ഇടുക്കി: സുഗന്ധവ്യഞ്ജന റാണിയായ ഏലത്തിന് വന്‍ വിലത്തകര്‍ച്ച. നാലു മാസം മുമ്പ് വരെ 1700 രൂപവരെ ലഭിച്ച ഏലത്തിന്റെ വില ഇപ്പോള്‍ 500 ആയി താണു. ഇത് മൂലം കര്‍ഷകരും തൊഴിലാളികളും പ്രതിസന്ധിയിലായി. പണമില്ലെന്നു പറഞ്ഞ് വ്യാപാരികള്‍ ചരക്കെടുക്കുന്നുമില്ല. കൂടിയ ഉല്‍പ്പാദനവും കരുതല്‍ ശേഖരവുമാണ് വിലത്തകര്‍ച്ചയ്ക്ക് മുഖ്യ കാരണം. ഇതോടൊപ്പം നികുതി വെട്ടിച്ചുള്ള കള്ളക്കടത്ത് സജീവമായതും വിലയിടിവിന് ആക്കംകൂട്ടി. വേനല്‍മഴ നന്നായി ലഭിച്ചതോടെ ഇപ്രാവശ്യം 12 മാസവും വിളവ് ലഭിച്ചു. വില രണ്ടായിരത്തിലെത്തുമെന്ന് കാര്‍ഷിക സര്‍വകലാശാല മാര്‍ക്കറ്റ് ഇന്റലിജന്‍സിന്റെ പ്രവചനവും കരുതല്‍ ഉയരാന്‍ കാരണമായി. 3000 ടണ്‍ ഏലക്ക കര്‍ഷകരുടെ പക്കല്‍ കരുതലുണ്ടെന്നാണ് സൂചനകള്‍ . സര്‍ക്കാര്‍ മാറിയതോടെ കുമളി ഉള്‍പ്പെടെയുള്ള അതിര്‍ത്തി ചെക്പോസ്റ്റുകളിലൂടെ ഏലക്ക അനധികൃതമായി കടത്തുന്നു. വിപണിയില്‍ ഇടപെട്ട് ഇ-ലേലം അടക്കം സൗകര്യമൊരുക്കേണ്ട സ്പൈസസ് ബോര്‍ഡും സര്‍ക്കാരും നിര്‍ജീവമായി നില്‍ക്കുന്നു. പുറ്റടി സ്പൈസസ് പാര്‍ക്കില്‍ ഗ്രേഡിങ്ങിനും ഇ-ഓക്ഷനും, നിറംപോകാതെ സൂക്ഷിക്കാനും സൗകര്യം ഉണ്ടായിട്ടും ബോര്‍ഡ് ഒന്നും ചെയ്യുന്നില്ല.
ഒരു പ്രമുഖ മലയാള പത്രത്തിലൂടെയാണ് വില ഉയരുമെന്ന് നാലു മാസം മുമ്പ് പ്രചാരണം നടന്നത്. ഇത് ലേലക്കാരും വന്‍കിട വ്യാപാരികളും ഉള്‍പ്പെട്ട വന്‍ ഗൂഢാലോചനയാണെന്നും ആക്ഷേപമുണ്ട്. ഈ സമയം കര്‍ഷകര്‍ ഏലക്കാ വില്‍ക്കാതിരുന്നപ്പോള്‍ തല്‍പരകക്ഷികളായ കുത്തകവ്യാപാരികള്‍ സ്റ്റോക്ക് വിപണിയിലിറക്കി ലാഭം നേടി. തുടര്‍ന്ന് ഒരു മാസത്തിനകം വില ക്രമമായി കുറഞ്ഞ് 1000ത്തില്‍ താഴെയായി. ഇപ്പോഴാകട്ടെ 500 ഉം. സ്കൂള്‍ തുറക്കുന്ന സമയമായതിനാല്‍ നിരവധി പേര്‍ ഏലക്കയുമായി എത്തുന്നുമുണ്ട്. വിലയിടിവ് പരിഹരിക്കാന്‍ സര്‍ക്കാര്‍ നടപടികളാവശ്യപ്പെട്ട് കര്‍ഷകര്‍ സമരത്തിനിറങ്ങകയാണ്. ബുധനാഴ്ച പുറ്റടി സ്പൈസസ് പാര്‍ക്കിനുമുന്നില്‍ ഏലം കര്‍ഷക സമിതി ധര്‍ണ നടത്തും. വിവിധ മേഖലകളിലെ കര്‍ഷകരെ ഏകോപിപ്പിച്ച് സമരം തുടരാനാണ് വിവിധ കര്‍ഷക സംഘടനകളുടെ തീരുമാനം. രാജ്യത്തെ ഏലം ഉല്‍പാദനത്തിന്റെ 76 ശതമാനവും കേരളത്തിലാണ്. അതില്‍ 80 ശതമാനവും ഇടുക്കി ജില്ലയിലെ ഉടുമ്പന്‍ചോല താലൂക്കിലേതുമാണ്. വിലയിടഞ്ഞതോടെ പല തോട്ടങ്ങളിലും പണികള്‍ ഇല്ലാതായതോടെ തൊഴിലാളികളും പ്രതിസന്ധിയിലായി. ഇതിനൊപ്പം വളം-കീടനാശിനി വിലയിലുണ്ടായ വന്‍ വര്‍ധനവും കര്‍ഷകരുടെ നടുവൊടിക്കുന്നു.
(പി എസ് തോമസ്)
deshabhimani 010611

സുഗന്ധവ്യഞ്ജന റാണിയായ ഏലത്തിന് വന്‍ വിലത്തകര്‍ച്ച. നാലു മാസം മുമ്പ് വരെ 1700 രൂപവരെ ലഭിച്ച ഏലത്തിന്റെ വില ഇപ്പോള്‍ 500 ആയി താണു. ഇത് മൂലം കര്‍ഷകരും തൊഴിലാളികളും പ്രതിസന്ധിയിലായി. പണമില്ലെന്നു പറഞ്ഞ് വ്യാപാരികള്‍ ചരക്കെടുക്കുന്നുമില്ല. കൂടിയ ഉല്‍പ്പാദനവും കരുതല്‍ ശേഖരവുമാണ് വിലത്തകര്‍ച്ചയ്ക്ക് മുഖ്യ കാരണം. ഇതോടൊപ്പം നികുതി വെട്ടിച്ചുള്ള കള്ളക്കടത്ത് സജീവമായതും വിലയിടിവിന് ആക്കംകൂട്ടി.
ReplyDelete