Saturday, June 11, 2011

ഹുസൈന്‍ ഐതിഹാസിക ചിത്രകാരന്‍ : സിപിഐ എം

ആധുനിക ഇന്ത്യയിലെ ഇതിഹാസതുല്യനായ ചിത്രകാരന്‍ മഖ്ബൂല്‍ ഫിദ ഹുസൈന്റെ നിര്യാണത്തില്‍ സിപിഐ എം പൊളിറ്റ്ബ്യൂറോ അഗാധദുഃഖം രേഖപ്പെടുത്തി. ഹുസൈന്റെ മകനും ചിത്രകാരനുമായ ഷംഷാദിന്റെയും മറ്റ് കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുകൊള്ളുന്നതായും പിബി പ്രസ്താവനയില്‍ പറഞ്ഞു.

ചിത്രകലയിലെ മികച്ച സംഭാവനകള്‍ക്ക് പുറമെ ഇന്ത്യയുടെ സൗന്ദര്യശാസ്ത്രപരമായ പാരമ്പര്യത്തെ ശക്തിപ്പെടുത്താനും ബഹുസ്വര സംസ്കാരത്തെ വളര്‍ത്താനും ഹുസൈന്‍ തയ്യാറായി. 95-ാം വയസ്സിലാണ് മരിച്ചതെങ്കിലും അദ്ദേഹത്തിന്റെ അഭാവം അനുഭവവേദ്യമാകുകതന്നെ ചെയ്യും. 2006 മുതല്‍ ഹുസൈന് സ്വയം പ്രവാസജീവിതം നയിക്കേണ്ടിവന്നത് ദൗര്‍ഭാഗ്യകരമാണ്. ഹിന്ദുത്വവര്‍ഗീയശക്തികള്‍ ഹുസൈനെ ദ്രോഹിച്ചപ്പോള്‍ അതിനെതിരെ ശക്തമായി പ്രതിഷേധിക്കാന്‍ സിപിഐ എം സദാ രംഗത്തുണ്ടായിരുന്നു. ഹുസൈനെ തിരിച്ചുകൊണ്ടുവരണമെന്ന ജനവികാരത്തെ മാനിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായില്ലെന്നത് പ്രതിഷേധാര്‍ഹമാണ്. ഹുസൈന്റെ വിയോഗം സൃഷ്ടിച്ചിരിക്കുന്ന വികാരംവഴി ബഹുസ്വരമായ സാംസ്കാരികമൂല്യങ്ങളും മതനിരപേക്ഷ ജനാധിപത്യപാരമ്പര്യവും സംരക്ഷിക്കുന്ന പ്രസ്ഥാനത്തെ ഉയര്‍ത്തിക്കൊണ്ടുവരണമെന്നും പിബി പ്രസ്താവനയില്‍ പറഞ്ഞു.

link

1 comment:

  1. ആധുനിക ഇന്ത്യയിലെ ഇതിഹാസതുല്യനായ ചിത്രകാരന്‍ മഖ്ബൂല്‍ ഫിദ ഹുസൈന്റെ നിര്യാണത്തില്‍ സിപിഐ എം പൊളിറ്റ്ബ്യൂറോ അഗാധദുഃഖം രേഖപ്പെടുത്തി. ഹുസൈന്റെ മകനും ചിത്രകാരനുമായ ഷംഷാദിന്റെയും മറ്റ് കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുകൊള്ളുന്നതായും പിബി പ്രസ്താവനയില്‍ പറഞ്ഞു.

    ReplyDelete