്ചത്. സ്ഥാപനത്തിനു മുന്നില്‍ സമരവും തുടങ്ങി. സമരം ചെയ്ത 113 പേരെ പിരിച്ചുവിട്ടു. പിഎഫ്, ഇഎസ്ഐ തുടങ്ങിയ ആനുകൂല്യം ഈ തൊഴിലാളികള്‍ക്ക് നല്‍കിയില്ല. പണം കൊഴുത്തപ്പോള്‍ അധികാരവും വേണമെന്നായി. തുടര്‍ന്നാണ് രാഷ്ട്രീയ പാര്‍ടി രൂപീകരിക്കാന്‍ ശ്രമം തുടങ്ങിയത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിനു മുമ്പുതന്നെ അതിനുള്ള കരുക്കള്‍ നീക്കിയെങ്കിലും വിജയിച്ചില്ല. ഏതായാലും അതിനുള്ള ചവിട്ടുപടിയായാണ് ശനിയാഴ്ച മുതല്‍ ആരംഭിക്കുന്ന സത്യഗ്രഹം. ഏപ്രിലില്‍ നാഗ്പുരിലെ ആര്‍എസ്എസ് കാര്യാലയത്തില്‍ വച്ച് ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗത്തുമായി ചേര്‍ന്നാണ് സത്യഗ്രഹം തീരുമാനിച്ചത്. ഗോവിന്ദാചാര്യയാണ് രാംദേവിന്റെ രാഷ്ട്രീയ ഉപദേശകന്‍ . അഴിമതിക്തെിരെയുള്ള ബിജെപി സമരത്തെ വിശ്വാസ്യത്തിലെടുക്കാന്‍ ജനങ്ങള്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ് രാംദേവിന്റെ സഹായഹസ്തം. രാംദേവ് ശനിയാഴ്ച സത്യഗ്രഹമിരിക്കുന്നത് പഞ്ചനക്ഷത്ര സൗകര്യമുള്ള പന്തലിലാണ്. ലക്ഷങ്ങള്‍ ചെലവിട്ടാണ് ഡല്‍ഹി രാംലീല മൈതാനത്ത് സമരപ്പന്തലിന്റെ നിര്‍മാണം. നാലു തട്ടിലായി ഇരിപ്പിട സൗകര്യം, 1000 കക്കൂസ്, വിപുലമായ മാധ്യമകേന്ദ്രം, അഞ്ചു ലക്ഷം ലിറ്റര്‍ വെള്ളം നല്‍കാനുള്ള സംവിധാനം തുടങ്ങിയവയാണ് ആസ്ത ടെലിവിഷന്‍ ചാനലിന്റെ യോഗഗുരുവായ ബാബാ രാംദേവ് സമരത്തിനായി തയ്യാറാക്കുന്നത്.
(വി ബി പരമേശ്വരന്‍)
deshabhimani 030611

ReplyDelete