ടൈറ്റാനിയത്തിലെ മലിനീകരണ നിയന്ത്രണ പദ്ധതിയിലെ അഴിമതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പങ്ക് തെളിയിക്കുന്ന കൂടുതല്‍ രേഖകള്‍ തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയില്‍ ഹാജരാക്കി. ആരോപണവിധേയമായ മെക്കോണ്‍ കമ്പനിയുടെ പദ്ധതി അംഗീകരിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതി മോണിട്ടറിങ് കമ്മിറ്റി ചെയര്‍മാന്‍ ത്യാഗരാജന് അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി അയച്ച കത്താണ് കോടതിയില്‍ ഹാജരാക്കിയത്. മന്ത്രിസഭ തീരുമാനിക്കുന്നതിനുമുമ്പ് 2005 ഏപ്രില്‍ 23നാണ് കത്തയച്ചത്. മെയ് 19നാണ് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയത്. മെക്കോണ്‍ കമ്പനിക്ക് പ്രാവീണ്യമുണ്ടെന്നും പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും ഉമ്മന്‍ചാണ്ടി കത്തില്‍ പറയുന്നു. ടൈറ്റാനിയം ജനറല്‍ ലേബര്‍ യൂണിയന്‍(സിഐടിയു) പ്രസിഡന്റ് ജയന്‍ അഡ്വ. എസ് ചന്ദ്രശേഖരന്‍നായര്‍ മുഖേനയാണ് ഇക്കാര്യങ്ങള്‍ ബോധ്യപ്പെടുത്തി സത്യവാങ്മൂലവും രേഖകളും നല്‍കിയത്.
പദ്ധതി നടപ്പാക്കരുതെന്ന് മെക്കോണിന്റെ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് സുരേഷ്മേത്ത ശുപാര്‍ശ ചെയ്തിരുന്നു. സാമ്പത്തികനഷ്ടം ഉണ്ടാക്കുന്നതിനാലാണ് പദ്ധതി നടപ്പാക്കരുതെന്ന് കമ്പനി ഡയറക്ടര്‍ബോര്‍ഡ് യോഗത്തില്‍ ഇക്കാര്യം പറഞ്ഞത്. ഇതിനു വിരുദ്ധമായാണ് ഉമ്മന്‍ചാണ്ടി പദ്ധതി അംഗീകരിക്കണമെന്ന് ശുപാര്‍ശ ചെയ്തതെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. മെക്കോണ്‍ കമ്പനിക്ക് മൂന്നുകോടി രൂപ കണ്‍സള്‍ട്ടന്‍സി ഫീസ് നല്‍കാമെന്ന് കരാറുണ്ടാക്കുകയും ക്രമവിരുദ്ധമായി ഒമ്പതുകോടി രൂപ നല്‍കുകയും ചെയ്തതായും ആരോപണമുണ്ട്. ഇതുകൂടാതെ പദ്ധതിച്ചെലവ് 256 കോടി രൂപയില്‍നിന്ന് 414 കോടിയായി ഉയര്‍ത്തുകയും ചെയ്തു. ഫെഡോ എന്ന കമ്പനി 102 കോടി രൂപയുടെ പദ്ധതി നല്‍കിയത് സാമ്പത്തികലാഭം ഉണ്ടാക്കുന്നതാണെന്ന് റിപ്പോര്‍ട്ടുണ്ടായിട്ടും ഇത് അട്ടിമറിച്ചാണ് മെക്കോണിന്റെ പദ്ധതിക്ക് അംഗീകാരം നല്‍കിയത്. മെക്കോണിന്റെ പദ്ധതി ഫിന്‍ലാന്‍ഡിലെ ചെമ്മറ്റൂര്‍ എക്കോ പ്ലാനിങ് എന്ന കമ്പനിയെക്കൊണ്ട് നടപ്പാക്കാനായിരുന്നു പദ്ധതി.
ഉമ്മന്‍ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും പുറമേ അന്ന് വ്യവസായമന്ത്രിയായിരുന്ന വി കെ ഇബ്രാഹിംകുഞ്ഞ്, മുന്‍മന്ത്രി എ സുജനപാല്‍ , വ്യവസായ സെക്രട്ടറി ടി ബാലകൃഷ്ണന്‍ , ടൈറ്റാനിയം മാനേജിങ് ഡയറക്ടര്‍ ആയിരുന്ന ഈപ്പന്‍ ജോസഫ്, പദ്ധതിക്ക് കരാര്‍ ലഭിച്ച മെക്കോണ്‍ ഇന്ത്യ ലിമിറ്റഡ് ജനറല്‍ മാനേജര്‍ ഡി കെ ബസു തുടങ്ങിയവരാണ് പ്രതികള്‍ . പദ്ധതി നടപ്പാക്കാന്‍ ഉടന്‍ ഉത്തരവിറക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയും കെപിസിസി അധ്യക്ഷനായിരുന്ന രമേശ് ചെന്നിത്തലയും ഭീഷണിപ്പെടുത്തിയെന്ന് മുന്‍മന്ത്രിയും എഐസിസി അംഗവുമായ കെ കെ രാമചന്ദ്രന്‍ വെളിപ്പെടുത്തിയതിന്റെ വീഡിയോ ടേപ്പ് അടക്കമുള്ള രേഖകള്‍ നേരത്തെ കോടതിയില്‍ ഹാജരാക്കിയിരുന്നു. മെക്കോണുമായുണ്ടാക്കിയ കരാര്‍ , ചെമ്മറ്റൂര്‍ എക്കോ പ്ലാനിങ്ങുമായുള്ള കരാര്‍ , മെക്കോണിന്റെ പദ്ധതി നഷ്ടമാണെന്നു കാണിക്കുന്ന പുഷ്പവനം കമ്മിറ്റി റിപ്പോര്‍ട്ട് തുടങ്ങിയവയും വാദിഭാഗം കോടതിയില്‍ ഹാജരാക്കി. കേസ് ജൂണ്‍ 21ന് പരിഗണിക്കും.
deshabhimani 010611

ReplyDelete